നീ പേടിക്കണ്ട ചാവാൻ ഞാൻ റെഡി അല്ല … ഞാൻ പറഞ്ഞു…
നീ ഇങ്ങനെ ഒന്നും ആലോചിക്കണ്ട കേട്ടല്ലോ എല്ലാം ശെരിയാവും….. അവൻ പറഞ്ഞു…
ഇല്ല നമ്മക്ക് ഇത് ഇവിടെ വിടാം ഞാൻ പറഞ്ഞു . അതാണ് നല്ലത് അവൻ പറഞ്ഞു…. . എടാ ഇങ്ങ് വന്നെ അല്ല എന്താണ് മഹാലക്ഷ്മിയും ആയി റൂട്ട് വലി പോലെ… ഞാൻ പറഞ്ഞു…
പോടാ നിനക്ക് തൊന്നിയതാവും….അവൻ ചെറിയ ബ്ലഷ് ഇട്ട് പറഞ്ഞു…
ആണോ അവൾക്ക് വേറെ ചെക്കൻ ഉള്ളതാണ് കെട്ടോടാ അമൈരെ ഞാൻ പറഞ്ഞു…. ഒന്ന് പോടാ ചുമ്മാ അവൾക്ക് നിന്നെ അല്ലേ ഇഷ്ടം.. അവൻ പറഞ്ഞു… അപ്പോ നീ അത് അറിഞ്ഞോ ഞാൻ ചോദിച്ചു….
ആ അവള് പറഞ്ഞു… അതെ അതെ ഈ മാരണത്തെ എങ്ങനെ എങ്കിലും ഒഴുവാക്കിട്ട് വേണം അവളെ കെട്ടി സുഖം ആയി ജീവിക്കാൻ ഞാൻ പറഞ്ഞു ….എണീറ്റ് അവനെ ഇടങ്കണ്ണിട്ട് അവനെ നോക്കി…..
നീ എന്തോ ചെയ്യ് ഞാൻ പോവ അവൻ ഇറങ്ങാൻ പോയി….
ടാ പൊട്ടാ ടാ അമറെ …. എന്താടാ അവൻ ചോദിച്ചു….
എന്താണ് ലബ് ആണോ…… അറിയില്ല ടാ അവൻ പറയാൻ തുടങ്ങി. അതായത് അവള് നിന്നോട് കാണിക്കുന്ന കെയർ നിനക്ക് വേണ്ടി സംസാരിക്കുന്നത് 3ള്ളം കണ്ടപ്പോ ഒരു ആരാധനാ തോന്നി .. നമ്മക്ക് ഒന്നും ഇത് പോലെ പറയാൻ അരും ഇല്ലല്ലോ എന്ന് അവൻ വിഷമം പങ്ക് വച്ചു…..
അതെ അതെ അതെ അതേ ഞാൻ പറഞ്ഞു….
കളിയാക്കുവോന്നും വേണ്ട ഞാൻ സത്യം ആണ് പറഞ്ഞത്….. അവൻ പറഞ്ഞു…
ശെരി അങ്ങനെ നിനക്ക് എന്തെങ്കിലും ഫീലിംഗ്സ് അടിച്ചാ പറയണം കേട്ടോ….
ശെരി അവൻ ചിരിച്ചു…. വാ പോവാം .
എങ്ങോട്ട്.. ഞാൻ ചോദിച്ചു…
വൈകുന്നേരം അമ്പലത്തിൽ പോണം അറിയില്ലേ അവൻ എന്നെ ഓർമ്മിപ്പിച്ചു…..
ഓ അത് ഉണ്ടല്ലേ…. ഞാൻ പറഞ്ഞു…
ആ വാ കുളിക്കാൻ പോവാം അവൻ വിളിച്ചു…. അപ്പോ മിസ്റ്റർ മഹാലക്ഷ്മി അല്ല അമർ വിട്ടോ ഞാൻ വന്നേക്കാം….
ടാ ടാ… ശെരി ശെരി…അവൻ താഴോട്ട് പോയി…..
5 മിനിറ്റ് റൂമിൽ ഇരുന്നു… ഇനി എന്ത് അതാണ് മനസ്സ് മുഴുവൻ…..
ഒരു നിമിഷം അവിടെ ഉണ്ടായിരുന്ന തൻ്റെ ഡയറി ഇന്ദ്രൻ കൈകൊണ്ട് എടുത്തു…..
അതാണ് യദാർത്ഥ ഇന്ദ്രൻ ….
