രണ്ടാമൂഴം – 1അടിപൊളി  

അവൾ എന്റെ വീട്ടിൽ വന്ന് അവളുടെ അമർഷം മുഴുവൻ എന്നോട് പറഞ്ഞുതീർത്തു.

നീ ആരാട എന്റെ കാര്യത്തിൽ ഇടപെടാൻ.. നീ ആരാ എന്റെ ബോഡിഗഡോ..

ആ.. അതെ നിന്റെ കാര്യങ്ങളൊക്കെ എന്നെതന്നെയാ ഏൽപ്പിച്ചിട്ടുള്ളത്. എട്ടാം ക്ലാസ്സിൽ എനിക്ക് ചാർത്ഥിക്കിട്ടിയ ആ അധികാരത്തിന്റെ പേരിൽ ഞാൻ അവളോട് പറഞ്ഞു.

അത് കേട്ട് ചവിട്ടി പൊളിച്ചുകൊണ്ട് അവൾ എന്റെ വീട്ടിൽ നിന്നും ഇറങ്ങി പോയി. നീ എന്റെ കാര്യത്തിൽ ഇടപെടേണ്ട അതെനിക്ക് ഇഷ്ട്ടല്ല. അവൾ പോകാൻ നേരം തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു.

അവളെന്നോട് അങ്ങനെയെല്ലാം പറഞ്ഞെങ്കിലും ഞാൻ അവളോടുള്ള സ്നേഹം എന്റെ നെഞ്ചിലിട്ട് കൊണ്ടുനടന്നു.
ഞാൻ അവളെ എത്രത്തോളം ഇഷ്ട്ടപെടുന്നോ അത്രത്തോളം അവളെന്നെ വെറുക്കുന്നതും പിന്നീട് ഞാൻ സങ്കടത്തോടെ നോക്കി നിന്നു.

അനുന്റെ പുറകെ ആരെങ്കിലും നടക്കുന്നുണ്ട് എന്നറിഞ്ഞാൽ അവനെ ഞാൻ കായികമായി നേരിടുവാൻ തയ്യാറായി നടന്നു. എങ്കിലും പിന്നീടാത്തിന്റെ ആവശ്യം വന്നില്ല.

അങ്ങനെ ആ രണ്ട് വർഷവും കടന്നുപോയി. +2 റിസൾട്ട് വന്നപ്പോൾ അനു എല്ലാ വിഷയത്തിലും നല്ല മാർക്കോടെ പാസ്സായി.

ഞാനും മനുവും പേപ്പറ് നോക്കിയവരുടെ ദയകൊണ്ടാണെന്നു തോന്നുന്നു ജസ്റ്റ്‌ പാസ്സ്. പിന്നെ ആ കാലഘട്ടത്തിൽ അത് തന്നെ വലിയ കാര്യം ആയോണ്ട് വീട്ടുകാരും ഏറെ കുറെ ഹാപ്പിയാണ്.

അനു അവളുടെ ഉയർന്ന മാർക്ക് വച്ചുകൊണ്ട് എല്ലാ പ്രദനപ്പെട്ട കോളേജുകളിലും അഡ്മിഷനുവേണ്ടി ശ്രമിച്ചു.

ഞാനും മനുവും ഞങ്ങൾക്ക് കിട്ടിയ മാർക്ക് വച്ച് ഡിഗ്രിക്ക് നല്ല ട്യൂട്ടോറിയൽ കോളേജ് തപ്പിയിറങ്ങി.

അനുവിന് എറണാംകുളം മഹാരാജാസിൽ അഡ്മിഷൻ കിട്ടി. ഞാനും മനുവും തിരൂരുള്ള ഒരു പ്രൈവറ്റ് കോളേജിലും ചേർന്നു.

അനു അവിടെത്തന്നെ കോളേജ് ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ തീരുമാനിച്ചു. മാമനും അമ്മായിക്കും ആദ്യം എതിർപ്പ് ഉണ്ടായിരുനെങ്കിലും അനുവിന്റെ നിർബന്ധം മൂലം അവർക്കും അത് വഴങ്ങേണ്ടിവന്നു.

ഈശ്വര മാമനും അമ്മായിയും സമ്മതിക്കല്ലേ എന്ന് പ്രാർത്ഥിച്ചതും വഴുപാടുകൾ നേർന്നതും എല്ലാം വെറുതെയായി. ആദ്യ മാദ്യമെല്ലാം അനു എല്ലാ ഞായറാഴ്ചകളിലും ഹോസ്റ്റലിൽ നിന്നും അവളുടെ വീട്ടിലേക്ക് വരുമായിരുന്നു.

