രവിയും എന്റെ കുടുംബവും – 2

റിസപ്ഷനിൽ ഉണ്ടായിരുന്ന പയ്യനും അവളെ കണ്ട് ‘ഗുഡ് ഈവനിംഗ് ‘ പറഞ്ഞു വിഷ് ചെയ്തെങ്കിലും അവനെ മൈൻഡ് ചെയ്യാതെ അവൾ ലിഫ്റ്റിനടുത്തേക്ക് വേഗം നടന്നു.

ലിഫ്റ്റിൽ കയറിയ അവൾ 13 എന്ന നമ്പർ അമർത്തി . ലിഫ്റ്റ് അവളെയും വഹിച്ച് കൊണ്ട് 13 മത്തെ നിലയിൽ എത്തിയപ്പോൾ ഡോർ തുറന്നു. അവൾ അതിൽ നിന്ന് ഇറങ്ങി റൂം നമ്പർ 123- ന്റെ മുൻപിൽ എത്തി പുറത്തെ കാളിങ് ബെല്ലിൽ വിരൽ അമർത്തി…

ഇതേ സമയം അജിത്ത് തന്റെ വണ്ടിയുമെടുത്ത് നിഷയുടെ വീട് ലക്ഷ്യമാക്കി പോയികൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അനുവിന്റെ കൂടെ പോവാൻ വേണ്ടി നിഷയോട് ഒരു സർവ്വേക്ക് പോവണം എന്ന് കള്ളം പറഞ്ഞാണ് ഇന്നലെ വീട്ടിൽ നിന്നിറങ്ങിയത്. അവൾ ഇന്ന് വർക്ക് കഴിഞ്ഞ് അവളുടെ വീട്ടിൽ പോയിട്ടുണ്ടാവും. എന്തായാലും ഞാനും അനുവുമായി നടന്നതൊന്നും രവി അവളെ വിളിച്ച് പറയാൻ സാധ്യതയില്ല. ഇനി പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല.

നിഷയുടെ വീട്ടിൽ എത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു.

നിഷയുടെ വീട്ടിൽ അവളുടെ അച്ഛനും അമ്മയും അവളുടെ നേരെ താഴെ ഒരു അനിയത്തിയുമാണ്. ഉള്ളത്. പേര് സ്നേഹ. അവൾ ഡിഗ്രിക്ക് പഠിക്കാണ്. അച്ഛൻ ജങ്ഷനിൽ ഒരു കട നടത്തുന്നു. സത്യം പറഞ്ഞാൽ നിഷയുടെ ആയിരം ഇരട്ടി സൗന്ദര്യമുണ്ട് അനിയത്തി സ്നേഹയ്ക്ക്. ശരീരത്തിന്റെ മുഴുപ്പും എടുത്ത് പറയേണ്ട ഒന്ന് തന്നെ. അവളെ കെട്ടുന്നവന്മാരുടെ ഭാഗ്യം..
ഞാൻ വീടിന്ന് അകത്ത് കയറിയപ്പോൾ നിഷ ഒരു മാക്സിയും ഉടുത്ത് മുറിയിൽ നിന്നും പുറത്ത് വന്നു. അനിയത്തിയും കൂടെ ഉണ്ടായിയിരുന്നു.

അവളുടെ അച്ഛനും അമ്മയും ചായയും പലഹാരങ്ങളും തരുന്നതിനിടയിൽ സുഗവിവരങ്ങൾ അന്വേഷിച്ച് എന്നോട് സംസാരിച്ച് കൊണ്ടിരുന്നു. നിഷ ഇതിനിടയ്ക്ക് ഞാൻ ഡ്രസ്സ്‌ മാറിയിട്ട് വരാം എന്ന് പറഞ്ഞു മുറിയിലേക്ക് തന്നെ പോയി.

അവളുടെ അച്ഛനുമായി സംസാരിക്കുമ്പോഴും ഞാൻ സ്നേഹയെ ശ്രദ്ധിച്ചു. അവൾ ഒന്നും മിണ്ടാതെ ഹാളിലെ ചുമരും ചാരി താഴേക്ക് നോക്കി നിൽക്കുന്നു. എപ്പോഴും ഞാനങ്ങോട്ടു ചെല്ലില്ലെങ്കിലും പോകുന്ന അവസരങ്ങളിലെല്ലാം എന്നോട് വാ തോരാതെ സംസാരിക്കുന്ന പെണ്ണ് ഇന്ന് മിണ്ടുന്നേ ഇല്ല. ഇനി എന്തെങ്കിലും പേഴ്സണൽ പ്രോബ്ലം ആകും എന്ന് കരുതി ഞാൻ അങ്ങോട്ടും മിണ്ടാൻ പോയില്ല.

