“ഇല്ലേൽ എന്റെ തനി കൊണം ലവള് കണ്ടേനെ..,,,” …. ഇങ്ങനൊക്കെ പറഞ്ഞ് ആശ്വസിക്കാമെന്ന് മാത്രം…,,,…
പിന്നെയും ഓരോന്നും ഓർത്ത് എപ്പോഴോ ഉറങ്ങിപ്പോയി..,,,..
രാവിലെ കുലുക്കിയുള്ള വിളി സഹിക്കാൻ കഴിയാതെ പിറുപിറുത്തുകൊണ്ട് കണ്ണ് തുറന്ന് നോക്കിയത് എന്റെ ചോരയൂറ്റി കുടിക്കാൻ നടക്കുന്ന നാഗവല്ലിയുടെ മുഖത്തെക്കായിരുന്നു,,..
ഉള്ളൊന്ന് കിടുങ്ങിയെങ്കിലും അത് മുഖത്ത് കാട്ടാതെ മസ്സിലും പിടിച്ച് അവളെ നോക്കി പിരുകം പൊക്കി ചോദ്യഭാവത്തോടെ നോക്കി,,.. എന്റെ കണ്ണുരുട്ടൽ കണ്ട് പേടിച്ചിട്ടാണോ എന്തോ അവള് കിടന്ന് പരുങ്ങി,,..
“”അതെ അഭി ബെഡിൽ കിടന്നോ,,,….””
ഞാനവളെ സംശയത്തോടെ നോക്കി,,…. ഇവൾക്കെന്താ വട്ടായോ,,.. രാത്രി പറയുന്നു ഇറങ്ങി പോകാൻ, പകലാക്കുമ്പോ ബെഡിൽ കിടക്കാൻ,,.. “ഒരു സ്ഥിരതയില്ലാത്ത ശവം,,,..”
“”എന്തിനാ……,,, ചേച്ചി…..,””
ഒരു കുഞ്ഞിനെ പോലെ നിഷ്‌ക്കുവായി ഞാനെന്റെ സംശയം ചോദിച്ചു,,,..
“”പോയി കയറി കിടക്കടാ,,…””
പെട്ടന്നാ ആ ശവത്തിന്റെ സ്വഭാവം മാറിയത്,,.. ചേച്ചിയെന്ന് വിളിച്ചതാ മൂഞ്ചിയത്,,..
“”ചേച്ചിയെന്നല്ല പൂറിയെന്ന വിളിക്കേണ്ടത്,,..””
കയറി വന്ന അരിശം കൊണ്ട് പിറുപിറുത്തു,,…
“”എന്തോന്ന്…..,,,..””
കണ്ണും ചെവിയും കൂർപ്പിച്ച് വലിയൊരു സാധനം തൊട്ടടുത്തുള്ളത് ശ്രെദ്ധിച്ചില്ല,,…
“”ഒന്നുല്ല…….,,, എന്റെ പൊന്നോ,,.. മനുഷ്യന് പാട്ട് പാടാനും പാടില്ലേ,,..””
അവള് കേട്ടില്ല എന്ന ഉറപ്പിൽ പില്ലോയും എടുത്ത് കയറി ബെഡിൽ കിടന്നു,,,..
ഞാനപ്പോഴാ അവളെ ശ്രെദ്ധിച്ചത്,,.. കുളി കഴിഞ്ഞ് തലയിൽ തോർത്ത് ചുറ്റി നെറുകിൽ സിന്ദൂരവും ചാർത്തി കൂടെ നെറ്റിയിൽ ചന്ദനവും ഒക്കെയായി കാണാനിപ്പോ ‘ദേവ സുന്ദരിയെ പോലെയുണ്ട് എന്ന് പറയണമെങ്കിൽ എന്റെ കണ്ണടിച്ച് പോണം’.. ” ഹല്ല പിന്നെ”,,,,….
എന്തോ എനിക്ക് അങ്ങോട്ട് ഒന്നും ഈയടുത് പിടിക്കുന്നില്ല പ്രത്യേകിച്ച് ഇവളെ,,.. അവളും അവളുടെ ഒരു കലിപ്പും,,.. ഞാൻ കിടന്ന ബെഡ് ഷീറ്റ് മടക്കി വെക്കുന്ന തിരക്കിലാണ് തക്ഷര,,..
