അവൾ അതും പറഞ്ഞ് തിരിഞ്ഞ് നടന്നു….
അമൽ: ഇന്ദ്രൻ ഇന്ദ്രൻ ആണോ അമൃത: അവൻ്റെ പേര് പോലും മിണ്ടി പോവരത് ഇത്ര കാലം കൂടെ കൂടിയത് ഇത്രയും വൃത്തികെട്ട ഒരുത്തനെ ആണല്ലോ എന്നാണ് എന്ന കുറ്റബോധത്തിൽ ആണ് ഞാൻ അവനെ ഓക്കേ സ്നേഹിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നത് ..നിനക്ക് വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ ഇല്ലെങ്കിൽ ഞാൻ പോവാ ……
ഇതെല്ലാം കേട്ട് ഇന്ദ്രൻ്റെ കണ്ണ് നിറഞില്ല ഒരു മരവിപ്പ് മാത്രം അവളെ കല്യാണം കഴിച്ച് ഇത്ര വലിയ തെറ്റാണ് അവൻ ചെയ്തത്….
ടാ ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ് നിന്നോടാണ് ഞാൻ ചെയ്തത്…..
വേണ്ട ഒന്നും പറയണ്ട ഇപ്പോഴെങ്കിലും ഇത് എന്നോട് പറയാൻ തോന്നിയാലോ താങ്ക്സ് ടാ ഇവനെ കൊണ്ട് ആക്ക് ഞാൻ ദീപുവിൻ്റെ അടുത്ത് പറഞ്ഞു…..
അവരുടെ വണ്ടി ദൂരം എത്തി എന്നറിഞ്ഞ ഇന്ദ്രൻ അലറിക്കൊണ്ട് കരഞ്ഞു…
അവളുടെ മുഖം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ
അവൾ തന്നെ പറ്റി അവനോട് പറഞ്ഞ ഒരോ വാക്കുകളും അവൻ്റെ തലയിൽ മുഴങ്ങി കേട്ടു
വീട്ടിൽ ഇന്ദ്രനെ എല്ലാരും തിരക്കാൻ തുടങ്ങി…..
വൈകുന്നേരം വരെ ഇന്ദ്രനും ദീപുവും വീട്ടിലേക്ക് പോയില്ല … അമ്മ അവനെ ഫോണിൽ വിളിച്ചു…..
എൻ്റെ ഇന്ദ്രൂട്ടൻ എവിടാണ്…..
അവന് അമ്മയുടെ സംസാരം വിഷമം ഉണ്ടാക്കി …..
ഞാൻ ഇപ്പൊ അങ്ങോട്ട് വരാം എന്നും പറഞ്ഞ് അവൻ ഫോൺ കട്ട് ആക്കി….
ടാ അളിയാ അളിയാ ഇവിടെ ഇവിടെ നടന്നത് ആരും അറിയണ്ട കേട്ടോ പ്രത്യേകിച്ച് അമർ കേട്ടല്ലോ….
എനിക്ക് മാത്രം എന്താടാ ഇങ്ങനെ സംഭവിക്കുന്നത് അവൾക്ക് എന്നെ ഇഷ്ടം ആല്ല ടാ ഇന്ദ്രൻ ദീപുവിനേ കെട്ടിപിടിച്ച് കരഞ്ഞു….
ടാ പുല്ലേ നിനക്ക് ഞാൻ ഇല്ലെ ആർക്ക് വേണ്ടെങ്കിലും ഞാൻ എടുത്തോളാം …..അവൻ എന്നെ മുറുക്കെ പിടിച്ച് പറഞ്ഞു…..
നീ വാ ഞാൻ ഒക്കെ ആണ് വാ പോവാം…..
അവൾക്ക് ഇപ്പോഴും ആ പറഞ്ഞ കാമുകൻ ഉണ്ടാവുമോ അവനെ കെട്ടാൻ നിന്നാപ്പോ ആണോ എല്ലാരും കൂടെ അവളുടെ തലയിൽ എന്നെ പിടിച്ച് കെട്ടി വച്ചത്…..ഞാൻ എൻ്റെ ഓരോ സംശയങ്ങളും അവനോട് പറഞ്ഞു….
