രണ്ടാമൂഴം – 2 5

 

അവനെ കുറിച്ച് അവൾക്കറിയാവുന്നതൊക്കെ മീരപറഞ്ഞു

 

ശേഷം അവൾ സ്വന്തം റൂമിലേക്ക് പോയി

 

ഗായത്രി അവിടെ തന്നെ നിന്നു

 

“””ചിരിച്ചിട്ടില്ലെന്നോ.. കൊറച്ചു മുൻപേ കൂടെ കണ്ടതാണല്ലോ അവന്റെ ചുണ്ടിലൊരു ചിരി…”””

 

ഗായത്രി മനസ്സിലോർത്തു

 

“””ശ്ശേ.. ഞാനിതെന്തൊക്കെയാ ഓർത്തു കൂട്ടണേ…”””

 

സ്വന്തം തലക്ക് തന്നെ അടിച്ചുകൊണ്ട് അവൾ പറഞ്ഞു… പിന്നെ അവളും നടന്നു

 

ഒരിക്കൽ കൂടെ ജോയെ കാണണമെന്ന് അവൾ ഓർത്തു

 

ഈ സമയം ജോയുടെ ഡോക്ടർ വാസുധേവിന്റെ മുൻപിലിരിക്കുക ആയിരുന്നു വിഷ്ണു

 

“””വസു… ജോയ്ക്കു എന്താടാ പറ്റിയെത്..?

 

അവൻ ചോദിച്ചു

 

കസേരയിൽ ഇരുന്നു കാര്യമായി ആലോചനയിൽ ആയിരുന്നു വാസുധേവ്

 

“””ഒന്നും പറയറായിട്ടില്ലെടാ… കൊറച്ചു ടെസ്റ്റുകൾ കൂടെ നടത്താൻ ഞാൻ പറഞ്ഞിട്ടുണ്ട്.. അത് കൂടെ വന്നാലേ പറയാൻ സാധിക്കു… നീ പറഞ്ഞ കാര്യങ്ങൾ ഒക്കെ വച്ചു നോക്കുമ്പോൾ അവനെന്തോ കണ്ടു പേടിച്ചിരിക്കാനാണ് സാധ്യത…”””

 

“””അത് ഇന്നലെ അല്ലെ വസു…. ഞാൻ പറഞ്ഞത് ഇന്നു രാവിലത്തെ സംഭവമാ..”””

 

ജോ തന്നെ തിരിച്ചറിഞ്ഞ വിഷയമോർത്തയാൾ പറഞ്ഞു

 

“””അത് തന്നെ ആണ് വിഷ്ണു എന്നേ കുഴപ്പിക്കുന്നത്…. അവന്റെ ഇപ്പോഴത്തെ കണ്ടീഷനിൽ ഇത്ര പെട്ടെന്ന് അതൊന്നും സാധ്യമല്ല…എന്തായാലും ടെസ്റ്റ്‌ റിപ്പോർട്ട് വരട്ടെ… അതിന് ശേഷം പറയാം…”””

 

അയാൾ അത് പറഞ്ഞു റൂം വിട്ട് വെളിയിൽ പോയി

 

എന്നാലും വിഷ്ണു അവിടെ ഇരുന്നുകൊണ്ട് ആലോചിച്ചു

 

**************************

 

മീരയുമായുള്ള ഫോൺ സംഭാഷണം അവസാനിപ്പിച്ചു സുമത്ര താഴേക്ക് ഇറങ്ങി

 

അവൾ അവിടെയെല്ലാം രാഗവനെ തിരഞ്ഞു

 

ഒടുവിൽ ലാൻഡ് ഫോണിൽ ആരോടോ സംസാരിച്ചു നിൽക്കുന്ന അയാളെ കണ്ട് സുമിത്ര അവിടേക്ക് വന്നു

 

സുമിത്ര വരുന്നത് കണ്ട രാഘവൻ കാൾ നിർത്തിയ ശേഷം അരികിലുള്ള കസേരയിൽ ഇരുന്നു

 

“”””വിഷ്ണു വിളിച്ചായിരുന്നോ മോളെ…?

