രണ്ടാമതൊരാൾ Like

ക്ലാസ്സിലേക്ക് കയറാതെ തന്നെ അവൻ തിരികെ നടന്നു.

അമ്മു ബാഗെടുക്കാനായി അവിടെ നിന്നും എഴുന്നേറ്റപ്പോൾ ശ്രദ്ധ ചോദിച്ചു.

“സംഗീതേ.. നീ ഞാൻ പറഞ്ഞ ടൈപ്പ് വീഡിയോസ് കണ്ടിട്ടുണ്ടോ?”

അവൾ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.

“പിന്നെ.. എനിക്കതല്ലെ പണി.”

“നിനക്ക് വേണമെങ്കിൽ ആദിയുടെന്നു വാങ്ങി കാണാവുന്നതല്ലേ ഉള്ളു. അതുകൊണ്ട് ചോദിച്ചെന്നെ ഉള്ളു.”

ശ്രദ്ധ എന്നും സംഗീതയുടെയും ആദിയുടെയും ബന്ധം ഒരു സംശയ ദൃഷ്ടിയോടെ മാത്രമേ കണ്ടിട്ടുള്ളു.

ശ്രദ്ധ പറഞ്ഞത് കേട്ട സംഗീത അവളെ ഒന്ന് രൂക്ഷമായി നോക്കിയാ ശേഷം ബാഗും എടുത്ത് നടന്നു.

പെട്ടെന്ന് ശ്രദ്ധ തമാശ മട്ടിൽ പറഞ്ഞു.

“അല്ലെങ്കിൽ തന്നെ വീഡിയോ കാണേണ്ട ആവിശ്യം എന്താ നിനക്ക്, വേണേൽ അവനോടൊപ്പം പ്രാക്ടിക്കൽ തന്നെ നടത്തല്ലോ നിനക്ക്.”

സംഗീത പെട്ടെന്ന് നടത്തം നിർത്തി തിരിഞ്ഞു കത്തുന്ന നോട്ടത്തോടെ സംഗീതയുടെ അടുത്തേക്ക് ചെന്നു. അവളുടെ മുഖവും കണ്ണും ദേഷ്യം കൊണ്ട് ചുവന്നിരുന്നു.

അവളുടെ വരക്കം കണ്ട് ശ്രദ്ധ ശരിക്കും ഒന്ന് പകച്ചു. ബാക്കി ഉള്ളവരുടെയും അവസ്ഥ അത് തന്നെ ആയിരുന്നു.

ശ്രദ്ധയുടെ അടുത്തെത്തിയ സംഗീത അവളുടെ കണ്ണിനു നേരെ വിരൽ ചൂണ്ടിക്കൊണ്ട് ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

“എന്നെയും വേറെ ആൺപിള്ളേരും വച്ച് നീ എന്തെങ്കിലും പറഞ്ഞാൽ ചിലപ്പോൾ ഞാൻ ക്ഷമിച്ചെന്നിരിക്കും… പക്ഷെ ഇനി ഒരു തവണകൂടി അപ്പുവിനെ ചേർത്ത് എന്നെ എന്തെങ്കിലും പറഞ്ഞാൽ അടിച്ച നിന്റെ ചെവിക്കന്നം പൊട്ടിക്കും ഞാൻ. അതിന്റെ പേരിൽ എന്തുണ്ടായാലും എനിക്കത് പ്രശ്നമല്ല.”

സംഗീത ക്ലാസ് റൂം വിട്ട് പുറത്ത് പോയിട്ടും ശ്രദ്ധയുടെ കണ്ണുകളിൽ ഭയം വിട്ടു മാറിയിരുന്നില്ല. ക്ലാസ്സിൽ വച്ച് സംഗീത ആദിത്യനോട് ദേഷ്യപ്പെടുകയും വഴക്ക് പറയുകയും ചെയ്യുമായിരുന്നെങ്കിലും വേറാരോടും അവൾ ഇത്രയധികം ദേഷ്യപ്പെട്ട് കണ്ടിരുന്നില്ല.
അമുല്യയും സംഗീതയുടെ ആ ഭാവമാറ്റം കണ്ട് ഞെട്ടി ഇരിക്കുകയായിരുന്നു.

നിശബ്തതക്ക് വിരാമം ഇട്ടുകൊണ്ട് കാർത്തിക പറഞ്ഞു.

“ശ്രദ്ധേ.. നിനക്ക് എന്തിന്റെ കേടായിരുന്നു. ഞാൻ ഒന്നാം ക്ലാസ് തൊട്ട്‌ അവരെ രണ്ടുപേരെയും കാണുന്നതാണ്. അവർ തമ്മിൽ ഒരു അനാവശ്യ ബന്ധവും ഇല്ലെന്ന് എനിക്ക് ഉറപ്പാണ്. ഇനിയും വെറുതെ ആവശ്യമില്ലാത്ത പറഞ്ഞു അവളുടെന്ന് അടി വാങ്ങാൻ നിൽക്കണ്ട.”

