രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 3 8

 

“”എന്ത് പറ്റി മാം. ഞാൻ ചോദിച്ചത് തെറ്റായി പോയോ. Sorry ഞാൻ വെറുതെ ഓർമ്മ വന്നപ്പോൾ ചോദിച്ചെന്നേയുള്ളു “” ഞാൻ അത്രെയും പറഞ്ഞിട്ടും അവളുടെ ഭാഗത്തു നിന്നും മറുപടി കിട്ടാതായപ്പോൾ എനിക്ക് പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല.

 

ഒരു നിമിഷം അവളെ നോക്കി പുറത്തേക്കുള്ള വാതിലിലേക്ക് തിരിഞ്ഞ എന്നെ അവൾ ദയനീയതയോടെ വിളിച്ചു!.

 

“”ജയ്സാ….. “” ആ വാക്കുകളുടെ മൃദുലത എന്റെ കാതുകളെ തഴുകി.

 

അടക്കാൻ നിന്നിരുന്ന വാതിലിൽ പിടിച്ചു ഒരു നിമിഷം നിന്ന ഞാൻ തിരിഞ്ഞു അവളെ നോക്കി. ഒരു കൊച്ചു പെൺകുട്ടിയെ പോലെ ഈറനണിഞ്ഞ കണ്ണുകളുമായി അവൾ എന്നെ നോക്കി നിന്നു.

 

“”അയ്യോ എന്ത് പറ്റി മാം. ഞാൻ എന്തെങ്കിലും തെറ്റായി പറഞ്ഞോ?”” ഒരിക്കലും പ്രതീക്ഷിക്കാത്ത ആ സംഭവം കണ്ടു ഞെട്ടലോടെ ഞാൻ ചോദിച്ചു.

 

“”ജയ്സാ.. നീ ചോദിച്ചതിൽ ഒരു തെറ്റുമില്ല.. പെട്ടെന്ന് ചോദിച്ചപ്പോൾ ഞാനൊന്നു ഷോക്ക് ആയി അത്രേയുള്ളൂ. ഞാൻ ആരോടും പറയണ്ട എന്ന് കരുതിയ കാര്യങ്ങളാണത്. എന്റെ അടുത്ത സുഹൃത്തുക്കളോട് ഞാൻ പറഞ്ഞെങ്കിലും അവരൊക്കെ പിന്നീട് എന്നെ ശല്ല്യം ചെയ്യാൻ തുടങ്ങി “” കണ്ണ് നീര് തുടച്ചു കൊണ്ടവൾ പറഞ്ഞു.

 

“”എന്നോട് പറഞ്ഞാലല്ലേ മാം ഞാൻ അറിയൂ. മാമിന്റെ സ്റ്റാഫ്‌ എന്നതിലുപരി ഒരു ബെസ്റ്റ് friend ആയി എന്നോട് പറഞ്ഞൂടെ. കേൾക്കാനുള്ള താല്പര്യം മാത്രം കൊണ്ടല്ല. ആരോടെങ്കിലും തുറന്നു പറഞ്ഞാൽ കുറെ സമാധാനം കിട്ടും “” അവളെന്നെയൊന്നു നോക്കി.

 

 

“” അതെന്റെ ഉള്ളിൽ മാത്രം ഒതുങ്ങി നിൽക്കണമെന്നായിരുന്നു ആഗ്രഹം. നീ ചോദിച്ചത് കൊണ്ടു മാത്രം നിന്നോട് ഞാൻ പറയാം. അദ്ദേഹത്തിന്റെ പേര് ജോൺ.. മനസമ്മതം കഴിഞ്ഞു എല്ലാ അർത്ഥത്തിലും ഞങ്ങൾ അടുത്തു. ഒരു സ്ത്രീ ആഗ്രഹിക്കുന്നതിനേക്കാളും സ്നേഹം കല്യാണത്തിന് മുൻപ് അദ്ദേഹം എനിക്ക് തന്നു. ദൈവത്തിനു അത് കണ്ടു അസൂയ വന്നിട്ടുണ്ടാവും. കല്യാണത്തിന്റെ അന്ന് ഒരു ആക്സിഡന്റിന്റെ രൂപത്തിൽ അദ്ദേഹത്തെ ദൈവം കൊണ്ടു പോയി. എല്ലാവരുടെയും മുമ്പിൽ ഞാൻ അഭിനയിക്കുയാണ് “” കരച്ചിൽ വന്നിട്ടും അവൾ അത് പിടിച്ചു നിന്നു എന്നോട് പറഞ്ഞു.

