അങ്കിൾ അങ്ങോട്ട് വന്ന് മോനെ ജാതകം ഇവിടെ അടുത്ത് ഒരു പൂജാരിയുടെ കൈയ്യിൽ പൂജിക്കാൻ കൊടുത്തു വിട്ടിരിക്കുവ ഒരു അഞ്ചു മിനിറ്റ് മോൻ ഇരിക്ക് ഞാൻ പോയി വാങ്ങി വരം … കുഴപ്പം ഇല്ല പതുക്കെ മതി. ഞാൻ പറഞ്ഞു….
ആൻ്റി എനിക്ക് അത് തന്നു… പെട്ടന്നാണ് മുടി ഒക്കെ അഴിച്ചിട്ടു ഒരു രൂപം എൻ്റെ മുന്നിൽ കൂടെ പോയത്….. പിന്നെ ആ രൂപം എൻ്റെ അടുക്കളയിലോട്ട് കേറി വന്നു…..
അമ്മ എൻ്റെ ഷാംമ്പു എവിടെ…. മുഖം മുഴുവൻ മഞ്ഞ കളർ എന്തോ സാനം തേച്ച് മുടി ഒക്കെ പറത്തി ഇട്ട് എൻ്റെ വരുംകാല വൈഫ് ആണ് ….. അമ്മ എൻ്റെ ഷാമ്പൂ എവിടെ പോയി അവള് വീണ്ടും അമ്മയോട് ചോദിച്ചു…. അവിടെ റാക്കിൽ കാണും ആൻ്റി അവളോട് പറഞ്ഞു….
അവിടെ ഒന്നും ഇല്ല അവള് ചാടി തുള്ളിക്കൊണ്ട് പറഞ്ഞു… എന്ന വേറെ എവിടെങ്കിലും ഉണ്ടാവും പോയി നോക്ക് അമ്മു…. ആൻ്റി അവളോട് പറഞ്ഞു….
എന്തടി ഇത് ഇപ്പഴേ തുടങ്ങിയോ മോന്ത മുഴുവൻ മാരിനേഷൻ അമർ അങ്ങോട്ട് വന്നു…. നീയോ എപ്പൊ വന്നേടാ അവൾ അവനോട് ചോദിച്ചു…. ഇപ്പോ വന്നെ ഉള്ളൂ അവൻ മറുപടി കൊടുത്തു ..
ഇനി വേണോ ടാ ആൻ്റി എന്നോട് ചോദിച്ചു…. അപ്പോഴാണ് അടുക്കളയുടെ തിട്ടിൽ ഇരിക്കുന്ന എന്നെ അമൃത കണ്ടത്….
ഞാൻ അവൾക്ക് ഒന്ന് ഐ കോണ്ടാക്റ്റ് കൊടുത്ത് വീണ്ടും കഴിക്കാൻ തുടങ്ങി…. ഇവൻ എപ്പൊ വന്നു എന്ന പോലെ ഒരു നോട്ടം മാത്രം അവൾക്ക് ഉണ്ട്….
അമൃതയുടെ മനസ്സിൽ (എഹ് ഈ ഊള എപ്പൊ ഇവിടെ വന്നു ഞാൻ കണ്ടില്ലല്ലോ.. ഇനി. മുഖം കണ്ട് കളിയാക്കുവോ)
ടാ ഇത് കഴിക്കു ഞാൻ അവളെ മൈൻഡ് ചെയ്യാതെ അമറിനോട് പറഞ്ഞു….
അങ്ങനെ കുറച്ച് നേരം ആൻ്റിയും ഞാനും കൂടെ സംസാരിച്ച് കൊണ്ട് ഇങ്ങനെ ഇരുന്നു….
മോനെ കല്യാണത്തിന് റെഡി ആയോ ആൻ്റി സംസാരത്തിന് ഇടയിലും ചോദിച്ചു…. എന്ത് റെഡി ആവാൻ ആൻ്റി ഇതിലൊന്നും വലിയ കാര്യം ഇല്ല …. അപ്പോഴേക്കും അങ്കിൾ വന്നു … ഇന്നാ കുട്ടാ ജാതകം പിടിച്ചോ സൂക്ഷിച്ച് കൊണ്ട് പോണെ…. ശെരി അങ്കിൾ … എന്ന ഞങൾ ഇറങ്ങുവാ ഞാൻ പറഞ്ഞു….
