“അയ്യോ, കറണ്ട് പോയോ?” അഭിഷേകിൻ്റെ ശബ്ദത്തിൽ ഒരുതരം ഭയം കലർന്നിരുന്നു. “ഇവിടെ ഇങ്ങനെ കറണ്ട് പോവുന്നത് പതിവാണ്. മെഴുകുതിരി കത്തിക്കാം..!!”
രേവതി തന്റെ ഫോണിലെ ടോർച്ച് ഓൺ ചെയ്തു. നേർത്ത വെളിച്ചം മാത്രം അവിടെ പരന്നു. പുറത്ത് കാറ്റിന്റെ ശബ്ദവും ചീവീടുകളുടെ കരച്ചിലും മാത്രം. ആ പഴയ വീട്ടിലെ ഭീകരമായ നിശ്ശബ്ദത അവരെ വല്ലാതെ വേട്ടയാടി.
“തണുപ്പ് കൂടിവരുന്നുണ്ടല്ലോ,” രേവതി തന്റെ കൈകൾ കൂട്ടിത്തിരുമ്മി. “എനിക്കീ തണുപ്പ് ഒട്ടും ഇഷ്ടമല്ല.” അവള് ആത്മഗതം പോലെ പറഞ്ഞു
നമുക്ക് വിറക് കത്തിച്ചു തീ കായാം…” അഭിഷേക് പറഞ്ഞു.
രേവതി തന്റെ മുറിയിലേക്ക് നടന്നു. തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ ജാക്കറ്റ് കൂടെ ഇടാമെന്ന് അവൾ കരുതി.
രേവതി മുറിയിൽ നിന്ന് പുറത്തേക്ക് വന്നപ്പോൾ അഭിഷേക് അടുപ്പിൽ തീ കത്തിച്ച് അടുത്തിരിപ്പുണ്ടായിരുന്നു. തീയുടെ വെളിച്ചം അവരുടെ മുഖത്ത് ചുവപ്പ് രാശി പരത്തി. അവൾ അവനടുത്തേക്ക് വന്നിരുന്നു.
“തണുപ്പ് കുറവുണ്ടോ ഇപ്പോൾ?” അഭിഷേക് ചോദിച്ചു.
“ഉം… ഉണ്ട്,” അവൾ പതിയെ പറഞ്ഞു. അവന്റെ കണ്ണുകൾ അറിയാതെ അവളുടെ ശരീരത്തിലേക്ക് പാളി വീണു.
രേവതി അവന്റെ നോട്ടം അറിഞ്ഞില്ലെങ്കിലും, ആ നിശബ്ദതയിൽ അവർക്കിടയിൽ ഒരുതരം പുതിയ അടുപ്പം രൂപപ്പെട്ടു. അവരുടെ കണ്ണുകൾ ഇടയ്ക്കിടെ കൂട്ടിമുട്ടി. ഓരോ നോട്ടത്തിലും മുൻപുണ്ടായിരുന്ന അധ്യാപിക-വിദ്യാർത്ഥി എന്ന വേർതിരിവ് ഇല്ലാതാകുന്നത് അവർ അറിഞ്ഞു. ആ തണുത്ത രാത്രിയിൽ, ഒരു പഴയ വീടിന്റെ നിശ്ശബ്ദതയിൽ, അവർക്കിടയിൽ എന്തോ പുതിയതൊന്ന് പിറവിയെടുക്കുകയായിരുന്നു.
തണുപ്പ് കൂടിവന്നപ്പോൾ രേവതിക്ക് നേരിയൊരു വിറയൽ അനുഭവപ്പെട്ടു.
“നമുക്ക് കിടക്കാൻ പോകാം,..,” രേവതി പതിയെ പറഞ്ഞു. “ഈ വീടിന്റെ അവസ്ഥയൊക്കെ കണ്ടില്ലേ. ആകെ ഒരു മുറി മാത്രമേ തൽക്കാലം ഉപയോഗിക്കാനാകൂ.”
