പുറത്തിറങ്ങി taxi പിടിച്ചു ജികെ യുടെ ഫ്ലാറ്റിൽ എത്തി. വരുന്ന വഴിക്കു ഞാൻ നല്ലോണം തയ്യാറെടുത്തു. ഏത് വഴിക്കും ജികെ ഗ്രൂപ്പിന്റെ ബിസിനസ് പിടിക്കണമെന്ന് എനിക്ക് തോന്നി. എനിക്ക് വേണ്ടിയല്ല. മാഡത്തിന് വേണ്ടി. മനസ്സിൽ ഓരോന്ന് ഉറപ്പിച്ചു ഞങ്ങൾ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ എത്തി അവിടെ ലീവിങ് റൂമിൽ വെയിറ്റ് ചെയ്ത് ഇരുന്നു. മാഡത്തിന്റെ മുഖത്തു നല്ല ടെൻഷൻ ഉണ്ട്..
കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം ആഡംബര ഡ്രസ്സ് അണിഞ്ഞു കൊണ്ടു ജികെ ഞങ്ങളെ സ്വാഗതം ചെയ്ത് കൊണ്ടു അടുത്ത് വന്നിരുന്നു. അയാളെ കണ്ടതും എനിക്ക് അത്ഭുതമായി. ഭയവും ടെൻഷനും എല്ലാം മാറി. George Kosthep അപ്പച്ചന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ!! സന്തോഷം കൊണ്ടു ഞാൻ കുളിരു കോരി നിന്നു. പുള്ളിയെ ആണ് എല്ലാവരും ജികെ എന്ന് വിളിക്കുന്നത്. സന്തോഷത്തോടെ മാഡത്തിനെ നോക്കിയ ഞാൻ ടെൻഷൻ അടിച്ചിരിക്കുന്ന മാഡത്തിനെയാണ് കണ്ടത്.
“”യെസ് പറയു”” അദ്ദേഹത്തിന്റെ പരുക്കൻ ശബ്ദം കേട്ടു മാഡം ഒന്ന് ഞെട്ടി.
“”Sir ഞങ്ങൾ ഒരു അപ്പോയ്ന്റ്മെന്റ് എടുത്തിരുന്നു. സ്പാർട്ടൻസ് ഗ്രൂപ്പിന്റെ “” മാഡം അല്പം പതുക്കെ സംസാരിച്ചു..
“”ആഹ് യെസ് യെസ്.. നിങ്ങളെന്താണ് ഒന്നും ഫോളോ അപ്പ് ചെയ്യാത്തത്. ബിസിനസ് കൂടുതൽ കൊണ്ടാണോ “” ഒന്ന് ഇരുത്തി കൊണ്ട് പുള്ളി ചോദിച്ചു..
“”അത്.. ഞങ്ങൾ എല്ലാം ഫോളോ ചെയ്യുന്നുണ്ടായിരുന്നു. രണ്ട് ആഴ്ച കൂടുമ്പോൾ മെയിൽ ചെയ്തിരുന്നു.”” എന്നെ മനസിലാകാതെ ഇരിക്കുന്ന പുള്ളിയെ നോക്കി ഞാൻ പറഞ്ഞു.
പെട്ടന്ന് അദ്ദേഹം എന്നെ നോക്കി. മുഖത്തു വച്ചിരുന്ന കണ്ണട ഒന്ന് ശരിയാക്കി.
“”നീ… ജെയ്സൺ അല്ലെ ഇത് “” അദ്ദേഹം ഒരു സംശയത്തോടെ എന്റെ പേര് വിളിച്ചപ്പോൾ എന്റെ ഉള്ളിൽ സമാധാനം കിട്ടി. അപ്പുറത്ത് എന്താണ് ഇതൊക്കെ എന്ന് വിചാരിച്ചു ഞെട്ടിയിരിക്കുകയാണ് മാം.
“””യെസ് അങ്കിൾ.”” ഞാൻ അങ്കിൾ എന്ന് വിളിച്ചതും മാം എന്നെ അത്ഭുതത്തോടെ നോക്കി.
