വഴിയാത്രയ്ക്കിടയിൽ – 2

വഴിയാത്രയ്ക്കിടയിൽ 2

VAzhiyaathrakkidayil Part 2 | Author : Sunny

[ Previous Part ] [ www.kambi.pw ]


 

..““…..യാത്രകൾ നിങ്ങളെ

പുതിയ മനുഷ്യരാക്കും… പുതിയ

അനുഭവങ്ങൾ … പുത്തൻ ജീവിത

അവസ്ഥകൾ… അനുഭവങ്ങളുടെ

കലവറകൾ…..” പ്രശസ്തനായ സഞ്ചാര അവതാരകന്റെ വാക്കുകളും കേട്ട് ചുണ്ടിൽ ഒരു തരി പ്രതീക്ഷച്ചിരി പോലും ഇല്ലാതെ എന്തെല്ലാമോ കുത്തിത്തിരുകിയ ബാഗുമായി വീട്ടിൽ നിന്ന് നടന്നകന്നു… കിഴക്ക് വെള്ള കീറി തെങ്ങോലകൾ വകഞ്ഞ് മാറ്റി പ്രഭാത വെള്ളികൾ വീണ് തുടങ്ങിയിട്ടില്ല…

 

നേരം വെളുക്കാതെ ഒരുത്തൻ ലക്ഷ്യമില്ലാതെ മണ്ടുന്നത് നോക്കി കടത്തിണ്ണകളിൽ ചുരുണ്ട് മിണ്ടാതെ കിടക്കുന്ന പട്ടികൾ പെട്ടന്ന് മുറുമുറുത്തു…നായകൾ മണത്ത് മണത്ത് പുറകേ വന്നു…. പക്ഷെ നാല് കാശിന് വിലയില്ലാത്ത ഒരു കോമളനാണെന്ന് മനസിലായിട്ടെന്ന് തോന്നുന്നു പട്ടികൾ പോലും താത്പര്യമില്ലാതെ കോട്ടുവായിട്ടു…

 

ഡിപ്രക്ഷൻ ഡിപ്രഷൻ എന്നൊക്കെ കേൾക്കുമ്പോൾ പണ്ടൊക്കെ ഒരു പുച്ഛമായിരുന്നു.. ദീപികയൊക്കെ അതിനെ കുറിച്ച് പറയുമ്പോൾ “അവളുടെ ഒരു….. ഡിപ്രഷൻ ” എന്നൊക്കെയേ മനസിൽ വരാറുളളു…… പക്ഷെ കൊറോണക്കാലം പലതും പഠിപ്പിച്ച പോലെ അതും ഒരു പാട് പഠിപ്പിച്ചു തന്നു……. സമൂഹജീവിയായ മനുഷ്യന് അതിന്റെ കണ്ണികൾ മുറിയുമ്പോൾ എല്ലാ നിലയും തെറ്റാൻ തുടങ്ങുന്നു… . പണ്ടേ ഒരു ശരാശരിക്കാരനായ ഞാൻ എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് പഠിച്ചുണ്ടാക്കിയ തൊഴിൽ നഷ്ടപ്പെട്ടപ്പോൾ നാടിനും വീടിനും സർവ്വോപരി എനിക്ക് തന്നെ ഭാരമാകാൻ തുടങ്ങിയപ്പോൾ തോന്നിയ ഒരു തോന്നലിന് ഇറങ്ങിപ്പുറപ്പെട്ടു…

 

എല്ലാം ശരിയാകും… അല്ലെങ്കിൽ എല്ലാം ശരിയാക്കാം…… എന്ന് ഉൾവിളിയായി മെല്ലെ മെല്ലെ അലയടിക്കുന്നു. അലകളെ വിശ്വസിച്ച് മനസിലെ കാറ്റും കോളുമടക്കാൻ ശ്രമിച്ച് ഞാൻ വേഗം നടന്നു.

“ഈ വഴിയും .. ഈ മരത്തണലും … കല്പനയെ പുറകോട്ട് ക്ഷണിക്കുന്നു.., കഴിഞ്ഞ രംഗങ്ങൾ തെളിയുന്നു..” മനസിലാവർത്തിച്ചയീണം മുറിച്ച് നടപ്പവസാനിച്ചത് റയിൽവേ സ്റ്റേഷൻ മുറ്റത്തെ നരച്ച പലകയ്ക്ക് മുന്നിലാണ്….

