“ഓഹോ, എന്നിട്ട് മിസ്സ് ഒറ്റയ്ക്കാണോ പോകുന്നത്?” അഭിഷേക് ചോദിച്ചു.
“സാധാരണ ഞാൻ ഹസ്ബന്റിനെ കൂടെയാണ് പോകാറുള്ളത്. അദ്ദേഹം വിദേശത്താണ്. പെട്ടെന്നുള്ള പ്ലാനിങ് ആയതുകൊണ്ട് വേറെ ആരെയും കൂടെ കൂട്ടാനുമില്ല. ”
” അതിനെന്താ മിസ്സ് ഞാൻ വന്നോളാം നോ പ്രോബ്ലം…”
“സത്യം പറഞ്ഞാൽ, ഇത്ര ദൂരം ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പോകാൻ എനിക്ക് ധൈര്യമില്ല. ഒരു രണ്ട് ദിവസത്തെ പ്ലാനാണ്.”
അവൾ ഒരല്പം നിർത്തിയിട്ട് തുടർന്നു,
അവളുടെ ശബ്ദത്തിൽ ഒരുതരം അപേക്ഷയുണ്ടായിരുന്നു.
അഭിഷേകിന് അധികം ആലോചിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. കോളേജ് ലീവായതുകൊണ്ട് മറ്റ് പ്രശ്നങ്ങളൊന്നുമില്ല. ടീച്ചർക്ക് തന്നെ അത്രയധികം വിശ്വാസമുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ അവന് സന്തോഷം തോന്നി.
“മിസ്സ്, ഞാൻ വരാം! എനിക്കൊരു ബുദ്ധിമുട്ടുമില്ല. മിസ്സ് എപ്പോഴാണ് പോകാൻ പ്ലാൻ ചെയ്യുന്നത്?”
“ഞായറാഴ്ച രാവിലെ ഇറങ്ങാനാണ് ഉദ്ദേശിക്കുന്നത്. ”
“അ..ഹം…”
“അന്ന് രാവിലെ എന്റെ വീട്ടിലേക്ക് വന്നാൽ മതി,”
ആ സംഭാഷണം അവസാനിക്കുമ്പോൾ അവളുടെ മനസ്സിൽ വലിയൊരു ഭാരം ഒഴിഞ്ഞുപോയ ആശ്വാസമായിരുന്നു. അഭിഷേകിന്റെ കാര്യത്തിൽ താൻ എത്ര തെറ്റായിരുന്നു എന്ന് അവൾ വീണ്ടും ഓർത്തു. അഭിഷേകിനാകട്ടെ, ടീച്ചർ തന്നിൽ അർപ്പിച്ച വിശ്വാസത്തിൽ വലിയ സന്തോഷം തോന്നി. അവളെ അടുത്ത് കിട്ടുന്ന അവസരം പാഴാക്കാൻ അവൻ ഒരുക്കമല്ലായിരുന്നു..
അങ്ങനെ കാത്തിരുന്ന ആ ഞായറാഴ്ചയെത്തി. രാവിലെ ഒമ്പത് മണിയോടെ അഭിഷേക് രേവതിയുടെ വീട്ടിലെത്തി. സാധാരണ കോളേജ്ൽ കാണുന്ന ടീച്ചറായിരുന്നില്ല അവിടെ അവനെ കാത്തിരുന്നത്. ഒരു ഇളം റോസ് നിറമുള്ള ചുരിദാറായിരുന്നു അവളുടെ വേഷം. അഴിച്ചിട്ട മുടിയിഴകൾ കാറ്റിൽ പാറിപ്പറന്നു. ഒരു ചിരിയോടുകൂടി അവൾ അവനെ വരവേറ്റു. അവളുടെ കണ്ണുകളിൽ ഒരുതരം തിളക്കമുണ്ടായിരുന്നു.
“ചെത്തായിട്ട് ഉണ്ടല്ലോ …” അവന് ജ്യൂസ് കൊടുക്കുന്നതിനിടെ രേവതി അവനെ പ്രശംസിച്ചു.