 

അപ്പോൾ മാഡം ഇപ്പോഴും പുള്ളികാരനെ ഓർത്തു ജീവിക്കുകയാണ്. പുള്ളിയോടുള്ള ബഹുമാനവും സ്നേഹവും ആ വാക്കുകളിൽ നിന്നും വ്യക്തമാണ്.

 

“”ജയ്സാ നീ ഇതാരോടും പറയരുത്. ആവണിയോടും മിയയോടുപോലും. ഇങ്ങനെ തന്നെ മുന്നോട്ടു പോവാനാണ് എനിക്കിഷ്ടം.””

എന്നെ ഞെട്ടിച്ചു കൊണ്ടാണ് അവരുടെ പേര് പറഞ്ഞത്. ചിലപ്പോൾ ഞാൻ അവരുടെ കൂടെ താമസിക്കുന്നത് കൊണ്ടാവാം.

 

“”അപ്പോൾ മാഡത്തിന്റെ ഫാമിലി “”

 

“”എല്ലാവരും നാട്ടിലുണ്ട്. “”

 

“”മാഡം വിഷമിക്കരുത്. ഒരു സുഹൃത്തായി എന്നും ഞാൻ കൂടെയുണ്ടാവും. എന്താവിഷ്യത്തിനും മാഡത്തിന് എന്നെ വിളിക്കാം..”” എന്റെ വാക്കുകൾ കേട്ടു അവളുടെ മുഖത്തു അല്പം സന്തോഷം കൊണ്ടുവരാൻ കഴിഞ്ഞു.

 

“”ഞാൻ റൂമിൽ പോകട്ടെ. വീട്ടിലൊക്കെ വിളിക്കണം “” ഞാൻ റൂമിൽ നിന്നും ഇറങ്ങി എന്റെ റൂമിലേക്ക്‌ പോയി. പുറകെ വന്ന മാം വാതിലടച്ചു.

 

ആദ്യം കണ്ടപ്പോൾ ഭയങ്കര ദേഷ്യമുള്ള ആളാണെന്നു തോന്നി. പിന്നെ ചിരിച്ചു സംസാരിക്കുമ്പോൾ നല്ല കൂട്ട് ആണെന്ന് തോന്നി. പാർട്ടിയിൽ വച്ചു കണ്ടപ്പോൾ അല്പം മോഡേൺ ആണെന്ന് തോന്നി. എല്ലാത്തിനും ഉപരി വലിയൊരു ദുഃഖം ഉള്ളിൽ കൊണ്ടു നടക്കുന്ന ഒരു പാവം പെണ്ണാണ് അവൾ.. നമ്മൾ ചിന്തിക്കുന്നതിലും അപ്പുറം ഓരോരുത്തരെയും അടുത്തറിയുമ്പോൾ മാത്രമാണ് അവരുടെ യഥാർത്ഥ സ്വഭാവം അറിയുന്നത്..

 

ഞാൻ ഫോൺ എടുത്തു നോക്കി. മെസ്സേജുകൾ വന്നിട്ടുണ്ട്. ഞാൻ അയച്ച സെൽഫി കണ്ടു സന്തോഷത്തിലാണ് രണ്ടുപേരും. ഫ്രീ ആകുമ്പോൾ മെസ്സേജ് ചെയ്യാമെന്ന് പറഞ്ഞു വച്ചു. പതിയെ നീണ്ട ഉറക്കത്തിലേക്കു..

 

സമയമായപ്പോൾ എണീറ്റ് കുളിച്ചു പാന്റും കോട്ടും ധരിച്ചു മാഡത്തിനെ വെയിറ്റ് ചെയ്തു. നിമിഷങ്ങൾക്കകം പാന്റും കോട്ടും ധരിച്ചു ഒഫീഷ്യൽ ഡ്രെസ്സിൽ മാം വന്നു. ആ മുഖത്തേക്ക് നോക്കുമ്പോൾ ഒരു ചെറിയ പെൺകുട്ടിയെ കാണുന്നത് പോലെയാണ് ഫീൽ ചെയ്യുന്നത്.

