ദേവൻ സാർ സ്വരം പതുക്കെ ആക്കി എന്നോട് സംസാരിച്ചു.
“സർ ജിജോ സർ ചുമ്മ വന്നു അവനെ പറഞ്ഞത് സാറും കേട്ടതല്ലേ…”
“എടാ ഞാൻ അങ്ങേരെ സപ്പോർട് ചെയ്തു പറഞ്ഞതല്ല, അയാൾ ചെയ്തതെന്താണെന്നും അതിലെ തെറ്റും ഒന്നും ഞങ്ങളാരും മറന്നിട്ടുമില്ല ന്യായീകരിക്കുകയുമില്ല, പക്ഷെ ജോയലിന്റെ പോക്ക്, അവന്റെ എടുത്തുചാട്ടം, നിനക്കറിയാലോ അന്നത്തെ ആ പ്രശ്നം എങ്ങനെയാ തീർന്നതെന്നു,…കൂടുതൽ പേർക്കും അറിയില്ല,
പെട്ടെന്ന് അവനിങ്ങനെ ഒരൊന്നൊക്കെ വിളിച്ചു പറഞ്ഞാൽ അയാളേക്കാളും വിഷമം ഉണ്ടാവുക ആ കുട്ടിക്കായിരിക്കും, അതുകൂടി റിക്വസ്റ്റ് ചെയ്തിട്ടാണ് അന്ന് എല്ലാം അവസാനിപ്പിച്ചത്,…”
കാർത്തിക്ക് സാർ എന്റെ തോളിൽ കയ്യിട്ടു പറഞ്ഞു.
“നീ ഈ കാര്യം ഒന്നവനോട് പറയണം, ആ കുട്ടിക്ക് വേണ്ടിയെങ്കിലും ഈ കാര്യം ഇനി ഇതുപോലെ വിളിച്ചു പറയരുതെന്ന്….നിനക്കും ന്യായമാണെന്ന് തോന്നുകയാണെങ്കിൽ മതി…”
കാർത്തിക്ക് സാർ കാര്യമായിട്ട് എന്നോട് പറഞ്ഞു.
“നീ കോളേജിലേക്ക് ചെല്ലു ഞങ്ങൾ അവന്മാരോടൊന്നു സംസാരിക്കട്ടെ പോലീസ് വരും മുന്നേ ഒന്നു പറഞ്ഞുനോക്കട്ടെ…വെറുതെ തല്ലു കൊള്ളിക്കണ്ടല്ലോ…”
ദേവൻ സർ അത്രയും പറഞ്ഞു കാർത്തിക്ക് സാറിനെയും കൂട്ടി ഗ്രൗണ്ടിന്റെ സൈഡിൽ കൂടി നിന്ന അവന്മാരുടെ അടുത്തേക്ക് നടന്നു.
ഞാൻ തിരികെ കോളേജിലേക്കും.
നടക്കുന്ന വഴി ഞാൻ ആലോചിച്ചത് അവർ പറഞ്ഞ കാര്യം തന്നെ ആയിരുന്നു.
കഴിഞ്ഞ വർഷമാണ്, അന്ന് കോളേജിൽ 3ർഡ് ഇയേഴ്സിന് എക്സാം നടക്കുന്നതുകൊണ്ടു എക്സാം ഡ്യൂട്ടി ഒക്കെയായി മിക്ക ടീച്ചേഴ്സും ബിസി ആയിരുന്നു.
ജോയൽ മൂന്നാം നിലയിലെ ഒഴിഞ്ഞ വരാന്ത ഫോണിൽ വീഡിയോ എടുത്തു നടന്നു വരുമ്പോളാണ് 3ർഡ് ഇയർ മാത്‌സ് ക്ലാസ്സിൽ നിന്നും ചെറിയ കരച്ചിലും അനക്കവും വലിയും പിടിയും ഒക്കെ കേൾക്കുന്നത്.
എന്താണെന്ന് നോക്കാൻ തിരിയും മുന്നേ ഡോർ തുറന്ന് 2ന്റ് ഇയർ പി ജി മാത്‌സിലെ രാധിക ചേച്ചി കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി വന്നു, പാവാടയും ബ്ലൗസും ഇട്ടിരുന്ന ചേച്ചിയുടെ ബ്ലൗസിന്റെ മുകളിലെ കൊളുത്തൊക്കെ പൊട്ടി മുടിയെല്ലാം വലിഞ്ഞു, ചുണ്ട് പൊട്ടി ബ്ലൗസ് ഉരിഞ്ഞു തുടങ്ങിയ അവസ്ഥയിൽ ആയിരുന്നു എന്ന അവൻ പറഞ്ഞത്.
