രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 3 8

 

“”അത് ഇവിടുത്തെ കമ്പനി പേര് ആണ്. പിന്നെ ആളുകൾ എന്നെ അങ്ങനെ ആണ് വിളിക്കുന്നത്‌. എന്നാലും നീ എങ്ങനെ…. അല്ല നീ ഇതെന്താ ഈ കമ്പനിയിൽ ആണോ വർക്ക്‌ ചെയ്യുന്നേ “”

 

“”അതെ. മുംബൈ ബ്രാഞ്ചിലാണ് “”

 

“”അതെന്താ അങ്ങനെ. നിനക്ക് വേണമെങ്കിൽ സ്വന്തമായി എത്ര കമ്പനികൾ തുടങ്ങാം.. അത് വിജയിപ്പിച്ചെടുക്കാനും നിനക്കറിയാം. ഇത്രെയും ബുദ്ധിയുള്ള നീയാണോ ഒരു കമ്പനിയിൽ വെറുമൊരു സ്റ്റാഫ്‌ ആയി ജോയിൻ ചെയ്തത് “”

ഒരു അത്ഭുതത്തോടെയാണ് അദ്ദേഹം സംസാരിക്കുന്നതു.

 

“”എനിക്ക് സ്വന്തമായി പണിയെടുത്തു ജീവിക്കാനാണിഷ്ടം. അപ്പനെ പോലെ ഒറ്റക്ക് ഉണ്ടാക്കി വലുതാവണം.””

 

“”വെരി good. ഇങ്ങനെയാവണം. അപ്പന്റെ അതെ സ്വഭാവമാണ് നിനക്കും.””

ഞാനൊന്നു ചിരിച്ചതേയുള്ളു. എല്ലാം കേട്ടു വണ്ടർ അടിച്ചിരിക്കുകയാണ് മാം. ചിരിക്കണോ കരയണോ എന്ന അവസ്ഥയോ..

 

“”ഞാൻ ഓഫീസിൽ വിളിച്ചു സംസാരിച്ചോളാം. എല്ലാ ബിസിനസ്സും ഞാൻ തരാൻ ശ്രമിക്കാം “”

അത് കേട്ടതോടു കൂടി മാഡത്തിന് സന്തോഷായി.

 

“താങ്ക് you sir “” മാഡം പുള്ളിയെ നോക്കി പറഞ്ഞു.

 

“”ഇതാരാണ്. കൂടെ വർക്ക്‌ ചെയ്യുന്നതാണോ?.”” മാഡത്തിനെ നോക്കി പുള്ളി ചോദിച്ചു.

 

“”അതെ. ഞങ്ങളുടെ മാനേജർ ആണ് “”

 

“”ആഹാ എന്താ പേര് “”

 

“”സോഫിയ ജോൺ “” ചിരിച്ചു കൊണ്ടു മാഡം പറഞ്ഞു.

 

“”ഇവനെ വിടണ്ട കേട്ടോ. ആളൊരു പുലിയാണ്. നിങ്ങളുടെ കമ്പനിയെ ഇവൻ ഉയരത്തിൽ എത്തിക്കും.. അത്രയ്ക്ക് മിടുക്കനാണ്. പക്ഷെ ആർക്കും പിടികൊടുക്കില്ല. അതാണിവന്റെ സ്വഭാവം “”

 

എന്നെ കുറിച്ച് പറഞ്ഞത് കേട്ടു ഞാൻ തലതാഴ്ത്തി ഒന്ന് ചിരിച്ചു. പിന്നെ പതിയെ മാഡത്തിനെ നോക്കി. മുഖത്തെ അമ്പരപ്പ് മാറാതെ നിൽക്കുകയാണ് മാം. എന്തായാലും കുറച്ചു നേരം കൂടി അവിടെ ഇരുന്നു സംസാരിച്ചു. ഞങ്ങൾ അപ്പച്ചനെ വിളിച്ചു സർപ്രൈസ് കാണിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ നിന്നും ഫുഡ്‌ കഴിച്ചു ഞങ്ങൾ റൂമിലേക്ക്‌ മടങ്ങി.

 

പുലർച്ചെ 5 മണിക്കാണ് റിട്ടേൺ ഫ്ലൈറ്റ്. റൂമിലെത്തിയപ്പോൾ തന്നെ 7 മണിയായി. ഇന്നിനി ഫുഡ്‌ ഒന്നും വേണ്ട. ഞാൻ സ്വിമ്മിംഗ് പൂളിന്റെ അരികിൽ പോയി ചൂടുള്ള കാറ്റു കൊണ്ടിരുന്നു. ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു ഒരു നിക്കറും ബനിയനും ഇട്ടു മാഡം വന്നു അടുത്തിരുന്നു.

