രവിയും എന്റെ കുടുംബവും – 2

ഞാൻ കാർ അവളുടെ വീട് ലക്ഷ്യമാക്കി വിട്ടു. കാർ റോഡിൽ നിർത്തിയ ശേഷം അവൾ കുഞ്ഞിനേയും കൊണ്ട് ഇറങ്ങി. ഒരു അഞ്ച് മിനിറ്റ് ആയപ്പോഴേക്കും അവൾ വന്നു കാറിൽ കയറിയപ്പോൾ ഞാൻ പറഞ്ഞു.

“പോവാം..”

” എങ്ങോട്ടാ അജി നമ്മൾ പോകുന്നേ…? ”

ഞാൻ കാറിന്റെ ഡാഷ് ബോർഡിൽ നിന്ന് ഒരു ഫോട്ടോ എടുത്ത് കാണിച്ച് കൊണ്ട് അവളോട് ചോദിച്ചു.

” നീ ഇയാളെ അറിയുമോ..”

അവൾ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു.

” ആ.. അറിയാം! ഇത് ഞങ്ങളുടെ കമ്പനിയുടേം മറ്റും അച്ഛൻ ഉണ്ടായിരുന്ന കാലത്തെ ലീഗൽ അഡ്വെയ്സർ ആയ പൊതുവാൾ സാറല്ലേ.. ”

” ആ.. അതെ. നമ്മൾ ആദ്യം കാണാൻ പോകുന്നത് അദ്ദേഹത്തെയാണ്. അതിന് ശേഷം നീ കാണേണ്ട രണ്ടു മൂന്ന് പേരും ഉണ്ട്‌ ..”

അവൾ ഒന്നും മനസ്സിലാവാതെ വാ പൊളിച്ച് ഇരുന്നു… ഞാൻ ചെറുതായി ചിരിച്ച് കാർ മുന്നോട്ട് എടുത്തു. അനുവിന്റെ വീടിന്റെ അവിടന്ന് ഏകദേശം ഒരു പത്ത് മുപ്പത് കിലോമീറ്റർ ദൂരം ഉണ്ട്‌ അവിടേക്ക്.. ഞാൻ ഒരു പഴയ പാട്ട് കാറിൽ പ്ലെ ചെയ്ത് കൊണ്ട് കാർ മുന്നോട്ട് പോയിക്കൊണ്ടിരുന്നു.

” അനുരാഗ ലോല ഗാത്രി..
വരവായി നീല രാത്രി…”അവളാ പാട്ടും കേട്ട് കണ്ണടച്ച് കാറിൽ കിടന്നു. ഞങ്ങൾ ഏകദേശം പൊതുവാൾ സാറിന്റെ വീടെത്തരായിരുന്നു.

മുൻപ് പലവട്ടം ഞാൻ ആ വീട്ടിൽ വന്നിട്ടുണ്ട്. ഒരു വളവു കൂടി കഴിഞ്ഞ് ആദ്യത്തെ വീടാണ് സാറിന്റെ… ഞാൻ വീടിന്റെ മുൻപിൽ കാർ നിർത്തി ഹോൺ അടിച്ചു. അത് വരെ വണ്ടിയിൽ കിടന്നുറങ്ങിയ അനു ഹോണടിക്കുന്ന ശബ്ദം കേട്ട് കണ്ണ് തിരുമ്മി എഴുന്നേറ്റു..

” അജി.. എന്തായി സമയം.. സാറിന്റെ വീടെത്തിയോ..”

” സമയം പന്ത്രണ്ടായി. ഇത് തന്നെയാണ് സാറിന്റെ വീട് ”

അവിടെയുള്ള ഒരു ജോലിക്കാരൻ വന്ന് ഗേറ്റ് തുറന്ന് തന്നു. ഞങ്ങൾ വണ്ടി ആ വീടിന്റെ മുറ്റത്തു നിർത്തി പുറത്തിറങ്ങി.

അപ്പോഴേക്കും പൊതുവാൾ സാർ വാതിൽ തുറന്ന് പുറത്ത് വന്നു. സാറിനെ കണ്ട അനു അത്ഭുതത്തോടെ നോക്കി ചോദിച്ചു.

” അജി.. എന്തുപറ്റിയതാ സാറിന്.. സാറെന്താ വീൽ ചെയറിലൊക്കെ..”