അഭിഷേക് തലയാട്ടി. അവൻ അവൾക്ക് പിന്നാലെ നടന്നു മുറിയിലേക്ക് കടന്നു. അവിടെ ഒരു തടികൊണ്ടുള്ള വലിയ കട്ടിലുണ്ടായിരുന്നു, അതിലൊരു നേർത്ത മെത്തയും.
“നീ കട്ടിലിൽ കിടന്നോളൂ… ഞാൻ താഴെ പായ വിരിച്ച് കിടന്നോളാം.” രേവതി പറഞ്ഞു.
“അത് വേണ്ട … താഴെ ഞാൻ കിടന്നോളാം.. ”
“അത് ശരിയാവില്ല നീ ഇന്ന് ഇവിടുത്തെ ഗസ്റ്റാണ്..”
“ഇമ്മാതിരി മരം കോച്ചുന്ന തണുപ്പത്ത് മിസ്സ് എങ്ങനെ നിലത്ത് കിടക്കാനാണ്… അങ്ങനെ എനിക്ക് മേലെ കിടന്നാൽ ഉറക്കം വരും എന്ന് തോന്നുന്നുണ്ടോ ”
“അത് കുഴപ്പമില്ല ”
” ഞാനൊരു കാര്യം പറഞ്ഞാൽ മിസ്സ് തെറ്റിദ്ധരിക്കരുത് .. ” അവനല്പം ഉത്കണ്ഠ യോടു കൂടി പറഞ്ഞു
“എന്ത് തെറ്റിദ്ധരിക്കാൻ …” അവള് ചോദിച്ചു
“ഏതായാലും തറയിൽ കിടക്കുന്നത് വലിയ പാടാണ്. അപ്പുറത്തെ മുറിയാണെങ്കിൽ വൃത്തിയുമില്ല .. ഇവിടെയുള്ളത് ആവട്ടെ വലിയൊരു കട്ടിലും. നമ്മൾ രണ്ടുപേർ കിടന്നാലും പിന്നെയും സ്ഥലം ഇഷ്ടംപോലെ ബാക്കിയാണ്.. അങ്ങനെയാണെങ്കിൽ നമുക്ക് രണ്ടുപേർക്കും മേലെ തന്നെ കിടന്നു കൂടെ…? ” അവൻ ധൈര്യം സംഭരിച്ച് ചോദിച്ചു …
“ഞാനും അത് ആലോചിച്ചതാണ്.. നിനക്ക് ബുദ്ധിമുട്ടാവും എന്ന് കരുതിയാണ് പറയാതിരുന്നത്. ” രേവതി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു
ഒരു നിമിഷം അവൾ അവനെ നോക്കി. മങ്ങിയ പ്രകാശത്തിലും അവൻറെ മുഖം പ്രകാശിക്കുന്നതായി തോന്നി. പിന്നെ പതിയെ അവൾ കട്ടിലിലേക്ക് കയറി, അഭിഷേകിന്റെ അടുത്തായി അല്പം അകലം പാലിച്ച് കിടന്നു… പുറത്ത് കാറ്റിന്റെ ശബ്ദം മാത്രം. അവർക്കിടയിൽ മൗനം തളംകെട്ടി നിന്നു. പക്ഷേ, ആ മൗനത്തിൽ ഒരുതരം പുതിയ അടുപ്പവും വൈകാരികമായൊരു സുരക്ഷിതത്വവും നിറഞ്ഞിരുന്നു. അധ്യാപികയും വിദ്യാർത്ഥിയുമെന്ന വേർതിരിവുകൾ ആ നിമിഷം അപ്രസക്തമായിരുന്നു. പരസ്പരം താങ്ങും തണലുമാകാൻ കഴിയുന്ന രണ്ട് മനുഷ്യജീവികൾ മാത്രമായിരുന്നു അവർ.
“ഇപ്പോൾ തണുപ്പ് കുറവുണ്ടോ..?” അഭിഷേക് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. അവന്റെ ശബ്ദം ആ നിശബ്ദതയിൽ നേർത്തൊരു മുഴക്കമുണ്ടാക്കി.
