അതും പറഞ്ഞയാൾ എഴുന്നേറ്റു നടന്നു
അയാൾ ചെന്നത് അയാളുടെ റൂമിലേക്ക് ആയിരുന്നു
തികച്ചും വൃത്തിയായി തന്നെ സൂക്ഷിച്ച ഒരു മുറി
കട്ടിലിൽ ഒരു സ്ത്രീ കിടക്കുന്നുണ്ടായിരുന്നു
അയാളുടെ ഭാര്യ ലതിക ആയിരുന്നു അത്
ഇന്നത്തെ സംഭവങ്ങൾ അവരിൽ ഒരുപാട് സമ്മർദ്ദം ചെലുത്തിയിരുന്നു..വാർദ്ധക്യപരമായ ഒരുപാട് രോഗങ്ങൾ അവരെ വേട്ടയാടിയിരുന്നു
“”ലതികെ.. നീ പറഞ്ഞത് കെട്ടില്ലേ… അവന് പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല… പെട്ടെന്ന് തന്നെ തിരികെ വരും…”””
അതിനവർ മറുപടി ഒന്നും തന്നെ കൊടുത്തില്ല
അയാൾ ഭിത്തിയിൽ തൂക്കിയിരുന്ന ഒരു പഴകിയ ചിത്രത്തിലേക്ക് നോക്കി
ഒരു വിവാഹഫോട്ടോ ആയിരുന്നു അത്… പഴക്കം ഏറെ തോന്നിക്കും വിധം നിറം മങ്ങി അരികുകൾ ദ്രവിച്ചു തുടങ്ങിയിരുന്നു
അയാൾ അതിലേക്ക് തന്നെ നോക്കി ഇരുന്നു
“”””ജോമോനെ എപ്പോ കാണുമ്പഴും അഞ്ജലിയെയും ഡാനിയെയും എനിക്ക് ഓർമ വരും..അവനോട് സംസാരിക്കുമ്പോൾ എനിക്ക് അഞ്ജലിയോട് മിണ്ടുന്നതു പോലെ ആയിരുന്നു… സംസാരവും സ്വഭാവവും എല്ലാം അവളെ പോലെ തന്നെ… പിന്നെ ഓരോ നോട്ടത്തിലും ഡാനിയെ ഓർമ വരും… അല്ലെ ലതികെ..”””
പഴയതെല്ലാം ഓർത്തുകൊണ്ട് അയാൾ പറഞ്ഞു
അതിന് അവർ ഒന്നും മൂളുക മാത്രം ചെയ്തു
“””അവൻ അവന്റെ അച്ഛനെപ്പോലെ അല്ലായിരുന്നോ..”””
ലതിക അയാളോട് ചോദിച്ചു
“””നേരാ…ജോയുടെ ഓരോ നോട്ടത്തിലും വളർച്ചയിലും എനിക്ക് ഡാനിയെ കാണാൻ കഴിഞ്ഞു… എന്റെ കുഞ്ഞിനേ ധീനം വന്നതിന് ശേഷം അഞ്ജലിയെ അവനിൽ നിന്ന് നഷ്ടമായത് പോലെ തോന്നിയിട്ടുണ്ട്… അപ്പോഴേല്ലാം ഡാനിയെ തന്നെ അവനിൽ കണ്ടു…”””
“””ഒന്നോർത്താൽ അയാൾ തന്നെ അല്ലെ ഏട്ടാ എന്റെ മോളുടെയും ജോയുടെയും ജീവിതം നശിപ്പിച്ചത്…”””
ഡാനിയെകുറിച്ചോർത്ത് ലതിക പറഞ്ഞു
“””ഒരിക്കലുമല്ല ലതികെ…അഞ്ജലിയെകുറിച്ചൊരുകുമ്പോൾ നീ പറയുന്നത് തന്നെ ആണ് ശെരി..പക്ഷെ ജോ… അവൻ ജീവിച്ചിരിക്കുന്നത് തന്നെ ഡാനി കാരണമല്ലേ…””””
“””അതെന്താ ഏട്ടൻ അങ്ങനെ പറഞ്ഞത്…?
അരുതാത്തത് എന്തോ കേട്ടെന്നവണ്ണം അവർ എഴുന്നേറ്റിരുന്നുകൊണ്ട് അയാളോട് ചോദിച്ചു
“””അത് പിന്നെ.. അവൻ കാരണമല്ലേ ജോ ജനിച്ചത്…””
എന്തോ മറക്കാൻ ശ്രമിക്കുന്നത് പോലെ അയാൾ പറഞ്ഞു.. പിന്നെ അവർക്ക് മുഖം കൊടുക്കാതെ അയാൾ എഴുന്നേറ്റു പോയി
അയാളുടെ മറുപടിയിൽ സംതൃപ്ത ആവാതെ ലതിക അവിടെ തന്നെ ഇരുന്നു
പിന്നെ ഭിത്തിയിലെ ചിത്രത്തിലേക്ക് നോക്കി
***************************
“”””ഹേയ് വിഷ്ണു…!
വരാന്തയിൽ ഇരുന്നിരുന്ന വിഷ്ണുവിനെ നോക്കി വാസുധേവ് വിളിച്ചു
കയ്യിൽ കൊറച്ചു റിപ്പോർട്ടുകൾ പിടിച്ചുകൊണ്ടു ആയിരുന്നു അയാളുടെ വരവ്
വിഷ്ണുവിനരികിൽ എത്തിയതേ അയാളെയും കൂട്ടി തന്റെ മുറിയിലേക്ക് കയറി വാസുധേവ്
“””റിപ്പോർട്ട് എല്ലാം വന്നു.. കൊറച്ചൊക്കെ ഞാൻ നോക്കി… പിന്നെ റൂമിൽ പോയി അവനെ ഞാൻ നോക്കുകയും ചെയ്തു…””””
“””എന്താടാ അവന് ബോധം വന്നോ…?
വിഷ്ണു ചോദിച്ചു
“””Yes..തലേന്ന് ഒന്നും കഴിച്ചില്ലെന്ന് തോന്നുന്നു… So ട്രിപ്പ് ഇട്ടിട്ടുണ്ട്.. അത് കൂടെ കഴിഞ്ഞാൽ അവനെയും കൊണ്ട് നിനക്ക് പോകാം…”””
വാസുധേവ് പറഞ്ഞു
“””വേറെ കൊഴപ്പം ഒന്നുമില്ലല്ലോ അല്ലെ…?
വിഷ്ണു ചോദിച്ചു
“””ഹാ.. അത് പറയാനാ ഞാൻ നിന്നെ വിളിച്ചത്… അവനെ സ്ഥിരമായി കാണിച്ചിരുന്ന സൈക്കാട്രിസ്റ്റിനെ ഞാൻ വിളിച്ചിരുന്നു… എനിക്ക് തോന്നിയ കൊറച്ചു സംശയങ്ങൾ.. Just ഒന്ന് കൺഫോം ചെയ്തേക്കാം എന്ന് കരുതി ആണ് ബാലുവിനെ വിളിച്ചത്…”””
“””എന്നിട്ട് അയാൾ എന്ത് പറഞ്ഞു..?
“””എന്റെയും നിന്റെയും സംശയങ്ങൾ അദ്ദേഹവുമായി പങ്കുവെച്ചു….നമ്മൾ കണക്ക് കൂടിയതിൽ ഒരുപാട് കാര്യങ്ങൾ ശെരിയാണ്…”””
