ഒന്ന് പോടാ ….പപ്പ. പറഞ്ഞു.. കയറി വാ അമ്മ അവനെ വിളിച്ചു….
അമ്മയെ കണ്ട അവൻ പറഞ്ഞു ആൻ്റി ഒരു മാറ്റവും ഇല്ല പ്രായം കുറഞ്ഞോ എന്ന സംശയം…
നീ തള്ളാതെ ഒന്ന് ഇരിക്കാമോ ഞാൻ പറഞ്ഞു….
കണ്ടോ അസൂയ അസൂയ അവൻ പറഞ്ഞു….
എന്തിന് ഞാൻ ചോദിച്ചു…
നിൻ്റെ കല്യാണത്തിന് നിന്നെക്കാൾ ആൾകാർ ആൻ്റിയേ ശ്രദ്ധിക്കും എന്ന്
അറിഞ്ഞോ അപ്പോ നീ അമ്മ അവനോട് ചോദിച്ചു….
അമർ പറഞ്ഞു….എപ്പോഴാ ശെരിക്കും സംഭവം….
അടുത്ത തിങ്കൾ ആഴ്ച അമ്മ പറഞ്ഞു….
അപ്പോ ഇനി 10 ദിവസം അത്രെ മതിയോ ആൻ്റി അവൻ ചോദിച്ചു…..
അതൊക്കെ ധാരാളം എയിന് ഒരുപാട് പേര് ഒന്നും ഇല്ല നമ്മടെ വീട്ടുകാർ മാത്രം ആണ് പ്ളാൻ ചെയ്തത് ഇപ്പൊ നീയും കൂടെ കയറി… അത്ര ഉള്ളൂ… അമ്മ സിംപിൾ ആയി പറഞ്ഞു… എന്നെ നോക്കി …
എന്ന ഒക്കെ നമ്മൾ ഇത് പൊളിക്കുന്നു അവൻ അമ്മയോട് പറഞ്ഞു…
നീയും കൂടെ വന്നപ്പോ എനിക്ക് ഒരു ധൈര്യം ആയി….
എന്താല്ലേ എല്ലാം ഒരു നിമിത്തം പോലെ സംഭവിക്കുന്നു.. അവൻ പറഞ്ഞു…..
ഇന്നാ ടാ ചായ മഹാലക്ഷ്മി എന്നെ വിളിച്ചു …
താങ്ക്സ് ഞാൻ പറഞ്ഞു….
ഇങ്ങ് വന്നെ അവൾ എന്നെ വിളിച്ചു…
ഞാൻ ഇപ്പൊ വരാം എന്നും പറഞ്ഞു ഞാൻ അങ്ങോട്ട് പോയി….
എന്തടി കാര്യം….
നാളെ ഞാൻ പോവും വീട്ടിലേക്ക് എനിക്ക് പോവാൻ ഒരു വണ്ടി അറേഞ്ച് ചെയ്യാമോ ഞാൻ ചോദിച്ചു …..
അമറെ ഇങ്ങു വന്നെ ടാ ഞാൻ അവനെ വിളിച്ചു…. എന്താടാ അല്ലാ ഇവള് നാളെ രാവിലെ പോവാന് അപ്പോ അച്ചുവിൻ്റെ കൂടെ ഇവളെയും വിട്ടാലോ…
ഒരു ഞെട്ടലോടെ അവൻ പറഞ്ഞു അതൊന്നും വേണ്ട ഇവൾക്ക് എന്താ ഇത്ര തിരക്ക്….
ടാ കള്ള തെണ്ടി ശെരിയാക്കി തരാം ഞാൻ മനസ്സിൽ വിചാരിച്ചു…..
പിന്നെ എന്ത് ചെയ്യും ഞാൻ അവനോട് ചോദിച്ചു…
വേറെ എന്തെങ്കിലും വഴി നോക്ക്… അമർ പറഞ്ഞു…
എന്ന ഒരു കാര്യം ചെയ്യ് നീ ഇവളെ വീട്ടിൽ കൊണ്ടാക്ക് എൻ്റെ വണ്ടി എടുത്തോ…. അത് ഓക്കേ അല്ലേ….
അത് കുഴപ്പം ഇല്ല ഞാൻ വേണേൽ കൊണ്ടാകാം അമർ പറഞ്ഞു….
നിനക്ക് ഒക്കെ അല്ലേ മഹ ഞാൻ അവളോട് ചോദിച്ചു …..
