രേവതി മിസ്സ് 77അടിപൊളി 

അതൊരു തുടക്കമായിരുന്നു. അധ്യാപിക-വിദ്യാർത്ഥി ബന്ധത്തിന്റെ അതിരുകൾ പതിയെ മാഞ്ഞുതുടങ്ങി. അവർ പരസ്പരം കൂടുതൽ തുറന്നു സംസാരിച്ചു. രേവതി ടീച്ചർ തന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ചില വിഷമങ്ങളെക്കുറിച്ചുമെല്ലാം അവനോട് പങ്കുവെച്ചു. ഭർത്താവ് വിദേശത്തായതുകൊണ്ടുള്ള ഒറ്റപ്പെടൽ, തറവാട് വിൽക്കേണ്ടി വരുന്നതിലുള്ള സങ്കടം, അങ്ങനെ പലതും.

വാളയാർ ചെക്ക്‌പോസ്റ്റ് കടന്ന് അവരുടെ കാർ പാലക്കാടിന്റെ ചൂടിലേക്ക് പ്രവേശിച്ചു. ചുറ്റും പാടങ്ങളും തെങ്ങിൻ തോപ്പുകളും. പിന്നീട് കാഞ്ഞിരപ്പുഴ ഡാമിന്റെ മനോഹരമായ കാഴ്ചകൾ. രേവതി ടീച്ചർ ഡ്രൈവ് ചെയ്യുമ്പോൾ അഭിഷേക് അവൾക്ക് വഴി പറഞ്ഞുകൊടുത്തു. പാട്ടുകൾ വെച്ച് കേട്ടു. ചില പാട്ടുകൾക്ക് അവർ ഒരുമിച്ച് താളം പിടിച്ചു. ഉച്ചഭക്ഷണത്തിനായി വഴിയിലുള്ള ഒരു ചെറിയ ഹോട്ടലിൽ നിർത്തി. സാധാരണ കാന്റീനിൽ മാത്രം കാണുന്ന രേവതി ടീച്ചർ, തന്നോടൊപ്പം ചിരിച്ചും തമാശ പറഞ്ഞുമിരിക്കുന്നത് അഭിഷേകിന് വല്ലാത്തൊരനുഭവമായിരുന്നു.

അവിടുന്നങ്ങോട്ട് അഭിഷേകാണ് വണ്ടി ഓടിച്ചത്..

പാലക്കാടൻ സമതലങ്ങൾ പിന്നിട്ട് അവർ പതിയെ മലകയറിത്തുടങ്ങി. ചുരം കയറുന്തോറും കാലാവസ്ഥ മാറിമറിഞ്ഞു. ചൂട് കുറഞ്ഞു, തണുത്ത കാറ്റ് വീശാൻ തുടങ്ങി. പച്ചപ്പ് നിറഞ്ഞ മലനിരകൾ, കോടമഞ്ഞിൽ പുതഞ്ഞ താഴ്വരകൾ, വളഞ്ഞുപുളഞ്ഞ റോഡുകൾ – ഇടുക്കിയുടെ സൗന്ദര്യം അവരെ വരവേറ്റു. ഡ്രൈവ് ചെയ്യുമ്പോൾ അഭിഷേക് കാഴ്ചകൾ കണ്ട് അത്ഭുതപ്പെട്ടു.

“മിസ്സ്, ഇടുക്കി ഒരു രക്ഷയുമില്ലാത്ത സ്ഥലമാണല്ലോ! വന്നില്ലായിരുന്നുവെങ്കിൽ നഷ്ടമായേനെ..” അവൻ ആവേശത്തോടെ പറഞ്ഞു.

“അതെ, അതുകൊണ്ടാണ് എനിക്കിവിടം വിൽക്കാൻ വല്ലാത്തൊരു വിഷമം അമ്മയുടെ ഓർമ്മകൾ ഉള്ള സ്ഥലമാണ്…” രേവതിയുടെ ശബ്ദത്തിൽ നേരിയൊരു ദുഃഖം കലർന്നു.

