വധു is a ദേവത – 10 1

എന്താ കാര്യം ….ഞാൻ ചോദിച്ചു.. എന്താ കാര്യം എന്നോ ടാ നിനക്ക് ഇവിടെ എന്താ നടക്കുന്നത് എന്നെങ്കിലും അറിയാമോ ആൻ്റി ചോദിച്ചു….

എന്താ നടക്കുന്നത്…..ഞാൻ ചോദിച്ചു…. എന്നെ കൊണ്ട് ഒന്നും പറയപ്പിക്കല്ലെ ചെക്കാ ആൻ്റി ചൂടായി….

ഇന്ന് എന്താണ് ഇത്ര ദേഷ്യം എൻ്റെ അമ്മയിയമ്മക്ക് ഹേ ഞാൻ തോളിൽ കൈ ഇട്ട് ആൻ്റിയോട് ചോദിച്ചു….

അത് കേട്ട് അമ്മയും ആൻ്റിയും ഒരു പോലെ എന്നെ നോക്കി …..

അമ്മ വേഗം ഫുഡ് തന്നെ നമ്മക്ക് വേഗം ഇറങ്ങാം ഇനി ഒരു നുംസിഹം വൈകിപ്പികണ്ട…. ഞാൻ പറഞ്ഞു… എന്നിട്ട് പുറത്തേക്ക് പോയി…

ഡീ മഹി അവൻ എന്താ ഇപ്പൊ പറഞ്ഞെ…. ഞാൻ കേട്ടത് തന്നെ ആണോ നീയും കേട്ടത്…. ആണെന്ന് തോന്നുന്നു…. നിങൾ വരുന്നില്ലേ എൻ്റെ ശബ്ദം കേട്ട് അവർ സ്വപ്നത്തിൽ നിന്ന് ഉണർന്നു….

അങ്ങനെ ഞങൾ എല്ലാരും കൂടെ കല്യാണ ഷോപ്പിംഗിന് പോയി…. എൻ്റമ്മോ വല്ല വഴി ഉണ്ടെങ്കിൽ പെണ്ണുങ്ങളുടെ കൂടെ ഈ സ്ഥലങ്ങളിൽ പോവാൻ പാടില്ല പോസ്റ്റ് അടിച്ചു ചാവും….

ഒരു 1 മണിക്കൂർ കഴിഞ്ഞ് അപ്പു വന്ന് എന്നെ വിളിച്ചു…. ഏട്ടാ അമ്മായി വിളിക്കുന്നു…. ദാ വന്നു മോളെ….

ന്താ മ്മാ …. നീ ഇത് പോയി ഒന്ന് ഇട്ടിട്ട് വാ …. അമ്മ ഒരു കുർത്ത എനിക്ക് തന്നു…. ഇതിൻ്റെ ഒക്കെ അവശ്യം ഉണ്ടോ മ്മ.

കളിക്കാതെ പോയി ഇട്ടിട്ട് വാടാ അമ്മ പറഞ്ഞു…

പിന്നെ ട്രയൽ റൂമിൽ പോയി ഇട്ടിട്ട് വന്നു…

അപ്പോ ദേ നിക്കുന്നു അമൃത ഒരു കിടിലൻ ഡ്രസ്സ് എൻ്റെ അതെ കളറിൽ ചുമ്മാ പറയുന്നതല്ല പെണ്ണ് ഒരു കൊച്ച് സുന്ദരി തന്നെ …..

ശെ ഞാൻ എന്താണ് ഈ ചിന്തിക്കുന്നത് മോശം മോശം….

ആഹ നല്ല ഡ്രസ്സ് കുർത്തയും ട്രൗസറും അമർ നീ ഇങ്ങനെ തന്നെ കല്യാണത്തിനും പോവണം കേട്ടോ അവൻ എന്നെ കളിയാക്കി….

എല്ലാവരും ഒരേ ചിരി ആയിരുന്നു… മതി മതി എൻ്റെ കൊച്ചിനെ കളിയാക്കിയത് ആൻ്റി എൻ്റെ രക്ഷക്ക് മുന്നോട്ട് വന്നു…. ഏട്ടാ ചേച്ചിയെയും കൂട്ടി നിക്ക് ഒരു ഫോട്ടോ എടുക്കാം അപ്പു പറഞ്ഞു….

