രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 3 8

 

എന്റെ കഥകേട്ടു ആകെ ത്രില്ലടിച്ചിരിക്കുന്ന മാമിനെയാണ് ഞാൻ കണ്ടത്. സമയം ഒരുപാടായിരിക്കുന്നു. ശരീരത്തെ തഴുകുന്ന ഇളം ചൂടുള്ള കാറ്റ് കൊണ്ടു ആ പൂളിനരികിൽ ഞാനും അവളും ഒരു നിമിഷം മൗനമായി നിന്നു.

 

“”അപ്പോൾ നീ ഇനി എന്ത് ചെയ്യും. നിനക്കാരെയാണ് താല്പര്യം “” മൗനത്തെ വെടിഞ്ഞു കൊണ്ട് അവൾ എന്റെ അരികിലേക്ക് വന്നു ചോദിച്ചു.

 

“”എനിക്ക് ഒരാളെ ആയിട്ട് താല്പര്യം ഇല്ല. രണ്ടു പേരെയും ഇഷ്ടമാണ് “!

 

“”എന്ന് കരുതി രണ്ടുപേരെയും കെട്ടാൻ പറ്റുമോ..””

 

“”അത് പറ്റില്ല. ഞാൻ എന്തായാലും ദൈവത്തിനു കൊടുത്ത കേസ് ആണ്. വരുന്നത് വരട്ടെ “”

 

“”ഹോ ഒരു സിനിമ കണ്ടിറങ്ങിയത് പോലെ.. എന്തായാലും ഇതിനൊരു പരിഹാരം കാണണ്ടേ “”

അവൾക്കും ഈ വിഷയത്തിൽ താല്പര്യം ഉള്ളത് പോലെ ചോദിച്ചു..

 

 

“”എനിക്കറിയില്ല ചേച്ചി..””

 

“”അല്ല നീ അന്ന് മിയയുടെ കൂടെ കിസ്സ് ചെയ്തെന്നു പറഞ്ഞില്ലേ.. അത് പോലെ ആവണിയും നിനക്ക് ഉമ്മ തന്നിട്ടുണ്ടല്ലോ. അത് കൂടാതെ വേറെ എന്തെങ്കിലും നടന്നിട്ടുണ്ടോ “”

 

“”അങ്ങനെ ചോദിച്ചാൽ… ഏയ്‌ ഒന്നുല്ല “”

 

“”ആ.. നീ പറയെടാ കേൾക്കട്ടെ “”

 

“”അതിപ്പോൾ ചെറുതായിട്ട് ഒരു touchings മാത്രം നടന്നിട്ടുണ്ട് “” ഒരു ചമ്മലോടെ ഞാൻ പറഞ്ഞു..

 

“”അപ്പോൾ അങ്ങനെ ഒന്നും നടന്നിട്ടില്ല.. അപ്പോൾ നീ ഒരു വിർജിൻ ആണല്ലേ “” എന്നെ കളിയാക്കി കൊണ്ടവൾ ചോദിച്ചു.

 

“”അതെ “” ചിരിച്ചു കൊണ്ടു ഞാൻ പറഞ്ഞു.

 

“”അല്ല പോകണ്ടേ. സംസാരിച്ചു സമയം പോയതറിഞ്ഞില്ല. 2 മണിക്കെങ്കിലും ഇറങ്ങണം. 11.30 ആയി “” ഫോൺ എടുത്തു സമയം നോക്കി അവൾ പറഞ്ഞു.

 

അപ്പോഴാണ് അവളുടെ ഫോണിലെ ഫോട്ടോ ഞാൻ നോക്കിയത്.

 

“”അല്ല ഇതാരാ ഈ ഫോട്ടോയിൽ “” ഫോണിലേക്കു നോക്കി ഞാൻ പറഞ്ഞു..

 

“”ഇതാണെന്റെ ഇച്ചായൻ.. ഞങ്ങൾ ഒരുമിച്ചു കറങ്ങിയ സമയത്തു എടുത്തതാ “” അവളുടെ മുഖം വാടുന്നത് ഞാൻ ശ്രദ്ധിച്ചു.

