രണ്ടാമൂഴം – 2 5

 

“””അത് ആരുമല്ല… ആലക്കൽ ഫാമിലിയിലെ ആണ് ആ പയ്യൻ… അതായത് നമ്മടെ അശോകൻ സാറില്ലേ.. സാറിന്റെ അച്ഛന്റെ മൂത്ത മകളുടെ ഒരേയൊരു മകൻ..”””

 

“””ആര് നമ്മുടെ എംഡിയുടെ ഹസ്ബൻഡിന്റെയോ…?

 

ഗായത്രി അതിശയത്തോടെ ചോദിച്ചു

 

“””ആ അത് തന്നെ… സുമിത്രേടേ ഭർത്താവിന്റെ തന്നെ…”””

 

അപ്പോഴേക്കും മീരയുടെ പോക്കറ്റിൽ നിന്ന് ഫോൺ ബെല്ലടിച്ചു

 

കോട്ടിന്റെ പോക്കറ്റിൽ നിന്ന് അവൾ ഫോണെടുത്തു

 

“””നൂറായുസ്സാ സുമിത്രക്ക്…”””

 

ഫോണിൽ തെളിഞ്ഞു വന്ന സുമിത്രയുടെ പേര് കാണിച്ചുകൊണ്ട് അവൾ പറഞ്ഞു

 

“””ഹെലോ… മീര..””

 

മറുവശത്തു നിന്ന് ആദിപിടിച്ചുള്ള അവരുടെ ശബ്ദം കേട്ട് മീര ചിരിച്ചു

 

“””ദേ സുമിത്രെ കാറി കൂവി ബിപി കൂട്ടാൻ നിൽക്കണ്ടാട്ടോ… ജോമോന് ഇപ്പൊ ഒരു കുഴപവുമില്ല… എന്തോ കണ്ടു പേടിച്ചത് ആണ്… കൊറച്ചു നേരം ഒബ്സെർവേഷന് വച്ചിട്ട് പ്രശ്നം ഒന്നും ഇല്ലേൽ ഉച്ച തിരിഞ്ഞു അവനെ പറഞു വിട്ടേക്കാം…”””

 

സുമിത്രയേ സമാധാനിപ്പിച്ചുകൊണ്ട് മീര പറഞ്ഞു

 

അപ്പോഴാണ് ജോയുടെ പേര് ഗായത്രി കേട്ടത്

 

“””ജോ.. ജോമോൻ…”””

 

അവൾ ആ പേര് മനസ്സിൽ ഉരുവിട്ടു

 

കൊറച്ചു നേരത്തിനു ശേഷം മീര അവളുടെ അടുത്തേക്ക് വന്നു…

 

“””നീ വരുന്നില്ലേ…?

 

“””ഹ വരുന്നു..”””

 

മീരക്ക് പിറകെ ഗായത്രി നടന്നു

 

“””ജോമോനെന്ന് പറഞ്ഞാൽ സുമിത്രക്കും അശോകനും ജീവനാ… അതാ അവൾ ഇപ്പൊ വിളിച്ചത്. ഇനി നീ നോക്കിക്കോ ഡിസ്ചാർജ് വാങ്ങി അവൻ പോണത് വരെ ഈ ഫോണിന് ഇനി വിശ്രമം കാണില്ല…മിനിറ്റിന് മിനിറ്റിന് വിളിച്ചോണ്ടിരിക്കും..”””

 

മീര സുമിത്രയുടെ സ്വഭാവം ഓർത്തു പറഞ്ഞു

 

ഗായത്രി അത് ചിരിച്ചുകൊണ്ട് കേട്ടു

 

അവൾക്കപ്പോഴും അവനെക്കുറിച്ചറിയാൻ ആഗ്രഹം കൂടി കൂടി വന്നു

 

“””ഭാഗ്യം ചെയ്ത ജന്മം തന്നെ അല്ലെ അയാളുടേത്… ഇത്രക്ക് സ്നേഹമുള്ള ബന്ധങ്ങൾ ലഭിക്കാൻ..”””

