വധു ടീച്ചറാണ് – 3 1

അപ്പോഴേക്കും അപ്പനെന്നെ കൂട്ടി അകത്തേക്ക് നടന്നു,,,.. പിന്നെ അച്ഛന്മാരോടും എളേപ്പന്മാരോടൊക്കെ അതും ഇതും സംസാരിച്ചിരുന്നു,,

എന്റെ ബന്ധുക്കൾക്ക് ഇപ്പൊ എന്നോട് വലിയ ബഹുമാനമൊക്കെയാ അതിന് മാത്രമെന്താ അപ്പൻ അവോരോടൊക്കെ പറഞ്ഞതെന്ന് പുണ്ണ്യാളനറിയാം,,,..

എല്ലാരുമായി ഭക്ഷണം കഴിക്കുമ്പോഴും തക്ഷര നന്നായിട്ട് അഭിനയിച്ചു,,.. എനിക്കല്ലേ അറിയൂ അവളെ,,..

ഒന്നും മിണ്ടാതെ കഴിക്കുമ്പോഴാ അമ്മ എല്ലാരോടുമായി എന്നെ ഞെട്ടിച്ചുകൊണ്ട് അത് പറഞ്ഞത്,,…. പെട്ടന്ന് കേട്ടപ്പോൾ ഞെട്ടിയെന്നെല്ലാതെ പിന്നെ അത് നിസാരമായി എടുത്തു…

അല്ലെങ്കിലും ഞാൻ കാരണം പ്രേമിക്കാൻ പേടിയർന്നു എന്റെ കുഞ്ഞച്ഛന്,,,..

“കുഞ്ഞച്ഛനും പെണ്ണ് കെട്ടാൻ പോകുന്നുവെന്ന്,,,..”

അത് കേട്ട് തനുവെന്നേ നോക്കി,,.. “ഇതൊക്കെ എന്ത്‌,,.. പുള്ളിയായി പുള്ളിയുടെ പാടായി” എന്ന മട്ടിൽ ഞാനവനെ നോക്കി വീണ്ടും ചിക്കനും ബീഫുമായി ഒരു മല്ലയുദ്ധം അങ്ങ് നടത്തി,,,..

ഫുഡ്ടിയും കഴിഞ്ഞ് വീണ്ടും ഒരു വാഴയെ പോലെ സിറ്റ് ഔട്ടിൽ വന്നിരുന്നു,,,.. ഇനിയും രണ്ട് ദിവസമുണ്ട് ഇതൊക്കെ കഴിഞ്ഞിട്ട് വേണം ഒന്ന് പുറത്തൊക്കെ പോകാൻ,,,..

പെണ്ണ് കെട്ടിയിട്ടും എന്നെയിപ്പോഴും ചെറിയ കൊച്ചായിട്ട കാണുന്നെ,,.

“വിവാഹത്തിന്റെ അന്ന് എന്തുകൊണ്ട് ഞാൻ “നോ” പറയാഞ്ഞതെന്ന് ചോദിച്ചാൽ അറിയില്ല,,.. അല്ലെങ്കിൽ പറയാൻ തോന്നിയില്ല,,,.. എന്നെ ഇത്രയും വെറുക്കുന്ന തക്ഷരയോട് എനിക്കൊരു ചായ്‌വുണ്ടോ എന്ന് ചോദിച്ചാൽ “കുഞ്ഞുനാൾ മുതൽക്കേ എനിക്ക് ഇഷ്ട്ടമാണ് അവളെ,,” എത്ര പിണങ്ങിയാലും ദേഷ്യപ്പെട്ടാലും എന്റെ അടുക്കെ തന്നെ ഓടിവരുന്ന ഒരു കൊച്ചു കാന്താരിയായിരുന്നു അമ്മു,,.
…,,, ഇപ്പൊ കാന്താരിയല്ല വേറെയാ വിളിക്കേണ്ടത്,,,. അങ്ങനെ എന്തൊക്കെയോ ബന്ധമില്ലാത്ത കാര്യങ്ങൾ ആലോചിച്ച് കൂട്ടുമ്പോഴാ മൂട്ടിൽ തീ കൊളുത്തിയോണം തനു ഇറങ്ങി എന്റെ വണ്ടിയും കൊണ്ട് പുറത്തേക്ക് പാഞ്ഞത്,,..

