പെട്ടന്ന് തക്ഷരയുടെ കണ്ണ് മൊബൈലിന്റെ സ്‌ക്രീനിൽ വന്ന് കിടക്കുന്ന നോട്ടിഫിക്കേഷൻ മെസ്സേജിൽ ഉടക്കിയത്,,,.. “ശ്രുതി” അവളാ പേര് കണ്ടതും ദേഷ്യം കൊണ്ട് വിറക്കാൻ തുടങ്ങി,,.. അവളാ മൊബൈലെടുത്ത് നോക്കി,,..
“”അഭി ഐ ലവ് യു,,..””
ആയൊരു മെസ്സേജ് കണ്ടതും അവൾക്ക് ഭ്രാന്ത് പിടിച്ച പോലെയായി,,.. കയ്യിലുള്ള മൊബൈൽ എറിഞ്ഞുടക്കാനാണ് തോന്നിയതെങ്കിലും അവളത് യെദാസ്ഥാനത്ത് വെച്ച് കയ്യിലുള്ള ബ്ലൗസ് ഒറ്റ വലിക്ക് കീറി രണ്ടാക്കി,,.. കുറച്ച് നേരം ബെഡിൽ ഇരുന്നു,, അല്പം കഴിഞ്ഞതും നിറഞ്ഞ മിഴികൾ തുടച്ച് ഡ്രസ്സ് ഒതുക്കി വെച്ച് കിച്ചണിലേക്ക് നടന്നു,,..
പോകുന്നിതിനിടക്കി സിറ്റ് ഔട്ടിൽ ഇരുന്ന് ചിരിച്ച് കളിക്കുന്ന അഭിയെ നിറഞ്ഞ ദേഷ്യത്തോടെ നോക്കുവാൻ മറന്നില്ല,,,..
━━━━━━━━━━━━━━━
അങ്ങനെ ഉച്ചയോടെ തക്ഷരയുടെ കൈ പിടിച്ച് ഞാനവളെന്റെ കൂടെ കൂട്ടി…,,,,..
ജീവിതത്തിലെ സുഖദുഃഖങ്ങളും സന്തോഷവും പകർത്ത് എന്റെ മാത്രമായി എന്റെ പാതിയായി ഞാനവളെ എന്റെ വീട്ടിലേക്ക് കയറ്റി…,,,. നിറഞ്ഞ പുഞ്ചിരിയോടെ അവൾ കയറി വന്നു…,,
ആന്റിമാർക്കൊക്കെ അവളെ വല്ലാതെ ഇഷ്ട്ടപ്പെട്ടു,… “നല്ല സ്വഭാവം ഉള്ള കുട്ടിയാ” എന്നൊക്കെ ആന്റിമാർ അവരുടെ അഭിപ്രായം നൽകിയെങ്കിലും അവൾക്ക് മൂക്കത്താ ശുണ്ഠി…,,, “അതൊന്നും ആരും അറിയുന്നില്ലല്ലോ” എന്ന് ഞാൻ മനസ്സിലാക്കി
അമ്മയാണേൽ എന്നേക്കാൾ കൂടുതൽ ശ്രെദ്ധിച്ചത് തക്ഷരയെയാണ്..,,, അതുവരെ കൂടെ നിന്ന പെങ്ങള് ഒറ്റയടിക്ക് കാല് മാറി,,.. എന്നിട്ടോ “ഏട്ടത്തി” എന്നും വിളിച്ച് ഒലിപ്പിച്ചോണ്ടാ നടപ്പ്…,,..
അപ്പനാണേൽ ഏതാണ്ട് യുദ്ധം ജയിച്ചത് പോലെയാ നടപ്പ് കണ്ടാൽ…,,, “എല്ലാരും കണക്കാ”…
ചാച്ചനാണെൽ സന്തോഷം അടക്കാൻ വയ്യാ..,,,.. അവളെക്കാൾ പ്രായം കുറവാണെന്നുള്ള കുറവേയെനിക്കുള്ളു,,.. പിന്നെ തൊട്ടടുത്ത് തന്നെ മകളുണ്ട് എന്നുള്ളത്തിലാണ് പുള്ളിക്കാരൻ ഹാപ്പിയടിച്ച് നടക്കുന്നത്,,..
സ്ത്രീ ജനങ്ങൾ മുഴുവൻ കമ്മിറ്റി കൂടി ഞങ്ങളെ വിരുന്നിന് വിടുന്ന ചർച്ച ഇപ്പോഴെ തുടങ്ങി,..
