എനിക്ക് ചെറിയ വിഷമം ആയി ….
വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല നീ ഒരു പൊടിക്ക് അടങ്ങാൻ നോക്ക് മോനെ
ശെരിയാണ് ആൻ്റി പറഞത് വീട്ടുകാർ പറയുന്നത് കെട്ട് നടക്കണം അവരെ ബുദ്ധിമുട്ടിക്കാൻ പാടില്ല…
അതെ അവരുടെ ആഗ്രഹം നടതികൊടുക്കൻ പറ്റിയോ ഇല്ലയോ അത് രണ്ടാമത് പക്ഷേ അത് ചെയ്യാൻ ശ്രമിക്കുക എന്നതാണ് മുഖ്യം ആൻ്റി പറഞ്ഞു….
ആൻ്റിക്ക് അറിയാലോ അവർ എന്താണ് ആഗ്രഹിക്കുന്നത് എന്ന്…. എന്താ എനിക്കറിയില്ല ആൻ്റി കള്ളം പറഞ്ഞ്…
ചുമ്മാ ചുമ്മാ ആൻ്റി കള്ളം പറയുവാ…
സത്യം ആയിട്ടും എനിക്കറിയില്ല ആൻ്റി ആണയിട്ടു പറഞു… നീ കാര്യം പറ…
അത് എൻ്റെയും നിങൾടെ മോളുസ്സിൻ്റെയും കല്യാണം
ആണോ ആൻ്റി കണ്ണ് വിടർത്തികൊണ്ട് ചോദിച്ചു…
ഒരുപാട് അങ്ങ് അഭിനയിച്ച് മറിക്കല്ലെ ആൻ്റി….
ഹിഹി ചിരിച്ചു കൊണ്ട് ആൻ്റി എന്നെ നോക്കി ….
ആൻ്റി പറ ആൻ്റിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടോ… സത്യം പറയണം…
സത്യം പറയണോ
പറ ആൻ്റി
എന്ത് പറയാൻ അങ്കിൾ കേറി വന്നു.
അങ്കിൾ ഒരു പത്തുമിനിറ്റ് ഞങൾ പേഴ്സണൽ ആയി സംസാരിക്കുവാണ് ഞാൻ പറഞ്ഞു…
ആയിക്കോട്ടെ ഞാൻ ആയിട്ട് ചർച്ച മുടക്കി എന്ന് വേണ്ട …. അങ്കിൾ അതും പറഞ്ഞ് പൊറത്തോട്ട് പോയി….. ശെരി ആൻ്റി പറ…. ആൻ്റിക്ക് അങ്ങനെ വല്ല ആഗ്രഹം ഉണ്ടൊ…..
പറയട്ടെ പറ ആൻ്റി… എൻ്റെ ജീവിതത്തിൽ ഇനി ഉള്ള ഏറ്റവും വലിയ ആഗ്രഹം ഇത് മാത്രം ആണ്…. അതും പറഞ്ഞു ആൻ്റി സോഫയിൽ നിന്ന് എണീറ്റു…
പാവം കണ്ണോക്കെ നിറഞ്ഞു…
തിരിഞ്ഞ് നടന്നോട് ആൻ്റി കണ്ണ് തുടച്ചു….
ആൻ്റി എന്താണ് ഇവടെ ഇരിക്ക്….ഞാൻ ആൻ്റിയെ പിടിച്ച് ഇരുത്തി ഞാനും കൂടെ ഇരുന്നു….
എന്നെ ഒന്ന് നോക്കി ചിരിച്ച് കൊണ്ടു ആൻ്റി പറഞ്ഞു… ടാ മോനെ നിനക്കറിയില്ല പണ്ട് നീയും അമ്മുവും എന്ത് കൂട്ടായിരുന്ന് എന്ന് …. ഇന്ദ്രൻ കഴിഞ്ഞേ അവൾക്ക് വേറെ ആരും ഉള്ളൂ അത് പോലെ തന്നെ ആണ് നിനക്ക് പിന്നെ എന്നോ പതുക്കെ നിങൾ അഗലാൻ തുടങ്ങി… ആൻ്റി നിർത്തി….
