ആന്റപ്പേട്ടൻ വട്ടം നിന്നു തളത്തുവാണ്.
“ഹ….ഞങ്ങള് ഇലക്ഷൻ ജയിച്ചതൊന്നും അറിഞ്ഞില്ലേ…അന്ന് റിസൾട്ട് വിളിച്ചു പറഞ്ഞപ്പോൾ വായും പൊളന്നു സൈഡിൽ നിൽക്കുന്നത് ഞാൻ കണ്ടതാണല്ലോ….യൂണിയൻ ഓഫിസിന്റെ താക്കോൽ പ്രിൻസിപ്പലിന്റെ കയ്യിൽ നിന്നും കൈപ്പറ്റാൻ വന്ന നിയുക്ത ചെയർമാന്റെ മുന്പിലാണോ ആന്റപ്പേട്ടന്റെ ഷോ…ഹ വഴി മാറ്യ…പോയിട്ട് ശ്ശി ധൃതി ണ്ടേ…”
“അപ്പൊ നിനക്കൊന്നും ഇതിനെ പറ്റി വല്യ ധാരണ ഇല്ലല്ലേ…”
താടിക്ക് കൈ കൊടുത്തു ദയനീയ ഭാവത്തിൽ ആന്റപ്പേട്ടൻ ഞങ്ങളെയും പിന്നെ ജോപ്പനെയും മുഴുവനായി ഉഴിഞ്ഞു നോക്കി.
“എടാ എന്തേലും ഉണ്ടെങ്കിൽ ഓടിപ്പോയി പ്രിൻസിപ്പലിനെ കാണാനും, താക്കോലും ഖജനാവും ഒന്നും അങ്ങനെ പൊക്കിക്കൊണ്ടു പോവാനും ഒന്നും പറ്റൂല്ല….”
“പിന്നെ എന്ത് മുടി പറിക്കാനാ അങ്ങേര് അവിടെ ഇരിക്കുന്നെ…”
മാസ്സ് ഷോ ഊമ്പിപ്പോയ സങ്കടത്തിൽ ജോയൽ ജോപ്പനായി.
“ഒന്നു പയ്യെ പറേട പൊട്ടാ…..
എടാ എല്ലാത്തിനും കുറെ രീതികളുണ്ട്, നിങ്ങൾക്ക് ഇവിടെ എന്തു പരിപാടി നടത്തണമെങ്കിലും എന്ത് ആവശ്യം ഉണ്ടെങ്കിലും ആദ്യം പോയി സ്റ്റാഫ് അഡ്വൈസറെ കാണ്…എന്നിട്ട് റിക്വസ്‌റ്റ് കൊടുക്കണം, അതവര് അംഗീകരിച്ചാലെ അതുമായി വന്നിട്ട് നിങ്ങൾക്ക് പ്രിൻസിപ്പലിനെ കാണാനും കാര്യം നടത്തിയെടുക്കാനും പറ്റൂ…”
ആന്റപ്പേട്ടൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞത് കേട്ടു ജോപ്പൻ എന്നെ ഒന്ന് നോക്കി, ഞാൻ തിരിച്ചു അവനെയും രണ്ടു പേരും മനസ്സിൽ പറഞ്ഞത് ഒരേ കാര്യം…
“ഊമ്പി…”
തുടരും…❤️❤️❤️
സ്നേഹ