 

തന്റെ കാര്യം ഓർത്തു ഗായത്രി പറഞ്ഞു

 

“””ഭാഗ്യം ചെയ്തതോ… ഞാൻ കണ്ടതിൽ വച്ചു ഏറ്റവും ഭാഗ്യം കെട്ട ജീവിതം അവന്റെ ആയിരുന്നു..”””

 

മീരയുടെ മുഖത്തെ ചിരി മാഞ്ഞു… അവളാകെ വിഷമത്തിൽ ആയി

 

“””അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത്…?

 

“””അത് അങ്ങനെയാ ഗായത്രി… പറയുമ്പോൾ എന്താ… ഇത്രയും സ്നേഹമുള്ള കുടുംബം.. കുടുംബക്കാർ.. ബന്ധുക്കൾ…. കോടി കണക്കിന് സ്വത്തുക്കൾക്കും സ്ഥാപങ്ങൾക്കും അവന്റെ മുത്തച്ഛന്റെയും മുത്തശിയുടെയും കാലശേഷം ഒരേയൊരു അവകാശി…”””

 

“””അത്രെയും പോരെ ചേച്ചി അവനെ ഭാഗ്യവാൻ എന്ന് വിളിക്കാൻ…”””

 

ഗായത്രി പറഞ്ഞു… മീര അവളെ ഒന്ന് നോക്കി

 

“””പോരാ… അവന് അച്ഛനില്ല.. അമ്മയില്ല… അവന്റെ ഇപ്പോഴത്തെ ഓർമ്മയിൽ അച്ഛന്റെയും അമ്മയുടെയും പഴകിയ കൊറച്ചു ഓർമ്മകൾ മാത്രം… പിന്നെ വർഷങ്ങളായി കൂട്ടിനു ഭ്രാന്തും…”””

 

മീര അത് പറഞ്ഞു നടന്നു

 

അതെല്ലാം കേട്ട ഗായത്രി അവിടെ തന്നെ നിന്നു

 

അങ്ങനെയല്ലാം കേട്ടപ്പോ അവളുടെ മനസ്സിൽ എവിടെയോ ഒരു വേദന അനുഭവപ്പെട്ടു

 

“””ഭ്രാന്തോ…?

 

അവൾ ചോദിച്ചു

 

“””ഹ്മ്മ്.. ഭ്രാന്ത്‌ തന്നെ…. കഴിഞ്ഞ ആറ് കൊല്ലമായി അവനൊരു മാനസികരോഗി ആണ്…മാതാപിതാക്കളുടെ മരണം നേരിൽ കണ്ടതിന്റെ ഷോക്ക്…”””

 

മീര പറഞ്ഞു

 

“””എന്റെ ഓർമ ശെരിയാണെങ്കിൽ അവന് പതിനേഴോ പതിനെട്ടോ വയസ്സുള്ളപ്പോ ആണ് അവർ മരിക്കുന്നത്…കൊലപാതകം ആയിരുന്നു…. ആരോ..എന്തിനോ വേണ്ടി…”””

 

അഞ്ജനയെക്കുറിച്ചൊർത്തവൾ പറഞ്ഞു

 

“””അന്വേഷണം ഒന്നും ഒണ്ടായില്ലേ ചേച്ചി..?

 

“””ഒരുപാട് തവണ… പക്ഷെ എന്തോ… ഇതുവരെ ആ കേസിനെകുറിച്ച് ആർക്കും തന്നെ വക്തമായി അറിയില്ല… ജോയുടെ മുൻപിൽ വച്ചായിരുന്നു എല്ലാം… അതിന് ശേഷം ആ പയ്യൻ ആരോടും സംസാരിച്ചിട്ടില്ല.. എന്തിന് പറയുന്നു അവനെ ഒന്ന് ചിരിച്ചു കൂടെ ആരും കണ്ടില്ല… ഒറ്റക്ക് ഒരു മുറിയിൽ തന്നെ…ആദ്യമൊക്കെ വയലന്റ് ആകുമായിരുന്നു… പിന്നെ പിന്നെ അതും ഇല്ലാതായി.. “””

Leave a Reply

Your email address will not be published. Required fields are marked *