 

പുറത്തിറങ്ങി taxi പിടിച്ചു ജികെ യുടെ ഫ്ലാറ്റിൽ എത്തി. വരുന്ന വഴിക്കു ഞാൻ നല്ലോണം തയ്യാറെടുത്തു. ഏത് വഴിക്കും ജികെ ഗ്രൂപ്പിന്റെ ബിസിനസ് പിടിക്കണമെന്ന് എനിക്ക് തോന്നി. എനിക്ക് വേണ്ടിയല്ല. മാഡത്തിന് വേണ്ടി. മനസ്സിൽ ഓരോന്ന് ഉറപ്പിച്ചു ഞങ്ങൾ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ എത്തി അവിടെ ലീവിങ് റൂമിൽ വെയിറ്റ് ചെയ്ത് ഇരുന്നു. മാഡത്തിന്റെ മുഖത്തു നല്ല ടെൻഷൻ ഉണ്ട്..

 

കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം ആഡംബര ഡ്രസ്സ്‌ അണിഞ്ഞു കൊണ്ടു ജികെ ഞങ്ങളെ സ്വാഗതം ചെയ്ത് കൊണ്ടു അടുത്ത് വന്നിരുന്നു. അയാളെ കണ്ടതും എനിക്ക് അത്ഭുതമായി. ഭയവും ടെൻഷനും എല്ലാം മാറി. George Kosthep അപ്പച്ചന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ!! സന്തോഷം കൊണ്ടു ഞാൻ കുളിരു കോരി നിന്നു. പുള്ളിയെ ആണ് എല്ലാവരും ജികെ എന്ന് വിളിക്കുന്നത്‌. സന്തോഷത്തോടെ മാഡത്തിനെ നോക്കിയ ഞാൻ ടെൻഷൻ അടിച്ചിരിക്കുന്ന മാഡത്തിനെയാണ് കണ്ടത്.

 

“”യെസ് പറയു”” അദ്ദേഹത്തിന്റെ പരുക്കൻ ശബ്ദം കേട്ടു മാഡം ഒന്ന് ഞെട്ടി.

 

“”Sir ഞങ്ങൾ ഒരു അപ്പോയ്ന്റ്മെന്റ് എടുത്തിരുന്നു. സ്പാർട്ടൻസ് ഗ്രൂപ്പിന്റെ “” മാഡം അല്പം പതുക്കെ സംസാരിച്ചു..

 

“”ആഹ് യെസ് യെസ്.. നിങ്ങളെന്താണ് ഒന്നും ഫോളോ അപ്പ്‌ ചെയ്യാത്തത്. ബിസിനസ്‌ കൂടുതൽ കൊണ്ടാണോ “” ഒന്ന് ഇരുത്തി കൊണ്ട് പുള്ളി ചോദിച്ചു..

 

“”അത്.. ഞങ്ങൾ എല്ലാം ഫോളോ ചെയ്യുന്നുണ്ടായിരുന്നു. രണ്ട് ആഴ്ച കൂടുമ്പോൾ മെയിൽ ചെയ്തിരുന്നു.”” എന്നെ മനസിലാകാതെ ഇരിക്കുന്ന പുള്ളിയെ നോക്കി ഞാൻ പറഞ്ഞു.

 

പെട്ടന്ന് അദ്ദേഹം എന്നെ നോക്കി. മുഖത്തു വച്ചിരുന്ന കണ്ണട ഒന്ന് ശരിയാക്കി.

 

“”നീ… ജെയ്സൺ അല്ലെ ഇത് “” അദ്ദേഹം ഒരു സംശയത്തോടെ എന്റെ പേര് വിളിച്ചപ്പോൾ എന്റെ ഉള്ളിൽ സമാധാനം കിട്ടി. അപ്പുറത്ത് എന്താണ് ഇതൊക്കെ എന്ന് വിചാരിച്ചു ഞെട്ടിയിരിക്കുകയാണ് മാം.

 

“””യെസ് അങ്കിൾ.”” ഞാൻ അങ്കിൾ എന്ന് വിളിച്ചതും മാം എന്നെ അത്ഭുതത്തോടെ നോക്കി.

ജികെ എണീറ്റ് വന്നു സ്നേഹത്തോടെ എന്നെ കെട്ടിപിടിച്ചു.

 

“” തോമസിന്റെ മോൻ ആണ് വരുന്നതെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ മീറ്റിംഗ് വേണ്ടെന്നു വച്ചേനെ. അതിന്റെ ആവിശ്യമേ ഉണ്ടായിരുന്നില്ല “”

എന്റെ തോളിൽ കൈ വച്ചു അദ്ദേഹം പറഞ്ഞു.

 

“”അത് അങ്കിൾ ആണെന്ന് എനിക്കറിയില്ലായിരുന്നു. ജികെ എന്ന് മാത്രമേ ഞാൻ കേട്ടുള്ളു.””

Leave a Reply

Your email address will not be published. Required fields are marked *