പിറകെ ജിജോ സാറും ഓടി വന്നു പിടിച്ചു ഉള്ളിലേക്ക് കയറ്റാൻ നോക്കുമ്പോളാണ് ജോയലിന് ബോധം വന്നത്, രാധിക ചേച്ചി അപ്പോഴേക്കും ജോയലിനെ രക്ഷയ്ക്കെന്നോണം ചുറ്റി പിടിച്ചു കരച്ചിലായിരുന്നു. അതോടെ ബോധം വന്ന ജോയൽ ചേച്ചിയുടെ കയ്യിൽ വലിച്ചു പിടിച്ചു അയാളുടെ നെഞ്ചത്തിട്ടു ചവിട്ടി ക്ലാസ്സിലേക്ക് തന്നെ തള്ളിയിട്ട ജോയലിന്റെ ഫോൺ ഇതെല്ലാം റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു.
അയാൾ ഒച്ചയിട്ടു വന്നപ്പോഴേക്കും അതു വഴി വന്ന മേഘ മിസ്സും സംഭവം കണ്ടു എന്നറിഞ്ഞതോടെ ജിജോ വേഗം സ്ഥലം വിട്ടു.
രാധിക ചേച്ചി ആണേൽ ഇവനെയും ചുറ്റിപ്പിടിച്ചു കരച്ചിലും.
ജോയൽ കംപ്ലൈന്റ് ചെയ്തു മേഘ മിസ് കണ്ടത് പറയുകയും ചെയ്തു, പക്ഷെ രാധിക ഒന്നും വേണ്ടെന്നും ആരും അറിയരുതെന്നും കോളേജിൽ റിക്വസ്റ്റ് ചെയ്തു.
അവർ തമ്മിൽ ഇഷ്ടത്തിലായിരുന്നു എന്നും ജിജോ ഭാര്യയുമായി പ്രശ്നത്തിലായിരുന്നെന്നും അവരെ ഡിവോഴ്‌സ് ചെയ്തു രാധികയോടൊപ്പം ജീവിക്കാം എന്നൊക്കെ പറഞ്ഞു പറ്റിച്ചു വളച്ചെടുത്തതായിരുന്നു, ആകെ ഒരു മുത്തശ്ശി മാത്രമുള്ള പെണ്ണ് പെട്ടെന്ന് സ്നേഹം കണ്ടപ്പോൾ വീണു പോയി…
പക്ഷെ അയാൾക്ക് ഭാര്യയുമായി പ്രശ്‌നമില്ലെന്നും പൊന്മുട്ടയിടുന്ന താറാവിനെ പോലെ മുടിഞ്ഞ കാശുള്ള ഭാര്യയെ വിട്ടു കളയാൻ മാത്രം മണ്ടനല്ലാത്ത ജിജോ തന്നെ യൂസ് ചെയ്യുകയായിരുന്നെന്നും, തന്നെ കെട്ടാൻ ഒരു പ്ലാനും ഇല്ലെന്നും അവൾക്ക് കാര്യം മനസിലായതോടെ കൈ വിട്ടു പോവാൻ പോയ പെണ്ണിനെ തനിക്കൊണം കാണിച്ചു പണിയൊപ്പിക്കാൻ നിന്നപ്പോൾ ഇറങ്ങി ഓടിയതാ രാധിക, അവളുടെ കരച്ചിലും പിന്നെ കോളേജിന്റെ പേരും ഒക്കെ ഓർത്തു മാനേജ്‌മെന്റ് പിന്നെ ജിജോയെ വാണിംഗ് കൊടുത്തു വിട്ടു, പക്ഷെ ജോയലിനെ അങ്ങേർക്ക് പിന്നെ കണ്ണിൽ പിടിക്കാതെ ആയി, ജോയലിനോട് എന്തേലും കാണിക്കുന്നതിന് തിരിച്ചു ജോയലും കൊടുക്കാൻ തുടങ്ങിയതോടെ ഇങ്ങേര് ഒന്നു അടങ്ങിയതാ ഇപ്പോൾ ഇലക്ഷൻ ടൈംനാണ് വീണ്ടും പത്തിപൊക്കി തുടങ്ങിയത് ജോയൽ ചെയർമാൻ ആയി നിൽക്കുന്നുണ്ട് എന്നു കേട്ടപ്പോൾ തന്നെ ഇയാൾക്ക് കടി തുടങ്ങി പരസ്യമായും രഹസ്യമായും ഞങ്ങൾക്കെതിരെ ഓരോ നുണയും പാരയും ഒക്കെയായി ഫസ്റ്റ് ഇയർ പിള്ളേരുടെ അടുത്തേക്കാണ് ചെന്നത് ഇയാളുടെ ഊള സ്വഭാവം അതിനുള്ളിൽ തന്നെ മനസിലാക്കിയ പിള്ളേർ പട്ടീടെ വില പോലും കൊടുത്തില്ലെന്നത് വേറെ കഥ.