പണ്ടത്തെ കാര്യങ്ങൾ എൻ്റെ ഉള്ളിലൂടെ ഒരു ട്രെയ്ൻ പോലെ ഓടി നടക്കുവായിരുന്നു അപ്പോ .. പെട്ടന്ന് അമലിൻ്റെ മുഖം മനസ്സിൽ വന്നതും പെട്ടന്ന് ഞാൻ സ്വഭോതത്തിലേക്ക് തിരിച്ചു വന്നു….
പക്ഷേ ഇന്ന് അങ്ങനെ അല്ലാ സാഹചര്യം ആൻ്റി തുടർന്ന് പറയാൻ തുടങ്ങി….
ആൻ്റി എന്നോട് ഇതിനെ പറ്റി ഒരിക്കൽ പോലും പറഞ്ഞില്ലാലോ ആൻ്റി….
എങ്ങനെ ആ മോനെ നിന്നോട് ഞാൻ ഇത് പറയുന്നത്.. അങ്ങനെ ഞാൻ പറഞ്ഞത് കൊണ്ട് മാത്രം നീ അവളെ സ്വീകരിക്കുമോ….
അതിന് എനിക്ക് ഉത്തരം ഇല്ലാതെ പോയി….. ഞാൻ എൻ്റെ തല ആൻ്റിയുടെ തോളിൽ വച്കൊണ്ട് ഇങ്ങനെ ഇരുന്നു…..
വാ നമ്മക്ക് പോവാം ആൻ്റി എന്നെ എണീപ്പിച്ചു….
ആൻ്റി…
എന്താടാ ആൻ്റി തിരിഞ്ഞ് നോക്കി ആൻ്റിയുടെ ആഗ്രഹം നടക്കും….. ഞാൻ പറഞ്ഞു….
എടാ എനിക്ക് വേ
അല്ലാ ആൻ്റി ഇത് എല്ലാവരുടെയും ആഗ്രഹം ആണ് പിന്നെ എൻ്റെ അമ്മക്ക് നല്ല പോലെ അറിയാം എനിക്ക് എന്ത് ചേരും ചേരില്ല എന്നത് …. അമ്മയുടെ സെലക്ഷൻ എപ്പോഴും കറക്റ്റ് ആയിരിക്കും അത് കൊണ്ട് തന്നെ ഇനി എനിക്ക് രണ്ടാമത് ഒന്ന് ആലോചിക്കാൻ ഇല്ല ഞാൻ കൂട്ടിച്ചേർത്തു…..
സത്യം ആണോ നീ പറയുന്നത്…. ആൻ്റി ചോദിച്ചു….
ആൻ്റിക്ക് എന്നെ വിശ്വാസം ഇല്ലെ …. .മോനെ നീ എപ്പോഴും എന്നെ അൽഭുതപെടുതിയിട്ടെ ഉള്ളൂ….
ശെരി ഇനി എൻ്റെ സുന്ദരികുട്ടി പോയി ഒരുങ്ങിട്ട് വന്നെ ഞാൻ വെയിറ്റ് ചെയ്യാം… നമ്മക്ക് ഒരുമിച്ച് പോവാം …
ശെരി മോനെ ഞാൻ ഇതാ വന്നു….. അങ്ങനെ ആൻ്റി റെഡി ആവുമ്പോഴേക്കും ഞാൻ പോയി എൻ്റെ വണ്ടി എടുത്ത് കൊണ്ടുവന്നു … ആൻ്റി സാരി ഒക്കെ ഉടുത്ത് നല്ല ഐശ്വര്യം ഉള്ള ലുക്ക് വെറുതെ അല്ലാ അവള് ഇത്ര ഗ്ളാമർ ഞാൻ വിചാരിച്ചു….
അയ്യോ ഇത് ആരാണ് സുന്ദരി കുട്ടി ആയല്ലോ ഞാൻ പറഞ്ഞു….
നീ ഇങ്ങനെ ആണോ വരുന്നേ … ആൻ്റി ചോദിച്ചു..
ഇതിനെന്താ കുഴപ്പം … ഞാൻ ചോദിച്ചു…
അമ്പലത്തിൽ പോവാൻ ഒരു രീതി ഉണ്ട് നീ വാ ….
ഉള്ളിൽ ചെന്ന എനിക്ക് ആൻ്റി ഒരു മുണ്ട് പുതിയ മുണ്ട് തന്നു….
അയ്യോ ആൻ്റി എനിക്ക് ഇത് ഇടുപ്പിൽ നിക്കില്ല ഞാൻ ഇത് ഉടുത്ത് നോക്കിയിട്ടില്ല…