അവനെന്തൊക്കെയോ എന്നിൽ നിന്ന് ഒളിപ്പിക്കുന്നിലെയെന്ന് തോന്നാതില്ല,,,.. സമയം കിട്ടുമ്പോൾ ചോദിക്കണം,,,…

നാളെ അപ്പന്റെയും അമ്മയുടെയും പിന്നെ എന്റെ യെക്ഷിയുടെയും ചില ബന്ധുവീട്ടിലേക്ക് പോകുന്നത് ആലോചിച്ചിട്ട് ആകെയൊരു വിമ്മിട്ടം,,,…

പിന്നെയും കുറെ നേരം സമയം തള്ളി നീക്കി,,,.. അതിനിടയിൽ തക്ഷര ഒന്നുമറിയാത്തോണം പുറത്തേക്ക് വന്ന് എന്നെ നോക്കി അകത്തേക്ക് പോകും,,,..

കസിൻ ബ്രദറുമായി സംസാരിച്ച് ഇരുന്നു,,,. എന്നെ പുച്ഛിച്ചോണ്ട് നടന്ന ചേട്ടന് അതൊരു ഷോക്കായി, പത്തിരുപതെട്ട് വയസ്സായിട്ടും പെണ്ണ് കിട്ടുന്നില്ല,,.. ഇവിടെ ഞാനാണേൽ “പൊട്ടന് ലോട്ടറി അടിച്ചോണം നടക്കുന്നു,,..”

പക്ഷെ എനിക്കല്ലേ അറിയൂ,,,.. എനിക്ക് കിട്ടിയത് ഒരു മാതിരി തൊട്ടാൽ പൊള്ളുന്ന തീ പോലെയുള്ള ചൂടത്തിയെ ആണെന്ന്,,,..

വൈകുനേരം ആയപ്പോഴേക്കും ഓരോരുത്തരും യാത്ര പറഞ്ഞ് ഇറങ്ങി,,.. ഒഴിവ് പോലെ വിരുന്നിനും വരണമെന്ന് പറഞ്ഞ് അവരൊക്കെ പോയി,,,.

അങ്ങനെ ഞങ്ങള് രണ്ട് കുടുബങ്ങളും പിന്നെ അപ്പന്റെ മൂത്ത പെങ്ങളും കുടുംബവും ബാക്കി,,.. അങ്ങനെ അവരൊക്കെയായി ഓരോന്നും പറഞ്ഞ് സമയം കളഞ്ഞു,,,…

എനിക്കാണേൽ വീട്ടിൽ തന്നെ ഇരുന്ന് തലക്ക് പ്രാന്ത് പിടിച്ചത് പോലെയായി,,..
അകത്തിരുന്ന് മടുത്തപ്പോൾ റൂമിലേക്ക് നടന്നു,,.. പിന്നെ ഒരു നേരമ്പോക്കിന് മൊബൈൽ നോക്കിയപ്പോ അതവിടെയില്ല,,,..

“ഇതെവിടെപ്പോയടപ്പ” യെന്ന് ആലോചിച്ച് മുറി മുഴുവൻ തപ്പി…,, ഞാൻ അവിടെന്ന് വരുമ്പോ എടുത്ത് ഇവിടെ കൊണ്ട് വെച്ച് ചാർജിൽ ഇട്ടൊരു ഓർമ്മയുണ്ട്,,,…

മുറി മുഴുവൻ അരിച്ച് പറക്കിയിട്ടും മൊബൈൽ കിട്ടിയില്ല,,,.. എവിടെ പോയാവോ എന്ന് ആലോചിച്ച് ആകെ തല പെരുത്തു,,.. താഴെ ചെന്ന് അപ്പന്റെ മൊബൈലിൽ നിന്ന് കാൾ ചെയ്തപ്പോ സ്വിച്ച് ഓഫ്‌ എന്ന്,,,.

…,,, പിന്നെ വിളിച്ച് മെനകെടാൻ നിന്നില്ല,,,.. എന്തായാലും ഈ വീട് വിട്ട് എന്റെ മൊബൈൽ പോയിട്ടില്ല,,,. അതിവിടെ ആരുടേലും കയ്യിലുണ്ടാകും,,.. അങ്ങനെ കരുതി,,.. “അപ്പോഴും മനസ്സ് പറഞ്ഞത് എന്റെ യെക്ഷി എടുത്തിട്ടുണ്ടാകുമെന്ന”,,.. അങ്ങനൊരു സംശയം വന്നെങ്കിലും എനിക്ക് എന്തോ അതങ്ങ് വിശ്വസിക്കാൻ തോന്നിയില്ല,,,.. എന്നെ കാണുമ്പോളെ വിറഞ്ഞ് തുള്ളുന്ന അവൾക്ക് എന്റെ മൊബൈൽ കണ്ടാലും മതി അതിന് അന്ധ്യക്കൂദാശ ചൊല്ലേണ്ടി വരും….,,,,

Leave a Reply

Your email address will not be published. Required fields are marked *