ടാ നീ വണ്ടി എടുത്ത് ഇട് ഞാൻ ആൻ്റിയോട് പറഞ്ഞിട്ട് വരാം ഞാൻ അമറിനോട് പറഞ്ഞു….
ആൻ്റി ഞങൾ ഇരങ്ങുവാണെ …. നോക്കി പോ മോനെ…..
അപ്പോഴേക്കും അമൃത അങ്ങോട്ട് വന്നു…. മോളെ ഇവര് ഇറങ്ങുവ്വാന്ന് ആൻ്റി അവളോട് പറഞ്ഞു….
ഞാൻ അവളെ ഒന്ന് നോക്കി…. പിന്നെ തിരിഞ്ഞ് നടന്നു….
അവളും ആൻ്റിയും എൻ്റെ കൂടെ വേലിയിലോട്ട് വന്നു…. കാറിൽ കയറാൻ പോയ ഞാൻ ശെരി ആൻ്റി ബൈ….
പിന്നെ ഒന്ന് നിന്നിട്ട് തിരിഞ്ഞ് ബൈ എന്ന് അവളോട് പറഞ്ഞു…. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യം ആയത് കൊണ്ട് എന്ത് പറയണം എന്ന് അവൾക്ക് അറിഞ്ഞില്ല…
എനിക്കിപ്പോ ചെറിയ തോന്നൽ ഒക്കെ വന്നു തുടങ്ങി ഇത് വർക് ആവും എന്ന്…. ഒന്നും വേണ്ട പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ട് പോയ മതി….ഞാൻ മനസ്സിൽ വിചാരിച്ചു…
വീടെത്തി ജാതകം അമ്മയെ ഏൽപ്പിച്ചു… അങ്ങനെ റൂമിൽ പോയി ഇരുന്നപ്പോ അച്ചു വിളിച്ചു…
ടാ വണ്ടി എങ്ങനെ അവൻ ചോദിച്ചു… ടാ റേഞ്ച് കുറവാ നിക്ക് ഞാൻ പുറത്തേക്ക് ഇറങ്ങി. ….
എന്താന്ന് വണ്ടി കൊള്ളാമോ എന്ന് അവൻ ചോദിച്ചു…
പൊളി ഞാൻ പറഞ്ഞു… ആണല്ലോ
പിന്നെ അവനോട് സംസാരിച്ചു അങ്ങനെ കുറച്ച് സമയം പോയി…..
പിന്നെ കിടന്ന് മൊബൈൽ നോക്കി അറിയാതെ ഉറങ്ങി പോയി….
പിന്നെ എഴുനേൽക്കുന്നത് പിറ്റേന്ന് പുലർച്ചെ ഒരു നാല് മണി ആവുബോ ആണ്…. അമർ അടുത്ത് കിടപ്പുണ്ട്….
അവനെ ഉണർതാത്തെ താഴോട്ട് പോയി… എല്ലാവരും നല്ല ഉറക്കം ആയിരിക്കും….
നേരെ ഫ്രിഡ്ജ് തുറന്നു വെള്ളം കുടിച്ചു…..
മുഖം കഴുകി കണ്ണാടിയിൽ നോക്കിയപ്പോ ആണ് കൊറച്ച് തടി കൂടിയോ എന്നൊരു സംശയo…..
അപ്പോഴാണ് സ്റ്റെയർ കേസിൻ്റെ അടിയിൽ എൻ്റെ ബാറ്റും സ്പോർട്സ് കിറ്റും ഇരിക്കുന്ന കണ്ടത്….
ഒരു 2 മാസം മുമ്പ് വരെ കൃത്യമായ വർക്കൗട്ട് കാര്യങ്ങൾ പിന്നെ ക്രിക്കറ്റ് കളി എല്ലാം ഉണ്ടായിരുന്നു….. ആ നശിച്ച ടൂർ പോയി അതോടെ എല്ലാം പോയി…ഞാൻ മനസ്സിൽ വിചാരിച്ചു…
പിന്നെ അടുക്കളയിൽ പോയി ഒരു ഗ്രീൻ ടീ ഇട്ട് ഹാളിൽ പോയി ഇരുന്നു….
