ഞാൻ ചുമ്മ അവളെ ചൊറിഞ്ഞു….
“അയ്യട…ചെക്കൻ കെട്ടലൊക്കെ സ്വപ്നം കണ്ടു തുടങ്ങിയോ ഇപ്പോഴേ…”
“ഇനിയിപ്പോ സ്വപ്നം കാണാൻ അതല്ലേ ഉള്ളൂ…”
അവളുടെ പൂ പോലുള്ള മുഖം നോക്കി ഞാനും കൊഞ്ചി. ഇന്നത്തെ ഓട്ടത്തിന്റെയും അലച്ചിലിന്റെയും ആണെന്ന് തോന്നുന്നു മുഖം ഇത്തിരി വാടിയിട്ടുണ്ട്.
പോക്കറ്റിൽ അടിക്കുന്ന ഫോൺ ആണ് എന്റെ നോട്ടം തെറ്റിച്ചത്…
“വേഗം വാടാ മൈരേ…ഞാൻ ഇവിടെ പോസ്റ്റാ….”
എടുത്ത വാക്കിന് ജോപ്പന്റെ തെറി കേട്ടതും ഞാൻ ചാവി തിരിച്ചു ബൈക്ക് ഓണാക്കി.
“പോട്ടേഡി പ്രാന്തി…”
“നിന്നെ കണ്ടു കൊതി തീരുന്നില്ലട…”
ചിണുങ്ങിക്കൊണ്ടു പെണ്ണ് പറഞ്ഞു.
“അതെന്തേ ഇത്ര നാളും ഇല്ലാതിരുന്ന കൊതി ഇപ്പൊ,..”
“ഇത്ര നാളും ആയിരുന്ന പോലെ ആണോ,…ഇപ്പൊ നീ എന്റെ അല്ലെ…അപ്പൊ പിന്നെ എനിക്ക് എപ്പോഴും കാണാൻ ഒക്കെ തോന്നും…”
വീണ്ടും ഫോൺ അടിക്കാൻ തുടങ്ങിയതും ഞാൻ അവളെ നോക്കി കണ്ണു ചിമ്മി കാട്ടി.
“ഡാ…സൂക്ഷിച്ചൊക്കെ പോണേ…പിന്നെ എനിക്ക് വിളിക്കാൻ തോന്നുമ്പോഴൊക്കെ വിളിക്കും ഫോൺ എടുക്കണേ…”
“നിന്റെ ഫോൺ ഞാൻ എപ്പോഴാ എടുക്കാതിരുന്നിട്ടുള്ളെ…ഇനിയിപ്പോ, എന്റെ കാര്യത്തിൽ അവകാശോം കൂടിയുള്ള ആളല്ലേ…എന്റെയല്ലേ നീ…”
ഒന്നു പൂത്തുലഞ്ഞു പെണ്ണ്…
യാത്ര ചോദിക്കാൻ എനിക്ക് മനസ്സു വന്നില്ല ബൈക്ക് വളച്ചെടുത്തു പോവുമ്പോൾ ഞാൻ മിററിലൂടെ കണ്ടു എന്നെ നോക്കി നിൽക്കുന്ന എന്റെ പെണ്ണിനെ…
അനാഥനായ എനിക്ക് എന്റെ എന്നു പറയാൻ ഉണ്ടായ നിധി ഞാൻ കണ്ണു നിറയെ കണ്ടു.
***********************************
“ജയിച്ചതൊക്കെ കൊള്ളാം പുതിയ ഉത്തരവാദിത്വം, ഓരോ സീറ്റുവേഷൻ ഒക്കെ എങ്ങനെ ഓവർകം ചെയ്യണം എന്നൊക്കെ നിനക്ക് പഠിക്കാൻ പറ്റും …എന്നാലും കോളേജിൽ കയറിയത് പഠിക്കാൻ ആണെന്ന് ഓർമയുണ്ടാവണം കേട്ടോ കുഞ്ഞാ, പിന്നെ പ്രശ്നത്തിനൊന്നും പോകരുത്…അവിടുന്ന് ഇറങ്ങുമ്പോൾ കൂട്ടും ഡിഗ്രിയുടെ സർട്ടിഫിക്കറ്റും എന്നും ഓർക്കാൻ കുറെ നല്ല ഓർമകളും മാത്രേ പാടുള്ളൂ.…”
രാത്രി പതിവ് പോലെ മനോജ് അച്ഛൻ വിളിച്ചു സംസാരിക്കുകയായിരുന്നു, എന്റെ ഓർഫനേജിലെ എന്നെ വളർത്തിയ അച്ഛൻ, എന്നെപ്പോലെ ഒത്തിരിപ്പേരെ വളർത്തിയ അച്ഛൻ, ഇപ്പോഴും ഒരുപാട് പേരുണ്ട് അവിടെ.