എല്ലാപേരുടെയും മുന്നിൽ പരാജയം സമ്മതിക്കാതിരിക്കാനായി ശ്രദ്ധ പറഞ്ഞു.

“പിന്നെ, അവൾ എന്നെയങ്ങു അടിക്കാൻ പോകയല്ലേ.”

ബാഗ് കൈയിലേക്ക് എടുത്തുകൊട്നു കാർത്തിക പറഞ്ഞു.

“നിനക്കത് അവളെ അറിയാഞ്ഞിട്ടുള്ള തോന്നലാണ്. പ്ലസ് ടു പഠിക്കുമ്പോൾ ഒരുത്തൻ അവളുടെ പിന്നാലെ നടന്നിരുന്നു. അവളെന്റെ പ്രൊപോസൽ സംഗീത നിരസിച്ചതിന് അവൻ ആദിയെയും ചേർത്ത് അവളെ അനാവശ്യം പറഞ്ഞു നടന്നു. ഇതറിഞ്ഞ സംഗീത ടീച്ചേഴ്സ് ഉൾപ്പെടെ നിൽക്കുമ്പോഴാണ് അവനെ അടിച്ചത്. അതുകൊണ്ടു ഈ കാര്യത്തിൽ അവൾ അടിക്കുമെന്ന് പറഞ്ഞാൽ ഒരു സംശയവും വീണട അവൾ അടിച്ചിരിക്കും.”

കാർത്തിക ക്ലാസ് റൂമിനു പുറത്തേക്ക് നടന്നപ്പോൾ അമൂല്യ പെട്ടെന്ന് ബാഗും എടുത്ത് അവളുടെ പിന്നാലെ നടന്നു.

വരാന്തയിൽ കൂടി നടക്കുന്നതിനിടയിൽ അമൂല്യ കാർത്തികയോട് ചോദിച്ചു.

“ടീച്ചേഴ്സിന്റെ മുന്നിൽ വച്ച് സംഗീത അവളെ അടിച്ചെന്ന് പറഞ്ഞത് ഉള്ളതാണോ?”

“പിന്നെ, അടിച്ചൊന്നൊ.. ഞാനും അപ്പോൾ അവിടെ ഉണ്ടായിരുന്നു. അതിന്റെ പേരിൽ എന്തൊക്കെ പ്രോബ്ലം ഉണ്ടെയെന്നോ. അവനെയും ചേർത്ത് അനാവശ്യം പറഞ്ഞാൽ അവൾക്ക് ശരിക്കും ഭ്രാന്ത് പിടിക്കും.”

കാർത്തികയുടെ മറുപടി കേട്ട അമൂല്യ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് ചോദിച്ചു.

“അവരെ പറ്റി നിനക്കെന്താണ് അഭിപ്രായം.”

“വർഷങ്ങളായി എനിക്ക് അവരെ അറിയാവുന്നതാണ്. എല്ലാപേരുടെയും മുന്നിൽ അവരുടെ പെരുമാറ്റം കുറച്ച് ഓവർ ആയിരിക്കാം.. അല്ല ഓവർ തന്നെ ആണ്. അവർ പരസ്പരം ചോറ് വാരി കൊടുക്കും സന്തോഷം വരുമ്പോൾ കെട്ടിപ്പിടിക്കും.. പക്ഷെ അപ്പോഴൊക്കെയും അവരുടെ മാനസിനുള്ളിൽ ഒരു കളങ്കവും ഇല്ലെന്ന് എനിക്ക് ഉറപ്പാണ്.

ഒരു നിമിഷം നിർത്തിയ ശേഷം കാർത്തിക പറഞ്ഞു.

“ആദി സംഗീതയ്ക്ക് കൊടുക്കുന്ന ഒരു കേറിങ് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നതാണ്. ശരിക്കും പറഞ്ഞാൽ ആദി കല്യാണം കഴിക്കുന്ന പെണ്ണ് ഒരു ഭാഗ്യവതി ആയിരിക്കും.

പെട്ടെന്ന് അമൂല്യ നടത്തം നിർത്തി അകലേക്ക് നോക്കി നിന്നു.

സംഗീത ബൈക്കിനടുത്ത് നിൽക്കുന്ന ആദിത്യന്റെ അടുത്തേക്ക് നടന്ന് ചെല്ലുന്ന ദൃശ്യം ആണ് അവൾ നോക്കി നിന്നത്.

