ഒരു കുറ്റാന്വേഷകനെ പോലെ അവൾ സംസാരിച്ചു എന്നെ നോക്കിയപ്പോൾ. ഞാൻ കണ്ണും തള്ളി ഇരിക്കുകയായിരുന്നു.
“”പേടിക്കണ്ട ഞാൻ ഇതൊരിക്കലും അവരോടു പറയില്ല.””
“”ഞാൻ ആണ് അവർക്കു വരച്ചുകൊടുത്തത്. ടെൻഷൻ അടിച്ചിരിക്കുന്ന അവരെ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല “”
“”അതിനെന്താ അതൊരു നല്ല കാര്യമല്ലേ നീ ചെയ്തത്. അത് കൊണ്ടു നമ്മുടെ ബ്രാഞ്ചിന്റെ സ്ഥാനം ഏറ്റവും ഉയരത്തിലാണ്. അതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു. എല്ലാത്തിനും കാരണം നീയാണ് “” ഒരു നന്ദി സൂചകമായി അവൾ എന്നോട് പറഞ്ഞു.
“”ഹോ എന്തായാലും എല്ലാം നല്ല രീതിയിൽ തീർന്നില്ലേ അത് മതി “” ഒരാശ്വാസത്തോടെ ഞാൻ പറഞ്ഞു.
“”നിനക്ക് അവരിൽ ആരോടെങ്കിലും പ്രണയമുണ്ടോ”” ഒരു സംശയം തീർക്കാൻ എന്ന രീതിയിൽ അവളെന്നോട് ചോദിച്ചു.
“”ഏയ് ഇല്ല മാം… അല്ല ചേച്ചി “”
“”പിന്നെ എനിക്ക് അറിയാമല്ലോ നിങ്ങൾ നല്ല കൂട്ടാണെന്നു. അന്ന് ആവണിക്ക് വേണ്ടി നീ എന്നോട് സംസാരിച്ചത് ഹോസ്പിറ്റലിൽ പോയതും എല്ലാം “”
“”അയ്യോ അന്നങ്ങനെ ഒന്നും ഇല്ലായിരുന്നു. അന്ന് അവൾക്കു തീരെ വയ്യായിരുന്നു അതുകൊണ്ട് മാത്രമാണ് “”
“”അതായതു ഇപ്പോൾ എന്തൊക്കെയോ ഉണ്ട് അല്ലെ “” ഞാൻ പറഞ്ഞതിലെ അബദ്ധം കണ്ടുപിടിച്ചു അവൾ പറഞ്ഞു.
“”എന്താണ് ചേച്ചി എന്നെ ഒരു കുറ്റവാളിയെ ചോദ്യം ചെയ്യുന്നത് പോലെ “” ഞാൻ കളിയാക്കി ചോദിച്ചു.
“”ഇപ്പോൾ നമ്മൾ ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്. എല്ലാം തുറന്നു പറയണം. സ്നേഹിക്കുന്നത് ഒരു തെറ്റല്ലല്ലോ?””
“” അതൊക്കെ ശരിയാണ് എന്നാലും വെറുതെ എന്തിനാ “”
“”എന്നാലും പറ ഞാൻ കേൾക്കട്ടെ. ഇപ്പോഴേ നിന്നെ കിട്ടൂ. പിന്നെ നമ്മൾ ബിസി ആവും.””
“”അങ്ങനെ ചോദിച്ചാൽ ഞാൻ പറയാം ചേച്ചി. സത്യത്തിൽ ഞാൻ ഇപ്പോൾ ഒരു ധർമ്മ സങ്കടത്തിലാണ്.. ആരോടും തുറന്നു പറയാൻ പറ്റാത്ത അവസ്ഥ. ആദ്യമായിട്ടാണ് ഞാൻ ഇതൊരാളോട് പറയുന്നത്. അതും ചേച്ചിയോട് “”
“”എന്നാ പറ നമുക്കൊരു സൊല്യൂഷൻ കാണാലോ “” കഥ കേൾക്കാനുള്ള മൂഡിൽ ഫോൺ സൈഡിൽ വച്ചു കാൽ മുകളിൽ കയറ്റി മടക്കിവച്ചു തുടകളും കാട്ടി കൈമടക്കി പിടിച്ചു അവൾ എന്നെ നോക്കിയിരുന്നു. ഞാൻ പതിയെ എണീറ്റു നിന്നു.