അതൊന്നും വേണ്ട ചുമ്മാ ഇരി ഞാൻ പറഞ്ഞു… നിക്കെട്ടാ ചുമ്മാ ഒരു രസം അല്ലേ…. അവൾ പറഞ്ഞു….

വേണ്ട വേണ്ട….

ഹാ ഒന്ന് നിക്കെടാ എന്തായാലും കല്യാണത്തിന് ഒരുപാട് ഫോട്ടോ എടുക്കാൻ ഉള്ളതാ അപ്പോ ഇത് ഒരു തുടക്കം ആയികോട്ടെ അമ്മ പറഞ്ഞു….

എന്ത് കഷ്ടം ആണ് ….

ഞാൻ അങ്ങനെ തന്നെ പോസ് ചെയ്ത് നിന്നു….

ഇച്ചിരി അടുത്ത് നിക്കേടാ മോനെ അവള് നിന്നെ തിന്നുകയോന്നും ചെയ്യില്ല അമ്മ പറഞ്ഞു….

ഹാ നീ എന്താ ഈ കാണിക്കുന്നത് ഇന്ദ്ര ഇങ്ങു അടുത്ത് വന്നെ അമർ നിന്ന് ഇടത് നിന്ന് വന്നു എന്നെയും അവളെയും ചേർത്തു നിർത്തി എൻ്റെ കൈ പിടിച്ച് അവളുടെ തോളിൽ കൂടെ ഇട്ടു….

ആ പ്രവർത്തി ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ഞാനും അവളും ഒരു നിമിഷം മുഖമുഖം നോക്കി ….

ആ ഫോട്ടോ ആണ് ഫോണിൽ കിട്ടിയത്…..

ഓകെ കിട്ടി സെറ്റ് അപ്പു പറഞ്ഞു… അവൾ എല്ലാർക്കും ആ ഫോട്ടോ കാണിച്ച് കൊടുത്തു….

കൊള്ളാം സെറ്റ് അമ്മ പറഞ്ഞു…

മോളെ അങ്കിളിന് അയച്ച് കൊടുക്ക് കേട്ടോ അമ്മ പറഞ്ഞു….

ശെരി ടാ അമറെ നീയും ഇവനും കൂടെ പോയി കുറച്ച് കാഷ്വൽസ് എടുക്കൂ അമ്മ പറഞ്ഞു…. ശെരി ആൻ്റി വാടാ അവൻ എന്നെയും വിളിച്ച് അങ്ങോട്ട് പോയി….

അങ്ങനെ അവർക്കും ഇവർക്കും ഡ്രസ്സ് എടുത്ത് അങ്ങനെ ഇങ്ങനെ വെളിയിൽ ഇറങ്ങുമ്പോൾ മൂന് മണി ആയി…..

നല്ല വിശപ്പ് അമ്മ വല്ലതും കഴിക്കാം ഞാൻ പറഞ്ഞു…

പിന്നെ വാ പോവാം വണ്ടി എടുക്കാൻ നോക്ക്…

അങ്ങനെ ഫുഡ് കഴിക്കാൻ പോയതും അവിടെയും അവളെ പിടിച്ച് എൻ്റെ അടുത്ത് ഇരുത്തി ആ അമർ തെണ്ടി…..

എന്തെങ്കിലും പറയാൻ പറ്റുമോ ….

അങ്ങനെ ഫുഡ് വന്നു കഴിച്ചൊണ്ടിരിക്കുമ്പോ…

അളിയാ അവൾക്ക് വാരി കൊടുക്കുന്നോ അമർ പിന്നെയും എന്നെ ആക്കി….

അത് നീ നിൻ്റെ മറ്റവൾ ഇല്ലെ അവൾക്ക് കൊടുക്ക് കേട്ടോ ടാ പുല്ലേ ഞാൻ അവനോട് പറഞ്ഞു… അപ്പോഴാണ് .പപ്പ വിളിചത്….

എന്താ പപ്പ മോനെ നിങൾ എവിടെയാ ..

ഞങ്ങൽ ഫുഡ് കഴിക്കുവാ… ആണോ അമ്മക്ക് ഒന്ന് ഫോൺ കൊടുക്ക് …

അമ്മ ഇന്നാ പപ്പ

അവർ എന്തൊക്കെയോ സംസാരിച്ചു പിന്നെ ഫോൺ എനിക്ക് തന്നെ തന്നു…

Leave a Reply

Your email address will not be published. Required fields are marked *