രാവ് – 2 1അടിപൊളി 

“ഡാ പുല്ലേ ഞാൻ പറയണത് വല്ലോം നീ കേൾക്കുന്നുണ്ടോടാ തെണ്ടി…”

അങ്കിയേം നോക്കി സ്വപ്നം കണ്ടു നിന്ന എന്നെ പിന്നേം ജോപ്പൻ ഉണർത്തി, തെണ്ടി സമ്മതിക്കൂല…

“എന്താടാ ജോപ്പ…”

“കോളേജിലെ പരിപാടി എല്ലാം ഫുൾ ഓൺ ഫുൾ പവർ ആയിരിക്കണം….ഒരു നായിന്റെ മക്കളും കുറ്റം പറയാൻ പാടില്ല….”

ചെയർമാൻ അവന്റെ സ്വപ്നം കാണാൻ തുടങ്ങി.

“ഓഹ് ശെരി മൈരേ, നമുക്ക് സൺ ബേൺ തന്നെ നടത്തിക്കളയാം പോരെ…”

“ജിജോയെ എനിക്ക് ഇടിക്കണം…”

“ഓഹ് തുടങ്ങി…..ആയിക്കോട്ടെ നമുക്ക് ഇടിച്ചു തൂറ്റിക്കാം പോരെ…”

ഞാൻ എല്ലാത്തിനും മൂളിക്കൊടുത്തു.

“My heart’s a stereo

Beats for you for listen close

Hear my thoughts in every notes…”

അങ്കിക്ക് വേണ്ടി സെറ്റ് ചെയ്ത റിങ്ടോൻ അടിച്ചതും ഞാൻ വേഗം എടുത്തു.

“എന്താടാ തെണ്ടി ചെക്കാ ഞാൻ വിളിച്ചപ്പോ എടുക്കാഞ്ഞെ…”

എടുത്തതെ ചിണുങ്ങിക്കൊണ്ടു ഭഗവതി പരിഭവം തുടങ്ങി.

“എടി അച്ഛൻ വിളിച്ചിരുന്നെടി….പിന്നെ തിരിച്ചു വിളിച്ചപ്പോൾ എടുക്കാതിരുന്നത് ആരാ….”

തിരിച്ചു ചോദിച്ചപ്പോൾ മിണ്ടാട്ടം ഇല്ല..

“ഞാൻ വിചാരിച്ചു നിനക്ക് വല്ല അവിഹിതോം പിടിച്ചു കാണുവോ…”

“പോടി തെണ്ടി…നിന്നോടല്ലാതെ വേറൊരു പെണ്ണിനോട് അങ്ങനെ വലിയ കമ്പനി ആയിട്ട് മിണ്ടാൻ കൂടി അറിയാത്ത എന്നോട് തന്നെ ഇത് പറയണം…”

“ഹി ഹി ഹി…”

അവിടുന്ന് കുണുങ്ങിയുള്ള പെണ്ണിന്റെ ചിരി.

“ആരാടാ മൈരേ ഫോണിൽ,….. എപ്പോ നോക്കിയാലും ഫോണിലാ, ആരാടാ തെണ്ടി നിന്റെ ഫോണിൽ… ”

കള്ളപ്പന്നി ഞെളിഞ്ഞും തുഴഞ്ഞും എന്റടുത്ത്‌ എത്തിയത് ഞാൻ ശ്രദ്ധിച്ചില്ല.

എന്റെ കയ്യീന്ന് ഫോൺ തട്ടിപ്പറിച്ചു അവൻ വാങ്ങി.

“ആരാടാ മൈരേ,…ഇങ്ങനെ വിളിച്ചോണ്ട് ഇരിക്കുന്നെ…”

ജോയൽ എടുത്ത വാക്കിന് തെറി പറഞ്ഞു തിരിച്ചു എന്താ കിട്ടിയതെന്ന് ഞാൻ കേട്ടില്ല…പക്ഷെ അപ്പോഴേക്കും ഞാൻ വാങ്ങാൻ നോക്കി ആ തെണ്ടി പിടിവിടാതിരുന്നതുകൊണ്ടു വിരൽ വീണ് ഫോൺ സ്പീക്കറിൽ ആയി.

“ഞാൻ വിളിച്ചത് എന്റെ ചെക്കനെയാടാ, അതിന് നിനക്കെന്താടാ പുല്ലേ, മര്യാദയ്ക്ക് അവന്റെ കയ്യിൽ ഫോൺ കൊടുക്കട തെണ്ടി ജോപ്പ…”

അവളുടെ ഒച്ച ഞാനും അവനും ഒരുമിച്ചു കേട്ടു.

