രാവ് – 2 1അടിപൊളി 

മൈരൻ ഇരുന്നു മോങ്ങാൻ തുടങ്ങി,

“പ്ഭാ…..കൈക്കൂലി വാങ്ങിച്ചു നിനക്ക് എന്റെ ചെക്കനെ തന്നെ സെറ്റ് ആക്കി കൊടുക്കണമല്ലേ….വീട്ടിൽ നിന്റെ തന്ത ഇരിപ്പില്ലേ കൊണ്ടു പോയി സെറ്റ് ആക്കിക്കൊടുക്കെടാ തെണ്ടി ചെറ്റ ശവമേ…”

അങ്കി ഒരാട്ടിൽ തുടങ്ങി നെടുനീളൻ ഡയലോഗ് പറഞ്ഞു അവസാനം ഇരുന്നു കിതയ്ക്കാൻ തുടങ്ങി.

“അവൻ എന്റെയാ….ഒരു വിധത്തിൽ ചെക്കനോട് കാര്യം പറഞ്ഞു ഒന്നു ലൈഫ് പ്ലാൻ ചെയ്തു വരണേ ഉള്ളൂ അപ്പോഴേക്കും വന്നു നാറി ഓരോ ഇടങ്കോലുമായിട്ട്….ഡാ കാൽവീ…ഈ നാറി അങ്ങനെ പലതും പറയും ഇതും കേട്ടൊണ്ട് വല്ലോം ഒപ്പിക്കാൻ നിന്നാൽ മോനെ തല ഞാൻ തല്ലി പൊളിക്കും കേട്ടോടാ…”

അവൾ പിന്നേം അലറി, വാശി കയറിയാൽ പെണ്ണ് പിന്നെ ഭദ്രകാളി ആണെന്ന് അറിയാവുന്നത് കൊണ്ടു ഞാൻ ഒന്ന് കൊഞ്ചിക്കാം എന്നു വെച്ചു.

“എന്റെ പൊന്നു അങ്കി….ഇവാൻ കുടിച്ചു വെളിവില്ലാതെ എന്തേലും ഒക്കെ പറയുന്നതല്ലേ…നിനക്ക് എന്നെ അറിഞ്ഞൂടെ, ഇത്രേം കാലം ഉള്ളിൽ കൊണ്ടു നടന്നിട്ട് ഇപ്പൊ കിട്ടിയ നിന്നെ ഞാൻ ഈ ലോകത്തു വേറെ എന്തിനെങ്കിലും വേണ്ടി കളയുവോ…”

ഞാൻ പറഞ്ഞത് കേട്ട് ഒന്നു മയപ്പെട്ടു എന്നു തോന്നി.

“ഉം….വല്ലതും കഴിച്ചോ നീ…”

അവിടുന്ന് ചോദ്യം. ഞാൻ ഫോൺ സ്പീക്കർ മാറ്റി.

“ഏയ്‌ കഴിക്കാൻ പോണേ ഉള്ളൂ…ഫുഡ് കൊണ്ടു വെച്ചപ്പോഴാ നീ വിളിച്ചെ…”

“ആം….എങ്കി എടുത്തു കഴിക്ക് എന്നിട്ട് നേരത്തെ കിടന്നു ഉറങ്ങിക്കോണം…

ആ തെണ്ടിയെ കെട്ടിറങ്ങിക്കഴിഞ്ഞിട്ടു ഞാൻ ശെരിക്കും ഒന്നു കാണുന്നുണ്ട് എന്നു പറഞ്ഞേക്ക്….”

“ഉം…നീ കഴിച്ചോ…”

“എന്റെ കഴിപ്പോക്കെ കഴിഞ്ഞു….ഡാ ചെക്കാ…”

“ഉം…”

“ലൗ യൂ,… ഉമ്മ…”

“ലൗ യൂ അങ്കി….ഉമ്മ…”

തിരിച്ചു കുറച്ചു നാണിച്ചാണെങ്കിലും ഞാൻ പറഞ്ഞു, ഇതൊക്കെ ആദ്യ അനുഭവമാണെ…

“കിട്ടേണ്ടത് കിട്ടിയില്ലേ ഇനി എന്റെ ചെക്കൻ ഫുഡ് കഴിച്ചു പോയി കിടന്നു ഉറങ്ങിക്കേ…”

“ഉം…ഗുഡ് നയ്റ്റ്‌ ഡി…”

“ഇതൊക്കെ എപ്പോഴായിരുന്നെട…ഹോ എത്ര പെട്ടെന്നാ ഒരു പ്രേമം സെറ്റ് ആയെ….”

