രണ്ടാമൂഴം – 1 1അടിപൊളി  

ടാ ശ്രീകുട്ടാ.. നീ എഴുനേൽക്കുന്നില്ലേ. നാളെ മുതല് സ്കൂളി പോവണ്ട ചെക്കനാണ്. സമയം എത്രമണിയായിന്ന് കരുതിയിട്ട.

ഈശ്വരാ.. ഈ ചെറുക്കൻ എങ്ങനെങ്കിലും ആ SSLC ഒന്ന് കയറി കിട്ടിയ മതിയായിരുന്നു. അമ്മ രാവിലെതന്നെ ദൈവത്തെ വിളിച്ച് കഷ്ടപ്പെടുത്തുനത് കേട്ടു .

എന്താ അമ്മേ.. ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ..

മര്യാദക്ക് എഴുനേറ്റ് പൊക്കോ. ഇല്ലക്കിൽ എന്റെ കയ്യിന് വാങ്ങിക്കും നീ. അമ്മ ക്ഷമ നശിച്ച് അവസാനം ഭീഷണിയുടെ സ്വരം പുറത്തെടുക്കാൻ തുടങ്ങി.

രണ്ട് മാസത്തെ വേനൽ അവധി കഴിഞ്ഞ് നാളെ സ്കൂൾ തുറക്കുകയാണ്. എന്നാൽ അതിന്റെ യാതൊരു ചിന്തയും എനിക്കില്ല എന്നതാണ് സത്യം.

ഈ അമ്മക്ക് വേറെ പണിയൊന്നുല്ല. അമ്മയുടെ ഭീഷണി വകവയ്ക്കാതെ ഞാൻ പുതപ്പിനുള്ളിലേക്ക് ഒന്നുകൂടി ചുരുണ്ട് കൂടി കിടന്നു.

ആ ഇതാര്.. അനു മോളോ.. നിങ്ങള് എപ്പോഴാ എത്തിയത്. ഒന്നുടെ ഉറക്കം പിടിച്ച് വരുന്നതിനിടയിലാണ് പുറത്ത് നിന്നും അമ്മ അനു എന്ന് പറയുന്നത് കേട്ടത്.

ങേ.. അനു.. അമ്മ അനു എന്ന് പറഞ്ഞ് കേട്ടതും അത് വരെ എഴുനേൽക്കാൻ മടിച്ച് കിടന്നിരുന്ന ഞാൻ കുപ്പി പൊട്ടിച്ച മണം കേട്ട് ഉറക്കമുണർന്ന പോഞ്ഞിക്കരയെ പോലെ പായിൽ നിന്നും ചാടി എഴുനേറ്റു.

ഞാൻ ഇപ്പോ എത്തിയാതെയൊള്ളു അമ്മായി. രണ്ട് മാസങ്ങൾക്ക് ശേഷം ഞാൻ ഏറെ ഇഷ്ട്ടപെടുന്ന ആ മനോഹര ശബ്ദം എന്റെ കാതുകളിൽ ഒരു കുളിർത്ത മഴയായി പെയ്തിറങ്ങി.
അവിടെ അമ്മുമ്മക്ക് ഒക്കെ സുഖലെ മോളെ. അവളോട് അമ്മയുടെ അടുത്ത ചോദ്യം കേട്ടു.

അവിടെ എല്ലാരും സുഖയിരുന്നമ്മായി. ശ്രീക്കുട്ടൻ എവിടെ അമ്മായി..

അവൻ ഇതുവരെ എഴുന്നേറ്റിട്ടില്ല മോളെ എന്ന് അമ്മ മറുപടി കൊടുത്തതും പിന്നെ പുറത്ത് നിന്നും കേൾക്കുന്ന അവരുടെ സംസാരത്തിന് കാതുകൊടുക്കാതെ ഞാൻ നേരെ കണ്ണാടിയുടെ മുന്നിലേക്ക് ഓടി.

മുഖത്തുള്ള അലമ്പ് എല്ലാം തുടച്ച് മുടി കൈകൊണ്ട് തന്നെ ഒന്ന് ഒതുക്കി വച്ച ശേഷം ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ പുറത്തേക്ക് നടന്നു.

ഞാൻ ചെല്ലുബോൾ അനു അമ്മയോട് കത്തിവച്ച് നിൽക്കുകയാണ്.

