പിന്നെ തപ്പി മടുത്തപ്പോ കുളിക്കാമെന്ന് കരുതി,,,.. ബാത്‌റൂമിലേക്ക് കാലെടുത്ത് വച്ചതും കൊടുങ്കാറ്റ് പോലെ തക്ഷരയെന്നെ തള്ളി മാറ്റി ബാത്‌റൂമിലേക്ക് ഓടിക്കയറി,,,..
….,, അവളുടെ പോക്ക് കണ്ട് രണ്ട് തെറി പറയാൻ തുടങ്ങുമ്പോഴാ, എന്റെ ബോധമണ്ഡലം ഇന്നലത്തെ കാര്യങ്ങൾ കാട്ടിത്തന്നത്,,, പുറത്തേക്ക് ചാടിയ നാക്ക് വേഗം അണ്ണാക്കിലോട്ട് ചുരുണ്ടുക്കൂടി,,,..
വാതിൽ തുറന്ന് എന്നെ ദേഹിപ്പിച്ച് നോക്കിക്കൊണ്ട് പൂതന ഇറങ്ങിവന്നു,,, തോർത്ത് കയ്യിൽ ചുരുട്ടിപ്പിടിച്ച് ചവിട്ടിത്തുള്ളി പോകുമ്പോ അതിനിടയിൽ ഇരിക്കുന്ന അവളുടെ പാറാട പോലത്തെ ബ്രായും പാന്റീയും കണ്ടത്,,,…
“അപ്പൊ ഇതെടുക്കാനാണ് ലവള് ഓടിയത്…,,,, ഈയൊരു കാര്യത്തിനെങ്കിലും പേടിയുണ്ടല്ലോ,,,..” ‘അതോർത്തപ്പോഴൊരു ചെറിയ കുഞ്ഞിയെ ചന്തോഷം’….,,,,… പിന്നെ ആലോചിച്ചപ്പോ വന്ന ചന്തോഷം കുഴിയിൽ ചാടി,,,.. അവളെന്നെ മറ്റേ ഞരമ്പ് ഡാവായിട്ടാണെങ്കിലോ കാണുന്നതെങ്കിൽ,,…
“തൊലഞ്ഞ്,,,.. മൈര്” പക്ഷെ വിട്ടുക്കൊടുക്കാൻ എന്റെ മനസ്സ് തയാറായില്ല…,,,,
ഞാനവളെ നോക്കി ഒരു പുച്ഛച്ചിരി അങ്ങ് കൊടുത്ത് കയറി..,,, പുച്ഛിച്ചത് എന്ന് കരുതിയെങ്കിലും മുഖത്ത് വിരിഞ്ഞ ഭാവം എന്തുവാന്ന് തമ്പുരാനറിയാം,,..
ഷവർ ഓൺ ചെയ്തതും നല്ല തണുത്ത വെള്ളം ഒഴുകിയിറങ്ങാൻ തുടങ്ങി,,,… നന്നായിയൊന്ന് കുളിച്ച് പുറത്തേക്കിറങ്ങി,,..
ഡ്രസ്സ് എടുക്കാൻ നോക്കിയപ്പോഴാണ് ബെഡിൽ മടക്കി വെച്ചിരിക്കുന്ന ഡ്രസ്സ് കണ്ടത്,,,.. തക്ഷരയാണോ ഇതെടുത്ത് വെച്ചതെന്ന് ചിന്തിച്ചപ്പോൾ സത്യത്തിൽ ഞാനതിശയിച്ചുപ്പോയി…,,,..
അതികം അതിശയിക്കാൻ നിൽക്കാതെ ഡ്രസ്സ് മാറിയിറങ്ങി തെഴെക്ക് നടന്നു,,,.. താഴേക്ക് പോകുമ്പോ കണ്ടു മൊബൈലിൽ കൊഞ്ചിക്കൊണ്ട് പോകുന്ന തനുവിനെ,,,.. ഇവർക്കൊക്കെ എന്ത് പറ്റിയാവോ,,..