അതികം നേരം ആ മുഖം കാണാൻ മനസ്സ് ഇല്ലാത്തതിനാൽ ഞാൻ കണ്ണടച്ച് കിടന്നു,,.. ആ പാതസരം കിലുങ്ങി മുറിയിൽ അവളോടി നടക്കുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു,,.. കുറച്ച് കഴിഞ്ഞതും വാതിൽ തുറന്ന് അവള് പോയി,,.. ഞാൻ പിന്നെ പോയ ഉറക്കത്തെ വിളിച്ച് സുഖമായി ഉറങ്ങി,,.
അങ്ങനെ ആയിരുന്നു ഞാൻ കരുതിയത്,,.. നന്നായി ഉറക്കം പിടിച്ച് വരുമ്പോഴാ തനുവിന്റെ വക വിളി,,..
ഞാൻ എണീക്കാൻ പോയില്ല,,.. ഉറക്കത്തിലെന്ന പോലെ രണ്ട് തൊഴി വെച്ചുകൊടുത്തു,,.. അത് കിട്ടിയപ്പോ അവൻ ഹാപ്പി….,,,,.. എന്നിട്ട് എൻറെ അടുത്ത് അവനും കിടന്നു,,.. അതിനിടയിൽ ആരോ വന്ന് വാതിൽ തുറന്ന് നോക്കി തിളക്കത്തിലെ ഡയോലോഗ് അടിച്ചു,,.. “”ഇപ്പൊ കണ്ടാൽ ഒരമ്മ പെറ്റ അളിയന്മാരാന്നെ പറയു,,,..””…,, കഷ്ടപ്പെട്ട് കണ്ണ് തുറക്കാനുള്ള മൂഡില്ലാത്തോണ്ടും തക്ഷരയുടെ ഓഞ്ഞ തൊലി കേട്ടോണ്ടും ഞാൻ നോക്കാൻ നിന്നില്ല,,..
“ഇനിയും തെയാൻ വയ്യാ,,,… അതോണ്ടാ…”…………….
പിന്നെയും തട്ടിയുള്ള വിളി കേട്ടോണ്ട ഞാനെണീറ്റത്,,. തനുവായിരുന്നു എന്നെയി വിളിച്ചോണ്ടിരുന്നേ,,..
“”എന്താടാ നാറി,,,….””
ഉറക്കം പോയതിന്റെ വിഷമത്തില ആ ചോദ്യം ചോദിച്ചത്,,,..
“”എടാ… കോപ്പേ മതി എണീക്ക്,,,.. മാളു വന്ന് എത്ര വിളിച്ചു,,,.. നിന്നോടും അമ്മുവിനോടും ഉച്ചക്ക് മുൻപ് നിന്റെ വീട്ടിലോട്ട് ചെല്ലാൻ,,,..””
“”അതെന്തിന്,,,…””
“”നാളെ പോകുന്നതിന് പകരം ഇന്ന് അവളെയും കൊണ്ട് കയറി ചെല്ല്,,…””
“”ഏഹ്….,,,,””
എനിക്കൊന്നും മനസ്സിലാകുന്നില്ല,,,… സംശയത്തോടെ ഞാനവനെ തന്നെ നോക്കി അത് മനസ്സിലായിട്ടായിരിക്കും…
“”എടാ..,,,.. ഈ ആഴ്ച തൊട്ട് നിനക്ക് ക്ലാസ്സിൽ പോകണ്ടേ,,…””
അവനത് പറഞ്ഞപ്പോഴാ ഞാനും അതോർത്തത്,,…
“”ശ്ശെ…..,,, അങ്ങനൊന്ന് ഉണ്ടായിരുന്നല്ലേ,,,..””
“”ആഹ്.. അങ്ങനൊന്ന് ഉണ്ട്,,.. പിന്നെ അമ്മു ലീവ് പിൻവലിച്ചു,,.. അമ്മു അവിടുത്തെ ടീച്ചറും നീയവിടുത്തേ സ്റ്റുഡന്റും അല്ലെ,,,..””