പിന്നെ എന്തിനാണ് വിൽക്കുന്നത്… വേറെ ഒരു വഴിയും ഇല്ലേ ?? ” അവൻ ആകാംക്ഷയോടെ ചോദിച്ചു…

“വിൽക്കതിരിക്കാനുള്ള അവസാന ശ്രമമാണ് ഈ യാത്ര… അതിന് നിൻ്റെ സഹായം എനിക്ക് വേണ്ടിവരും “ രേവതി പറഞ്ഞു. ” ഇത്രയും ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഏതായാലും എനിക്ക് കഴിയില്ല.” അവള് കൂട്ടിച്ചേർത്തു…

“കൂടെ വരാൻ കഴിഞ്ഞത് കൊണ്ട് എനിക്കാണ് ലോട്ടറി അടിച്ചത്.. ഇത്രെയും മനോഹരമായ സ്ഥലം കാണാനും അറിയാനും പറ്റിയില്ലേ .. പിന്നെ മിസ്സിനോട് ഒരുപാട് അടുക്കാനും പറ്റി….,” അഭിഷേക് പറഞ്ഞു.

അവള് പുഞ്ചിരിച്ചു…

സന്ധ്യയോടടുത്ത് അവർ ലക്ഷ്യസ്ഥാനത്തെത്തി. ഒരു ചെറിയ കുഗ്രാമം. റോഡരികിൽ നിന്ന് അല്പം ഉള്ളിലോട്ട് ആയി പഴയൊരു തറവാട്. ചുറ്റും റബ്ബർ തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും. കാറിൽ നിന്നിറങ്ങിയപ്പോൾത്തന്നെ മുഖത്തേക്ക് അടിച്ച തണുത്ത കാറ്റ് നഗരജീവിതത്തിന്റെ പിരിമുറുക്കങ്ങളെല്ലാം ഇല്ലാതാക്കുന്നതുപോലെ രേവതിക്ക് തോന്നി. ചുറ്റും റബ്ബർ മരങ്ങളുടെയും കാപ്പിത്തോട്ടങ്ങളുടെയും നേർത്ത ഗന്ധം. നഗരത്തിന്റെ ബഹളങ്ങളിൽ നിന്ന് ഏറെ അകലെ, പ്രശാന്തമായ ഒരന്തരീക്ഷം. രേവതി മൊബൈലിൽ ഒരു കോൾ ചെയ്തു. അവിടെ അടുത്തുള്ള ഒരു സ്ത്രീ ആയിരുന്നു മറു തലക്കൽ..

” ചേച്ചി… ഞാൻ എത്തി…”

” ങാ ഹ്… എത്തിയോ മോളെ… ഞാൻ ഇപ്പോഴാ ഇങ്ങോട്ടേക്കു വന്നത്… ഞാൻ വേഗം വരാം… ”

പത്ത് മിനിറ്റിനുള്ളിൽ ആ സ്ത്രീ വന്ന് വീടിൻ്റെ വാതിൽ തുറന്നു…

അകത്തേക്ക് കയറിയതും ഒരുതരം ഇരുണ്ട തണുപ്പ് അവരെ പൊതിഞ്ഞു. മാസങ്ങളായി അടച്ചിട്ടതു കൊണ്ട് ഒരുതരം പഴകിയ മണം അവിടെ തങ്ങിനിന്നിരുന്നു. ജനലുകൾ തുറന്ന് അവൾ കാറ്റും വെളിച്ചവും കടത്തിവിട്ടു.

” ഒരുവിധം ഞാൻ വൃത്തി ആക്കി വെച്ചിട്ടുണ്ട് മോളെ… ” ആ സ്ത്രീ പറഞ്ഞു…

“കറണ്ടുണ്ടോ ചേച്ചീ?” രേവതി ചോദിച്ചു.

“നേരത്തേ ഉണ്ടായിരുന്നു … നോക്കട്ടെ…” അവർ സ്വിച്ചിട്ടു. മങ്ങിയ മഞ്ഞവെളിച്ചം മുറിയിൽ പരന്നു. “ലൈറ്റുകൾക്ക് വലിയ വെളിച്ചമില്ലെന്ന് തോന്നുന്നു. കുറച്ച് നാളായി ആരും വന്നിട്ടില്ലല്ലോ.”

Leave a Reply

Your email address will not be published. Required fields are marked *