 

“”അയ്യോ എന്തൊരു ഭംഗിയാണ് ഈ ഫോട്ടോ കാണാൻ. ഇതുപോലെ വേറെ ഫോട്ടോ ഉണ്ടോ “”

അവളുടെ മൈൻഡ് മാറാൻ വേണ്ടി ഞാൻ ചോദിച്ചു..

 

“”ഉണ്ടല്ലോ. ദേ ഇപ്പം കാണിക്കാം “” എനിക്ക് ഫോട്ടോ കാണിക്കാനുള്ള ത്രില്ലിൽ ഫോൺ ഗാലറി ഓപ്പൺ ആക്കി ഞങ്ങൾ പൂളിലെ വെള്ളത്തിലേക്ക് കാലു നീട്ടി അടുത്തിരുന്നു. അവളുടെ ഒരു സ്പ്രെയുടെ സുഗന്ധം എന്നെ വട്ടാക്കി കൊണ്ടിരുന്നു.

 

എവിടെയോ സേവ് ചെയ്ത രണ്ടുപേരുടെയും ഫോട്ടോകൾ എടുത്തു എനിക്ക് കാണിച്ചു തന്നു. ഞാൻ ഫോൺ വാങ്ങി ഓരോന്നും എടുത്തു നോക്കി. അവൾ അന്ന് ഇത്രെയും തടിയില്ലായിരുന്നു. എന്തൊരു ഭംഗിയാണ് ഇവളെ കാണാൻ. രണ്ടു പേരും നല്ല മാച്ചിങ് ആയിരുന്നു.

 

“”ഈ ഫോട്ടോ കണ്ടോ ഇത് ഞാൻ ഇച്ചായന്റെ കൂടെ ആദ്യമായി പുറത്തു കറങ്ങാൻ പോയപ്പോൾ എടുത്തതാ “” എന്റെ ശരീരത്തിൽ മുട്ടി കൊണ്ടാണ് അവൾ അത് പറയുന്നത്. ഫോട്ടോ നോക്കുന്നതോടൊപ്പം എനിക്ക് അല്പം വിറയലും അനുഭവപ്പെട്ടു.

 

പിന്നെ താഴോട്ട് അവളുടെ ഫോട്ടോ മാത്രമായി. ഭംഗിയുള്ള ഫോട്ടോസ്. ഓരോന്നിനും ഓരോ കമെന്റുകൾ അവൾ പറഞ്ഞു തന്നു. പറഞ്ഞു പറഞ്ഞു അവൾ അത്രെയും അടുത്താണിരിക്കുന്നത്.

 

“”എന്ത് ഭംഗിയാണ് മാഡത്തിനെ കാണാൻ. എന്നിട്ടാണോ ഇപ്പോൾ മുടിയൊക്കെ ഇങ്ങനെ ഇട്ടിരിക്കുന്നെ “” അവളുടെ മുടിയിൽ നോക്കി ഞാൻ പറഞ്ഞു.

 

“”ഓഹ് ഇനിയിപ്പോൾ ആര് നോക്കാനാ “” എന്റെ അടുത്ത് നിന്നും മാറാതെ ഫോൺ വാങ്ങി അവൾ പറഞ്ഞു.

 

കുറച്ചു നേരം പിന്നെയും മൗനം. വെള്ളത്തിൽ കാലുകൾ തുഴഞ്ഞു കൊണ്ട് ആ മൗനത്തെ വെടിഞ്ഞു..

 

“”ഇപ്പോൾ ചേച്ചി എന്റെ നല്ല ഫ്രണ്ടല്ലേ. ഞാൻ ഒരു കാര്യം പറഞ്ഞാൽ അതുപോലെ ചെയ്യുമോ?””

 

“”എന്ത് കാര്യം. നീ പറ”” എന്റെ കണ്ണിലേക്കു നോക്കി അവൾ ചോദിച്ചു. ഒരു ഭയം ഞാൻ ആ കണ്ണുകളിൽ കണ്ടു..

 

“”ഈ ഫോട്ടോയിൽ കാണുന്ന പോലെ ഈ മുടികെട്ടി എനിക്ക് കാണിച്ചു തരുമോ?”” എന്റെ ഒരു ആഗ്രഹം ഞാൻ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *