എന്നെ നോക്കി ഒരു ഓഞ്ഞ അവന്റെ ഊമ്പിയ ചിരിയും ഡിയോലോഗും,
അവന്നെന്നെ ആക്കിയതാണെന്ന് എനിക്ക് മനസ്സിലായെങ്കിലും പറഞ്ഞത് പോയിന്റ് അല്ലെ,,,..
“”ഇന്ന് അമ്മു വന്ന് അച്ഛനോട് പറഞ്ഞതാ,,.. നിന്റെ ക്ലാസ്സ് എന്തിനാ
മുടക്കുന്നെന്ന്,, നീയല്ലെങ്കിലും പഠിത്തത്തിൽ മോശമാണ് ഒരു ശ്രെദ്ധയുമില്ല എന്നൊക്കെയാ പറഞ്ഞേക്കുന്നെ,,..””
അതൊക്കെ കേട്ട് നിസ്സഹായതയോടെ ഞാനവനെ നോക്കി,,.. തക്ഷരയെനിക്ക് കുഴി തോണ്ടുവാണോ എന്നൊരു സംശയം ഇല്ലാതില്ല,,,..
“ഇവളിങ്ങനൊക്കെ കള്ളം പറഞ്ഞ് മുടിഞ്ഞ് പോവത്തെയുള്ളു”,,.. മനസിലത് പറഞ്ഞെങ്കിലും ആകെയൊരു വല്ലായ്മ
എന്റെ മുഖത്ത് തെളിഞ്ഞ വിഷാദം കണ്ടിട്ടായിരിക്കും,, തനുവെന്റെ തോളിൽ തട്ടി,,..
“”സാരല്യ പോട്ടെടാ,,,….””
ഒരു മങ്ങിയ ചിരിയും നൽകി ഞാൻ ബാത്‌റൂമിലേക്ക് കയറി,,,.. അവനെന്നെ നോക്കി അവിടെ നിന്നു,,,..
അവളിങ്ങനെ എന്നെ കുറ്റവും പറഞ്ഞ് നടന്നാൽ ശെരിയാകില്ല,,,… ഞാൻ ഒന്ന് ഫ്രഷായി ഡ്രസ്സ് മാറി മുറിയിൽ നിന്നിറങ്ങി,,,,… താഴേക്ക് ചെല്ലുമ്പോ എല്ലാരും ഉണ്ട്,,.. അങ്ങനെ ഞാനും കഴിക്കാനിരുന്നു,,. മറ്റുള്ളവരെ കാണിക്കാനാണോ എന്തോ എനിക്ക് വിളമ്പി തന്നത് തക്ഷരയാ,,….. എനിക്കായിട്ടുള്ള ചിരിയല്ല മുഖത്തെങ്കിലും അതെനിക്കുള്ള ചിരിയിയായിട്ടാണ് ഞാൻ കണ്ടത്,,,…
കഴിച്ച് കഴിഞ്ഞ് ഞാനെണീറ്റ് റൂമിലേക്ക് നടന്നു,,.. ബാഗ് എടുത്ത് ഡ്രസ്സ് ഒക്കെ എടുത്ത് വെക്കാൻ തുടങ്ങി…,,,.. വീട്ടിലേക്ക് പോകുന്നത് ഓർത്തപ്പോൾ സന്തോഷം തോന്നുന്നുവെങ്കിലും ഏതാണ്ട് കുരുക്കിൽ പെട്ടതു പോലെ,,..
.,,,..,”ആ കുരുക്കിന്റെ പേര് തക്ഷര എന്നാണോ”…,,. ശവം വന്ന്.. ഞാനെന്റെ മനസ്സിനെ കുറിച്ച് ആലോചിച്ച് രണ്ട് തെറിയും പറഞ്ഞു,,.. അത് കേട്ടപ്പോ പിന്നെ വല്യ ശല്യമില്ല,,…..