പിന്നെന്താ നോ പ്രോബ്സ്സ് അവള് അതും പറഞ്ഞ് പോയി…..
തിരിഞ്ഞ് നടക്കാൻ നിന്ന അമർ മോനെ ഒന്ന് നിന്നെ ഞാൻ അവനെ വിളിച്ചു…
എന്ത് ഒരുപാട് അങ്ങ് ഹരിശ്ചന്ദ്രൻ അവല്ലേ കേട്ടോടാ പട്ടി…. പറഞ്ഞു ഞാൻ അങ്ങ് നടന്നു…
പിന്നെ കുറച്ച് സമയം അങ്ങനെ അങ്ങ് പോയി….
പപ്പ വന്നു എൻ്റെ തലയിൽ തടവി…. ഞാൻ ഒന്ന് തല ഉയർത്തി നോക്കി….
എന്താ ഒറ്റക്ക് ഇരുന്ന് ഒരു ആലോചന പപ്പ ചോദിച്ചു….. ഏയ് ഒന്നും ഇല്ല പപ്പ ചുമ്മാ ഇങ്ങനെ …..
വാ നമ്മക്ക് ഒന്ന് നടന്നിട്ട് വരാം …. എനിക്ക് ഒരു മൂഡ് ഇല്ല പപ്പ …
മൂഡ് ഒക്കെ നമ്മക്ക് ഉണ്ടാക്കാം വാടാ കുട്ടാ…..
കാര്യങ്ങൾ ഒക്കെ അറിഞ്ഞോ. മൗനം ഭേദിച്ച് കൊണ്ട് പപ്പ ചോദിച്ചു എന്ത് കര്യങ്ങൾ …ഞാൻ ചോദിച്ചു…
അല്ലാ കല്യാണ തിയതി അത് അറിഞ്ഞു അറിഞ്ഞു….
അറിഞ്ഞോ…. എന്തെങ്കിലും പറയാൻ ഉണ്ടോ പപ്പ ചോദിച്ചു…. നോ മാൻ…. ഞാൻ പറഞ്ഞു….
അതെ ല്ലേ… എന്ന ശെരി ഗുഡ് നൈറ്റ് പപ്പ പറഞ്ഞു…. … . .. .. പപ്പ നടന്നു നീങ്ങിയ പപ്പയെ ഞാൻ പിന്നിൽ നിന്ന് വിളിച്ചു…. എന്താടാ……
താങ്ക്യൂ ഫോർ ബിയിങ് മൈ പപ്പ…..
പപ്പ എന്നെ തന്നെ നോക്കി …..
ഞാൻ പിറകോട്ട് നടന്നു …. അതെ പൊണ്ടാട്ടിയോടും ഒരു താങ്ക്സ് പറഞ്ഞെക്ക് കേട്ടോ മിസ്റ്റർ റാം… പോടാ അവിടുന്ന് പപ്പ കല്ല് പെറുക്കാൻ കുനിഞ്ഞു….
ഞാൻ ചിരിച്ചോണ്ട് ഓടി….
നേരെ ചെന്ന് കേറിയത് അമൃതയുടെ വായിൽ ഞങ്ങൽ സംസാരിച്ചത് എല്ലാം കേട്ട ലക്ഷണം ഉണ്ട് ….
ഞാൻ ഒഴിഞ്ഞ് മാറി നടക്കാൻ തുടങ്ങി…..
ഇന്ദ്ര…..
ആ വിളി എന്നെ ഒരു നിമിഷം അവിടെ പിടിച്ച് നിർത്തി….
അവളുടെ സാമിഭ്യo എനിക്ക് അറിയാൻ പറ്റി…. എന്താ അടുത്തേക്ക് വരുന്ന പോലെ തോന്നി…..
ആഹാ നീ ഇവിടെ നിക്കുവാണോ അച്ചു അങ്ങോട്ട് കയറി വന്നു…
നങ്ങൾ രണ്ടു പേരും അടുത്ത് അടുത്ത് നില്കുന്ന കണ്ട അവൻ ഒന്ന് കളിയാക്കും വിധം കള്ള ചിരി ചിരിച്ചു….
സോറി ഫോർ ബീയിങ് എ കട്ടുറുമ്പ് …. നീ ഇങ്ങു വന്നെ അവൻ എന്നെ വിളിച്ചോണ്ട് പൊറത്തോട്ട് വന്നു…. ടാ കള്ള എന്തായിരുന്നു അവിടെ ….അവൻ ചോദിച്ചു…. എന്ത്