 

“”നീ ഞാൻ വിജാരിച്ച ആളല്ല ജയ്സാ.. എങ്ങനെ നിന്നോട് നന്ദി പറയണമെന്നനിക്കറിയില്ല. ഈ മീറ്റിംഗ് കഴിയുന്നത് വരെ ഞാൻ അനുഭവിച്ച ടെൻഷൻ എത്രയാണെന്ന് എനിക്ക് മാത്രമേ അറിയൂ “”എന്റെ മുഖത്തു നോക്കാതെ പൂളിലെ വെള്ളത്തിലേക്ക് നോക്കി മാം പറഞ്ഞു.

 

“”എന്തിനാ മാം നന്ദിയൊക്കെ. മാഡത്തിന്റെ ടെൻഷൻ ഞാൻ കണ്ടതാണ്. എങ്ങനെയെങ്കിലും ഈ ബിസിനസ്‌ നേടിയെടുക്കാൻ ആയിരുന്നു ഞാൻ പ്ലാൻ ഇട്ടതു. ദൈവം സഹായിച്ചു അതിങ്ങനെ തീർന്നു. ഇനിയല്ലെങ്കിലും മാഡത്തിന് വേണ്ടി ഞാൻ അത് നേടും “”

 

“”നിന്റെ ഈ കോൺഫിഡൻസ് ലെവൽ അത് മാത്രം കിട്ടിയാൽ മതി ജീവിതത്തിൽ രക്ഷപെടാൻ. “”

 

“”എന്ത് കോൺഫിഡൻസ്. തോന്നുന്നത് ചെയ്യും അത്രേയുള്ളൂ മാം “”

 

“”നീ ആദ്യം ഈ മാം വിളി നിർത്തു. ഇപ്പോൾ എനിക്ക് നിന്നോട് ഒരു ബഹുമാനം ആണ്. നീയെന്നെ ചേച്ചി എന്ന് വിളിച്ചാൽ മതി. എനിക്കും കൂടെയാരെങ്കിലും ഉണ്ട് എന്നൊരു തോന്നൽ ഉണ്ടാവും “”

 

“”തോന്നൽ അല്ല ഉണ്ട് എന്ന് തന്നെ കൂട്ടിക്കോ പോരെ “”

 

“”ഈ ഉപകാരത്തിനു നിനക്കെന്താ ഗിഫ്റ്റ് വേണ്ടേ “” സന്തോഷത്തിൽ അവൾ എന്നോട് ചോദിച്ചു.

 

“”എനിക്കൊരു കാര്യം അറിഞ്ഞാൽ മാത്രം മതി..””

 

“”എന്ത് കാര്യം “!

 

“”എന്ത് കൊണ്ടു എന്നെ ഈ യാത്രക്ക് സെലക്ട്‌ ചെയ്തു. അന്ന് ഓഫീസിൽ നിന്നും ചോദിച്ചപ്പോൾ ഞാൻ brilliant ആണെന്ന് പറഞ്ഞു. പക്ഷെ അതിനും മാത്രം ഞാൻ ഓഫീസിൽ ഒന്നും ചെയ്തിട്ടില്ല. പിന്നെ രാവിലെ ഫുഡ്‌ കഴിക്കുമ്പോഴും എന്നെ നല്ലോണം അറിയാമെന്നു പറഞ്ഞു. ഇതിനുള്ള ഉത്തരം മാത്രം തന്നാൽ മതി…””

 

“”അത്രേയൊള്ളൂ.. ഹഹ.. നീ പറഞ്ഞല്ലോ ഓഫീസിനു വേണ്ടി നീ ഒന്നും ചെയ്യില്ലെന്ന്.. അപ്പോൾ ആവണിക്കും മിയയ്ക്കും അന്ന് പ്ലാൻ വരച്ചതാരാ!!””

 

ഒരു കളിയാക്കി ചിരിയോടെ അവളത് പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടി. ഞങ്ങൾക്ക് മൂന്ന് പേർക്കും മാത്രം അറിയാവുന്ന കാര്യം മാം എങ്ങനെ അറിഞ്ഞു. ഇനി അവരെങ്ങാനും പറഞ്ഞോ. ഏയ്‌ ഇല്ല അവർ പറയില്ല അതുറപ്പാണ്.