ജോപ്പൻ എന്നെ നോക്കി വായും പൊളന്നു ഇരിപ്പുണ്ട്.

 

“ഇതെല്ലാം ഒരു ഫ്ലോയിൽ അങ്ങു നടക്കുന്നതല്ലേ മോനെ ജോപ്പാ…”

“അപ്പൊ ഇനി ഞാൻ മാത്രം സിംഗിൾ ക്ലബ്ബിൽ ഒറ്റയ്ക്കായി അല്ലെടാ മൈരേ…”

ജോപ്പൻ നിരാശയോടെ പറഞ്ഞു. വീണ്ടും എന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി, ഇന്ന് ഇപ്പൊ ഫോണിന് നല്ല മൈലേജ് ആണല്ലോ….

“ഡാ ജോപ്പ…നിന്റെ ഏകാന്തത മാറ്റാൻ വേണേൽ ഞാൻ റെക്കമെണ്ട് ചെയ്യാം…”

അവൻ എന്താന്നുള്ള ഭാവത്തിൽ എന്നെ നോക്കി.

“ലിസിയമ്മയാ വിളിക്കുന്നെ പുന്നാര പുത്രനെ പിടിച്ചു കെട്ടിക്കാൻ പറയട്ടെ…”

“പോടാ മൈരേ….ദേ ഞാൻ ഇവിടെ ഉണ്ടോ എന്ന് ചോദിക്കാൻ വിളിക്കുവാ…ഞാൻ വന്നു ഇവിടെയുണ്ട് ഉറങ്ങിപ്പോയി എന്നു പറഞ്ഞേക്ക്…”

പറഞ്ഞിട്ട് എന്റെ നേരെ നോക്കി അവൻ കണ്ണുരുട്ടി.

“ഇല്ലെങ്കിൽ ?….അമ്മയോട് കള്ളം പറയാനൊന്നും എനിക്ക് വയ്യ…”

“നീ കള്ളം പറയണ്ട പക്ഷെ അമ്മേടെ കുഞ്ഞൂന്റെ പുതിയ പ്രേമ കഥ ഞാൻ അങ്ങു എണ്ണി വിടും…”

കള്ള നായിന്റെ മോൻ പകരം വീട്ടുവാണ്, എന്താണോ അവിടെ ഒപ്പിച്ചിട്ടു വന്നിരിക്കുന്നത്.

അപ്പോഴേക്കും കട് ആയ ഫോൺ ഞാൻ തിരിച്ചു വിളിച്ചു.

“കൻഗ്രാറ്‌സ് കുഞ്ഞു….”

ഫോൺ എടുത്തതും അവിടെ നിന്ന് ജയിച്ചതിനുള്ള വിഷ് വന്നു.

“പിന്നെ നല്ലൊരു ദിവസായിട്ടു എന്റെ കുഞ്ഞു കള്ളം ഒന്നും പറയണ്ട…ഫോൺ എടുക്കാൻ ലേറ്റ് ആയതും ഞാൻ കാര്യം ഏറെക്കുറെ ഊഹിച്ചു ആ തെണ്ടി നിന്നെക്കൊണ്ടു നുണ പറയിക്കാൻ എന്തേലും പഠിപ്പിച്ചു വിടുവായിരിക്കും എന്നു…”

“താങ്ക്യൂ അമ്മ…..”

“ഉം വരവ് വെച്ചു…ആ നാറി അവിടെ ഉണ്ടോടാ…”

ലിസിയമ്മ തിരിച്ചു ഗിയറിലായി.

“ഇവിടെ ഉണ്ട്…”

“ആ തെണ്ടിയോട് ഞാൻ പറഞ്ഞതാ കോളേജിൽ നിന്ന് നിന്നേം കൂട്ടി ഇങ്ങോട്ട് വരാൻ, അപ്പൊ മൂളി തലയും കുലുക്കി ഓടിയപ്പോഴേ എനിക്ക് സംശയം തോന്നിയതാ…”

അമ്മ പറഞ്ഞു നിർത്തി.

“എന്താ അമ്മ എന്താ ഇവനവിടെ ഒപ്പിച്ചേ…”

ജോപ്പനെ നോക്കി ഞാൻ ചോദിച്ചതും അവൻ പല്ലും വിരിച്ചു പിടിച്ചു ഇളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *