സ്കൂള് പൂട്ടിയത്തിന്റെ പിറ്റേന്ന് അവളുടെ അമ്മവീട്ടിൽ പോയതാണ്. രണ്ട് മാസത്തോളം ആയിരിക്കുന്നു ഞാൻ അവളെ നേരിൽ കണ്ടിട്ട്.
എന്തോരു സുന്ദരിയാണ് പെണ്ണ്. കുളിക്കുന്നതിനിടയിൽ എന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.
ഞാൻ എന്റെ ശരീരത്തിലേക്ക് നോക്കി. ഞാൻ കുറച്ചതികം ഇരുണ്ടു പോയിരിക്കുന്നു.
ഹും.. നെടുവീർപ്പോടെ സോപ്പ് എടുത്ത് പതപ്പിച്ച് വിസ്‌തരിച്ചൊന്ന് കുളിച്ചു. കാക്ക കുളിച്ചാൽ കൊക്കാവില്ല എന്നറിയാം എങ്കിലും ഒരു ശ്രമം നടത്തിനോക്കി.
കുളി കഴിഞ്ഞ് ഡ്രസ്സ് മാറി ചെല്ലുബോൾ അനുവും എന്റെ അനിയത്തി ലച്ചുവും കൂടി അമ്മയുണ്ടാക്കിയ പച്ചമുളകും തേങ്ങയും ചേർത്തരച്ച ചമന്തിയും കൂട്ടി ദോശ കഴിക്കുന്നത് കണ്ടു.
ഞാനും അവർക്കൊപ്പം ചെന്നിരുന്ന് കഴിക്കാൻ തുടങ്ങി. കഴിക്കുന്നതിനിടയിൽ ഇടം കണ്ണിട്ട് ഞാൻ അനുവിന്റെ സൗന്ദര്യം ആസ്വദിക്കാനും മറന്നില്ല.
അമ്മായി എന്ന ഞങ്ങള് പോയിവരാം. കഴിച്ച് കഴിഞ്ഞ് ഇറങ്ങാൻ നേരം അവൾ അമ്മയോട് വിളിച്ചുപറഞ്ഞു.
നീ നല്ല ആളാ. രണ്ട് മാസമയില്ലേ പോയിട്ട്. കുറച്ച് ദൂരം നടന്നപ്പോൾ ഞാൻ അവളോട് ചോദിച്ചു.
അവിടെ ഭയങ്കര രസായിരുന്നു. മേമയുടെ മക്കളും മാമന്റെ മക്കളും എല്ലാരും ഉണ്ടായിരുന്നു. സത്യം പറഞ്ഞാൽ ഇങ്ങട്ട് വരണം എന്നുതന്നെ ഉണ്ടായിരുന്നില്ല എനിക്ക്. അനു അവളുടെ അമ്മവീട്ടിലെ വിശേഷങ്ങളിൽ വാജലയായി.
എന്നെ കാണാതെയിരുന്നിട്ടും അവൾ ഹാപ്പിയാണ് എന്നറിഞ്ഞപ്പോൾ ചെറിയ ഒരു സങ്കടം വരാതിരുന്നില്ല.
ടാ.. നീയാകെ കറുത്തു പോയല്ലോ.. പെട്ടന്നുള്ള അനുവിന്റെ ആ ചോദ്യമാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്.
മ്മ്.. ശരിയാണ് പാടത്തും കണ്ട കുളത്തിലും മീൻപിടുത്തവുമായി നടന്നിട്ട് ഈ കഴിഞ്ഞ രണ്ട് മാസത്തെ വെയില് ഞാൻ ഒഴുവാക്കിയിട്ടില്ല. ഞാനവൾക്ക് മറുപടികൊണ്ടുത്തു.
നീ കുറച്ച് വെള്ളുത്തു പിന്നെ കുറച്ച് തടിയും വച്ചു. അവളുടെ ശരീരത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് ഞാൻ അവളോട് പറഞ്ഞു.
