വളരെ വേഗം തന്നെ ഓഫീസിൽ എത്തി. എല്ലാവരും പ്ലാൻ എല്ലാം സബ്‌മിറ്റ് ചെയ്യുന്നത് കണ്ടു. ഞങ്ങളും പ്ലാൻ സബ്‌മിറ്റ് ചെയ്തു. മാഡം വന്നിട്ടില്ലായിരുന്നു.
“”നീ ഇനി രാത്രി അങ്ങനെ വരണ്ട. എനിക്ക് പേടിയാ അവളെങ്ങാനും കണ്ടാ.. ഹോ ആലോചിച്ചിട്ട് തന്നെ പേടിയാവുന്നു “” എന്റെ അടുത്തിരുന്നു ആവണി ചോദിച്ചു.
“”എനിക്ക് തോന്നിയാൽ ഞാൻ വരും. വേറെ ആരുടേയും അടുത്തേക്കല്ലലോ. നിന്റെ അടുത്തേക്കല്ലേ.. “! ഒരു ചെറു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
“”പേടിയാണ് മോനെ.. പറയുന്നത് മനസിലാക്കു….””
“”ആലോചിക്കാം”” അവൾക്കു നല്ല പേടിയുണ്ടെന്നു മനസിലായി. പക്ഷെ രണ്ടു സുന്ദരികളുടെ ഇടയിൽ കിടന്നു സുഖിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. അതങ്ങനെ വിട്ടുകളയാൻ പറ്റില്ലല്ലോ.
അൽപ്പ സമയം കഴിഞ്ഞപ്പോൾ മാഡം കയറി വന്നു. മുഖത്തു അൽപ്പം ദേഷ്യം ഉണ്ട്. എന്താണ് രാവിലെ തന്നെ? വല്ല പണിയും കിട്ടിയോ? അങ്ങനെയെങ്കിൽ അതൊക്കെ ഞങ്ങളുടെ അടുത്ത് വന്നു തീർക്കും.
“””ഹേയ് ജെയ് ഇസ്‌ക്കോ ക്യാ ഹോഗയാ “” അടുത്തിരുന്ന ഹിന്ദിക്കാരൻ സ്റ്റാഫ് മാഡത്തിന് എന്ത് പറ്റിയെന്നു എന്നോട് ചോദിച്ചു.
“”മുച്ചേ നഹി മാലു “” ജഗതി ചേട്ടന്റെ ഹിന്ദി എടുത്തു കാച്ചി..
എന്റെ ഹിന്ദി കെട്ടിട്ടാവണം ആവണി ഒന്ന് ഇരുത്തി ചുമച്ചു.
ഞാനൊന്നു ചിരിക്കുന്നതിനു മുന്നേ പിയൂൺ എന്റെ അടുത്തേക്ക് വന്നു.
“”Sir ആപ്കൊ മാഡം ബുലാരെ “” എന്നെ മാഡം വിളിക്കുന്നെന്ന്.. കേട്ടതും ഞാൻ സ്റ്റക്ക് ആയി. ഇന്നതെ കാര്യം തീരുമാനമായി. ആവണി എന്താണെന്ന അർത്ഥത്തിൽ ഞാൻ എണീറ്റ് പോകുന്നതും നോക്കി കൊണ്ടിരുന്നു.
മാഡത്തിന്റെ റൂമിലേക്ക് കയറിയ എന്നോട് മാഡം ഇരിക്കാൻ പറഞ്ഞു. അപ്പോഴും ആ മുഖത്തു ഒരു ദേഷ്യം ഞാൻ കണ്ടു.
“”ജെയ്സൺ ഇന്ന് വൈകുന്നേരം നമ്മൾ ദുബൈയിലോട്ട് പോകുന്നു “” ങേ ദുബൈയിലൊട്ടൊ? ഇവരിനി വല്ല തമാശയും പറയുന്നതാണോ. പക്ഷെ മുഖം കണ്ടിട്ട് തമാശയാണെന്നു തോന്നുന്നില്ല.
