“ആ തലതെറിച്ച തെണ്ടി ഞാൻ അടിക്കാൻ വെച്ച കുപ്പിയും അലമാരെന്നു അടിച്ചോണ്ടാട കുഞ്ഞു മുങ്ങിയെ…”
ലിസിയമ്മയുടെ ശബ്ദം മാറി അവിടെ ജോർജപ്പ കേറി.
“ആ തെണ്ടിയോട് പറഞ്ഞേക്ക് എനിക്ക് ഒരു ഫുൾ കുപ്പി മേടിച്ചോണ്ടല്ലാതെ ഇനി ഈ പടി ഞാൻ കേറ്റത്തില്ലെന്നു…കള്ള തെണ്ടി അപ്പന്റെ കുപ്പി തന്നെ അവന് മോട്ടിച്ചടിക്കണം…”
“എന്തുവാ ഇത്…അവനോടു കിടന്നു മോങ്ങാതെ നിങ്ങടെ മോന്റെ മുൻപിൽ ചെന്നു മോങ്…”
ബാക്ക് ഗ്രൗണ്ടിൽ സംസാരം കേട്ടു..
“കുഞ്ഞു നാളെ ആ സാധാനത്തിനെ ഇങ്ങോട്ട് പാക്ക് ചെയ്തോണം കൂടെ നീയും ഇങ്ങു പോര്…..ആ തെണ്ടി ചെക്കന്റെ കൂടെ കൂടി നീ നശിക്കരുത് കേട്ടല്ലോ…”
ഞാൻ ചിരി കടിച്ചു പിടിച്ചു ജോപ്പനെ നോക്കി…ഫുൾ പുച്ഛം നിറച്ചു ഇരിപ്പുണ്ട്.
“തന്തേം തള്ളേം ആണത്രേ…”
ജോപ്പൻ ആട്ടിക്കൊണ്ടു പറഞ്ഞു.
“ഡാ കള്ള പന്നി സ്വന്തം തന്തേടെ കുപ്പീം അടിച്ചോണ്ടു തന്നെ വേണം ആഘോഷിക്കാൻ അല്ലെ മൈരേ…”
“പിന്നെ എന്റെ തന്തേടെ കുപ്പി അല്ലാതെ അയലത്തെ വക്കച്ചന്റെ കുപ്പി കമത്താൻ പറ്റുവോ…”
“ആ എങ്കി നീ നാളെ വീട്ടി കേറണോങ്കിൽ വക്കച്ചന്റെ കുപ്പി കമത്തി നിന്റെ തന്തപ്പടിക്ക് തന്നെ കൊടുക്കേണ്ടി വരും….”
“ഓഹ് ഒരു മൈരും ഇല്ല…കുറച്ചു സാനിറ്റൈസർ എടുത്തു ഇതിൽ ബാക്കി ഒഴിച്ചു വെച്ചിട്ട് അങ്ങു കേറും, രണ്ടെണ്ണം വിട്ടു കഴിയുമ്പോൾ പിന്നെ എന്ത് വോഡ്ക എന്തു സാനിറ്റൈസർ….”
“ഓഹ് ഇതുപോലെ ഒരു മോനെ കിട്ടാൻ പുണ്യം ചെയ്ത ഒരു അപ്പനും അമ്മേം…”
“അതൊണ്ടല്ലേടാ കുട്ടാ ഞാൻ നിന്നെ തപ്പി അവർക്ക് കൊണ്ടോയി കൊടുത്തെ…നാളെ അവരുടെ പുന്നാര മോനായ നീയും കൂടെ എന്റെ കൂടെ പോരുന്നു….നിന്നേം കൊണ്ടു ചെല്ലുന്ന ഗ്യാപ്പിൽ നയ്സായിട്ടു ഞാനും അകത്തു കേറുന്നു….അത്രേ ഉള്ളൂ പരിപാടി…മൈര് ഓരോന്ന് ആലോചിച്ചും പ്ലാൻ ചെയ്തും അടിച്ചത് മുഴുവൻ ഇറങ്ങി….”
ജോപ്പൻ കുറച്ചു കൂടെ ചെലുത്തി ഒരു മൂല പിടിച്ചു ഉറക്കത്തിലായി.
