രണ്ടാമൂഴം – 1അടിപൊളി  

അതിനടിയിൽ പാൽനിറമുള്ള വെള്ളുത്ത കാലുകൾ കാണാം. ആ കാഴ്ചയും കണ്ട് കണ്ണും തള്ളി ഞാൻ അവളുടെ ദേഹം മുഴുവൻ ഒന്നൂടി എന്റെ കണ്ണുകൊണ്ട് ഉഴിയുബോഴാണ് പെട്ടെന്ന് അനു എന്നെ കണ്ടത്.

എന്നെ കണ്ടതും ആ കണ്ണുകൾ മിഴിച്ചു. ഒരു സെക്കന്റ്‌ എന്ത് ചെയ്യണം എന്നറിയാതെ അവൾ കണ്ണുമിഴിക്കുന്നത് ഞാൻ ശരിക്ക് കണ്ടു.

ആ നിമിഷം തന്നെയാണ് എന്റെ കണ്ണുകൾ അനുസരണയില്ലാതെ അവളുടെ മാറിലേക്ക് നീങ്ങിയതും.

എന്റെ ആ നോട്ടം കണ്ടപ്പോഴാണ് അവൾ തന്റെ ശരീരത്തെക്കുറിച്ച് ബോധം വരുന്നത്.

ആാാാ…….. എന്ന ഒരലർച്ചയോടു കൂടി അവൾ അവളുടെ രണ്ട് കൈകൊണ്ടും അവളുടെ മാറ് മറച്ചുപിടിച്ചു.
ആ ഒരു നിമിഷം ഞാൻ എന്ത് ചെയ്യണം എന്നറിയാതെ അമ്പരന് ചുറ്റും നോക്കി.

ഇറങ്ങി പോടാ വൃത്തികെട്ടവനെ.. അവൾ എനിക്ക് നേരെ നിന്ന് ചീറി.

ആദ്യമായാണ് അനു എന്നോട് ഇത്രയും പരുക്കനായ ഭാഷയിൽ സംസാരിക്കുന്നത്. അതിന്റെ ഞെട്ടലിലും സങ്കടത്തിലും ഞാൻ ഒരു ശിലപോലെ അവളെത്തനെ നോക്കി നിന്നു.

നിന്നോട പറഞ്ഞത് ഇറങ്ങി പോകാൻ.

അനു.. ഞാൻ.

നിന്റെ ഉദ്ദേശമൊക്കെ എനിക്ക് നന്നായിട്ടറിയാം. മര്യാദക്ക് ഇറങ്ങിക്കോ ഇല്ലക്കിൽ ഞാൻ എന്റെ അമ്മയെ വിളിക്കും.

അത് പറഞ്ഞിട്ടും ഞാൻ ഇറങ്ങാത്തത് കൊണ്ട് അവൾ എന്റെ അടുത്ത് വന്ന് എന്നെ പിടിച്ച് പുറത്തേക്ക് തള്ളി.

ഞാൻ പുറത്തെത്തിയതും എനിക്ക് പിന്നിൽ ഉഗ്രമായ ശബ്ദത്തോടെ ആ റൂമിന്റെ വാതിൽ അടയുന്ന ശബ്ദം ഞാൻ കേട്ടു .

ഞാൻ ഏറെ സ്നേഹിക്കുന്ന എന്റെ അനുവിന്റെ വായിൽ നിന്നും കുറച്ച് മുൻപ് കേട്ട ആ വാക്കുകൾ ഓർത്ത് എന്റെ കണ്ണുകൾ നിറഞ്ഞൊഴുക്കി.

നെഞ്ചിനുള്ളിൽ അനേകം കാരമുള്ളുകൾ ഒന്നിച്ച് കുത്തിയിറക്കുന്ന വേദനയാൽ ഞാൻ അവിടെത്തന്നെ നിന്ന് കണ്ണുനീർ വാർത്തു.

അല്പം സമയം കഴിഞ്ഞപ്പോൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ എന്റെ കണ്ണുകൾ തുടച്ചു.

നീ പോയില്ലേ ഇതുവരെ.. വാതിൽ തുറന്നതും റൂമിന് മുന്നിൽ നിൽക്കുന്ന എന്റെ നേരെ അവൾ കണ്ണുതുറിച്ചു കൊണ്ട് പാഞ്ഞുവന്നു.

അനു ഞാൻ…

നീയെനി നിന്നെ ന്യായികരിക്കാനൊന്നും നോക്കണ്ട എനിക്കത് കേൾക്കുകയും വേണ്ട. എനി മേലാൽ ഇങ്ങോട്ട് വന്നുപോകരുത്. പ്രത്യകിച്ച് എന്റെ റൂമിൽ. കേട്ടോ…. അവൾ വിരൽ ചൂണ്ടികൊണ്ട് ഭദ്രകാളിയെപ്പോലെ എനിക്ക് നേരെ ഉറഞ്ഞാടി.