അങ്ങനെ ഒന്നും അല്ല നിന്നെ ആർക്കാ ഇഷ്ടം അല്ലാത്തത് അവൻ പറഞ്ഞു….
ഇല്ല മോനെ അന്ന് ഇതൊക്കെ നടന്ന ശേഷം ഒരു നല്ല വക്ക് അവള് എന്നോട് പറഞ്ഞിട്ടില്ല ടാ ….അവൾക്ക് ഇപ്പോഴും എന്നോട് വെറുപ്പുണ്ട് പിന്നെ ഇപ്പൊ ആണെങ്കിൽ കല്യാണം കഴിഞ്ഞു പോയില്ലേ എല്ലാവർക്കും വേണ്ടി സഹിക്കുക ആയിരിക്കും….
എടാ നീ ഒക്കെ ആവ് വാ വീട്ടിലേക്ക് പോവാം…..അവൻ എന്നെയും കൊണ്ട് വീട്ടിലേക്ക് പോയി….
വീട്ടിൽ ഉമ്മറത്ത് തന്നെ അച്ചുവും അമറും ഉണ്ട് ….
ഒന്നും സംസാരിക്കാതെ ഉള്ളിലേക്ക് പോവാൻ നോക്കിയ ഞങ്ങളോട് അമർ ചൊറിയാൻ വന്നു…..
അതിന് ഒന്നും തിരിച് പറയാതെ പോയ എന്നെ അമർ പിന്നിന്ന് വിളിച്ചു….
ടാ എന്താടാ വല്ല പ്രശ്നവും ഉണ്ടോ….
നീ ഒന്ന് പോയെ ചുമ്മാ അവന് ഒരു തല വേദന ദീപു ഇടയിൽ കേറി പറഞ്ഞു…..
പിടിച്ചോളാം കേട്ടോ …..
ഒന്ന് പോടാ…..
വീട്ടിൽ എത്തിയ ഇന്ദ്രൻ നല്ല പോലെ കഷ്ടപ്പെട്ടു……
രാത്രി മുഴുവൻ ദീപുവും ഇന്ദ്രനും റൂമിൽ തന്നെ കഴിച്ച് കൂട്ടി…..
ടാ അളിയാ നീ എന്തിനാടാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നേ എൻ്റെ കൂടെ ഇരുന്ന അവനോട് ഞാൻ ചോദിച്ചു…..
ഇങ്ങനെ ഒക്കെ പറഞ്ഞാ ഞാൻ എന്താ പറയുക എന്ന് പറഞ്ഞത് തന്നെ നീ നിൻ്റെ കൂടെ ഉള്ളവർക്ക് കൊടുക്കുന്ന സ്നേഹം ആണ് എനിക്ക് നിന്നോടുള്ള ഇഷ്ടം …..
എന്ന വാ പോവാം ഞാൻ അവനോട് പറഞ്ഞു എടാ നീ ഇതൊന്നും ആലോചിക്കേണ്ട അരിയർ ഒക്കെ കിട്ടും പഠിച്ച് മൈൻ എക്സാമിന് പഠിച്ച് പാസ്സ് ആവാൻ നോക്കാം ….
നിനക്ക് പേപ്പർ ഉണ്ടോ കിട്ടാൻ ഞാൻ ചോദിച്ചു…..
ടാ ദീപു പഠിപ്പി അളിയാ നീ ഞാൻ അമർ ആണെന്ന് വിചാരിച്ചോ ….അവൻ സ്വയം പുകഴ്ത്തി….
ഇല്ല ക്ലാസ്സിലും ഒരു വാളി പയല് ഉണ്ടാവും ഇല്ല ഉടയിപ്പിനും കൂടെ ഉണ്ടാവും പക്ഷേ പരീക്ഷക്ക് പാസ്സ് അതിൽ പെടും ഈ പന്നി ദീപു…..
ഇനി അതെ ഉള്ളൂ വഴി ….
എടാ നീ ഇത് കഴിഞ്ഞ് എൻ്റെ കൂടെ കൂടിക്കോ ഞാൻ അവനോട് പറഞ്ഞു….
അതൊക്കെ അപ്പോ അല്ലേ ഞാൻ പറഞ്ഞു…..