” എല്ലാം പറയാം നീ അകത്തേക്ക് വാ ”

പൊതുവാൾ സാർ ആ ജോലിക്കാരനോട് മൂന്ന് ചായ ഹാളിലേക്ക് എടുക്കാൻ പറഞ്ഞു ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.
ഞങ്ങൾ അവിടെയുള്ള സോഫയിൽ ഇരുന്ന് എന്നെയും സാറിനെയു പരസ്പരം നോക്കി. അത് കണ്ട സാർ എന്നോട് ചോദിച്ചു.

” നീ ഇവളോടൊന്നും പറഞ്ഞില്ലേ..”

” ഇല്ല..! എല്ലാം സാറുതന്നെ പറഞ്ഞ് കൊടുക്ക് ”

അവൾ സാറിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.

” അനു ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് കേൾക്കണം. ഞാൻ മുകുന്ദൻ സാറിന്റെ അഥവാ രവിയുടെ അച്ഛന്റെ കൂടെ അദ്ദേഹം ആദ്യം തുടങ്ങിയ ആ ചെറിയ ടെക്സ്റ്റയിൽസ് മുതലേ കൂടെ ഉണ്ട്‌. അന്ന് അത് മാത്രമേ സാറിനുണ്ടായിരുന്നൊള്ളു. പിന്നീടുള്ളതെല്ലാം സാർ കഷ്ടപ്പെട്ട് അധ്വാനിച്ചു ഉണ്ടാക്കിയതാണ്.

എല്ലാ സ്ഥലത്തിലും കാണുമല്ലോ ഒരു വിഷവിത്ത്. അതായിരുന്നു രവി. അവന്റെ ദുർനടപ്പ് കൊണ്ട് അദ്ദേഹത്തിന്റെ മാനം പോകും എന്ന് കരുതിയ നേരത്താണ് മോളേ കല്യാണം കഴിപ്പിച്ചു തന്നാൽ അവൻ നല്ലൊരാളായി മാറാം എന്ന് ഉറപ്പ് കൊടുത്തത്.

പക്ഷെ അവൻ പിന്നെയും അത് തന്നെ തുടർന്നു. ഇതെല്ലം മുകുന്ദൻ സാർ അറിയുന്നുണ്ടായിരുന്നു. ഇനിയെന്ത് ചെയ്യും എന്നറിയാതെ ഇരിക്കുന്ന സമയത്തതാണ് അവൻ ചെയ്യാൻ പാടില്ലാത്ത ഏറ്റവും വലിയ തെറ്റു ചെയ്തത്. ഒരു ദിവസം കള്ളു കുടിച്ച് വന്ന് അവന്റെ സ്വന്തം അമ്മയെ..

ഛേ.. എനിക്ക് അത് പറയാൻ പോലും കഴിയുന്നില്ല. അന്ന് അവൻ അവിടെ ചെയ്തത് നോക്കി നിൽക്കാനേ സാറിന് കഴിഞ്ഞൊള്ളു..
അതിന് പിറ്റേ ദിവസം സാർ എന്നെ കാണാൻ വന്നു. അദ്ദേഹത്തിന്റെ സ്വത്ത് മുഴുവൻ അദ്ദേഹത്തിന്റെ കാലശേഷം നിങ്ങളുടെ മോന്റെ പേരിലേക്ക് മാറ്റി. ‘അവന് പ്രായപൂർത്തിയാകുമ്പോൾ ആ സ്വത്തെല്ലാം അവൻ കിട്ടും. അത് വരെ അവനെ വളർത്തുന്നതാരാണോ അവർക്കാണ് അതിന്റെ മുഴുവൻ നടത്തിപ്പവകാശവും.’ എന്ന വിൽപത്രം ഉണ്ടാക്കി ബാങ്ക് ലോക്കറിലേക്ക് മാറ്റി.
ഇതെല്ലം എന്റെ ഓഫിസിലുണ്ടായിരുന്ന അവന്റെ ഒരു ശിങ്കിടി മൂലം അവൻ അറിഞ്ഞു. ഈ കാര്യങ്ങളെല്ലാം മോളോട് പറയാൻ സാറും ഭാര്യയും മോളും കുഞ്ഞും അന്ന് മോളുടെ വീട്ടിലേക്ക് പോയ അന്ന് നിങ്ങളെ കാണാൻ വരുന്ന സമയത്തതാണ് അവൻ ഒരു ആക്‌സിഡന്റിലൂടെ അവരെ കൊന്ന് തള്ളിയത്.

പിന്നെ അവന്റെ ലക്‌ഷ്യം ഞാനായിരുന്നു. അവനും അവന്റെ ആളുകളും എന്നെ വീട്ടിൽ വന്ന് എന്നെ ആക്രമിച്ച് എന്റെ മോളെ അവര്..”

