“””എന്താണത്…?
കസേരയിലേക്ക് ചാരി ഇരുന്നുകൊണ്ട് വാസുധേവ് വിഷ്ണുവിനെ നോക്കി
“””ജോ ഇപ്പോൾ നോർമൽ ആണ്…..”
************************
പഴയ കോഫി ഷോപ്പിൽ തന്നെ ഇരിക്കുക ആയിരുന്നു ക്രിസ്റ്റി
തലേന്ന് രാത്രി മുതൽ അവനെ എന്തോ അലട്ടുന്നുണ്ടായിരുന്നു
പക്ഷെ എന്താണെന്ന് അത് അവന് മനസിലായില്ല
ലാപ്ടോപ്പിലേക്ക് തന്നെ നോക്കികൊണ്ട് ഇരിക്കുക ആയിരുന്നു അവൻ
പെട്ടെന്ന് ആയിരുന്നു പരിചിതമായ ഒരു സ്പ്രെയുടെ മണം അവന് അനുഭവപ്പെട്ടത്
പതിയെ കണ്ണുകൾ ഉയർത്തി അവൻ ചുറ്റിനും നോക്കി
അപ്പോഴാണ് കണ്ടത് ഇന്നലെ ലിഫ്റ്റ് തന്നെ പെൺകുട്ടി കാറിൽ നിന്നിറങ്ങി അവന് നേരെ നടന്നു വരുന്നത്
“””ഹലോ… ക്രിസ്റ്റി…”””
അവൾ വന്നതേ അവന് നേരെ ഷേക്ക്‌ഹാൻഡ് നൽകി
തിരിച്ചവനും
“””ഹലോ ദർഷ…”””
അവനരികിലായി ഒഴിഞ്ഞ കസേരയിൽ അവളുയിരുന്നു
“””അപ്പോ എന്റെ പേര് മറന്നിട്ടില്ലല്ലേ…?
കയ്യിലെ ഹാൻഡ് ബാഗ് മടിയിൽ വച്ചുകൊണ്ടവൾ ചോദിച്ചു
ഒരു ചുവപ്പും കറുപ്പും ചേർന്ന ഷർട്ടും കറുത്ത ജീൻസും ആയിരുന്നു അവളുടെ വേഷം
അഴിച്ചിട്ട നീളൻ മുടി പിറകിലായി കെട്ടി വച്ചിരുന്നു
കുതിരവാല് പോലെ അത് തൂങ്ങി നിന്നു
വാലിട്ടെഴുതിയ കണ്ണുകൾക്ക് വളരെ ആകർഷണീയത ആയിരുന്നു
ഇതെല്ലാം വന്നപ്പോഴേ ക്രിസ്റ്റി ശ്രദ്ധിച്ചു
“””താനെന്റെയും പേര് മറന്നില്ലല്ലോ..”””
ദർഷ ചോദിച്ചത് പോലെ തന്നെ ക്രിസ്റ്റിയും ചോദിച്ചു
ലാപ്ടോപ്പിൽ നിന്ന് മുഖമുയർത്തി അവളെ നോക്കി അവൻ ചിരിച്ചു കാണിച്ചു
പക്ഷെ ആ ചിരി അവള്ക്കത്ര ഇഷ്ടപ്പെട്ടില്ല
അത് കണ്ട ക്രിസ്റ്റി പറഞ്ഞു
“””ഹേയ്.. ഞാൻ വെറുതെ പറഞ്ഞതാ… ഇന്നലെ പരിചയപ്പെട്ടത് അല്ലെ ഉള്ളു… അപ്പോഴേക്കും ഒരാളുടെ പേര് മറന്ന് പോകാൻ എനിക്ക് മറവി രോഗമൊന്നുമില്ല… പിന്നെ എനിക്ക് ഓർത്തിരിക്കാൻ അങ്ങനെ ആരുടേയും പേരുകളുമില്ല..”””
ക്രിസ്റ്റി പറഞ്ഞു…
“””ഓ… അപ്പൊ ക്രിസ്റ്റിക്ക് ഇവിടെ ഫ്രണ്ട്സ് ഒന്നുമില്ലേ…?
അവൾ ചോദിച്ചു
“””ഇല്ലെടോ….ഞാനങ്ങനെ ആരോടും അത്ര ഫ്രണ്ട്‌ലി അല്ല.. അതാണ് മെയിൻ റീസൺ..”””
“””അങ്ങനെ പറയല്ലെടോ… ഇനിയിപ്പോ ഞാനില്ലേ…. ഫ്രണ്ട്സ് ആരുമില്ലേ എന്ന് ചോദിച്ചാൽ എന്റെ പേര് പറഞ്ഞാൽ മതിയന്നെ..”””
അവൾ അവനോട് പറഞ്ഞു ചിരിച്ചു
അവളുടെ സംസാരം ക്രിസ്റ്റിക്കും വളരെയധികം ഇഷ്ടപ്പെട്ടു
“””അപ്പൊ ഫ്രണ്ടിന് എന്താ കുടിക്കാൻ പറയേണ്ടേ….?
ക്രിസ്റ്റി ചോദിച്ചു
“””ഏയ്.. എനിക്കിപ്പോ ഒന്നും വേണ്ട..അല്ല നീ രാവിലെ വന്നതാണോ..?
അവൾ സമയം നോക്കികൊണ്ട് ചോദിച്ചു
“””അതേ… എന്ത് പറ്റി..”””
“””അല്ല… അപ്പോ ക്രിസ്റ്റിക്ക് ജോബ് ഒന്നുമില്ലേ…”””
“””ഏയ്യ്… മുൻപ് ഉണ്ടായിരുന്നു… പക്ഷെ എനിക്ക് അതുമായി അഡ്ജസ്റ്റ് ചെയ്തു പോകാൻ പറ്റിയില്ല…അതുകൊണ്ട് അത് വിട്ടു…”””
ക്രിസ്റ്റി ലാപ്പ് ഷട്ട്ഡൌൺ ചെയ്തുകൊണ്ട് പറഞ്ഞു
“””ഇപ്പൊ എന്താ പരുപാടി…?
“””അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല… കൊറച്ചു നാളായി ട്രാവലിംഗ് ആണ്.. അങ്ങനെ കറങ്ങി തിരിഞ്ഞു ഇപ്പൊ ദാ ഇവിടെ ഇരിക്കുന്നു… അല്ല തന്നെക്കുറിച്ചൊന്നും പറഞ്ഞില്ല..”””
“””പറയാൻ മാത്രമൊന്നുമില്ല ക്രിസ്റ്റി…. ഞാൻ ഫാഷൻ ഡിസൈനിങ് കഴിഞ്ഞു…. ഇപ്പൊ ഇതിലെയും അതിലെയും ചുമ്മാ കറങ്ങി നടക്കുന്നു…”””
അവൾ സ്വന്തം കാര്യം പറഞ്ഞു
“””ആഹാ… ജോലിക്ക് ഒന്നും ട്രൈ ചെയ്തില്ലേ… എവിടെ നിന്ന പഠിച്ചത്..?
“””ഏയ്.. ഇപ്പൊ ജോബ് നോക്കാനൊന്നും ഇന്ട്രെസ്റ് ഇല്ല…കൊറച്ചു നാൾ ഇതുപോലെ ഒക്കെ നടന്നിട്ട് എവിടേലും കയറിക്കൂടാമെന്ന് കരുതി… പിന്നെ പൊറത്തു നിന്ന ഞാൻ പഠിച്ചതെല്ലാം… ജെർമനി..”””
അവൾ പറഞ്ഞു