“ഇല്ല അച്ഛാ ബാക്കിയെല്ലാം സെക്കന്ററിയെ ഉള്ളൂ, മൂന്നുകൊല്ലം ഞാൻ വെറുതെയാക്കില്ല…”
അച്ഛന്റെ വാക്കുകൾക്ക് ഞാൻ മറുപടി പറഞ്ഞു.
“ഞാൻ പൈസ അയച്ചിട്ടുണ്ട്, അച്ഛന് കിട്ടിയിരുന്നോ…”
“അതൊക്കെ കിട്ടി…നീ എല്ലാ മാസവും ഇങ്ങനെ അയക്കണം എന്നില്ല, ഇവിടെ ഇപ്പൊ അങ്ങനെ അത്യാവശ്യം ഒന്നും ഇല്ലെടാ….പിന്നെ എന്തെങ്കിലും വന്നാലും ചോദിക്കാൻ നിന്നെപ്പോലെ ഒരുപാട് പേരുണ്ടല്ലോ, നീ കുറച്ചൊക്കെ സേവ് ചെയ്തു വെക്കാനും കൂടി പഠിക്കണം…ജീവിതം ഇനിയും ഒരുപാട് ഉള്ളതാ…”
അച്ഛൻ ഞാൻ അയച്ച പണത്തിന്റെ വില എന്നെ തന്നെ പറഞ്ഞു മനസിലാക്കി.
“അറിയാം അച്ഛാ….എനിക്കിത് പോലെ കൊടുക്കാൻ വേറെ ആരുമില്ലല്ലോ, കൂടെപ്പിറപ്പുകൾ ആയിട്ട് അവരും പിന്നെ അച്ഛനും ഒക്കെ അല്ലെ ഉള്ളൂ…”
പറഞ്ഞു കൊണ്ടിരിക്കുമ്പോൾ മറ്റൊരു കാൾ വന്നു മിന്നുന്നത് ഞാൻ കണ്ടു.
“അച്ഛാ എനിക്ക് മറ്റൊരു കാൾ വരുന്നുണ്ട് ഞാൻ തിരിച്ചു വിളിക്കാം…”
“നീ തിരിച്ചു വിളിക്ക ഒന്നും വേണ്ടട….രാത്രി ആയില്ലേ…”
“ശെരി അച്ഛാ ഗുഡ് നയ്റ്റ്,…”
കാൾ കട്ട് ചെയ്തതും ഫോണിന്റെ ഡിസ്‌പ്ലേയിൽ ഞാൻ കണ്ടു അങ്കിയുടെ രണ്ടു മിസ്സ്ഡ് കാൾ.
അപ്പോൾ തന്നെ തിരിച്ചു വിളിച്ചു….പക്ഷെ എടുത്തില്ല…
ഇതെന്തു പറ്റി ആവോ, ആലോചിച്ചു ഞാൻ മുകളിലേക്ക് നോക്കി ഉച്ചത്തിൽ പാട്ടും വെച്ചു ജോപ്പൻ ആഘോഷിക്കുന്നുണ്ട്, അവൻ വൈകിട്ട് എന്റെ കൂടെ കേറിപ്പോന്നതാ..
“Almost heaven, West Virginia
Blue Ridge Mountains, Shenandoah River
Life is old there, older than the trees
Younger than the mountains, growin’ like a breeze
Country roads, take me home
To the place I belong
West Virginia, mountain mama