“കുറച്ചുകാലങ്ങൾക്ക് ശേഷം പോകുന്ന ഒരു ലോങ്ങ് ട്രിപ്പാണ് പിന്നെ ചെത്ത് ആവാതെ പിന്നെ!!! ” അഭിഷേകും വിട്ടുകൊടുത്തില്ല.
“എങ്കിൽ വൈകിക്കണ്ട നമുക്ക് ഇരുട്ടുന്നതിനു മുമ്പ് അങ്ങ് എത്തണം..,” രേവതി ബാഗ് കാറിൽ കയറ്റുന്നതിനിടെ പറഞ്ഞു .
തന്റെ കയ്യിലുള്ള ബാഗ് പിറകിലുള്ള സീറ്റിലേക്ക് വെച്ച് അവനും കാറിലേക്ക് കയറി.
ഡ്രൈവിംഗ് സീറ്റിലിരുന്ന് അവൾ സൈഡ് മിററിലൂടെ അവനെ നോക്കി ചിരിച്ചു.
തന്നെ ഈ വസ്ത്രത്തിൽ കണ്ട അഭിഷേകിന്റെ മുഖത്ത് വന്ന തെളിച്ചം മനസ്സിലാക്കിയ രേവതി അവനോട് പറഞ്ഞു : “എങ്ങനെയുണ്ട് ഈ ഡ്രസ്സിങ്ങിൽ? സാധാരണ സാരിയിൽ കാണുന്നത് കൊണ്ടായിരിക്കുമല്ലേ ഈ മാറ്റം?”
“മിസ്സ്… സാരിയിലും ചുരിദാറിലുമെല്ലാം മിസ്സ് സുന്ദരിയാണ്. പക്ഷേ, ഇന്ന് കുറച്ചുകൂടി ചെറുപ്പമായിട്ടുണ്ട്,” അഭിഷേക് ചിരിച്ചുകൊണ്ട് പറഞ്ഞു. അവന്റെ വാക്കുകൾ കേട്ട് അവൾക്ക് സന്തോഷമായി.
യാത്ര തുടങ്ങി. നഗരത്തിലെ തിരക്കേറിയ റോഡുകൾ പിന്നിട്ട് കാർ ഹൈവേയിലേക്ക് പ്രവേശിച്ചു. കാറിനുള്ളിൽ ഒരുതരം ശാന്തത തളംകെട്ടി നിന്നു. പതിയെപ്പതിയെ സംഭാഷണങ്ങൾ തുടങ്ങി. ആദ്യം കോളേജിന്റെ കാര്യങ്ങൾ. പിന്നെ പഠനം, ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ. രേവതി ടീച്ചർ അഭിഷേകിന്റെ കുടുംബത്തെക്കുറിച്ചും ജോലിയെക്കുറിച്ചുമെല്ലാം കൂടുതൽ ചോദിച്ചറിഞ്ഞു. അവൻ തുറന്നു സംസാരിച്ചു. ജീവിതത്തിൽ താൻ നേരിടുന്ന ബുദ്ധിമുട്ടുകൾ, പഠനത്തോടുള്ള താല്പര്യം, പക്ഷേ അതിന് വിലങ്ങുതടിയാവുന്ന സാഹചര്യങ്ങൾ – എല്ലാം അവൻ അവളോട് പങ്കുവെച്ചു. അവൾ ക്ഷമയോടെ കേട്ടു. അവളുടെ മുഖത്ത് ഒരുതരം സഹാനുഭൂതി നിഴലിച്ചിരുന്നു.
” എനിക്കൊരിക്കലും നിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ കഴിഞ്ഞില്ല, മോനേ,” രേവതിയുടെ ശബ്ദം ഇടറി. “എല്ലാം ഞാൻ എൻ്റെ ഭാഗത്ത് നിന്ന് മാത്രം കണ്ടു. നിന്നെ ആവശ്യമില്ലാതെ വിഷമിപ്പിച്ചു…”
“അയ്യോ മിസ്സ്, അങ്ങനെയൊന്നും പറയരുത്. മിസ്സിന്റെ ദേഷ്യം എനിക്കറിയാം. അത് എൻ്റെ നന്മയ്ക്ക് വേണ്ടിയായിരുന്നല്ലോ,” അഭിഷേക് പറഞ്ഞു.
