രാവ് – 2 1അടിപൊളി 

Take me home, country roads

All my memories gather ’round her

Miner’s lady, stranger to blue water

Dark and dusty, painted on the sky

Misty taste of moonshine, teardrop in my eye

Country roads, take me home

To the place I belong

West Virginia, mountain mama

Take me home, country roads”

 

ജോൺ ഡെൻവർ ന്റെ സ്വരത്തിനൊപ്പം ഓളിയിടും പോലെ ജോപ്പൻ തെണ്ടിയുടെ ഒച്ചയും കേൾക്കുന്നുണ്ട്, ഒരു കുപ്പിയും കൊണ്ടു കേറിപ്പോയതാ തെണ്ടി.

“ജോപ്പൻ മുകളിൽ ഉണ്ടോടാ….”

ഞാൻ കേറി പോവാൻ നേരം താഴെ വിനി ചേച്ചി ചോദിച്ചു.

“ഓഹ് മുകളിൽ ഉണ്ട് ചേച്ചി…”

“ആ നാറിയോടൊന്നു ഒച്ച കുറച്ചു നിലവിളിക്കാൻ പറ…ഇവിടെ മനുഷ്യന് ഒന്നു സമാധാനമായിട്ട് പ്രാർത്ഥിക്കാൻ പോലും മേല…”

“ഞാൻ പറയാം ചേച്ചി….ചേട്ടൻ വന്നില്ലേ…”

“ഓഹ് അകത്തിരുന്നു സീരിയൽ കാണുന്നുണ്ട്…കഴിക്കാൻ എടുക്കട്ടേ കൊച്ചേ നേരം ആയോ…”

വിനി ചേച്ചിയുടെ വീടിന് മുകളിൽ ആണ് താമസം ഫുഡും ചേച്ചിയുടെ വക പേയിങ് ഗസ്റ്റ് സെറ്റപ്പ് ആണ് പക്ഷെ ഞാൻ മാത്രേ ഉള്ളൂ… പിന്നെ ഇവിടെ ആകെ ഉണ്ടാവാറുള്ളത് ഇടയ്ക്ക് കേറി വന്നു ആഘോഷിക്കുന്ന ജോപ്പനാണ്, അവനെ ചേച്ചിക്കും ചേട്ടനും അറിയാവുന്നത് കൊണ്ടു പ്രശ്നമില്ല.

“നിങ്ങൾ കഴിച്ചായിരുന്നോ…”

ഞാൻ ചേച്ചിയോട് ചോദിച്ചു.

“ഇല്ലട കൊച്ചേ….എടുക്കാൻ പോവായിരുന്നു അതാ നിന്നോട് കൂടെ ചോദിച്ചേ…”

“എങ്കി എടുത്തോ ചേച്ചി…”

ചേച്ചി ഫുഡ് എടുക്കാൻ പോയപ്പോൾ ഞാൻ മുകളിലേക്ക് കയറി.

“മോനെ കുട്ടാ….നീ എവിടാരുന്നെടാ….”

കുഴഞ്ഞു വരുന്ന നാവ് എങ്ങനെയൊക്കെയോ വളച്ചു നിർത്തി ജോപ്പൻ ചോദിച്ചു.

“സെറ്റ് ആയല്ലോ,… പറ്റില്ലെങ്കിൽ എന്തിനാ മൈരേ ഈ പണിക്ക് നിക്കണേ…”

“എടാ കുടിച്ചിട്ട് വടി പോലെ നിക്കാൻ ആണെങ്കിൽ പിന്നെ കുടിക്കണത് എന്തിനാടാ കുട്ടാ….”

താഴെ വിരിച്ച പായയിൽ കഴുത്തും തലയും ഭിത്തിയിൽ കുത്തി പിടിച്ചു തൂങ്ങി ഇഴയാൻ പാകത്തിന് കിടപ്പുണ്ട് നാറി.

ഞാൻ ചെന്നു അവൻ വാങ്ങിച്ചോണ്ടു വന്ന ബീഫ് കറിയുടെ പൊട്ടിക്കാത്ത കവർ എടുത്തു താഴേക്ക് നടന്നു.

“കാൽവീ….”