പക്ഷെ അന്ന് ഞാനാദ്യമായി നിശബ്ദത പാലിച്ചു…,,.. ഒന്നിലും പെടാതെ
മൗനമായി ഞാനൊതുങ്ങി നിൽക്കേണ്ടി വന്നു..,,..
അതിനിടയിൽ എന്നെ നോക്കി ദേഹിപ്പിക്കുന്ന നോട്ടം നോക്കികൊണ്ട് എനിക്ക് ചുറ്റും ഉപഗ്രഹം കണക്കെ കറങ്ങിക്കൊണ്ട് തക്ഷര നടക്കുന്നുണ്ടായിരുന്നു,,.. “അതെന്തിനെന്ന് ഇപ്പോഴും ഒരേത്തും പിടിയില്ല”….,,..
ഞാനെങ്ങോട്ടേലും ഒന്ന് മാറിയാൽ അപ്പോഴേക്കും എന്നെ തിരക്കി അവളെത്തും..,,.. അത് കാണുന്നവരുടെയൊക്കെ പരിഹാസം “എന്റെ പൊന്നോ സഹിക്കാൻ വയ്യാ…” എന്റെ ഭാര്യയെന്ന സാധനത്തിനെ സമ്മതിച്ചു, അതൊക്കെ കേട്ടിട്ടും അവൾക്കൊരു കുലുക്കവുമില്ല,,..
എന്നെ അതിശയിപ്പിച്ചത് അവളുടെ അഭിനയമാണ്, എന്താ ആക്ടിങ്,,.. അതൊക്കെ കണ്ട് ഞാൻ വാ പൊളിച്ച് പോയ്….,,,….
എന്റെ ഭാര്യയായി അവൾ അഭിനയം തകർത്ത് തുടർന്നു…,,,…
അപ്പോഴേക്കും തനു പാഞ്ഞേത്തി,,,.. എന്റെ കൂടെ അവനെ കണ്ടതും എന്റെ യെക്ഷിക്ക് കലിയിളകിയെന്ന് തോന്നുന്നു,,..
എന്നെ നോക്കി കണ്ണുകൊണ്ട് ഗോഷ്ടി കാട്ടുന്നുണ്ട്,,,. “എനിക്കാകെ മൊത്തം കൺഫ്യൂഷൻ,,.. നിർത്തതേയുള്ള പല്ല് കടിക്കലും,, കണ്ണുകൊണ്ടുള്ള കാട്ടായവും എല്ലാം നോക്കി പതിയെ പുറകിലേക്ക് നോക്കിയപ്പോഴാണ് സംഭവം കത്തിയത്,,. “ഞാൻ വെറുതെ ആ പിശാശിനെ പേടിച്ച്,… എന്നോടല്ല തനുവിനോടാ,,.. എന്റെ യെക്ഷി കണ്ണുകൊണ്ട് പേടിപ്പിക്കുന്നത്,,,..”
“”അളിയാ നീ ശൂക്ഷിച്ചോ,,,.. എന്റെ ചേച്ചിക്ക് മദം പൊട്ടിയിട്ടുണ്ട്,,,..””
അവനത് എന്നോട് പറഞ്ഞത് കേട്ട് എൻറെ തൊണ്ടയിൽ നിന്ന് വെള്ളം വറ്റി,,,..
ഞാൻ തക്ഷരയെ നോക്കിയപ്പോ ശെരിയാ,… പതിവിനും കൂടുതൽ കലിപ്പിലാണ് അവളെന്നെ നോക്കുന്നത്,,.. ഞാൻ ചെറിയ ഭയത്തോടെ തനുവിനെ “രക്ഷിക്ക് അളിയാ” ന്ന് ദൈന്യതയോടെ കണ്ണുകളാൽ അപേക്ഷിച്ചു,,,..
…,, അത് മനസിലായെന്നത് പോലെ “വഴിയുണ്ട് അളിയാ” ന്ന് അവൻ തിരിച്ച് കണ്ണടച്ച് കാണിച്ച് അവനാ മൂദേവിയുടെ അടുത്തേക്ക് നടന്നു,,. എന്നെ നോക്കി മുഖം വെട്ടിച്ച് അവനെയും കൂട്ടി അവൾ ഒഴിഞ്ഞ ഇടത്തേക്ക് നടന്നു,,,.
അവളുടെ കലിപ്പ് സംസാരവും ഭയ ഭക്തി ബഹുമാനത്തോടെയുള്ള തനുവിന്റെ നിൽപ്പ് കണ്ടപ്പോഴേ തോന്നി എന്തേലും വള്ളിക്കെട്ട് പ്രശനം എനിക്കായ് ബസ് വിളിച്ച് വരുന്നുണ്ടെന്ന്,,,..