 

“”എന്താ ജെയ്‌സ ഞെട്ടി പോയോ..”” എന്റെ ചിന്തകളെ മാറ്റി അവൾ ചോദിച്ചു.

 

“”മാം ഇതെങ്ങനെ അറിഞ്ഞു “”

 

“”മാം അല്ല. ചേച്ചി എന്ന് വിളിക്കു എന്നാൽ പറയാം “”

 

“” ok ചേച്ചി ഇതെങ്ങനെ അറിഞ്ഞു “” അത്രെയും ദിവസം മാം എന്ന് വിളിച്ചിട്ട് പെട്ടെന്ന് ചേച്ചീന്ന് വിളിക്കുമ്പോൾ ഒരു മടിപോലെ.

 

“”ജെയ്‌സാ.. നിന്റെ അത്ര ബുദ്ധിയില്ലെങ്കിലും കുറച്ചൊക്കെ എനിക്കുണ്ട്. അന്ന് ആവണി പ്ലാൻ പെൻഡ്രൈവിൽ സബ്‌മിറ്റ് ചെയ്തു കഴിഞ്ഞു. ഞാനതൊന്നു ചെക്ക് ചെയ്തു. അപ്പോഴാണ് വേറെ കുറെ പ്ലാനുകളും ചിത്രങ്ങളും അതിൽ കിടക്കുന്ന ഫോൾഡറിൽ കണ്ടത്. അതിന്റെ കൂടെ നിന്റെ കുറെ ഫോട്ടോയും മറ്റും ഞാൻ കണ്ടു. അപ്പോൾ തന്നെ എനിക്ക് സംശയം തോന്നി. പിന്നെ ആ സംശയം ക്ലിയർ ചെയ്യാൻ വേണ്ടി ഞാൻ രണ്ടാമത്തെ പ്രാവശ്യം പ്ലാൻ സബ്‌മിറ്റ് ചെയ്യാൻ നിന്റെ കൂടെ താമസിക്കുന്ന രണ്ടുപേരെയും എല്പിച്ചത്. ഞാൻ വിചാരിച്ചതു പോലെ ആവണി വീണ്ടും സെയിം പെൻഡ്രൈവിൽ ആണ് submit ചെയ്തത്. അതിൽ മിയയുടെ പ്ലാനിന്റെ കോപ്പി കൂടി ഉണ്ടായിരുന്നു.. ഇതിലും കൂടുതൽ ഡീറ്റെയിൽസ് വേണോ?””

ഒരു കുറ്റാന്വേഷകനെ പോലെ അവൾ സംസാരിച്ചു എന്നെ നോക്കിയപ്പോൾ. ഞാൻ കണ്ണും തള്ളി ഇരിക്കുകയായിരുന്നു.

 

“”പേടിക്കണ്ട ഞാൻ ഇതൊരിക്കലും അവരോടു പറയില്ല.””

 

“”ഞാൻ ആണ് അവർക്കു വരച്ചുകൊടുത്തത്. ടെൻഷൻ അടിച്ചിരിക്കുന്ന അവരെ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല “”

 

“”അതിനെന്താ അതൊരു നല്ല കാര്യമല്ലേ നീ ചെയ്തത്. അത് കൊണ്ടു നമ്മുടെ ബ്രാഞ്ചിന്റെ സ്ഥാനം ഏറ്റവും ഉയരത്തിലാണ്. അതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു. എല്ലാത്തിനും കാരണം നീയാണ് “” ഒരു നന്ദി സൂചകമായി അവൾ എന്നോട് പറഞ്ഞു.

 

“”ഹോ എന്തായാലും എല്ലാം നല്ല രീതിയിൽ തീർന്നില്ലേ അത് മതി “” ഒരാശ്വാസത്തോടെ ഞാൻ പറഞ്ഞു.

 

“”നിനക്ക് അവരിൽ ആരോടെങ്കിലും പ്രണയമുണ്ടോ”” ഒരു സംശയം തീർക്കാൻ എന്ന രീതിയിൽ അവളെന്നോട് ചോദിച്ചു.

 

“”ഏയ്‌ ഇല്ല മാം… അല്ല ചേച്ചി “”

 

“”പിന്നെ എനിക്ക് അറിയാമല്ലോ നിങ്ങൾ നല്ല കൂട്ടാണെന്നു. അന്ന് ആവണിക്ക് വേണ്ടി നീ എന്നോട് സംസാരിച്ചത് ഹോസ്പിറ്റലിൽ പോയതും എല്ലാം “”

Leave a Reply

Your email address will not be published. Required fields are marked *