താഴെ നിന്ന് ചേച്ചി വിളിക്കുന്നത് കേട്ട ഞാൻ താഴേക്ക് തിരിച്ചിറങ്ങി.

“ഡാ ചോറ് മതിയാവുവോ എന്നു നോക്കിയേ…ജോപ്പൻ ഉണ്ടാവുവോ എന്നു നീ പറഞ്ഞില്ലല്ലോ…”

പാത്രത്തിൽ ചോറും കറിയും ചേച്ചി നീട്ടിക്കൊണ്ടു പറഞ്ഞു.

“ഓഹ് അവനിനി എന്തേലും ഒക്കെ തിന്നുവോന്നു കണ്ടറിയണം…ആള് ഫുൾ സെറ്റ് ആ…

പിന്നെ ചേച്ചി ഇതെടുത്തോ…”

ഞാൻ കരുതിയ കറി ചേച്ചിക്ക് നീട്ടി.

“നിങ്ങൾക്ക് ഉണ്ടോടാ…”

വാങ്ങുമ്പോൾ ചേച്ചി ചോദിച്ചു.

“അതൊക്കെ ഉണ്ട്…ഉണ്ടാപ്പി എന്തേ ഇന്ന് ഒച്ചയൊന്നും കേട്ടില്ലല്ലോ…”

“ഓഹ് അവൻ ഇന്ന് നേരത്തെ ഉറങ്ങിയെടാ….ഇന്ന് ആകെ ചെക്കന് ഒരു സുഖം ഇല്ലായിരുന്നു.”

വീണ്ടും മുകളിൽ നിന്ന് ജോപ്പൻ നിലവിളിക്കാൻ തുടങ്ങി.

“എന്റെ പൊന്നു കാൽവി….അവനെ നീ ഒന്നു കിടത്തി ഉറക്ക്….അല്ലേൽ അയലത്തുള്ളൊരു രാത്രി വീട്ടിലേക്ക് വല്ല സ്റ്റീൽ ബോംബും എറിയും.”

“അവന്റെ വായിൽ തിരുകാൻ പറ്റിയ തുണി വല്ലോം കിട്ടുവോന്നു നോക്കട്ടെ…”

ഞാൻ പാത്രവുമായി മുകളിലേക്ക് നടന്നു.

പാത്രം ടേബിളിൽ വെച്ചിട്ട് ഞാൻ ഫോൺ എടുത്തു ഒന്നു കൂടെ പെണ്ണിനെ വിളിച്ചു.

എവിടെ ബെൽ അടിക്കുന്നുണ്ട് എന്നാൽ എടുക്കുന്നില്ല.

ഞാൻ വാട്‌സ്ആപ്പ് എടുത്തു അവളുടെ ചാറ്റ് എടുത്തു.

“എന്താടി പ്രാന്തി വിളിച്ചാൽ എടുക്കാത്തെ…”

ടൈപ് ചെയ്തു ഒന്നു മുകളിലേക്ക് നീട്ടി.

ഇന്ന് രാവിലെ കോളേജിൽ വരും മുന്നേ അവളയച്ച ഫോട്ടോയുണ്ട്, സാരിയിൽ ചരിഞ്ഞു നിന്ന് ഫുൾ ചിരിയും ചിരിച്ചു.

“കൊള്ളാമോഡ….ചെക്കാ…”

അതിനൊപ്പമുള്ള വരികൾ.

ഇറങ്ങും മുന്നേ ഉടുത്തത് ആദ്യം എന്നെ കാണിച്ചു എന്നോട് ചോദിക്കുന്ന പെണ്ണ്.

അവളുടെ ഫോട്ടോ എടുത്തു,

കുഞ്ഞി കണ്ണു തിളങ്ങുന്നു. ഇരുനിറമാണ് പെണ്ണിന്, ചുവപ്പു കലർന്ന നിറം, ചുണ്ട് ഇത്തിരി തടിച്ചു മലർന്നിട്ടുണ്ട്. ആകെ മൊത്തം പെണ്ണിന് നല്ല വളവുകൾ ഉള്ള ശരീരമാണ്. മെലിഞ്ഞിട്ടും അല്ല തടിച്ചിട്ടും അല്ല.

Leave a Reply

Your email address will not be published. Required fields are marked *