“”എനിക്കും ഇപ്പോൾ അങ്ങനെയൊക്കെ നടക്കണമെന്ന് തോന്നുന്നു ജയ്സാ “” എന്റെ കൈകൾ വിടാതെ അവൾ പറഞ്ഞു.
“”അത്രേയുള്ളൂ കാര്യം “”
“”എന്തോ ഒരു എനർജി കിട്ടിയ പോലെ “” എന്റെ കയ്യിലെ പിടുത്തം മുറുക്കി അവൾ ഇരുന്നു.
“”നിനക്കറിയോ ഇത്രെയും നേരം ഒരാളോട് പോലും സംസാരിച്ചിട്ടില്ല. നിന്നോട് സംസാരിക്കുമ്പോൾ നല്ല ഫ്രീ ആയിട്ട് സംസാരിക്കാൻ പറ്റുന്നുണ്ട് “” അവളുടെ കൈകളിലെ വിയർപ്പ് കൂടിവരുന്നത് ഞാൻ അറിഞ്ഞു.
“”അതിനെന്താ ചേച്ചിക്കെപ്പോഴും എന്നോട് സംസാരിക്കാലോ. ഞാനെന്നും ഒരു ബെസ്റ്റ് friend ആയി കൂടെയുണ്ടാവും.”” ഞാൻ ആത്മാർത്ഥമായി പറഞ്ഞു.
“” ഈ ഒരൊറ്റ ദിവസം എനിക്ക് ഒരുപാട് സമയം കിട്ടിയത് പോലെ “” എന്റെ കൈകളിലെ പിടുത്തം വിടാതെ എന്റെ തോളിലേക്ക് അവളുടെ തല ചായ്ച്ചു..
“”ഇനിയും ഒരുപാട് കാലം നമ്മുടെ മുന്നിൽ ഉണ്ട്. ഒറ്റക്കാണെന്ന തോന്നൽ ഒരിക്കലും ഉണ്ടാവാൻ പാടില്ല. ഇടയ്ക്കു വീട്ടിൽ പോയി മമ്മിയെയും പപ്പയെയും കാണണം. അവരൊക്കെ ചേച്ചിയെ കാണാതെ ഒരുപാട് ദുഖിക്കുന്നുണ്ടാവും “”
“”ഉം എന്തായാലും പോകണം. എനിക്കും ഇപ്പോൾ അവരെ കാണാൻ തോന്നുവാ.. “” എന്റെ തോളിൽ തല കേറ്റിവച്ചു ഒന്ന് കൂടി അവൾ അടുത്തിരുന്നു.
“”എന്തായാലും പോകണം. എന്നിട്ട് ഒരു പുതിയ കൂട്ടുകാരനെ കിട്ടിയ കഥയും ഓഫീസിലെ കാര്യങ്ങളും എല്ലാം പറയണം. കുറച്ചു ദിവസം അവരുടെ കൂടെ ചിലവഴിക്കണം “”
“”ഉം. ഞാൻ രാവിലെ പപ്പയെ വിളിച്ചു പറഞ്ഞോളാം. നീ വരുന്നോ എന്റെ കൂടെ. എന്റെ മമ്മിയെയും പപ്പയെയും കാണാൻ “” എന്റെ കൈ തണ്ടയിൽ സ്നേഹത്തോടെ രണ്ടു കൈകൾ കൊണ്ടും പിടിച്ചു അവൾ ചോദിച്ചു.
“”ഞാനും വരും ഒരു ദിവസം. എനിക്കും കാണണം. ആ നാടും വീടും എല്ലാം “” പതിയെ അവളുടെ മുടിയിൽ തലോടി കൊണ്ടു ഞാൻ പറഞ്ഞു.
“”ടാ “” സ്നേഹത്തോടെ അവൾ വിളിച്ചു.
“”ഉം “” ശാന്തമായി ഞാനൊന്നു മൂളി.
