വധു is a ദേവത 8
Vadhu Is Devatha Part 8 | Author : Doli
[Previous Part]
എന്താണ് സത്യം ആണോ താൻ പറഞ്ഞത്…. സത്യം ആണ് മനുഷ്യാ .. അവൻ ഇപ്പൊ തന്നെ പുറപ്പെട്ടു കാണും….
അപ്പോ അവൻ ഇവിടെ ആയിരുന്നു ഇത്ര നേരം അമർ ആണ് അത് ചോദിച്ചത്..
ദേ മഹയുടെ വീട്ടിൽ ….. ഇന്നലെ രാത്രി ചെന്നു അവൻ അവിടെ ….പിന്നെയും ചിരി…
എന്താടോ എനിക്ക് ഇപ്പൊ ഒരു കാര്യം മനസ്സിലായി എൻ്റെ മകൻ വെറും ഒരു സാധു ജീവിയാണ്…
ഇനി ഞാൻ അവനെ വരച്ച വരയിൽ നിർത്തും …ടാ അമറെ ഇനി മേലാൽ ഇമ്മാതിരി ചീഞ്ഞ ഐഡിയയും കൊണ്ട് വരരുത് കേട്ടല്ലോ…. ഐഡിയ ഞാൻ തന്നെ എക്സിക്യൂട്ട് ചെയ്തോളും ആരുടെയും സഹായം എനിക്ക് വേണ്ട …
എന്താ എന്താ താൻ ചെയ്യാൻ പോവുന്നത്…. വെയിറ്റ് ആൻഡ് സീ..
ഇതേ സമയം ആൻ്റി എന്തിനാ അമ്മയെ വിളിക്കാൻ പോയത്….
എന്താടാ എന്താ …. ഒന്നും ഇല്ല അങ്ങോട്ട് ചെല്ലാൻ പറഞ്ഞു….
എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു….ഞാൻ പറഞ്ഞു…
ശെടാ ഇവൻ ഇത്
ഞാൻ പോവാണ്…
ടാ നിക്ക് കഴിച്ചിട്ട് പോ….
വേണ്ട ആൻ്റി അവിടെ പോയി വയറ് നിറയെ കഴിച്ചോളാം….
ഇവൻ ഇത് …..
അങ്ങനെ ഉച്ചയോടെ ഇന്ദ്രൻ തറവാട് വീട്ടിൽ എത്തി….
ഉമ്മറത്ത് തന്നെ പപ്പ ഇരിപ്പുണ്ട്….
കണ്ടതും ഒന്ന് ഇങ്ങു വന്നെ എന്നും പറഞ്ഞ് ഞാൻ വലിച്ചോണ്ട് പോയി….
വിടാൻ എന്നെ വിടാൻ പപ്പ പറഞ്ഞു…
എന്താ സാറേ കോവമാ ….
പിന്നെ നിന്നെ ഞാൻ ഒരു ഉമ്മ തരാം ….പപ്പ പറഞ്ഞു….
അല്ലാ നീ ഇനി കൊറച്ച് ദിവസത്തേക്ക് ഇല്ല എന്നല്ലേ പറഞ്ഞത്…..
അത് പിന്നെ ഞാൻ നിങൾ വിഷമിച്ച് ഇരിക്കുവാണ് എന്ന് എന്നറിഞ്ഞപ്പോൾഓടി വന്നതല്ലേ…. ഞാൻ തട്ടി വിട്ട്…. ചുമ്മാ മാമ ഇവൻ ഇങ്ങനെ ഒന്നും അല്ലാ പറഞ്ഞത് പിന്നാലെ നിന്ന് അമർ പറഞ്ഞു….
നീ ഒന്ന് പോയ്ക്കെ….ഞാൻ പറഞ്ഞു….
പപ്പ ഇന്നലെ ഇവിടെ എന്താ സംഭവിച്ചത് …. ഞാൻ ചോദിച്ചു…
ടാ മോനെ അത്…. ഞാൻ പറയാം അമർ പറഞ്ഞു…
ഇന്നലെ നീ പോയതും കൊറച്ച് കഴിഞ്ഞ് ആൻ്റി തലകറങ്ങി വീണു… ബി പി ലോ ആയതാണ്…. അയ്യോ എന്നിട്ട് ….