എന്നാൽ പിന്നീടത് പോകപ്പോകെ മാസത്തിൽ രണ്ട് തവണയായി അത് കുറഞ്ഞു. അത് പിന്നെ മാസത്തിൽ ഒരു തവണ വന്നലായി എന്നായി മാറി.

എന്നെ കാണുന്നത് ഇഷ്ട്ടമല്ലെങ്കിലും കൂടെ അവൾ വന്നു എന്നറിയുബോൾ ഞാൻ ഓടിചെല്ലും. അവളെ ഒരു നോക്ക് കാണാൻ വേണ്ടി.

അങ്ങനെ എന്റെയും അനുവിന്റെയും ജീവിതം രണ്ട് വള്ളത്തിൽ എന്നപോലെ മുൻപോട്ട് പോയികൊണ്ടിരുന്നു.

അനുവിന് പഠിക്കാൻ നല്ല താല്പര്യം ഉള്ളോണ്ട് പ്രണയത്തിൽ ഒന്നും ചാടത്തെ മുന്നോട്ട് പോയി. ആ വിവരങ്ങളെല്ലാം അനു നാട്ടിൽ വരുബോൾ ലച്ചു വഴി ഞാൻ ചോദിച്ചറിഞ്ഞുകൊണ്ടിരുന്നു.

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അവസാന വർഷ ഡിഗ്രിക്ക് പഠിക്കുന്ന സമയം.

ഞാൻ വൈകിട്ട് വീട്ടിലേക്ക് കയറി ചെല്ലുബോഴാണ് ലച്ചു നിലവിളക്കുമായി പുറത്തേക്ക് ഇറങ്ങി വന്നത്.
ഏട്ടൻ അനുചേച്ചിയെ കണ്ടില്ലേ..

ഇല്ല..

ചേച്ചിയും അമ്മായിയും ഇത്രയും നേരം ഇവിടുണ്ടായിരുന്നു. ഇപ്പോ പോയതേയുള്ളു. അവൾ എന്നോട് പറഞ്ഞു.

അവൾ തുളസി തറയിൽ വിളക്ക് വച്ച് ഉള്ളിലേക്ക് കയറി പോകുന്നത് വരെ ഞാൻ പുറത്ത് തിണ്ണയിൽ തന്നെയിരുന്നു.

അവൾ ഉള്ളിലേക്ക് പോയതും ഞാൻ ശബ്ദം ഉണ്ടാക്കാതെ ഇറങ്ങി അനുവിന്റെ വീട്ടിലേക്കോടി.

ഞാൻ അവളുടെ വീടിന് മുന്നിൽ ചെന്ന് മതിലിന് പുറത്തുനിന്നും എത്തി നോക്കി.

അമ്മായി വിളക്ക് വച്ച് ഉള്ളിലേക്ക് പോവുന്നത് കണ്ടു.

മാമൻ വരാൻ സമയമാകുന്നതേയുള്ളു. അനുവിനെയാണെങ്കിൽ പുറത്തൊന്നും കാണുന്നുമില്ല.

ഞാൻ എനിക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചു. പ്രകൃതി സൂര്യ രസ്മികളോട് പോലും വിടപറഞ്ഞ് അന്ധകാരതാൽ മൂടിയിരിക്കുന്നു.

ഞാൻ തുറന്ന് കിടക്കുന്ന ഗേയിറ്റിനടുത്തേക്ക് നടന്ന് പതിയെ ഉള്ളിൽ കയറി.

ഹാളിൽ നിന്നും ടീവിയുടെ സൗണ്ട് കേൾക്കുന്നുണ്ട്. ഞാൻ ഇരുട്ടിന്റെ മറ പറ്റി തുറന്ന് കിടക്കുന്ന ഹാളിലെ ജനലിനടുത്തേക് നടന്നു.

അവര് നാളെ എപ്പോഴ വരുന്നത് എന്ന പറഞ്ഞത്. അമ്മായി ചോദിക്കുന്നത് കേട്ടു.

ആ എനിക്കറിയില്ല. ആ ശബ്ദത്തിന്റെ ഉടമയെ കാണാതെ തന്നെ ഞാൻ തിരിച്ചറിഞ്ഞു.

ഞാൻ ജനലിലൂടെ ഉള്ളിലേക്ക് നോക്കി.