ജികെ എണീറ്റ് വന്നു സ്നേഹത്തോടെ എന്നെ കെട്ടിപിടിച്ചു.
“” തോമസിന്റെ മോൻ ആണ് വരുന്നതെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ മീറ്റിംഗ് വേണ്ടെന്നു വച്ചേനെ. അതിന്റെ ആവിശ്യമേ ഉണ്ടായിരുന്നില്ല “”
എന്റെ തോളിൽ കൈ വച്ചു അദ്ദേഹം പറഞ്ഞു.
“”അത് അങ്കിൾ ആണെന്ന് എനിക്കറിയില്ലായിരുന്നു. ജികെ എന്ന് മാത്രമേ ഞാൻ കേട്ടുള്ളു.””
“”അത് ഇവിടുത്തെ കമ്പനി പേര് ആണ്. പിന്നെ ആളുകൾ എന്നെ അങ്ങനെ ആണ് വിളിക്കുന്നത്. എന്നാലും നീ എങ്ങനെ…. അല്ല നീ ഇതെന്താ ഈ കമ്പനിയിൽ ആണോ വർക്ക് ചെയ്യുന്നേ “”
“”അതെ. മുംബൈ ബ്രാഞ്ചിലാണ് “”
“”അതെന്താ അങ്ങനെ. നിനക്ക് വേണമെങ്കിൽ സ്വന്തമായി എത്ര കമ്പനികൾ തുടങ്ങാം.. അത് വിജയിപ്പിച്ചെടുക്കാനും നിനക്കറിയാം. ഇത്രെയും ബുദ്ധിയുള്ള നീയാണോ ഒരു കമ്പനിയിൽ വെറുമൊരു സ്റ്റാഫ് ആയി ജോയിൻ ചെയ്തത് “”
ഒരു അത്ഭുതത്തോടെയാണ് അദ്ദേഹം സംസാരിക്കുന്നതു.
“”എനിക്ക് സ്വന്തമായി പണിയെടുത്തു ജീവിക്കാനാണിഷ്ടം. അപ്പനെ പോലെ ഒറ്റക്ക് ഉണ്ടാക്കി വലുതാവണം.””
“”വെരി good. ഇങ്ങനെയാവണം. അപ്പന്റെ അതെ സ്വഭാവമാണ് നിനക്കും.””
ഞാനൊന്നു ചിരിച്ചതേയുള്ളു. എല്ലാം കേട്ടു വണ്ടർ അടിച്ചിരിക്കുകയാണ് മാം. ചിരിക്കണോ കരയണോ എന്ന അവസ്ഥയോ..
“”ഞാൻ ഓഫീസിൽ വിളിച്ചു സംസാരിച്ചോളാം. എല്ലാ ബിസിനസ്സും ഞാൻ തരാൻ ശ്രമിക്കാം “”
അത് കേട്ടതോടു കൂടി മാഡത്തിന് സന്തോഷായി.
“താങ്ക് you sir “” മാഡം പുള്ളിയെ നോക്കി പറഞ്ഞു.
“”ഇതാരാണ്. കൂടെ വർക്ക് ചെയ്യുന്നതാണോ?.”” മാഡത്തിനെ നോക്കി പുള്ളി ചോദിച്ചു.
“”അതെ. ഞങ്ങളുടെ മാനേജർ ആണ് “”
“”ആഹാ എന്താ പേര് “”
“”സോഫിയ ജോൺ “” ചിരിച്ചു കൊണ്ടു മാഡം പറഞ്ഞു.
“”ഇവനെ വിടണ്ട കേട്ടോ. ആളൊരു പുലിയാണ്. നിങ്ങളുടെ കമ്പനിയെ ഇവൻ ഉയരത്തിൽ എത്തിക്കും.. അത്രയ്ക്ക് മിടുക്കനാണ്. പക്ഷെ ആർക്കും പിടികൊടുക്കില്ല. അതാണിവന്റെ സ്വഭാവം “”