ഡ്രെസ്സെല്ലാം മാറിയ ശേഷം നിഷ പോവാൻ വേണ്ടി ഒരുങ്ങി പുറത്തിറങ്ങി വന്നു. ഞങ്ങൾ അവരോട് യാത്ര പറഞ്ഞ് കാറിൽ കയറി. യാത്രയ്ക്കിടെ ഞാൻ നിഷയോട് ചോദിച്ചു.

“ഇന്ന് വർക്ക് ഉണ്ടായിരുന്നില്ലേ..”

“മ്മ്.. ഉണ്ടാർന്നു. ഇന്ന് ഞാൻ ഹാഫ് ഡേ ലീവായിരുന്നു..”

“അതെന്ത് പറ്റി..?”

” ഹേയ്, ഒന്നുമില്ല.. രവിയേട്ടൻ വിളിച്ചിരുന്നു. ഫർണിച്ചർ ഷോപ്പിലേ മാനേജർ പോസ്റ്റിലേക്ക് വേറെ ആളെ നിയമിക്കുന്നുണ്ട് എന്ന് പറഞ്ഞു.. ”

“അയ്യോ.. അപ്പൊ നിന്റെ ജോലിയോ..”

” രവിയേട്ടന്റെ ടൗണിലുള്ള ആ ഫൈവ് സ്റ്റാർ ഹോട്ടലിൽ എനിക്ക് നല്ലൊരു ജോലി ശെരിയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞു. അല്ലെങ്കിലും അവിടത്തെ ജോലി എനിക്ക് അധികം ഇഷ്ടപ്പെട്ടിരുന്നില്ല. ”

“ഉം… അപ്പൊ നാളെ തൊട്ട് അങ്ങോട്ടേക്കണോ പോകുന്നത്. ”

“ആ.. അവിടെ എത്തിയാൽ കോണ്ടാക്ട് ചെയ്യാൻ രവിയേട്ടന്റെ ഒരു സുഹൃത്തിന്റെ നമ്പറും തന്നിട്ടുണ്ട്.”

“ആ.. ഏട്ടാ ഞാൻ പറയാൻ വിട്ടു. അമ്മ വിളിച്ചിരുന്നു. മായേച്ചി അവരുടെ വീട്ടിലേക്ക് ഇന്ന് പോയെത്രെ. അവരുടെ കുടുംബത്തിലെ ആരോ മരിച്ചെന്നോ മറ്റോ പറഞ്ഞു .. മായേച്ചി വന്നിട്ടേ ഇനി അമ്മ ഇങ്ങോട്ടേക്ക് വരുന്നുള്ളു എന്ന് പറഞ്ഞു..”

“ഹും.. മായേച്ചി.. കള്ള നായിന്റെ മോൾ.. അന്ന് അനുവിന്റെ വീട്ടിൽ പോയ അന്നാണ് ഞാൻ അവരെ അവസാനമായി കണ്ടത്. അവരുള്ളത് കൊണ്ട് മാത്രാ ഞാൻ മുത്തശ്ശിയെപോലും കാണാൻ തറവാട്ടിലേക്ക് പോവാതിരുന്നത്. പക്ഷെ ഇന്ന് രവിയോട് പറഞ്ഞപോലെ അവരെ ഒരു ദിവസം എനിക്ക് വേണം… പക്ഷെ അത് എന്റെ കിടപ്പറയിലെ സന്തോഷത്തിനല്ല… മറിച്ച് അവർക്ക് ഞാൻ ആരാണ് എന്ന് കാണിച്ച് കൊടുക്കാൻ..”

ഞാൻ പല്ല് ഞെരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു.

“അജിയേട്ടൻ എന്താ ആലോചിക്കുന്നേ..?”

നിഷയുടെ ചോദ്യമാണ് എന്നെ വീണ്ടും യഥാസ്തികയിലേക്ക് കൊണ്ട് വന്നത്.

“ഹേയ് ഒന്നുമില്ല.. “

അതും പറഞ്ഞു ഞാൻ വണ്ടിയുടെ ആക്‌സിലേറ്റർ കൊടുത്ത് ഒന്ന് കൂടി സ്പീഡിൽ വണ്ടി ഓടിച്ചു. അപ്പോഴാണ് എനിക്ക് സ്നേഹയുടെ ഇന്നത്തെ സംഭവം ഓർമ്മ വന്നത്. ഞാൻ അത് അവളോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു.