അനുവിന്റെ വായിൽ നിന്നും അതുകൂടി കേട്ടപ്പോൾ പിന്നെ അവിടെ നിൽക്കാനുള്ള ത്രാണി എനിക്കുണ്ടായില്ല.

ഞാൻ നിറഞ്ഞ കണ്ണുമായി എന്റെ വീട്ടിലേക്ക് നടന്നു. വീട്ടിൽ ചെന്ന് കുറെ നേരം ഇരുന്ന് കരഞ്ഞു.

തനിയെ ഇരിക്കുന്ന ഓരോ നിമിഷവും മനസ്സിലേക്ക് ഒറ്റപെടലിന്റെ വേദന വന്ന് നിറയാൻ തുടങ്ങി. മനസിലിരുന്ന് ആരോ പറയും പോലെ ഈ ജീവിതം അവസാനിപ്പികം “മരിക്കാം”

മ്മ്.. മരിക്കാം. എന്റെ ചുണ്ടുകൾ മന്ത്രിച്ചു.

ഞാൻ വീടിനുള്ളിൽ കയറി ജീവിതം അവസാനിപ്പിക്കാനുള്ള ഉപാധി തേടി നടന്നു.
പെട്ടെന്നാണ് ചുവരിൽ തൂക്കിയിരിക്കുന്ന എന്റെയും അനുവിന്റെയും ഫോട്ടോ എന്റെ കണ്ണിൽ പെട്ടത്. ഞാനത് കയ്യെത്തിച്ച് എടുത്തു നോക്കി.

ഞങ്ങളുടെ ഒന്നാം പിറന്നാളിന് എടുത്ത ഫോട്ടോയാണ്. ഞാൻ ഒരു ട്രൗസർ മാത്രമേ ഇട്ടിട്ടുള്ളത് അനുവാണെങ്കിൽ ഒരു ജട്ടി മാത്രവും. എന്റെ തോളിലൂടെ കയ്യിട്ട് എന്നോട് ചേർന്നിരിക്കുകയാണ് അനു. രണ്ടുപേരും പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്നത് കാണാം .

ആ ഫോട്ടോയിലേക്ക് എന്റെ ചൂടുള്ള കണ്ണുനീർ ഇറ്റിറ്റു വീണുകൊണ്ടിരുന്നു.

വേണ്ട എനിക്ക് മരിക്കണ്ട. എനിക്ക് ജീവിക്കണം എന്റെ അനുവിന്റെ കൂടെ എനിക്ക് ജീവിക്കണം. ഞാൻ ആ ഫോട്ടോയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.

അനു എന്നോട് എനി അങ്ങോട്ട് ചെല്ലണ്ട എന്ന് പറഞ്ഞതിന്റെ ചെറിയ ദേഷ്യം കൊണ്ട് ഞാൻ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ അനുവിന്റെ വീട്ടിലേക്ക് പോയില്ല. പക്ഷേ പിന്നീട് അതൊരു പതിവായി മാറുകയും ചെയ്തു.

എങ്കിലും ഇടക്കൊക്കെ ഞാൻ അവളുടെ വീട്ടിൽ പോകും. പക്ഷേ അവൾ ഞാൻ ചെന്നാൽ മിണ്ടാത്തതിനാലും സ്കൂളിൽ നിന്നും കാണുന്നുണ്ടെന്നതിനാലും ഞാൻ അവളുടെ വീട്ടിലേക്ക് പോകുന്നത് കുറച്ചു.

പിന്നെയും ദിവസങ്ങൾ കടന്നുപോയി. SSLC എക്സാം കഴിഞ്ഞ് റിസൾട് വന്നപ്പോൾ അനുവിന് ഫുൾ A+ കിട്ടി എനിക്കും മനുവിനും തരക്കേടില്ലാത്ത മാർക്കൊടെയും പാസ്സായി.

തുടർന്ന് +2 വിനും ഞങ്ങൾ നവാമുകുന്ദയിൽ തന്നെയാണ് പഠിച്ചത്. എന്നാൽ അനു സയൻസും ഞാനും മനുവും ഹ്യുമാനിറ്റീസും.

എനിക്ക് ഏറെ പ്രിയപെട്ടവൾ ഒരു അന്യയെ പോലെ എന്റെ മുന്നിലൂടെ കടന്നുപോയ രണ്ട് വർഷങ്ങളായിരുന്നു അത്.