സോഫയിൽ കാലിന്മേൽ കാലും കയറ്റി വച്ച് ഇരിക്കുകയാണ് കക്ഷി. ഒരു ചുവപ്പ് ചുരിദാറാണ് വേഷം. ഷോൾ ഒന്നും ഇട്ടിട്ടില്ല. കൗമാരം യുവത്വത്തിലേക്ക് വഴിമാറുന്നതിന്റെ മേനിയഴകിലാണ് പെണ്ണ്.

എന്നാലും വേറെ എന്തോ കാര്യമായ ഒരു മാറ്റം അവളിൽ എനിക്ക് തോന്നുന്നുണ്ട്. പക്ഷേ അത് എന്താണെന് എനിക്ക് പിടികിട്ടിയില്ല.

ഞാൻ ഒന്നുടെ സൂക്ഷിച്ചു നോക്കി. അയ്യോ… മുടി വെട്ടിയോ.. പെട്ടെന്ന് പറഞ്ഞത് അല്പം സൗണ്ട് കൂടിപ്പോയി.

എന്റെ ഭാഗ്യത്തിന് അവളത് കേട്ടില്ല.

മ്മ്… എന്നാലും കൊള്ളാം. ഞാൻ ഒരു ചിരിയോടെ സ്വയം പറഞ്ഞു.

ഞാൻ കുറച്ച് നേരം കൂടി അവിടെ നിന്ന് അനുവിന്റെ ചോര കുടിച്ചു.

പെട്ടെന്നാണ് ഗേറ്റിനടുത്ത് മാമന്റെ ബൈക്കിന്റെ സൗണ്ട് കേട്ടത്. ഞാൻ വേഗം അടുത്തുള്ള ഒരു വാഴയുടെ മറവിലേക്ക് ഒളിച്ചു.

മാമൻ ബൈക്ക് ഉമ്മറത്ത് നിർത്തിയ ശേഷം തിരിച്ച് പോയി ഗേറ്റ് അടച്ചുവന്ന് വീടിനുള്ളിലേക്ക് കയറി പോയി.
മാമൻ ഉള്ളിൽ കയറിയതും പിന്നെ അവിടെ നിന്ന് സമയം കളയാതെ ഞാൻ മതില് ചാടി വീട്ടിലേക്ക് നടന്നു. വീട്ടിലേക്ക് നടക്കുന്നതിനിടയിലും മനസ്സിൽ മുഴുവൻ കുറച്ച് മുൻപ് കണ്ട അനുവിന്റെ ആ രൂപമായിരുന്നു.

ഞാൻ വീട്ടിൽ ചെല്ലുമ്പോൾ അച്ഛൻ ടീവി കാണുന്നത് കണ്ടു. ലച്ചുവിന്റെ റൂമിൽ നിന്നും അവൾ പഠിക്കുന്നതിന്റെ സൗണ്ട് കേൾക്കുന്നുണ്ട്. പെൺകുട്ടികൾ പൊതുവെ അങ്ങനെയാണല്ലോ വീട്ടിലുള്ള ആങ്ങളമാർക്ക് പണിയുണ്ടാക്കുക അതുതന്നെ അവരുടെ ലക്ഷ്യം.

ഞാൻ അടുക്കളയിലേക്ക് ചെന്നു. അമ്മേ ചായ.

ആ നീ വന്നോ.. അമ്മയുടെ മറുചോദ്യം.

അമ്മ എനിക്കുള്ള ചായ എടുത്ത് തന്നു. ഞാൻ അടുക്കളയിൽ തന്നെ ഇരുന്നുകൊണ്ട് ചായകുടിക്കാൻ തുടങ്ങി.

അനു വന്നിട്ടുണ്ട്. നീ കണ്ടോ.. പെട്ടെന്നാണ് അമ്മയുടെ ആ ചോദ്യം എനിക്ക് നേരെ വന്നത്.

ങേ.. ഇല്ല.. ഞാൻ പെട്ടൊന്ന് തപ്പി തടഞ്ഞ് പറഞ്ഞു.

മ്മ്.. അവൾക്കൊരു കല്യാണലോചന വന്നിട്ടുണ്ട്. അവളുടെ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ചെക്കൻ.

അമ്മയുടെ ആ വാക്കുകൾ ഒരു വെള്ളിടി പോലെ എന്റെ ചെവിയിൽ വന്നുപതിച്ചു.

നാളെ അവര് അനുനെ കാണാൻ വരും. അവര് വരുബോ നമ്മളെല്ലാരും അവിടെ ഉണ്ടാവണമെന്ന് മാമൻ പറഞ്ഞിട്ടുണ്ട്.

തുടരും… 🌺. Dear. JK

Leave a Reply

Your email address will not be published. Required fields are marked *