 

തുടങ്ങാം.. തുടങ്ങണം…. പതിവ് പോലെ ഒരു ദീർഘയാത്രയിൽ മുങ്ങി നിവർന്ന് എല്ലാം മറക്കാം. പുതിയ സ്വപ്നങ്ങൾക്ക് മുള പൊട്ടട്ടെ… എന്തായാലും വണ്ടി കയറി ഒരുപാട് ദൂരം എങ്ങോട്ടെങ്കിലും പോകുക തന്നെ……

 

“വ്ര്യൂ .. റു………യ്…” തീവണ്ടിയുടെ നീണ്ട നിലവിളി പക്ഷേ പ്രതീക്ഷകളുടെ കുരവയായി തോന്നുന്നുണ്ടോ!? ..ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്ന പോലെ അല്ലേ വിജയാ..ഉള്ളിലെ വിഷാദത്തിന് മൂടുപടമായി സന്തോഷ രസങ്ങൾ ഉണ്ടായി വരുന്നതായി എന്തോ ഒരു തോന്നൽ!?

 

തെക്കോട്ടുള്ള ഏതെങ്കിലും വണ്ടിയിൽ കയറാം..

ഉൾപ്പുളകങ്ങളിലേക്ക് മാറ്റങ്ങളുടെ വെയിൽ നാളങ്ങൾ കിനിഞ്ഞ് വരുന്നതനുഭവിച്ച് ഞാൻ പതിയെ ടിക്കറ്റ് കൗണ്ടറിനടുത്തേക്ക് നടന്നു…………..

 

.‘ദിൽ ചാഹ്താ ഹേ……. ……. ……’ തലയിലും ചങ്കിലുമെല്ലാം അണക്കെട്ടിയ മോഹഭംഗങ്ങളെയെല്ലാം ധൃതിയിൽ

അലിയുച്ചുകൊണ്ട് വണ്ടിയുടെ ത്ഘടക് ധടക് താളത്തിനൊപ്പം പുറം കാഴ്ചകൾ നിറഞ്ഞപ്പോൾ ഉൻമേഷത്തിന്റെ ഈരടികൾ അലയടിച്ചുയർന്നു….

 

കണ്ണൂരും തലശ്ശേരിയും മാഹിയും

വടകരയുമൊക്കെ രാവിലെയുടെ

ബഹള സൗന്ദര്യത്തിൽ മെല്ലെ മെല്ലെ കടന്നുപോയി…

 

സുപ്രഭാതം തെളിയുന്ന കോഴിക്കോടൻ മാനം നോക്കി തെളിയൂറും മനമോടെ വണ്ടിയിറങ്ങി വെറുമൊരു പാമരനാം പാട്ടുകാരനായി പ്രാണസഖിയുടെ ഈണം മൂളിക്കൊണ്ട് ചുറ്റുമുള്ള കുറേ മൊഞ്ചത്തികളെ ഒന്നിനുമല്ലാതെ നോക്കി നടന്നുകൊണ്ട് ഏതെല്ലാമോ ബഹളമയമായ മിഠായിയും അലുവയും മീനും മണക്കുന്ന തെരുവുകളിലൂടെ നടന്ന് നടന്ന് കടലിന്റെ മുറ്റത്തെത്തി വഴി മുട്ടി നിന്നു…….

 

കൊറോണയൊക്കെ പിൻവലിഞ്ഞു തുടങ്ങിയ സമയമാണ്; എങ്കിലും പലരും മാസ്ക് ഒക്കെ വച്ചിട്ടുണ്ട്.. എങ്ങോട്ട് പോകണമെന്ന് ഒരു നിശ്ചയവുമില്ല.

 

കാലിച്ചായയും കടലപ്പൊരി മിക്സ്ചറും

മിക്സ് ചെയ്ത് ചവച്ചിറക്കി എന്തിനെക്കെയോ വ്യായാമം ചെയ്യുന്നവരെയും ചക്രവാളത്തിൽ ഉരുണ്ടു കൂടുന്ന മേഘങ്ങളെയും നോക്കി നടന്ന് ബീച്ചിൽ കുറേ നേരം ചുറ്റിയടിച്ചു..

 

കറുത്ത വിളക്കു കാലിന്റെ കീഴിലെ അരമതിൽ കഷ്ണങ്ങളിലെ ആളൊഴിഞ്ഞൊരു മൂലയിൽ ചാരി ജീവിതത്തിന്റെ തിരയടിക്കുന്ന കടപ്പുറത്ത് വായിൽ നോക്കി കുറേ നേരം കിടന്നു…. കറുത്ത മേഘങ്ങൾ ഉരുണ്ടു കൂടി നേർത്ത് വരുന്നതിനിടയിലൂടെ അരിച്ചിറക്കുന്ന വെയിലിൽ തട്ടിത്തിളങ്ങുന്ന ചുഴിയൻ തിരമാലകൾ ദൂരെ.., കരയെ വിഴുങ്ങാനെന്ന പോലെ പാഞ്ഞടുത്ത് തീരത്തെ മണൽത്തരികളെ ഉമ്മം വെച്ച് പതപ്പിച്ച് പിൻവാങ്ങുന്ന തിരകൾ ഉമ്മറത്ത്..