“”നീയിത്രെയും ദിവസം അടുത്തുണ്ടായിട്ടും ഒന്ന് സംസാരിക്കാൻ പോലും നമ്മൾക്ക് കഴിഞ്ഞില്ലല്ലോ “”
“”എല്ലാത്തിനും അതിന്റെതായ സമയമുണ്ട്. ഇപ്പോൾ അല്ലെ ഞാനും ഈ ചേച്ചിയെ അടുത്തറിയുന്നത്””” എന്റെ കൈ അവളുടെ കൈ തണ്ടയിൽ പിടിച്ചു അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു.
“”എന്നാലും ഓഫീസിൽ നിന്നും ഞാനെന്തെങ്കിലും നിന്നോട് ദേഷ്യപ്പെട്ടു പറഞ്ഞിട്ടുണ്ടെങ്കിൽ അതൊന്നും മനസ്സിൽ വെക്കരുത് “”
“”ഏയ് ഒരിക്കലുമില്ല.. അല്ല പോകേണ്ടേ 12.30 ആയി “” അവളുടെ ദേഹത്ത് നിന്നും കൈ മാറ്റികൊണ്ട് ഞാൻ ചോദിച്ചു.
അപ്പോഴാണ് അവളും അതോലോചിച്ചത്. കുറച്ചു നേരം ഞങ്ങളുടെ ശബ്ദം മാത്രമേ ഈ ലോകത്തുണ്ടായിരുന്നുള്ളു എന്ന് തോന്നി പോയി. ആകെ ഒരു നിശബ്ദത. എന്നിൽ നിന്നും പതിയെ അവൾ വിട്ടുമാറി. ഒരു ചെറിയ സങ്കടത്തോടെ അവൾ എന്നെ നോക്കി.
“”നമുക്കൊരു സെൽഫി എടുത്താലോ “”
“”അതെ എനിക്കും വേണം. ഈ ഒരു ദിവസം ഞാൻ ഒരിക്കലും മറക്കില്ല “” സങ്കടം മാറിയ അവളുടെ മുഖത്തു ഒരു കൊച്ചു സന്തോഷം ഞാൻ കണ്ടു.
ഫോൺ എടുത്തു ക്യാമറ ഓൺ ചെയ്ത ഞാൻ എണീറ്റ് നിന്നു ഫോൺ മുകളിലേക്കുയർത്തി. അവൾ എന്റെ അടുത്ത് വന്നു ചേർന്ന് നിന്നു. ആദ്യം അങ്ങനെ ഒരു സെൽഫി എടുത്തു. പിന്നെ ഞാൻ അവളുടെ ചുമലിൽ കൈവച്ചു ഒന്നുകൂടി ചേർത്ത് പിടിച്ചു കൊണ്ടു ഫോട്ടോ എടുത്ത്. പതിയെ അവൾ എന്റെ അരയിൽ കൂടി കയ്യിട്ട് ഫോട്ടോയെടുത്തു. ക്യാമെറയിൽ അവളുടെ മുഖത്തെ സന്തോഷം മാറുന്നത് ഞാൻ കണ്ടു..
കൈ താഴ്ത്തി അതെ നിൽപ്പിൽ അവളുടെ മുഖത്തേക്ക് ഞാൻ നോക്കി. അവളും എന്റെ കണ്ണുകളിലേക്ക് നോക്കി.
“”എന്ത് പറ്റി ഒരു സങ്കടം “”
അവൾ ഒന്നുമില്ലെന്ന് തലയാട്ടി കൊണ്ട് എന്നെത്തന്നെ നോക്കി നിന്നു.
“”മതിയില്ലേ. ഇനി എടുക്കണോ “” ഞാൻ ചോദിക്കുന്നതൊന്നും അവൾ ശ്രദ്ധിച്ചില്ല.
പതിയെ തല താഴ്ത്തി നിന്നു.