തന്റെ അടുത്തേക്ക് നടന്ന് വരുന്ന സംഗീതയുടെ മുഖഭാവം കണ്ടപ്പോൾ തന്നെ എന്തോ ഒരു പന്തികേട് ആദിക്ക് തോന്നി.

“എന്താടി മുഖം വീർപ്പിച്ചു വച്ചേക്കുന്നേ?”

“ഒന്നുമില്ല.”
ബൈക്കിന്റെ പിന്നിലേക്ക് കയറാൻ തുനിഞ്ഞ അവളെ തടഞ്ഞു കൊണ്ട് അപ്പു ചോദിച്ചു.

“എന്താ കാര്യം എന്ന് പറ.”

അമ്മു കലിയോടെ പറഞ്ഞു.

“ഞാൻ ആ ശ്രദ്ധയെ കൊല്ലും കേട്ടോ..”

ആദിയുടെ മുഖത്ത് ആകാംഷ നിറഞ്ഞു.

“ഇപ്പോൾ എന്താ ഉണ്ടായേ?”

“എന്നെയും നിന്നെയും ചേർത്ത് അവൾ ഓരോന്ന് പറഞ്ഞു.”

ആദി കുറച്ച് നേരം ദൂരേക്ക് നോക്കി ഇരുന്ന ശേഷം ബൈക്കിൽ നിന്നും ഇറങ്ങാൻ തുനിഞ്ഞു.

സംഗീത പെട്ടെന്ന് അവനെ തടഞ്ഞ് കൊണ്ട് ചോദിച്ചു.

“നീ എവിടേക്ക് പോകുന്നു?”

“അവളോട് ചോദിക്കാൻ.”

സംഗീത പെട്ടെന്ന് ബാഗ് ബൈക്കിന്റെ ടാങ്കിന്റെ മുകളിലേക്ക് വച്ച് അവന്റെ പിറകിലേക്ക് കയറി ഇരുന്നു.

ജീൻസും ടോപ്പും ആയതിനാൽ ഇരുവശത്തും കാലിട്ടാണ് ഇരുന്നത്.

“അവൾക്കുള്ള മറുപടി ഞാൻ കൊടുത്തിട്ടുണ്ട്. നീ ഇനി ഒന്നും ചോദിക്കാൻ പോകണ്ട. നമുക്കിപ്പോൾ വീട്ടിലേക്ക് പോകാം.”

ആദി ബൈക്ക് മുന്നോട്ടെടുക്കാതെ നിന്നപ്പോൾ സംഗീത സ്വരം കടിപ്പിച്ച് പറഞ്ഞു.

“നിന്നോട് വീട്ടിലേക്ക് പോകാനാണ് പറഞ്ഞത്.”

സംഗീത അവന്റെ വയറിൽ കെട്ടിപിടിച്ച് മുതുകിൽ മുഖം ചേർത്തിരുന്നു.

അവൻ സംഗീതയെയും കൊണ്ട് കോളേജ് ഗേറ്റ് കടന്ന് പോകുമ്പോൾ അമൂല്യ ഒരു പുഞ്ചിരിയോടെ ആ കാഴ്ചയും നോക്കി നിന്നു.

വീടെത്തുന്നവരെയും സംഗീത അവന്റെ ചുമലിൽ തന്നെ മുഖം ചേർത്ത് കെട്ടിപിടിച്ചാണ് ഇരുന്നത്. അതിനിടയിൽ അവർ ചെറു തമാശകളൊക്കെ പറഞ്ഞ് വീടെത്തിയപ്പോഴേക്കും അവളുടെ മൂഡോഫ് മാറിയിരുന്നു.

അല്ലെങ്കിലും പണ്ടേ എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ അവനോടു ചേർന്നിരുന്ന് കുറച്ച് നേരം സംസാരിച്ചാൽ അവൾ എല്ലാം മറക്കും.

വീട്ട് മുറ്റത്ത് ബൈക്കിൽ നിന്നും ഇറങ്ങിയ സംഗീത കൈയും മുഖവും തുടച്ച് കൊണ്ട് പറഞ്ഞു.

“എന്ത് വയർപ്പട നിനക്ക്. നിന്റെ വിയർപ്പിൽ ഞാൻ നനഞ്ഞു കുളിച്ചു.”

“ഗ്രൗണ്ടിൽ ഓടിയിട്ട് വന്നാൽ പിന്നെ വിയർക്കില്ലേ. ഞാൻ പറഞ്ഞോ എന്നെ കെട്ടിപ്പിടിച്ച് ഇരിക്കാൻ.”

Leave a Reply

Your email address will not be published. Required fields are marked *