“ഞാൻ പെണ്ണ് കെട്ടാൻ വേണ്ടിയാണോ ഇവരൊക്കെ കാത്തിരുന്നത്”..,, അതോർത്തപ്പോൾ എനിക്ക് ഇവരോടൊക്കെ പുച്ഛം തോന്നി,,,. ഒരു ഗ്യാപ് കിട്ടിയപ്പോൾ പെണ്ണിന് പുറകെ പോകുന്നു ഊളകൾ,,,…
ഞാൻ പുറത്തേക്ക് ഇറങ്ങി വെറുതെ മുറ്റത്ത് ലാത്തി നടന്നു,,,.. മനസ്സ് ഒന്നിലും
തൃപ്തിയല്ല,,,.. വെറുതെ ആ ഇരുട്ടത് നടന്ന് നേരെ തിരിഞ്ഞത് എന്നെയും നോക്കി കൈകെട്ടി നിൽക്കുന്ന തക്ഷരയുടെ മിന്നിലേക്കാണ് ചെന്ന് പെട്ടത്…,,.
കുളിച്ച് ലൈറ്റ് റോസ് ചുരിദാർ ടോപ്പും അതെ നിറത്തിലുള്ള പാന്റും,,.. നല്ല ഭംഗിയുണ്ട് അതിലവളെ കാണാൻ,,,.. “ആ കണ്ണുരുട്ടിയുള്ള നോട്ടത്തിന് വത്യാസമൊന്നുമില്ല”,,,..
,,,… പക്ഷെ ആ മുഖത്ത് മുന്നെ കണ്ട രൗദ്ര ഭവങ്ങളൊന്നുമില്ല,, തീർത്തും സൗമ്യമാണ്…,, ചന്ദ്രമുഖി സിനിമയിലെ ജ്യോതികയെ പോലെ എന്റെ യെക്ഷി കണ്ണുരുട്ടി നിൽക്കുന്നത് എന്നെ നോക്കുന്നത്,,….
……,,, കുഞ്ഞിലൊന്നും ഈ കണ്ണുരുട്ടൽ രോഗമില്ലായിരുന്നു,, ഇതെപ്പോഴാണാവോയീ അസുഖം പിടിപ്പെട്ടത്,,,…
അത് കാണുമ്പോ ചിരിയടക്കാൻ നന്നേ പാട് പെട്ടു..,,, ഈയിടെ ചിലപ്പോളൊക്കെ അവളുടെ വെറുതെയുള്ള കലിപ്പ് ഭാവം കാണുമ്പോൾ കോമഡി പീസായിട്ടാ തോന്നുന്നത്…
എന്ന് വെച്ച് ചിരിക്കാൻ നിന്നില്ല.. അങ്ങാനും ചിരിച്ച അവളെന്നെ തട്ടും….,,,
ആലോചനകൾ മുഴുവൻ മായിച്ച് കളഞ്ഞ്…
ഞാനവളെ തന്നെ നോക്കി നിന്നു,,.. അവളെന്തോ തപ്പുന്ന പോലെ,,,.. അവളെന്തേലും ഇങ്ങോട്ട് മിണ്ടുവോ എന്ന് നോക്കി ഞാനിങ്ങനെ നിൽക്കത്തെയുള്ളു,,.. “ഞാനങ്ങോട്ട് ചോദിക്കേണ്ടി വരും”,,..
“”തക്ഷരക്ക് എന്തെങ്കിലും പറയാനുണ്ടോ,,,,…””
എന്റെ ചോദ്യം കേട്ട് ആ കണ്ണുകളെന്നിൽ പതിഞ്ഞു,,..
“”ഹ്മ്മ്…,,,…””
“തോന്നി…. അല്ലാതെ എന്റെ മുന്നിൽ വരില്ലല്ലോ,,..
കാറ്റ് ഊതി വിടുന്നത് പോലെയാ മൂളൽ,, വാ തുറന്നാൽ പല്ല് കൊഴിഞ്ഞ് പോകുവോ അവൾടെ,,…
“എനിക്ക് പിടിക്കണില്ലട്ടാ”…. മനസ്സ് കിടന്ന് എന്തൊക്കെയോ വിളിച്ച് കൂവുന്നുണ്ട്,,. പണിപ്പെട്ട് നാക്കിനെ അടക്കി,,,.. എങ്ങാനും വായേൽ ഉള്ളത് പുറത്ത് ചാടിയാൽ….. “തീർന്ന്”….