താഴോട്ടിറങ്ങിച്ചെന്ന് ഒരു ചാരുകസേരയിലെന്ന പോലെ മണലിൽ പടിഞ്ഞിരുന്ന് കൽവിളക്കിന്റെ തൂണിലേയ്ക്ക് തല ചായ്ച്ച് … ബീച്ചിലെ ചിരി പൊരി എരി ബഹളങ്ങൾക്കിയിൽ ഏകാന്തനായി കടലിന്റെ അകലങ്ങളിൽ കണ്ണുംനട്ട് ചായയ്ക്കൊപ്പം കഴിച്ച കടലരസങ്ങളും ചേർത്ത് പതഞ്ഞു വരുന്ന ചിന്തകൾ അയവിറക്കാൻ തുടങ്ങി…

 

“ഏകാകിയാം നിന്റെ സ്വപ്നങ്ങൾക്കൊക്കെയും ഏഴ് സ്വരങ്ങൾ ചിറക് നൽകി.” ഉള്ളിൽ നുരഞ്ഞ ഈണത്തിന് എന്തെല്ലാമോ അർത്ഥങ്ങളുണ്ടെന്ന് തോന്നി….

 

ഒരാളുടെ സ്വപ്നങ്ങൾക്ക് ചിറക് നല്കുന്നത് പലപ്പോഴും മറ്റ് പലരുമാണ്. കഴിവുണ്ടെങ്കിലും ഏകാകിയായവർക്ക് അങ്ങനെ പെട്ടന്നുയരാൻ കഴിയില്ല… സ്വന്തമായ ഏഴു സ്വരങ്ങളിൽ ആത്മനിർവൃതിയടയാമെന്ന് മാത്രം….. സാഹചര്യങ്ങളും പിന്തുണയുമില്ലെങ്കിൽ പലരും ഈ തിരകളെപ്പോലെ തീരത്തണിഞ്ഞ് ഇല്ലാതാവും… പലരും പറയും പോലെ ഇൻസൾട്ട് ഇൻവസ്റ്റ്മെന്റാക്കിയവരൊക്കെ ഇവിടെ അപൂർവ്വമാണ്.. ഇൻസൾട്ടിൽ തളരുമ്പോൾ എവിടെയോ അവരെ താങ്ങിപ്പിടിയ്ക്കാൻ ആളുണ്ടാകും.. നമ്മുടെ സ്റ്റൈൽമന്നൻ വരെ നെഞ്ചിൽത്തട്ടി ഇടയ്ക്കിടെ നൊമ്പരത്തോടെ പറയുന്നത് കേട്ടിട്ടില്ലേ..; ബാംഗ്ളൂരിൽ കണ്ടക്ടറായി നടക്കുമ്പോൾ എന്നും കാണാറുള്ള പെൺകുട്ടി…, ഒരിക്കലും നടക്കില്ല എന്നദ്ദേഹം കരുതിയ സ്വപ്നങ്ങൾക്ക് കുഞ്ഞിച്ചിറകുമായി വന്നത്..!

എവിടെയെങ്കിലുമുണ്ടെങ്കിൽ കാണാൻ അതിയായ ആഗ്രഹമുണ്ട് എന്ന് ഇപ്പോഴും നിറഞ്ഞ ഹൃദയത്തോടെ പറയണമെങ്കിൽ എത്രയധികം കടപ്പാട് നിറഞ്ഞ ഓർമകളായിരിക്കും അദ്ദേഹത്തിന് ആ ‘ഒന്നുമാവാത്ത കാലങ്ങളിൽ’ മോഹങ്ങൾക്ക് താങ്ങായ അവളെക്കുറിച്ച്!!

അല്ലെങ്കിലും, പത്രക്കാർ വെറുതെ സുഖിപ്പിയ്ക്കാൻ, ഇത്ര‘സിംപിൾ’ ആയി എങ്ങനെ കഴിയുന്നു എന്നുള്ള ടൈപ്പ് ചോദ്യങ്ങൾക്ക്, എല്ലാ കാര്യത്തിലും ഫൈവ് സ്റ്റാർ സെവൻസ് സ്റ്റാർ നിലവാരം അനുഭവിക്കുന്ന എന്നെ എന്തിനാണ് നിങ്ങൾ വെറുതെ സിംപിളാക്കുന്നത് എന്ന അദ്ദേഹത്തിന്റെ മറുപടിയുമൊക്കെ കേൾക്കുമ്പോൾ… പുള്ളിയുടെ സിനിമ കാണുന്നതിന്റെ നേരെ വിപരീത അനുഭവമാണ് ജീവിതത്തിലെ ഉത്തരങ്ങളിൽ എന്ന് തോന്നിയിട്ടുണ്ടോ!?

Leave a Reply

Your email address will not be published. Required fields are marked *