അതും പറഞ്ഞ് സാർ കരയാൻ തുടങ്ങി. ഇതെല്ലം കേട്ട് നടുങ്ങി തരിച്ച്‌ ഇരിക്കുകയായിരുന്നു അനു.

സാർ കണ്ണുനീർ തുടച്ച് വീണ്ടും തുടർന്നു.

” എന്റെ മോളിപ്പോൾ ഒരു മനസികാശുപത്രിലാണ്

എല്ലാം നഷ്ടപ്പെട്ട് ഇരിക്കുമ്പോഴാണ് അജിത്ത് എന്നെ കാണാൻ വരുന്നത്. അവനും എനിക്കും ശത്രു ഒരാളായിരുന്നു. ഇതെല്ലം മോളെ അറിയിക്കാനും അവന്റെ തനി സ്വരൂപം മോളെ കാണിക്കാൻ വേണ്ടിയുമാണ് ഞങ്ങൾ കാത്തിരുന്നത്. ഇനിയെല്ലാം മോളുടെ കയ്യിലാണ്. ”

അവൾ സാർ പറയുന്നത് മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ അവളുടെ കണ്ണ് ചെറുതായി നനഞ്ഞിരുന്നു. അത് വരെ എന്റെ ചുമലിൽ ചാരി ഇരുന്ന
അവൾ എന്റെ ചുമലിൽ നിന്ന് മാറി കണ്ണ് തുടച്ച് കൊണ്ട് സാറിനോട് ചോദിച്ചു.

” ഞാൻ എന്താണ് ചെയ്യേണ്ടത് ”

” നീയും അവനും തമ്മിലുള്ള വിവാഹ ബന്ധം വേർപെടുത്തണം. അങ്ങനെയാവുമ്പോൾ ആ സ്വത്ത് മുഴുവൻ നടത്തിപ്പവകാശം നിന്റെ മോൻ വലുതാവുന്നത് വരെ നിനക്കായിരിക്കും.. പക്ഷെ ഇതറിഞ്ഞാൽ അവൻ വെറുതെ ഇരിക്കുമെന്ന് വിചാരിക്കരുത്. എന്തിനും മടിയില്ലാത്തവൻ ആണ് അവൻ… മോളുടെ ഡിവോഴ്‌സ് കിട്ടാൻ വലിയ റിസ്‌ക്കൊന്നും ഇല്ല. അവനും അജിത്തിന്റെ ഭാര്യയുമായി നടന്ന കാര്യങ്ങൾ കോടതിയിൽ സബ്മിറ്റ് ചെയ്യാം.

പിന്നെ കുറച്ചുകൂടി കോടതിയെ വിശ്വസിപ്പിക്കാൻ നിങ്ങൾ ഇന്ന് കാണാൻ പോകുന്ന സാക്ഷികൾ മതിയാകും ”

” അതാരാണ് സാർ ആ രണ്ട് പേർ..? ”

” അതെല്ലാം അജിത്ത് പറയും..”

സാറെന്നെ നോക്കി അവളോട് പറഞ്ഞു. ഞാൻ എല്ലാം പറയാം എന്ന് പറഞ്ഞു അവളോട്. അവൾ പിന്നെ ഒന്നും ചോദിച്ചില്ല. പൊതുവാൾ സാർ അവളുടെ ഡിവോഴ്സ് ഫയൽ ചെയ്യാൻ ആവശ്യമായ പേപ്പറുകൾ അനുവിനെ കൊണ്ട് ഒപ്പിടീച്ച് മേടിടിച്ചു. ഞങ്ങൾ പോവാൻ വേണ്ടി നിന്നപ്പോൾ ഒരുപാട് ദൂരം പോവാനുള്ളതല്ലേ.. ഊണ് കഴിച്ചിട്ട് പോയാൽ മതിയെന്ന് പറഞ്ഞു സാർ.

അങ്ങനെ ഞങ്ങൾ ഭക്ഷണം അവിടന്ന് കഴിച്ചു സാറിനോട് പറഞ്ഞ് യാത്ര തിരിച്ചു. ഞാൻ ഒരു പാട്ട് വണ്ടിയിൽ വെച്ചു. പക്ഷെ അനു അത് ഓഫ് ചെയ്തു. ഞാൻ പിന്നെ വെക്കാൻ നിന്നില്ല. അവളെന്തൊക്കെയോ ആലോചിക്കുകയായിരുന്നു അപ്പോൾ.

അവൾ ചെറുതായി കരയുന്നുണ്ടെന്ന് തോന്നുന്നു. ഇടയ്ക്ക് കണ്ണ് തുടയ്ക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ അവൾ എന്നെ നോക്കി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *