നീ ഇങ്ങു വന്നെ ഞാൻ അവനെയും കൊണ്ട് താഴോട്ട് പോയി…..
അമ്മായി അമ്മായി…. അപ്പു നിൻ്റെ അമ്മ എവിടെ…. ഞാൻ ചോദിച്ചു….
അടുക്കളയിൽ ഉണ്ട് അവൾ പറഞ്ഞു….
അമ്മായി ….
ഞാൻ ഇവിടെ ഉണ്ട് കുട്ടാ എന്താ..
അമ്മായി ഇവനൊട് പറഞ്ഞോ എൻ്റെ കല്യാണം കഴിഞ്ഞ ഇവിടെ നിക്കണ്ട എന്ന്… ഞാൻ ചോദിച്ചു….
മോനെ അത് പിന്നെ ….. നിൻ്റെ കല്യാണം കഴിഞ്ഞ പിന്നെ നിനക്ക് ഒരു ബുദ്ധിമുട്ട് ആവും….
ഇവൻ ഇവിടെ നിന്ന എന്താ കുഴപ്പം… എനിക്ക് മനസ്സിലാവുന്നില്ല… ഞാൻ പറഞ്ഞു… അപ്പോഴേക്കും അമ്മ വന്നു… അമ്മ ഇത് കണ്ടോ ഇവനെ എൻ്റെ കല്യാണം കഴിഞ്ഞ വീട്ടിൽ ഇവിടെ താമസം നിർത്താൻ അമ്മായി പറഞ്ഞിരിക്കുന്നു…..
അത് എന്തിനാ അമ്മ ചോദിച്ചു…
വട്ട് പിന്നെ എന്ത്….ഞാൻ പറഞ്ഞു…
ടാ നീ പോവാൻ നോക്ക് അവനെ ഒന്നും എങ്ങും വിടുന്നില്ല പോരെ….അമ്മ പറഞ്ഞു….
അതാണ് അങ്ങനെ എൻ്റെ അടിമയെ ആർക്കും ഞാൻ വിട്ട് കൊടുക്കില്ല….ഞാൻ പറഞ്ഞു….
ഞാൻ അവനെയും കൊണ്ട് പൊറത്തേക്ക് പോയി…..
എൻ്റെ പൊന്ന് ജിനു നിനക്ക് ഇങ്ങനത്തെ മണ്ടത്തരം പറച്ചിൽ ഇനിയും നിർത്താൻ ആയില്ലേ ….അവൻ ഇവിടെ നിന്നോട്ടെ വെറുതെ ഇതിൽ ഇനി ഒരു മാറ്റം വരുത്താൻ നോക്കണ്ട കേട്ടോ….അമ്മ പറഞ്ഞു…
ടാ അമറെ നമ്മക്ക് കാർ അങ്ങ് എടുത്ത് കൊണ്ട് വരാം നീ എന്ത് പറയുന്നു …ഞാൻ അവനോട് ചോദിച്ചു….
വേണേൽ പോവാം അവൻ പറഞ്ഞു…
നിക്ക് അമ്മയോട് പറഞ്ഞിട്ട് വരാം അമ്മ ഞാൻ പോയി കാർ എടുത്തിട്ട് വരാം കാർഡ് ഇങ്ങ് തന്നെ ….ഞാൻ അമ്മയോട് പറഞ്ഞു….
ഈ നേരത്ത് പോണോ അമ്മ പറഞ്ഞു ഇപ്പൊ സമയം 6 ആയ്തല്ലെ ഉള്ളൂ …. വേഗം വരാന്ന്……
റാക്കിൽ ഉണ്ട് സൂക്ഷിച്ച് പോയി വാ കേട്ടോ… അമ്മ പറഞ്ഞു…
ശെരി…
അങ്ങനെ വണ്ടിയുടെ അടുത്ത് എത്തി കൊള്ളാം നീറ്റ് ആയി ചെയ്ത് സെറ്റ് ആക്കി വെച്ചിട്ടുണ്ട്….
അങനെ വണ്ടി എടുത്തു തിരിക്കുന്ന വഴി പപ്പ വിളിച്ചു വരുന്ന വഴി അമൃതയുടെ ജാതകം വാങ്ങി വരാൻ …. വേറെ വഴി ഇല്ലാതെ സമ്മതികേണ്ടി വന്നു….