” എന്തുപറ്റി സ്നേഹയ്ക്ക്..

ആകെ ഒരു മൂഡോഫ്, അല്ലെങ്കിൽ എന്നെ കണ്ടാൽ വാ തോരാതെ സംസാരിക്കുന്ന പെണ്ണാ.. ഇന്ന് മിണ്ടിയത് കൂടി ഇല്ല..”

ഞാൻ ഒരു ഒഴുക്കൻ മട്ടിൽ അവളോട് ചോദിച്ചു.

ഞാൻ അത് ചോദിച്ചപ്പോൾ നിഷ ഒന്ന് ഞെട്ടുന്നത് ഞാൻ കണ്ടു. പിന്നെ എനിക്ക് മുഖം തരാതെ അവൾ പറഞ്ഞു.

” അ.. അത്.. പിന്നെ അച്ഛൻ അവൾക്ക് വേണ്ടി ഒരു കല്യാണലോചന കൊണ്ട് വന്നു. അവൾക്കത് തീരെ ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. അതിന്റെ മൂഡോഫ് ആയിരിക്കും. ”

അവളുടെ മറുപടിയിൽ ഒരു വിശ്വാസക്കുറവ് വന്നെങ്കിലും അവൾ അങ്ങനെ പറഞ്ഞപ്പോൾ പിന്നെ ഞാൻ ഒന്നും ചോദിക്കാൻ പോയില്ല. അത് പുറത്ത് കാട്ടാതെ ഞാൻ കാറോടിക്കുന്നതിലേക്ക് മാത്രം ശ്രദ്ധ കൊടുത്തു. പിന്നെ ഞങ്ങൾ ഒന്നും സംസാരിച്ചുമില്ല.

മുംബയിലെ വില്ലിങ് ടൻ ഹോട്ടലിൽ തന്റെ ബിസിനെസ്സ് മീറ്റിംഗ് പാതിക്ക് നിർത്തി രവി അവിടെ നിന്ന് നേരെ തന്റെ മുറിയിലേക്ക് പോയി. ഒരാഴ്ചത്തെ കാര്യങ്ങൾ പ്ലാൻ ചെയ്താണ് ഇവിടേക്ക് വന്നിരുന്നത്. പക്ഷെ അതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതാകും എന്നാണ് തോന്നുന്നത്. രവിയുടെ തല ആകെ ചൂട് പിടിച്ചിരുന്നു. അവൻ പല്ലുകടിച്ച് മുറിയുടെ ഡോർ തുറന്ന് ശക്തിയിൽ അടച്ചു. കയ്യിലെ ബാഗ് ടീ പോയിയുടെ മേലേക്ക് വലിച്ചെറിഞ്ഞു. കുറച്ച് നേരം അവിടെ ഉണ്ടായിരുന്ന സോഫയിൽ ഇരുന്ന ശേഷം ബാത്‌റൂമിലേക്ക് കയറി.

ബാത്‌റൂമിലെ ഷവറിൽ നിന്നും വെള്ളം ധാര ധാരയായി രവിയുടെ തലയിലേക്ക് വീണ് കൊണ്ടിരുന്നു. അവൻ ഉടുത്തിരുന്ന കോട്ടും മറ്റു ഡ്രെസ്സുമെല്ലാം ആ വെള്ളത്തിൽ നനഞ്ഞു കുതിർന്നു കൊണ്ടിരുന്നു. അവൻ കുറച്ച് മുൻപ് ഉണ്ടായ സംഭവങ്ങൾ ഓരോന്നായി മനസ്സിൽ റിപീറ്റ് ചെയ്ത് കൊണ്ട് വന്നു.

അജിത്.. അവൻ.. അവനെവിടുന്ന് കിട്ടി ഇത്ര ധൈര്യം. അവൻ അനുവിനെ വെച്ചാണ്. ഇപ്പോൾ കളിക്കുന്നത്.

പത്തുകൊടിയും മായയും..

അത് ഞാൻ കൊടുക്കാൻ റെഡിയാണ്. പക്ഷെ അത് അവനെനിക്കിട്ട് ഒന്നെറിഞ്ഞതാവനെ സാധ്യതയുള്ളൂ.. അവന്റെ ഉദ്ദേശം വേറെ എന്തോ ആണ്..’

ഇതിനെല്ലാം കാരണം ആ പൊതുവാൾ വക്കീൽ ആണ്. ആ പന്നിയെ അന്നേ തീർക്കണ്ടതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *