“ഇവിടെ നോക്കൂ അഭിഷേക്, ഈ ഡാറ്റാ സെറ്റ് എങ്ങനെയാണ് റീഡ് ചെയ്യേണ്ടതെന്ന് ഞാൻ കഴിഞ്ഞ ക്ലാസ്സിൽ പറഞ്ഞുതന്നിരുന്നു. ഓർക്കുന്നുണ്ടോ?” അവൾ ശാന്തമായി ചോദിച്ചു.
“ചെറിയൊരു സംശയമുണ്ട് മിസ്സ്… ഈ പോപ്പുലേഷൻ ഗ്രോത്ത് റേറ്റ് എങ്ങനെയാണ് കാൽക്കുലേറ്റ് ചെയ്യുന്നത്?” അവൻ വിനയത്തോടെ ചോദിച്ചു.
രേവതി അവന്റെ സംശയങ്ങൾ ക്ഷമയോടെ കേട്ടു. പേനയെടുത്ത് റെക്കോർഡ് ബുക്കിൽ ചില കാര്യങ്ങൾ എഴുതിയും വരച്ചും അവൾ വിശദീകരിച്ചു. “ഇത് ശരിക്കും ശ്രദ്ധിച്ച് ചെയ്യേണ്ട ഒന്നാണ്. ഫിഷ് ഫാം മാനേജ്‌മെൻ്റിൽ ഡാറ്റയുടെ കൃത്യത വളരെ പ്രധാനമാണ്. ഈ ഫോർമുല ഉപയോഗിച്ച് നോക്കൂ…” അവൾ ഒരു ഫോർമുല എഴുതിക്കാണിച്ചു.
“ഓഹ്… അതാണ് പ്രശ്നം, മിസ്സ്. ഈ ഫോർമുല എനിക്കത്ര പരിചയമില്ലായിരുന്നു,” അഭിഷേക് പറഞ്ഞു.
“അതൊന്നും സാരമില്ല. തെറ്റുകൾ തിരുത്തി പഠിക്കുകയാണല്ലോ നമ്മൾ. നിനക്ക് പഠിക്കാനുള്ള താൽപര്യമുണ്ട്, അത് എനിക്കറിയാം,” രേവതി പതിയെ അവൻറെ കണ്ണിൽ നോക്കി പറഞ്ഞു. ആ വാക്കുകൾ അവനെ വല്ലാതെ സ്പർശിച്ചു. ആദ്യമായിട്ടാണ് അവൾ തന്നോട് ഇങ്ങനെ സംസാരിക്കുന്നത്.
അവൾ ഏകദേശം അരമണിക്കൂറോളം അവനോടൊപ്പം ഇരുന്ന് പ്രോജക്ടിന്റെ ഓരോ ഭാഗവും വിശദീകരിച്ചു കൊടുത്തു. സംശയങ്ങൾ ചോദിക്കുമ്പോൾ ക്ഷമയോടെ മറുപടി നൽകി. അവന്റെ കഴിവുകളെ പ്രശംസിക്കാനും അവൾ മടിച്ചില്ല.
“നന്നായി ചെയ്തിട്ടുണ്ട് ഈ ഡാറ്റ കളക്ഷൻ. ഇനി ഈ അനാലിസിസ് കൂടെ കൃത്യമാക്കിയാൽ മതി,” രേവതി പറഞ്ഞു. “നിനക്ക് മനസ്സിലായോ ഇപ്പോൾ?”
“മനസ്സിലായി മിസ്സ്. ഒരുപാട് നന്ദി. മിസ്സ് ഇത് പൂർത്തിയാക്കാൻ എനിക്ക് കഴിയുമായിരുന്നില്ല” അഭിഷേക് ആത്മാർത്ഥമായി പറഞ്ഞു.
“എന്താവശ്യമുണ്ടെങ്കിലും ചോദിക്കാൻ മടിക്കരുത്, അഭിഷേക്. ഞങ്ങൾ ടീച്ചേഴ്സ് ഇവിടെയുള്ളത് നിങ്ങളെ സഹായിക്കാനാണ്,” രേവതി അവനെ നോക്കി പുഞ്ചിരിച്ചു. അവളുടെ കണ്ണുകളിൽ മുൻപ് കണ്ടിട്ടില്ലാത്തൊരു സ്നേഹവും കരുതലും ഉണ്ടായിരുന്നു.