കുറച്ച് നേരത്തെ ഡ്രിവിന് ഒടുവിൽ അവളുടെ വീട്ടിൽ എത്തി …..
നമ്മടെ വീട് പോലെ തന്നെ ലൈറ്റ് ഒക്കെ ഇട്ടു സെറ്റ് ആണ് പക്ഷേ ആൾകാർ കൂടുതൽ ആണോ എന്ന് ഒരു സൗട്ട്….
അങ്കിൾ പുറത്ത് തന്നെ ഉണ്ട്
ഞങ്ങടെ വണ്ടി കണ്ടതും അങ്കിൾ വെളിയിലേക്ക് വന്നു….
എന്താ മോനെ ഈ വഴി … അല്ലാ പപ്പ വിളിച്ചില്ലെ അമൃതയുടെ ജാതകം വാങ്ങാൻ പറഞ്ഞു….
ആണോ അതെ ഞാൻ അത് അങ്ങ് മറന്നു…. അങ്കിൾ അതൊന്നു തന്നാ ഞ്ങൾക്ക് പോവായിരുന്നു…..
വാ ഉള്ളിൽ കയറിയിട്ട് പോവാം അങ്കിൾ പറഞ്ഞു…. ഇല്ല അങ്കിൾ കേറുന്നില്ല ഞാൻ പറഞ്ഞു….
വാടാ മോനെ ഒന്ന് കയറിയിട്ട് പോവാം… അങ്കിൾ പറഞ്ഞു….. വാ ഇറങ്ങി വാ… ഇന്ദ്ര വാ അമറെ വാ വാ….
പുള്ളിയുടെ പുറകെ ഞങ്ങളും അകതോട്ട് കയറി…. അവിടെ മുഴുവൻ കൊച്ചുക്കുട്ടികളും പിന്നെ പിള്ളേരും ഒക്കെ ആണ്…
ഉള്ളിൽ ചെന്നതും മഹി ആൻ്റി അവിടെ ഭയങ്കര തിരക്കിൽ എന്നെ കണ്ടതും ഹായ് എന്നും പറഞ്ഞ് വന്നു…. ഞാൻ തിരിച് കൈ കാട്ടി ….
എന്താടാ ഈ വഴി ആൻ്റി ചോദിച്ചു…. ഇവർ അമ്മുവിൻ്റെ ജാതകം വാങ്ങാൻ വന്നതാ എനിക്ക് മുന്നേ അങ്കിൾ കയറി പറഞ്ഞു….
നിങൾ ഇരിക്ക് ഞാൻ അത് എടുത്തിട്ട് വരാം അങ്കിൾ പറഞ്ഞു…. ഇരിക്കെ ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം …..ആൻ്റി പറഞ്ഞു….
അവിടെ എന്തോ ഒരു ഡിസ്സ് കംഫെർട്ട് പോലെ ഞാൻ ആൻ്റിയുടെ കൂടെ അടുക്കളയിൽ പോയി …..
എന്തായി വീട്ടിൽ ഒരുക്കങ്ങൾ ഒക്കെ എന്നെ അവിടെ കണ്ട ആൻ്റി ചോദിച്ചു… വലിയച്ചൻ ഫാമിലി കണ്ട് ചെയ്തിട്ടുണ്ട് ഞാൻ പറഞ്ഞു….
അപ്പോ വീട്ടിൽ ഇരുന്നു മടുത്തു അപ്പോ വണ്ടി എടുത്തിട്ട് വരാം എന്ന് പറഞ്ഞ ഞാനും അവനും ഇറങ്ങിയത് അപ്പോഴാണ് പപ്പ പറഞ്ഞത് ഇവിടെ വന്ന് ജാതകം വാങ്ങി വരാൻ ….
വണ്ടി കിട്ടിയോ ആൻ്റി ചോദിച്ചു… ആ കിട്ടി ….
എത്ര ആയി മോനെ ….. അതൊക്കെ ആയി ആൻ്റി….
എന്നാലും … ഒന്നേമുക്കാൽ ഞാൻ പറഞ്ഞു…
ആണോ അത്ര ആയി…. ആഹ അത് അത്ര ഒക്കെ ആവും ആൻ്റി…..
പായസം എടുക്കട്ടെ അതോ ജ്യൂസ് മതിയോ ആൻ്റി ചോദിച്ചു… പായസം മതി…. ആൻ്റി….
