തൃപ്തി ആയല്ലോ ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കാൻ ആണ് ഞാൻ നിന്നോട് മരിയാതക്ക് പറഞ്ഞത് ഒരു പോടിക്ക് അടങ്ങാൻ പപ്പ പറഞ്ഞു….
ഇനി വരുന്നത് ഒക്കെ നീ ഒറ്റക്ക് അനുഭവിച്ചോ കേട്ടല്ലോ ഞാൻ ഇല്ല ഇതിൽ പപ്പ കൂട്ടിച്ചേർത്തു….
ടാ ടാ അമ്മ വിളിച്ചു… ഇവിടുന്ന് പോയ ഉടനെ തന്നെ പപ്പയുടെ കൂടെ ചേർന്നോ കേട്ടല്ലോ….
ദേ ആ കൺസ്ട്രക്ഷൻ ഇവനെ എൽപ്പിച്ചേക്ക് അമ്മ പപ്പായൊട് പറഞ്ഞു…. അല്ലാ അത് വേണോ പപ്പ പതുക്കെ പറഞു..
എന്ത്ന്നെ അമ്മ ഒച്ചയിൽ ചോദിച്ചു..
അല്ലാ ഒന്നും ഇല്ല ഇവൻ വരുമോ എന്ന് . പപ്പ വിരണ്ടു 😜
അപ്പോ എൻ്റെ കോളജ് ഞാൻ ചോദിച്ചു…. അയ്യോ എൻ്റെ പൊന്നു മോൻ പാച്ചത് മതി മോൻ പാച്ച് സപ്ലി മൊബൈൽ നമ്പറിൻ്റെ കാൾ വലുതായി അമ്മ എന്നെ അറഞ്ഞം പോറഞ്ഞം ട്രോളി…..🥴🥴 ഇതെല്ലാം കെട്ട് അമർ പതുക്കെ ഇരുന്നിടത്ത് നിന്ന് പതുക്കെ എണീറ്റു…
എങ്ങോട്ടാ അമ്മ അവനെ നോക്കി ചോദിച്ചു….
ഒന്നുമില്ല ആൻ്റി നിങൾ ഫാമിലി പേഴ്സണൽ ആയി സംസാരിക്കുമ്പോൾ ഞാൻ എന്തിനാ… അവൻ പറഞ്ഞു….
തൽക്കാലം എൻ്റെ പൊന്നുമോൻ നമ്പർ ഇടാതെ, നിനക്കും ഇതൊക്കെ ഭാദകം ആണ് കേട്ടല്ലോ അമ്മ പറഞ് അവസാനിച്ചു….
നമ്മക്ക് ഇതൊക്കെ പിന്നെ സംസാരിക്കാം താൻ അവർക്ക് ഫുഡ് കൊടുക്ക് കൃഷ്ണെ… പപ്പ പറഞ്ഞു….
അമ്മ ഫുഡ് കൊണ്ട് തന്നു…
നല്ല വിശപ്പ് ഉണ്ട് ജീവിതത്തിൽ ആദ്യം ആയി ആണ് ഇത്ര നേരം കഴിക്കാതെ ഇരിക്കുന്നത് …. വൃദം എടുക്കുന്നവർ ഒക്കെ മാസ് തന്നെ ഞാൻ മനസ്സിൽ വിചാരിച്ചു….
കഴിക്കടാ അമ്മ പെട്ടന്ന് സ്നേഹനിധിയായ അമ്മ ആയി മാറി….
എന്താണ് ഈ ചിരി കഴുത്ത് പോവുമോ ദൈവമേ….. ഞാൻ വിചാരിച്ചു…
എന്തായാലും ഇനി രക്ഷ ഇല്ല തൽക്കാലം ഫൂഡ് കഴിക്കാം ഞാൻ വിചാരിച്ചു….
പിന്നെ ഫുഡ് അടി ഒക്കെ കഴിഞ്ഞു… അമറെ അമറെ ഞാൻ അവനെ വിളിച്ചു….
എന്താടാ അവൻ ചോദിച്ചു…
ഫോൺ എന്ത്.
ഫോൺ എന്ന്… എന്തിനാ ഫോൺ…. അവൻ ചോദിച്ചു…
ഒന്ന് പ്രണയിക്കാൻ ഞാൻ പറഞ്ഞു.. ആണോ അയ്യോ വൈകി പോയല്ലോ മോനെ ഇനി ഒരിക്കലും പ്രണയിക്കാൻ പറ്റും എന്ന് തോന്നുന്നില്ല അവൻ പറഞ്ഞു…
എന്ത് ഇന്ന് ഭൂമി അവസാനമാ ഞാൻ അവനെ ആക്കി…
ഇത്ര അളിഞ്ഞിട്ടും കൊണ അടിക്കണം എങ്കിൽ അത് നിനകെ പറ്റൂ അവൻ എന്നെ പുകഴ്ത്തി….