“”എന്ത് പറ്റി മാം പെട്ടെന്ന് “”
“”നമ്മുടെ ഒരു വലിയ ക്ലയിന്റ് ഉണ്ടല്ലോ ജികെ റിയൽ എസ്റ്റേറ്റ്. കഴിഞ്ഞ 6 മാസമായി നമ്മളുമായിട്ട് ഒരു ബിസിനസ് ചെയ്തിട്ട്. അവർ എല്ലാ വർക്കും വേറെ കമ്പനിക്ക് കൊടുക്കുന്നുണ്ട്. എന്നെ ഇന്നലെ എംഡി വിളിച്ചിരുന്നു. എംഡി ഇന്നലെ ജികെ യെ കണ്ടിരുന്നു. നമ്മുടെ ഭാഗത്തുനിന്നും Enquiry ഇല്ലാത്തതു കൊണ്ടാണ് അവർ പുതിയ ഡീലുകൾ വേറെ കമ്പനിക്ക് കൊടുക്കുന്നതെന്നു പറഞ്ഞു. ഇന്നലെ രാത്രി എനിക്ക് പൊതിരെ കിട്ടി “”
ദേഷ്യ ഭാവം മാറി അൽപ്പം വിഷമത്തോടെയാണ് മാം അത് പറഞ്ഞത്.
“”അതിന് മാം നമ്മൾ മാസത്തിൽ രണ്ടു തവണ അവിടേക്കു enquiry മെയിൽ ചെയ്യാറുണ്ടല്ലോ. പിന്നെ എന്താണ് അവർ അങ്ങനെ പറഞ്ഞത് “”
“”അതൊക്കെ എനിക്കറിയാം. ചിലപ്പോൾ ജികെ എംഡിയുടെ മുമ്പിൽ തല്ക്കാലം പിടിച്ചു നിൽക്കാൻ പറഞ്ഞതാവും. അല്ലെങ്കിൽ വേറെ എന്തെങ്കിലും “”
മാഡത്തിന്റെ മുമ്പിൽ ഞങ്ങൾ submit ചെയ്ത ഫൈലുകൾ പിയൂൺ എടുത്തു കൊണ്ടുപോയി.
“” എന്നാലും പുള്ളി എന്തിനാ അങ്ങനെ പറഞ്ഞെ. ശേ നമ്മൾ വർക്ക് ചെയ്തിട്ടില്ലെങ്കിൽ ok.. ഇതിപ്പോ “”
“”എന്തായാലും പുള്ളിയെ ഒന്ന് പോയി കണ്ടു സംസാരിക്കാൻ ഓർഡർ വന്നിട്ടുണ്ട്.. നാളെ ഈവെനിംഗ് അപ്പോയ്ന്റ്മെന്റ് ഉണ്ട്. പുള്ളി ഇന്നലെ നാട്ടിൽ വന്നു പോയെ ഒള്ളു.. അല്ലെങ്കിൽ ഇവിടെ ചെന്നു കാണാമായിരുന്നു.””
“”ഓൺലൈൻ മീറ്റിംഗ് നടക്കില്ലേ മാം “”
“”അയാൾക്ക് അതൊന്നും താല്പര്യമില്ല. പിന്നെ നേരിട്ട് കണ്ടു സംസാരിച്ചാൽ മാത്രമേ വല്ലതും നടക്കുകയൊള്ളു എന്നാണ് എംഡി പറഞ്ഞത് “”
“”Ok മാം. പുള്ളി മലയാളി ആണോ “”
“”അതെ നിന്റെ നാട്ടുകാരനാണ്. എന്തായാലും പോയി കണ്ടു നോക്കാം. വരുന്നതിൽ നിനക്ക് പ്രോബ്ലം ഒന്നുമില്ലല്ലോ “”