അവൾ ലാബിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ, അഭിഷേക് റെക്കോർഡ് ബുക്ക് മാറ്റിപ്പിടിച്ച് അവളുടെ ബാക്കിലേക്ക് നോക്കി നിന്നു. മിസ്സിന്റെ സ്വഭാവത്തിൽ ഉണ്ടായ മാറ്റം അവന് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമുണ്ടാക്കി.
പ്രോജക്ട് സഹായത്തിന് ശേഷം രേവതി ടീച്ചറും അഭിഷേകും തമ്മിലുള്ള അടുപ്പം പതിയെ വളർന്നു. ക്ലാസ്മുറിക്ക് പുറത്തും അവർ സംസാരിക്കാൻ തുടങ്ങി. അക്കാദമിക കാര്യങ്ങൾക്കപ്പുറം പൊതുവായ വിഷയങ്ങളിലും അവർക്ക് താല്പര്യങ്ങളുണ്ടെന്ന് മനസ്സിലായി., അഭിഷേക് വെറുമൊരു മടിയനായ വിദ്യാർത്ഥിയല്ലെന്നും ഉത്തരവാദിത്തബോധമുള്ളവനും സഹായിക്കാൻ മനസ്സുള്ളവനാണെന്നും രേവതിക്ക് ബോധ്യമായി. അവരുടെ ബന്ധം ഒരു അധ്യാപിക-വിദ്യാർത്ഥി എന്നതിനപ്പുറം, പരസ്പര ബഹുമാനത്തിലും സൗഹൃദത്തിലും അധിഷ്ഠിതമായി മാറി.
***************************
ഒരു വൈകുന്നേരം, അഭിഷേക് തന്റെ വീട്ടിലിരുന്ന് ഇൻസ്റ്റഗ്രാമിൽ റീൽസ് കാണുകയായിരുന്നു. പെട്ടെന്നാണ് രേവതി മിസ്സിന്റെ ഒരു വാട്സ്ആപ്പ് മെസ്സേജ് അവൻ നോട്ടിഫിക്കേഷൻ കണ്ടത്. ഒരു നിമിഷം പോലും പാഴാക്കാതെ അവൻ വേഗം whatsapp ചാറ്റ് തുറന്നു
രേവതി: Hi
അഭിഷേക് : hi മിസ്സ്..
രേവതി : നീ ബിസി ആണോ ?
അഭിഷേക് : അല്ല മാം… എന്തേ?
രേവതി: “എനിക്ക് നിൻറെ ഒരു സഹായം വേണം. ഫ്രീ ടൈമിൽ ഒന്ന് വിളിക്കാമോ?”
അവൻ ഉടൻതന്നെ ടീച്ചറെ തിരിച്ചുവിളിച്ചു.
“ഹലോ മിസ്സ്, എന്താ മിസ്സ്?”
“എടാ എനിക്കേ.. ഒരു അത്യാവശ്യ കാര്യത്തിന് ഇടുക്കി വരെ ഒന്ന് പോകേണ്ടതുണ്ട്. നിനക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ എൻറെ കൂടെ ഒന്ന് വരാമോ ? രേവതിയുടെ ശബ്ദത്തിൽ ഒരുതരം അങ്കലാപ്പുണ്ടായിരുന്നു.
“പിന്നെന്താ പോകാലോ… എനിക്കൊരു ബുദ്ധിമുട്ടുമില്ല… ” അവൻ മറുപടി പറഞ്ഞു
“അമ്മയുടെ വകയിലുള്ള കുറച്ച് വസ്തുവകകളും തറവാടും അവിടെയുണ്ട്. അതൊന്ന് വിൽക്കാനുള്ള ചില പേപ്പർ വർക്കുകൾ ശരിയാക്കാനാണ് പോകുന്നത്.”