താങ്ക്യൂ താങ്ക്യൂ…
അതിരിക്കട്ടെ നിയും ലച്ചുവും ഇന്നലെ എവിടെ പോയതാണ്…
ആര് ഞാൻ ചോദിച്ചു…
മഹാലക്ഷ്മിയും നീയും ഇന്നലെ എങ്ങോട്ട് പോയതാണ്. അവൻ റിപ്പീറ്റ് അടിച്ച് പറഞ്ഞു…. ഓ ഓ അങ്ങനെ അത് ഞങ്ങൽ സീരിയസ് ആയി ഒരു കാര്യം പറയാൻ പോയതാണ്…. ഞാൻ പറഞ്ഞു…
എന്ത് സീരിയസ് മാറ്റർ… അമർ ക്യുരിയസ് ആയി… അതൊക്കെ രഹസ്യം ആണ് പറയാൻ പറ്റില്ല ഞാൻ പറഞ്ഞു….
ടാ നീ എത്ര പെൺപിള്ളേർടെ ജീവിതം വച്ച് കളിക്കും ഇന്ദ്ര അവൻ ചൂടായി…
ഞാൻ ആരുടെ ജീവിതം വച്ച് പ്ലേ ചെയ്തു എന്ന നീ പറയുന്നത് മൈലെ…..
അവൾടെ അമ്മു… അവൻ പറഞ്ഞു… മിണ്ടി പോവരുത് അവൾടെ പേര്… ഞാൻ ചൂടയികൊണ്ട് പറഞ്ഞു….
അവള് കാരണം എനിക്ക് ഉണ്ടായ നാണക്കേട് 3ട്ര ആണ് എന്ന് ആർക്കും അറിയില്ല…. ഞാൻ പറഞ്ഞു….
അപ്പോ നിനക്ക് ഇഷ്ടം അല്ലേ അവളെ ….. അവൻ ചോദിച്ചു….
എടാ നിനക്ക് വട്ടുണ്ടോ അവളെ എനിക്ക് ഇഷ്ടം ഉണ്ടയാണ്… ഞാൻ പറഞ്ഞു… അപ്പോ പിന്നെ മഹാലക്ഷ്മിയോട് പറഞ്ഞതോ…. അവൻ വീണ്ടും സംശയം ചോദിച്ചു…
അത് നീ എങ്ങനെ അറിഞ്ഞു … അത് അവള് ആൻ്റിയോട് പറയുന്നത് കേട്ടതാണ്…. അവൻ പറഞ്ഞു …
ശേ ഇവൾ എന്തിനാ ഇതൊക്കെ പറയാൻ പോയത്.. മഹാ യു ഇടിയറ്റ് ഞാൻ പറഞ്ഞു… പറ അപ്പോ അവളോട് പറഞ്ഞത്. അവൻ വീണ്ടും ചോദിച്ചു….. ……. പറയാൻ അവൻ ശബ്ദം ഒന്ന് ഉയർത്തി….
ആയിരുന്നു ഒരുകാലത്ത് ഒരുപാട് ഇൻഫാക്റ്റ് ഐ ഹാവ് പ്ലാൻട് എബൗട് അവർ ഫക്കിംഗ് മാരജ് അറിയോ….. ഞാൻ നിന്ന് വിറച്ചു…. പക്ഷേ എനിക്ക് ഒരു കാര്യം ഇപ്പൊ മനസ്സിലായി ഷി ഡോണ്ട് ഡിസർവ് മൈ ലൗ…. ഞാൻ കൂട്ടിച്ചേർത്തു….
അപ്പോ നീ പറഞ്ഞതോ…. എല്ലാം നിങ്ങളുടെ ഇഷ്ടം എന്ന്…. അമർ ചോദിച്ചു….
യാ ഐ ഹാവ് നോ ഓപ്ഷൻ മാൻ…… ആ ബിച്ചിനെ കെട്ടുക അല്ലാതെ വേറെ ഓപ്ഷൻ ഇല്ല അല്ലെങ്കിൽ ഞാൻ ചാവണം … ഞാൻ പറഞ്ഞു… നീ എന്തൊക്കെ ആണ് ഇന്ദ്ര പറയുന്നത്…. അവൻ വിഷമ ഭാവത്തോടെ പറഞ്ഞു….