 

അയാൾ ചോദിച്ചു

 

“”””അത് പറയാനാ അച്ഛാ വന്നത്… ജോയ്ക്ക് നമ്മൾ കരുതിയത് പോലെ പ്രശ്നങ്ങൾ ഒന്നുമില്ല.. ഇന്നലെ എന്തോ കണ്ട് പേടിച്ചു അതിന്റെയ…”””

 

മീരയിൽ നിന്ന് അറിഞ്ഞ വിവരങ്ങൾ അവൾ അയാളോട് പറഞ്ഞു

 

അയാൾ അത് പ്രതീക്ഷിച്ചെന്നവണ്ണം ചിരിച്ചു

 

“””ഞാനിപ്പോ മേപ്പാട്ടിലേക്ക് ഒന്ന് വിളിച്ചിരുന്നു… തിരുമേനിയും ഏതാണ്ട് ഇതിപ്പോലെ തന്നെയാ പറഞ്ഞത്…”””

 

“””ആണോ.. എന്താ അദ്ദേഹം പറഞ്ഞത്…?

 

അറിയാനുള്ള ആഗ്രഹം കൊണ്ട് സുമിത്ര ചോദിച്ചു

 

“””പേടിക്കേണ്ട കാര്യമൊന്നുമില്ലന്നെ…ജോയുടെ ജനനസമയം കൊറച്ചു മോശം ആയിരുന്നു അതിന്റെ ലക്ഷണമായിട്ടാണ് അവന്റെ ജന്മസമയത്ത് തന്നെ ഒരു മരണം സംഭവിച്ചത്….”””

 

“””ഇതൊക്കെ അറിയാവുന്നത് അല്ലെ അച്ഛ.. ഇപ്പൊ അതൊക്കെ എന്തിനാ ഓർക്കുന്നത്…”””

 

“””ഓർത്തതല്ല.. അദ്ദേഹം തന്നെ പറഞ്ഞതാണ്… അന്ന് ജോയുടെ ജാതകത്തിൽ ഒരുപാട് പ്രശ്നങ്ങളും ദോഷങ്ങളും ഉണ്ടായിരുന്നു… പക്ഷെ പെട്ടെന്ന് തന്നെ അവയെല്ലാം മാറിപോവുകയും ചെയ്തു… അങ്ങനൊരു ജാതകം തിരുമേനി ആദ്യമായിട്ടാണ് കാണുന്നത്…. പക്ഷെ അദ്ദേഹത്തിന് ഇപ്പോഴും പല കാര്യങ്ങൾക്ക് വ്യക്തത വന്നിട്ടില്ല എന്നാണ് ഇപ്പൊ പറയുന്നത്…”””

 

അയാൾ പറഞ്ഞു നിർത്തി… അത് കേട്ട സുമിത്രക്ക് അല്പം ഭയമായി.. തികഞ്ഞ ദൈവവിശ്വാസികൾ ആയിരുന്നു അവർക്ക് ഇതെല്ലാം വലിയ കാര്യം ആയിരുന്നു

 

“””എന്താ അച്ഛ… ഇനി ഇതും എന്തിന്റെയെങ്കിലും ആരംഭം ആവുമോ…?

 

“””അതേ…. പക്ഷെ അതൊന്നും നമ്മുടെ ജോയെ ബാധിക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്..അവൻറെ നല്ല സമയം ആരംഭിച്ചു…എല്ലാത്തിനും അവന്റെ ജനനസമയമാണ് കാരണം.. മാറിക്കൊണ്ടിരിക്കുന്ന ജാതകം ആണ് അവന്റേത്.. അതുകൊണ്ട് ഇപ്പൊ പ്രവചിക്കുന്നത് ഒന്നും തന്നെ ഒറപ്പിച്ചു പറയാൻ സാധിക്കില്ല എന്നാണ് പറഞ്ഞത്…”””

Leave a Reply

Your email address will not be published. Required fields are marked *