“”ഡാ അഭി നിന്റെ വണ്ടി ഞാനെടുക്കുന്നുണ്ട്,,…””
പുറകിൽ നിന്ന് തനുവിന്റെ വിളിയെത്തി….,,,
“”എടുക്കുന്നതൊക്കെ കൊള്ളാം,,.. പെട്രോൾ അടിച്ചേക്കണേ,,.. എന്റെ അമ്മായിയപ്പനല്ല പൈസ തരുന്നേ..,,,””
“”പോടാ.. തൊലി…. ഞാനത് എടുക്കുവാ…,,,””
“”ഹ്മ്മ്….,,.. അല്ല എങ്ങോട്ടാ മോനെ,,…””
അവന്റെ പതിവില്ലാത്ത തപ്പൽ കണ്ടാ എനിക്ക് സംശയം,,…
“”അതൊക്കെയുണ്ട് വൈകിട്ട് പറയാം,,,..””
“”ആയിക്കോട്ടെ…,,,.. നീ വേഗം വരില്ലേ,,…””
“”അതൊക്കെ എത്തും…,,,.. അപ്പൊ ശെരിയളിയാ…,,,””
ഇടയിലൂടെയൊരു താങ്ങ് താങ്ങിയെന്റെ തെറി കേൾക്കാൻ നിൽക്കാതെ അവൻ വേഗം സ്ഥലം കാലിയാക്കി,,.. ഞാൻ ബാഗ് ഒതുക്കിവെച്ച് ബെഡിൽ കയറി കിടന്നു,,…,,,,..
അപ്പോഴാണ് പാതസരത്തിന്റെ കിലുക്കം കേട്ടത്,,,. അത് കെട്ടപ്പോഴേ തോന്നി..,,, അവളായിരിക്കുമെന്ന്,,.. ഞാനെങ്ങാനും നാട് വിട്ടോ എന്നറിയാനുള്ള വരവായിരിക്കും,,,..
“”അ,,,,,…… അഭി….,,,””
മടിച്ച് മടിച്ചാണ് അവളെന്നെ വിളിച്ചത്,,,..
അവൾ വിളിച്ചത് കേട്ടിട്ടും ഞാൻ കണ്ണ് തുറക്കാൻ നിന്നില്ല,,,.. ഇന്നലെ പട്ടിയെ
പോലെ തല്ലിയതിന്റെ അമർഷം നന്നായിട്ടുണ്ട്,,,.. കൂടെ രാവിലെ അവളുടെ കോപ്പിലെ ചേച്ചി ഭരണവും,..
“”അഭി….,,,,””
ഈ വട്ടം താടകയുടെ ശബ്ദത്തിന് കനം വെച്ചതും പിന്നെ കിടന്നില്ല,,,.. ഇനി വിളി കേട്ടില്ല എന്ന് പറഞ്ഞ് തുടങ്ങും ശവം,,,…
“”ഹ്മ്മ്,,..””
ഞാനൊന്ന് മൂളി കൊടുത്തു,,,….
“”അഭിക്ക് ഷോൾഡർ വേദനിക്കുന്നുണ്ടോ,,,..””
“ഇപ്പൊ… എന്തിനാ തിരക്കുന്നത്,,,..” സംശയം ഉള്ളിൽ നിറഞ്ഞെങ്കിലും ഞാൻ ചോദിക്കാൻ നിന്നില്ല,,,…
“”ഏയ്….,,,, ഇല്ല,,,…””
“”ഉറപ്പായിട്ടും,,,…””
“”ഹ്മ്മ്..,,, കൊഴപ്പില്ല,,,..””
കുറച്ച് നേരത്തേക്ക് നിശബ്ദത പാലിച്ചു,,,,….. അപ്പോഴും ഒരു കുസൃതിയോടെ അവളുടെ പാതസരത്തിന്റെ ചിലമ്പൽ കേൾക്കാമായിരുന്നു…,,,
“”പിന്നെ സോറി…,,,,..””
അവളാ പറഞ്ഞത് കേട്ട് ഞെട്ടി ഞാൻ അന്താളിച്ച് നോക്കി,,,..
രാവിലെ കണ്ട പോലെയൊന്നുവല്ല,,.. മുഖത്ത് ആ പഴയ നുണക്കുഴി കാട്ടി ചിരിക്കുന്ന അവളെ ഇത്രയും നാളുകൾക്ക് ശേഷമാ എന്റെ മുന്നിൽ കാണുന്നത്,,..
“പെട്ടന്ന് മനസ്സൊന്നു പതറി പോയോ”……