ഡോക്ടറേ കാണിച്ചപ്പോ മാനസിക സമ്മർദം കൂടിട്ടാണ് എന്നാണ് പറഞ്ഞത്….
ഒരുപാട് പ്രഷർ എടുക്കരുത് അത് പോലെ ആഹാരം മാരിയാതക്ക് കഴിക്കണം എന്നൊക്കെ പറഞ്ഞു…..
ടാ നീ ഒരു കാര്യം ചെയ്യ് പോയി ആൻ്റിയെ കാണ്… ഒരു വസ്തു കഴിച്ചിട്ടില്ല ഇന്ന് ഈ നേരം വരെ….അവൻ പറഞ്ഞു….
ശെരി.. ഇപ്പൊ വരാം ഞാൻ ഉള്ളിലൊട്ട് പോയി….
ടാ എന്തിനാടാ നീ അങ്ങനെ ഒക്കെ പറഞ്ഞത് .. പാവം എൻ്റെ മോൻ…. പപ്പ പറഞ്ഞു…
ഇത്രയും പറഞ്ഞത് കൊണ്ട് കൊറച്ച് ഏറ്റു ഇനി എല്ലാം ആൻ്റിയുടെ പെർഫോർമൻസ് പോലെ ഇരിക്കും അവൻ പറഞ്ഞു…. റൂമിൽ തുണി അയൺ ചെയ്യുന്ന അമ്മ ….
ഇന്ദ്രൻ്റെ സാമിപ്യം അമ്മ മനസ്സിലാക്കി ഒരു നിമിഷം ആലോചിച്ചു പിന്നെ വീണ്ടും ചെയ്യുന്ന ജോലി തുടർന്നു…
ഞാൻ പതിയെ ഒച്ച ശെരിയക്കുന്ന ശബ്ദം ഉണ്ടാക്കി….
അമ്മ അവൻ അടുത്ത് പോയി തൊടാൻ ശ്രമിച്ചു…..
എന്നെ തള്ളി മാറ്റി അമ്മ പൊറത്തോട്ട് പോയി….
മ്മാ അമ്മ ….. ഞാൻ വിളിച്ചു….കേൾക്കുന്നില്ല …
തൻ്റെ മകനെ പോട്ടങ്കളിപ്പിക്കുനതിൽ അമ്മക്ക് നല്ല വിഷമം ഉണ്ടായിരുന്നു… എന്നാലും ഇതല്ലാതെ വേറെ വഴി ഇല്ലാതെ ആയി പോയി…
പൊറത്തോട്ട് വന്ന ഇന്ദ്രനെ കണ്ട് എന്തായി എന്ന് പപ്പ ചെദിചു…
അമ്മ അമ്പിനുo വില്ലീനും അടുക്കുന്നില്ല…. ഞാൻ പറഞ്ഞു…
ഇനി രക്ഷ ഉണ്ടെന്ന് തോന്നുന്നില്ല…..
നീ വാ അമർ എന്നെയും കോണ്ട് അങ്ങോട്ട് പോയി…. ആൻ്റി എന്താടാ …. അല്ല ഇന്ദ്രൻ വന്നത് ആൻ്റി കണ്ടില്ലേ… വഴിയിൽ പോണവർ എങ്ങോട്ട് പോവുന്നു വരുന്നു എന്ന് നോക്കുന്നത് അല്ല എൻ്റെ പണി…
വാതിൽക്കൽ നിന്ന് ഓരോന്നും ആലോചിച്ചു ഉരുകുന്ന അമൃതയുടെ ചേവികൾക്ക് കേൾക്കാൻ മാധുര്യം ഉള്ള വാർത്തയുമായി മഹാലക്ഷ്മി സ്റ്റെപ് കയറി വന്നു…. ഡീ അമ്മു അമ്മു എവിടെ ആണ് നീ…. നീ ഇവിടെ ഉണ്ടോ നിന്നെ ഞാൻ എവിടെ ഒക്കെ അന്വേഷിച്ചു…. എന്താ കാര്യം.. അവൻ വന്നിട്ടുണ്ട് ആര് എടി ഇന്ദ്രൻ ….
ഒരു നിമിഷം സന്തോഷിചെങ്കിലും അവൾ പിന്നെ പറഞ്ഞു ഞാൻ വരുന്നില്ല മഹാ.