“ഏഹ് നിന്റെ ചെക്കനോ…..അതെപ്പോ….”

ജോപ്പൻ ഞെട്ടി, പിന്നെ കിക്ക് ഇറങ്ങിയതുപോലെ എന്നെ നോക്കി.

“സ്സ്സ്….”

സ്പീക്കറിൽ അവൾ നാക്ക് കടിച്ചു അബദ്ധം പിണഞ്ഞു എരിവ് വലിക്കുന്ന ഒച്ച റൂമിലെ നിശബ്ദതയിൽ തെളിഞ്ഞു കേട്ടു.

“അയ്യോ…..”

എന്നെ തള്ളിയിട്ട് എന്റെ മേലേക്കെറി ജോപ്പൻ എന്റെ കഴുത്തിന് പിടിച്ചു.

“എന്താടാ എന്താ പറ്റിയെ…”

എന്റെ കയ്യിലിരുന്ന ഫോണിൽ അപ്പോഴും അവൾ കേട്ട സ്വരത്തിൽ പേടിയോടെ ചോദിക്കുന്നുണ്ടായിരുന്നു.

“വൈ യൂ ഡൂ ദിസ് മാൻ….”

ജോപ്പൻ കിടന്നു തുള്ളുവായിരുന്നു.

“എന്ത്….എടാ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയതോ…”

“എപ്പോ മുതൽ….അത് പറ എന്നെ പറ്റിക്കാൻ തുടങ്ങിയിട്ട് എത്ര നാളായി രണ്ടും കൂടെ…”

“എടാ…ജോപ്പ അവനെ വിട്….ഇത്….ഇത് ഞങ്ങൾ ഇന്ന പറയുന്നേ….ഇന്നാ ഫസ്റ്റ് ഡേ…”

അവൾ ഫോണിലൂടെ പറയുന്നത് അവൻ ശ്രെദ്ധിച്ചു കേട്ടു…എങ്കിലും ഈ തെണ്ടി എന്തിനാണ് ഇതിന് വെളിച്ചപ്പാട് തുള്ളുന്നത് എന്നു എനിക്ക് മനസ്സിലായില്ല.

ഇനി ഇവന് അവളെ ഇഷ്ടമായിരുന്നിരിക്കുവോ…

എന്റെ ചിന്ത അധികം കാട് കയറേണ്ടി വന്നില്ല ജോപ്പൻ എന്റെ മേലെ കേറിയിരുന്ന് അലറി.

“എന്റെ മന്തിയിലും കുപ്പിയിലും ആടാ മൈരുകളെ നിങ്ങൾ പുഴൂനെ വാരിയിട്ടത്….അത് ഞാൻ സഹിക്കൂല്ലടാ…”

ഇവനിതെന്ത് തേങ്ങയാണ് പറയുന്നതോർത്തു ഞാൻ പൊട്ടനെ പോലെ കിടന്നു.

“നീ ഇതെന്തൊക്കെയാടാ പൊട്ടാ പറയുന്നേ…..ഡാ ഡാ കാൽവീ….നീ അവിടെ ഉണ്ടോ…”

ഞാൻ ചോദിക്കാൻ ഇരുന്നത് അങ്കി ചോദിച്ചു.അതിനിടയിൽ എന്റെ കഴുത്തിന് പിടിച്ചിരുന്ന തെണ്ടിയെ തള്ളി മാറ്റി ഞാൻ എഴുന്നേറ്റു.

“കൈതുമ്പത്തിരുന്ന ഫുഡും കുപ്പിയും പോണ വിഷമം ഒന്നും നിനക്കൊന്നും പറഞ്ഞാൽ മനസിലാവില്ല…നാറികൾ…”

ജോപ്പൻ നിന്നു വിറക്കുവാണ്.

“നിന്നോട് പറഞ്ഞാൽ നടക്കില്ല എന്നു പറഞ്ഞിട്ട് ആ ശ്രുതി എന്നെ വന്നു കണ്ടായിരുന്നു…ഇവനെ അവൾക്ക് സെറ്റ് ആക്കി കൊടുത്താൽ ഞാൻ പേശി ഉറപ്പിച്ചതാ ഒരു മന്തിയും ഒരു ഫുൾ ബോട്ടിൽ ഞാൻ പറയുന്ന സാധനവും…എല്ലാം തോലച്ചില്ലെടാ നായിന്റെ മക്കളെ…”

Leave a Reply

Your email address will not be published. Required fields are marked *