ഞങ്ങൾ +1 ൽ പഠിക്കുബോഴാണ് എന്റെ അനിയത്തി ലച്ചുവിന് ഞങ്ങളുടെ ഒപ്പം സ്കൂളിൽ പോകാൻ പറ്റുന്നത്.

അതുവരെ ഒരു മണിക്കൂർ വ്യത്യാസത്തിൽ ആയിരുന്നു അവൾക്ക് ക്ലാസ്സ്‌ തുടങ്ങിയിരുന്നതും അവസാനിച്ചിരുന്നതും.

അങ്ങനെയിരിക്കെ ഒരു ദിവസം ലച്ചു എന്നോട് പറഞ്ഞു. ഏട്ടാ.. ഇന്നലെ ഞാനും അനുചേച്ചിയും കൂടി സ്കൂള് വിട്ടുവരുബോ ചേച്ചിടെ ക്ലാസ്സിൽ പഠിക്കുന്ന ഒരു ചേട്ടൻ ഞങ്ങളുടെ പുറക്കെ കുറച്ച് ദൂരം വന്നു.

എന്നിട്ട് അവളെന്തുപറഞ്ഞു…

ചേച്ചി ഒന്നും പറഞ്ഞില്ല.

നീ ഇത് എന്നോട് പറഞ്ഞു എന്ന് അവളോട് പറയണ്ട. ഞാൻ ലച്ചുവിനോട് പറഞ്ഞു.
പിറ്റേന്ന് മുടിയൻ സഞ്ജയുടെ അവസ്ഥയായിരുന്നു അവനും. പക്ഷേ ഇന്ന് ഒരു എട്ടാം ക്ലാസുകാരന്റെ ദേഷ്യം ആയിരുന്നില്ല എനിക്ക്. ഒരു +1 കാരന്റെ കൈകരുത്തും അനു എന്നോട് മിണ്ടാത്തതിന്റെ ദേഷ്യം കൂടി ഞാൻ അവന്റെ ശരീരത്തിൽ തീർത്തു.

പക്ഷേ പിറ്റേന്ന് മുതൽ അതൊരു രണ്ട് ക്ലാസ്സുകൾ തമ്മിലുള്ള ബലപരീക്ഷണമായി മാറി. അതിന്റെ പേരിൽ രണ്ട് ക്ലാസ്സിലുള്ളവർക്കും സസ്പെൻഷൻ കിട്ടിയ കൂട്ടത്തിൽ ഞാനും മനുവുമുണ്ടായിരുന്നു.

ആദ്യമായി ഞാൻ ഒരു സസ്പെൻഷനും വാങ്ങി വീട്ടിലേക്ക് ചെന്നപ്പോൾ ആനയും അംബാരിയും കൊണ്ട് വരവേൽക്കേണ്ട എന്നെ അമ്മ നല്ല പുളി വടികൊണ്ടാണ് എതിരേറ്റത്.

പക്ഷേ എന്നെ സങ്കടപെടുത്തിയത് സസ്പെൻഷൻ കിട്ടിയ ഈ 10 ദിവസം എനിക്ക് അനുവിനെ കാണണമെങ്കിൽ ഒന്നുകിൽ അവളുടെ വീട്ടിൽ പോണം അല്ലങ്കിൽ വഴിയരികിൽ കാത്ത് നിൽക്കണം എന്നതായിരുന്നു.

എന്തായാലും രണ്ടും റിസ്കാണ് കാരണം അവളുടെ ക്ലാസ്സുമായിട്ടാണ് ഞങ്ങൾ തല്ലുണ്ടാക്കിയത്. അതും അതിന്റെ തുടക്കം അനു മൂലവും. പുറത്ത് അങ്ങനെ ഒരു കാര്യം വന്നില്ലങ്കിലും സ്കൂളിലെ കുട്ടികൾക്കിടയിൽ അതൊരു പരസ്യമായ രഹസ്യമായി നിലനിന്നു.

അനുവിന് ആ കാര്യത്തിൽ എന്നോട് നല്ല ദേഷ്യം ഉണ്ടാവും എന്നെനിക്ക് ഊഹികവുന്നതേയുള്ളു. അതുകൊണ്ട് തന്നെ അവളെ വീട്ടിൽ ചെന്ന് കാണാനോ വഴിയരികിൽ വച്ച് കാണാനോ ഞാൻ ശ്രമിച്ചില്ല.

പക്ഷേ രണ്ട് ദിവസത്തിന് ശേഷം എനിക്കൊരു വിസിറ്റർ ഉണ്ടായിരുന്നു. അനുശ്രീ D/O ഗോവിന്ദൻ നായർ.

Leave a Reply

Your email address will not be published. Required fields are marked *