ആവണിയെ കണ്ടത് മുതൽ അവളോട് ദേഷ്യം തോന്നിയതും പിന്നെ അവളുടെ അവസ്ഥ കണ്ടു അവളെ സഹായിച്ചതും അവളുടെ ഒറ്റപെട്ട ജീവിതവും ഞങ്ങൾ ഒരുമിച്ചു താമസിക്കാൻ ഉണ്ടായ സാഹചര്യവും രണ്ടു പേരും ഒരേ സമയത്തു ഇഷ്ടം തുറന്നു പറഞ്ഞതും പിന്നീട് മിയ ഞങ്ങളുടെ സംസാരം കേട്ടത് വരെ ഞാൻ പറഞ്ഞു നിർത്തി!!!
“”എടാ മോനെ നീ ആകെ പെട്ടിരിക്കുകയാണല്ലോ. ഇനിയിപ്പോൾ ആരെ സ്വീകരിക്കും. അനാഥയായ ആവണിയേയോ അതോ മിയയെയോ? എന്നിട്ട് മിയ എന്ത് ചെയ്തു?””
“”അതെനിക്കറിയില്ല. ഒന്നെനിക്കറിയാം മിയക്കു ഇപ്പോഴും എന്നോട് സ്നേഹമുണ്ട്. “”
“”അതെങ്ങനെ മനസിലായി. പിന്നീടെന്ത് സംഭവിച്ചു അത് പറ “”
ഞാൻ എന്റെ ഫോൺ എടുത്തു whatsap ഓപ്പൺ ചെയ്തു. രണ്ടു പേരുടെയും നിരവധി മെസ്സേജുകൾ ഓപ്പൺ ചെയ്യാതെ കിടക്കുന്നതു മാഡത്തിന് കാണിച്ചു കൊടുത്തു..
“”എന്തുവാടാ ഇത്. നീ ബാക്കി പറ.. എന്നിട്ട് നോക്കാം “” ആകാംഷയോടെ അവൾ കാതോർത്തിരുന്നു.
വീണ്ടും ഞാൻ തുടർന്ന് പറഞ്ഞു.. മിയ പിന്നെ എന്നോട് മിണ്ടാൻ അൽപ്പം ദേഷ്യം കാണിച്ചു.. അന്ന് ഓഫീസിൽ നിന്നും ചേച്ചിയുടെ അനുവാദം വാങ്ങി ഞാനും മിയയും പോയില്ലേ. അന്ന് അവളുടെ യഥാർത്ഥ സ്നേഹം ഞാൻ മനസിലാക്കി. ഞങ്ങൾ ഒരുപാട് കിസ്സ് ചെയ്തു. അവൾ കരഞ്ഞുകൊണ്ടാണ് ഓരോന്നും ചെയ്തത്. അവളുടെ ഓരോ പ്രവർത്തിയിലും ഞാൻ നഷ്ടപ്പെടുമെന്ന ഭയം അവളിൽ പ്രകടമായിരുന്നു. അത് പുറത്ത് കാണിക്കാൻ ഒരിക്കലും അവൾ തയ്യാറല്ല. എനിക്കും ആവണിക്കും വേണ്ടി പല സന്ദർഭങ്ങളിലും അവൾ മാറി തന്നിട്ടുണ്ട്.. ഇനിയെന്താണ് സംഭവിക്കുക എന്ന് എനിക്കൊരു എത്തും പിടിയുമില്ല..