അയ്യേ.. ഞാൻ നല്ലം തടിവച്ചോ.. അവൾ എന്റെ വാക്ക് കേട്ട് നിരാശയുള്ള ആകാംശയോടെ തിരിഞ്ഞു നിന്ന് എന്നോട് ചോദിച്ചു.
ഹേയ് തടിച്ചു എന്ന് പറഞ്ഞത് ഓവറായി എന്നല്ല. ഇപ്പോഴാ പാകം. പിന്നെ ഇപ്പോ നിന്നെ കാണാൻ നിവേദ്യം സിനിമയിലെ നായികയെപോലുണ്ട്. (നിവേദ്യം സിനിമയിലെ സോങ് ട്രെൻഡിങ്ങായി ഓടികൊണ്ടിരിക്കുന്ന സമയമായിരുന്നു)
എന്റെ ആ കമന്റ് കേട്ടതും അനുവിന്റെ മുഖം തിരുനാവായ പാടത്തെ ചെന്താമര പോലെ വിടർന്നു. (JK: നിങ്ങള് കണ്ടിട്ടുണ്ടോ തിരുനാവായയിലെ താമരകൃഷി. സൂപ്പറാണ് )
മ്മ്.. അമ്മായിയും പറഞ്ഞു ഒന്ന് നന്നായിട്ടുണ്ടെന്ന്.
ഞങ്ങൾ ഓരോരോ വിശേഷങ്ങളും പറഞ്ഞ് സൗമ്യ ചേച്ചിയുടെ വീട്ടിലെത്തി.
അനു യൂണിഫോം ഇട്ടുനോക്കി. ചേച്ചിയുടെ കഴിവ് കൊണ്ടാണോ അതോ അനു അളവ് കൊടുത്തതിന് ശേഷം അല്പം തടിച്ചതുകൊണ്ടാണോ എന്നറിയില്ല എല്ലാം കിറുകൃത്യമായിരുന്നു.
ചേച്ചിയുടെ കയ്യിൽ നിന്നും തയ്ച്ച യൂണിഫോമും വാങ്ങി ചേച്ചിക്കുള്ള തയ്യൽ കൂലിയും കൊടുത്ത് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചുപോന്നു.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
സ്കൂൾ തുറന്ന ആദ്യ ദിവസം:
ഞാനും അനുവും കൂടി ഓരോ വിശേഷങ്ങളും പറഞ്ഞ് സ്കൂളിലേക്ക് നടന്നു. നടക്കുന്നതിനിടയിലും എന്റെ കണ്ണുകൾ അവളെറിയാതെ തന്നെ അവളുടെ സൗന്ദര്യത്തെ നുകർന്നു കൊണ്ടിരുന്നു.
മനുവിന്റെ വീടിനടുത്ത് എത്തിയപ്പോൾ അവൻ ഞങ്ങളെയും കാത്ത് വഴിയിൽ നിൽക്കുന്നുണ്ടായിരുന്നു. പിന്നെ ഞങ്ങൾ മൂവരും ചേർന്ന് ഓരോ തമാശയും പറഞ്ഞ് സ്കൂളിലേക്ക് നടന്നു.
സ്കൂളിൽ എത്തിയതും അനു അവളുടെ കൂട്ടുകാരികളെ കണ്ടപ്പോൾ അവർക്കൊപ്പം പോയി. ഞാനും മനുവും ചേർന്ന് ക്ലാസ്സിലേക്ക് നടന്നു.
ടാ.. ശ്രീക്കുട്ട നിന്റെ അനു ഒന്നുടെ ഗ്ലാമർ വച്ചല്ലോടാ. അവന്റെ ആ കമന്റ് കേട്ട് ഞാൻ ചിരിക്കുക മാത്രം ചെയ്തു.
മോനെ അവളോട് വേഗം പറയാൻ നോക്കിക്കോ. ഇല്ലങ്കി നിനക്ക് പണിയാകും. മനു എനിക്ക് താക്കിത് തന്നു.
അതല്ല എനി നിനക്ക് പറയാൻ പേടിയാണെങ്കിൽ ഞാൻ പറയാം അവളോട്.