എല്ലാം ഒന്ന് ഓടിച്ച് നോക്കി പെട്ടന്ന് ഫ്ലാഷ്ബാക് ഹിറ്റ് ചെയ്ത ഇന്ദ്രൻ അത് അങ്ങോട്ട് ഇട്ടിട്ട് പൊറത്ത് ഇറങ്ങി….
ഇറങ്ങാൻ നേരം ആണ് മുകളിലോട്ട് വരുന്ന അമൃതയെ ഇന്ദ്രൻ കാണുന്നത്…
നല്ല പട്ടുപാവാട സ്വർണ മാല പിന്നെ നെറ്റിയിൽ ചെറിയ ഒരു കുറി നടക്കുമ്പോൾ ഉള്ള ആ കൊലുസിൻ്റെ ശബ്ദം ഹിറ്റ്സ്സ് സോ ഹാർഡ്‌ലി…… പക്ഷേ ഇന്ദ്രൻ്റെ ഉള്ളിൽ ആരോ ഒരു വെറുപ്പ് കോരി ഇട്ടൊണ്ടിരിപ്പുണ്ടയിരുന്നൂ …..
ഒരു നിമിഷം ഇരുവരുടെയും കണ്ണുകൾ ഉടക്കി പക്ഷേ അതിന് ഒരുപാട് ആയുസ്സ് ഉണ്ടായിരുന്നില്ല… ഇന്ദ്ര ന്ന് വിളിച്ചോണ്ട് മഹ കയറി വന്നു….
എന്താണ് മോളെ സുന്ദരി ആയല്ലോ ഞാൻ പറഞ്ഞു…
ആണോടാ അവൾ ചോദിച്ചു…
അതെ ഇപ്പൊ കണ്ട ഒന്ന് കല്യാണം കഴിച്ചാൽ കൊള്ളാം അത് ഞാൻ മറ്റവളെ ചൊറിയാൻ വേണ്ടി പറഞ്ഞതാണ്……..
ഞാൻ റെഡി ആണ് അവൾ പറഞ്ഞു…
എന്ന ഞാൻ ഇന്നലെത്തന്നെ റെഡി….. ഞാൻ പറഞ്ഞു…..
അല്ലാ നീ റെഡി ആവുന്നില്ല അവൾ ചോദിച്ചു…
ഇല്ലടാ എനിക്ക് ഒന്ന് പൊറത്ത് പോണം….. ഞാൻ പറഞ്ഞു….
എങ്ങോട്ട് ആണ് അവൾ ചോദിച്ചു….
നാളെ തൊട്ട് നല്ലവൻ ആവൻ പോവല്ലേ അപ്പോ ഇന്ന് കട്ട അലമ്പ് ആവാം എന്ന് വിചാരിച്ചു…. ഞാൻ പറഞ്ഞു….
എങ്ങോട്ടാ വെള്ളം അടിക്കാൻ ആണോ.. അവൾ ചോദിച്ചു…
അയ്യേ അല്ല ഞാൻ ചുമ്മാ പറഞ്ഞതാണ് …..ഇത് വേറെ ഒരു കാര്യം ഉണ്ട്
സീക്രട്ട് ആ അവൾ ചോദിച്ചു..
ഇപ്പൊ സീക്രട്ട് ആണ് ഞാൻ പറഞ്ഞു ..
എന്നാ പോയിട്ട് വാ
ശെരി ടാ , ആ പിന്നെ എനിക്ക് നിന്നോട് സംസാരിക്കണം ഞാൻ അവളോട് പറഞ്ഞു….
ശെരി ടാ പിന്നെന്താ പോയിട്ട് വാ അവൾ പറഞ്ഞവിട്ടു …
താഴെ ചെന്ന പപ്പയുടെ കൈയ്യിന് കാറിൻ്റെ കീ വാങ്ങാം എന്ന് വിചാരിച്ച് ഞാൻ നേരെ ചെന്ന് പെട്ടത് അമ്മയുടെ വായിൽ…
കമ്മലിൻ്റെ കൊക്കിയിട്ടൊണ്ട് വന്ന അമ്മ എന്നെ കണ്ട് നീ എന്താ റെഡി ആയില്ലേ എന്ന് ചോദിച്ചു ….
അതെ എനിക്ക് ഒന്ന് പൊറത്ത് പോണം ആയിരുന്നു…..ഞാൻ വിക്കി വിക്കി പറഞ്ഞു….
എങ്ങോട്ട് എന്തിന് ഷോർട് ആയി അമ്മ ചോദിച്ചു….