ആഹാ ഇതാര്.. നീ ഇങ്ങോട്ടുള്ള വഴിയൊക്കെ മറന്നോ.. അത് ചോദിക്കുന്നതിനിടയിൽ ഞാൻ അവളെ ആകെമൊത്തം ഒന്ന് വീക്ഷികാൻ മറന്നില്ല.

പച്ച ചുരിദാറാണ് അവളുടെ വേഷം. രണ്ട് മാസം മുൻപ് കണ്ടതിൽ നിന്നും ഒരുപാട് മാറിയിരിക്കുന്നു അവൾ.

ഓ.. എങ്ങിനെ മറക്കാൻ പറ്റും എന്റെ കളിക്കുട്ടുകാരൻ ശ്രീകുട്ടൻ നായരുടെ വീട്ടിലേക്കുള്ള വഴിയല്ലേ ഇത്.

ടാ എനിക്ക് യൂണിഫോം വാങ്ങാനുണ്ട് നീ എന്റെ കൂടെ ഒന്ന് വാ..

ആഹാ അപ്പോ അതാണ് രാവിലെ തന്നെ സോപ്പും കൊണ്ട് പതപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്. ഞാനൊന്നും വരില്ല. ഞാൻ അവളെ ശുണ്ഠി പിടിപ്പിക്കാൻ വേണ്ടി പറഞ്ഞു.

എന്റെ പൊന്ന് ശ്രീ കുട്ടൻ അല്ലെ.. ഒന്ന് വാട. അവൾ ചൂണ്ട് മലർത്തി കൊണ്ട് എന്നോട് കൊഞ്ചി പറഞ്ഞു .

അനേരത്തെ അവളുടെ മുഖം കാണാൻ നല്ല ചന്തമുണ്ടായിരുന്നു.

എവിടെയാണ്.. ആ മുഖം നോക്കി അവളെ കൂടുതൽ കളിപ്പിക്കാൻ മനസ്സില്ലാതെ ഞാൻ അവളോട് ചോദിച്ചു.

സ്കൂളിന്റെ അടുത്തുള്ള സൗമ്യ ചേച്ചിടെ കയ്യിലാണ്.

അപ്പോ മാമനോട് പറഞ്ഞാൽ വാങ്ങിക്കില്ലേ.. പിന്നെ എന്തിനാ നീ പോവുന്നത്.

ഞാൻ പോയ അവിടന്ന് തന്നെ ഇട്ടുനോക്കാം വല്ല പ്രശ്നവും ഉണ്ടക്കിൽ അപ്പോത്തനെ ചേച്ചിയോട് പറഞ്ഞ് ശരിയാകാല്ലോ.

മ്മ്.. നീ വെയിറ്റ് ചെയ്യ് ഞാൻ ആദ്യം ഒന്ന് കുളിക്കട്ടെ.

നിനക്കൊന്ന് നേരത്തെ കുളിച്ചൂടെ ചെക്കാ.

നിന്റെ പറച്ചിൽ കേട്ടാൽ തോന്നും നീ ഇത് പറഞ്ഞേൽപ്പിച്ചു പോയതാണെന്ന്.

നീ വർത്താനം പറയാതെ വേഗം ചെല്ലടാ.. അവൾ ഒര് അപേക്ഷ പോലെ പറഞ്ഞു.
ഞാൻ പിന്നെ സമയം കളയാതെ എന്റെ മറ്റു കർമങ്ങളിലേക്ക് കടന്നു.

കുറച്ച് നാളുകൾക്ക് ശേഷം അനുവിനെ തനിച്ച് കിട്ടാൻ പോകുന്ന സന്തോഷത്തിലാണ് ഞാൻ.

പല്ലു തേച്ചതും എണ്ണ തേച്ചതും എല്ലാം സ്വപ്നം കാണുന്നതിനിടയിൽ കഴിഞ്ഞുപോയത് ഞാനറിഞ്ഞില്ല.

കുളിക്കാൻ നേരം തലയിലൂടെ ഒഴിച്ച തണുത്ത വെള്ളം ശരീരം മൊത്തം നനച്ച് ഇറങ്ങിപോകുബോൾ മനസ്സിൽ മുഴുവൻ അവളായിരുന്നു “എന്റെ അനു”.

Leave a Reply

Your email address will not be published. Required fields are marked *