“ഡാ തെണ്ടി എന്തേലും തിന്നിട്ട് കിടക്ക്…”
വിളിച്ചിട്ട് പാമ്പ് ഇര വിഴുങ്ങിയ പോലെ ഒന്നു ചുരുണ്ടതല്ലാതെ ആ വെളിവില്ലാത്തവൻ ഒന്നു മൂളി കൂടിയില്ല….
അതോടെ ഇലക്ഷൻ രാത്രിയുടെ ആഘോഷങ്ങൾക്ക് ജോപ്പൻ കർട്ടൻ ഇട്ടു.
ജോപ്പന്റെ കൂടെ കൂടിയ അന്ന് എന്നേം കൂട്ടിപ്പോയി അവന്റെ വീട്ടിൽ ചെന്നു അവന്റെ അപ്പനേം അമ്മയേം എനിക്ക് കൂടി അവൻ വീതം വെച്ചു തന്നു.
ഒറ്റ മോനെക്കൊണ്ടു പൊറുതി മുട്ടിയിരുന്ന ലിസിയമ്മയും ജോർജപ്പയും അവരുടെ രണ്ടാം സൽപുത്രനായി ഏറ്റെടുക്കാൻ വേറെ ഒന്നും വേണ്ടിവന്നില്ല.
ഈ കാണുന്ന ബഹളം മുഴുവൻ വെറുതെയാണെന്നു എനിക്കും ജോപ്പനും അപ്പയ്ക്കും അമ്മയ്ക്കും അറിയാം…അല്ലേൽ ആദ്യമായി മോനു ചിയേഴ്സ് പറഞ്ഞു കള്ള് കൊടുത്ത അപ്പ കുപ്പി തോണ്ടിക്കൊണ്ടു പോയതിന് ഇങ്ങനെ തുള്ളുവോന്നും ഇല്ലല്ലോ…
ഇത് ചുമ്മ രണ്ടിനും ഇവനെയിട്ടു ചൊറിഞ്ഞു മിനക്കെടുത്താനുള്ള ഒരു വട്ട്.
അപ്പ കൃഷി വകുപ്പിലാണ് സ്വസ്ഥം സുഖം, അമ്മ നേരത്തെ സ്കൂളിൽ പഠിപ്പിച്ചിരുന്നു ഇപ്പൊ നിർത്തി വീട്ടിൽ തന്നെ.
ഞായറാഴ്ചകളും ശനിയാഴ്ചയും അവിടെ ഹാജർ വെക്കണം എന്ന നിര്ബന്ധത്തിലാണ് എന്നെ ഇവിടെ നിൽക്കാൻ രണ്ടുപേരും അനുവദിച്ചത് തന്നെ, ജോപ്പനെ കണ്ടു മുട്ടും മുന്നേ തന്നെ ഈ വീടിന് മോളിൽ കുടിയേറിയവനാണ് ഞാൻ, അതും മനോജച്ഛൻ വഴി.
അപ്പയും അമ്മയും നിര്ബന്ധിച്ചിട്ടും അങ്ങോട്ടു മാറാത്തത്, സ്വാതന്ത്ര്യം, ഒപ്പം സ്വന്തം കാലിൽ നിൽക്കണം എന്നുള്ള ചിന്ത കൊണ്ട് കൂടിയാണ്.
പിന്നെ സ്പോണ്സർ എന്നു പറയുന്ന ഒരു സംഭവം ഉള്ളതുകൊണ്ട് കാര്യങ്ങൾ ഒക്കെ നടന്നു പോവുന്നു, പിന്നെ അറിയാവുന്ന ചെറിയ ഡിസൈൻ പരിപാടി കൂടി ചെയ്തു എനിക്ക് വേണ്ടതൊക്കെ കിട്ടും.
സ്പോണ്സർ ഇപ്പോഴും ഒരു സമസ്യയാണ് ഞാൻ കണ്ടിട്ടില്ല പക്ഷെ ഇതുവരെയുള്ള എന്റെ കണ്ടെത്തലുകൾ വെച്ചു നോക്കിയാൽ അവർക്ക് ഞാനുമായി എന്തൊക്കെയോ ബന്ധമുണ്ട്.
അതിന്റെ പുറകെയും പയ്യെ ഒന്നിറങ്ങണം എന്നു ആലോചിക്കാൻ തുടങ്ങിയിട്ട് ഒത്തിരി ആയി.മനോജച്ചൻ ഒന്നും വിട്ടു പറയാറില്ല ആ കാര്യം.
