“വന്നാ.. ഇവിടെ എറങ്ങി ല്ലേ…” അത് പറയുമ്പോ ചേച്ചിയുടെ മുഖഭാവം.. ഓഹ്, ആ ചിരിയും ശ്യംഗാരവും മാത്രമല്ല തലയൊന്ന് താഴ്ത്തിപ്പിടിച്ച് കണ്ണുയർത്തി ഏതോ മോഹിനിയാട്ടത്തിൽ നിന്ന് ഇറങ്ങി വന്ന പോലുണ്ട്.. എനിക്ക് ചെറുതായി
നിയന്ത്രണം പോയിത്തുടങ്ങി … ഞാൻ സ്വയം മറന്ന് വായും പൊളിച്ച് ചേച്ചിയുടെ ചിരിയും കുണുങ്ങലും
നോക്കി നിന്നു..
“ന്നാ.. പോയിട്ട് വരു .. ദാ വണ്ടി പോണു…..” ചേച്ചി ചുമലിൽ തട്ടി എന്നെ മയക്കത്തിൽ നിന്നുണർത്തി.
“സമയ്ണ്ടെങ്കി എറങ്ങിക്കോളു… വെറ്തെ എന്തെങ്ക്ലും പറഞ്ഞിരിക്കാ.. ദു പോലെ..” ഒരു സ്വന്തക്കാരനെ യാത്രയയക്കുന്ന പോലെ ബാത് റൂമിന് മുന്നിൽ നിന്ന് കൈ വീശുമ്പോൾ
പോലും ഒളിമങ്ങാത്ത ചേച്ചിയുടെ ഹൈ വോൾട്ടേജ് ചിരിയിൽ മയങ്ങി ഞാൻ കൈ വീശാൻ പോലും മറന്നു പോയി..
‘ എത്ര പെട്ടന്നാണ്… എന്താണ് ഞാനിങ്ങനെ..’ തിരിഞ്ഞു നോക്കി നോക്കി വണ്ടിയിൽ കയറി തിരിക്കിനിടയിൽ ഡോറിനപ്പുറം ചാരി നിന്നു തുടങ്ങിയപ്പോൾ ഞാൻ കണ്ണ് തിരുമ്മിയുടച്ച് ആലോചന തുടങ്ങി.. പല സിനിമകളിലും കഥകളിലും ഒരേ പ്രായക്കാർ തമ്മിൽ ഇങ്ങനെ ആദ്യകാഴ്ചയിൽ തന്നെ അടുപ്പം തോന്നി പലതും നടക്കുന്നത് കണ്ടിട്ടുണ്ട്
… ഇതിപ്പോ ആ ചേച്ചി എന്ത് കണ്ടിട്ടാണോ.. ഒരു കോമളൻ പയ്യൻ ചുമ്മാ വെയില് കൊള്ളണ്ടാന്ന് വെച്ചിട്ടാവാം എന്നാശ്വസിച്ച് ഞാൻ ട്രെയിനിനകത്ത് സീറ്റുണ്ടോ എന്ന് നോക്കി നടന്നു…വേണാട് വണ്ടിയിൽ ചെറിയ അവസാന ബോഗിയിൽ ആളു കുറവ് പോലെ..ഏറ്റവും പുറകിൽ ഒരു പുരുഷനും സ്ത്രീയും തനിച്ചിരിക്കുന്നു… ചേച്ചിയുമായി കണ്ണിലൂടെ കൈമാറിയ കാമരസങ്ങളുടെ സൈഡ് എഫക്റ്റാവാം; എന്നെക്കണ്ട് മുഖാമുഖം കഥ പറഞ്ഞിരുന്ന അവരുടെ ഇളക്കം പെട്ടന്ന് നിന്നപ്പോൾ ഒരു സംശയം…. രണ്ടാളുടെയും ചില കഥകളി അസ്വസ്ഥതകൾ കണ്ടപ്പോൾ സംശയം ബലപ്പെട്ടെങ്കിലും പെട്ടന്ന് കൂടുതലാളുകൾ വന്നിരുന്ന് വണ്ടി നിറഞ്ഞപ്പോൾ അവരുടെ ഭാവങ്ങൾ തിരക്കിന്റെ അസ്വസ്ഥതയിലേക്ക് വീണു..
ഛായ്.. സാധാരണ ഇങ്ങനെയെന്തെങ്കിലും കണ്ടാൽ ഒളിഞ്ഞ് നോക്കി ആസ്വദിക്കാറുള്ള ഞാൻ എത്ര പെട്ടന്നാണ് സദാചാരി അമ്മാവനായത്…!
ഛെ ച്ചെ… മോശം മോശം.. തിരക്കിന്റെ മണം മറക്കാൻ വേഗം ജനൽക്കമ്പിക്കിടയിലൂടെ നോട്ടം പുറത്തേക്കെറിഞ്ഞ് ഞാൻ ചാരിയിരുന്ന് ത്ഥടക് ഝഡക്ക് പുറം കാഴ്ചകളിൽ മുഴുകി….
തൃശൂർ അങ്കമാലി ആലുവാ …വൈകിട്ട് ആറ് മണിക്ക് യാത്ര അവസാനിച്ചു..
ഘടഗ് ക്ക്ടക്ക്.. ഡിം.. ശു….
ട്രെയിൻ നിന്നു .
വീണ്ടും പഴയ കൊച്ചിയിലെത്തിയിരിക്കുന്നു.. ഇവിടിപ്പോ എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല… മറൈൻ ഡ്രൈവ്, എം ജി റോഡ്, വൈറ്റില, പാലാരിവട്ടം……………..
ഒരുപാടോർമകൾ വീണ് കിടക്കുന്ന വഴികളിലൂടെ തിരക്കിനിടയിൽ തിരക്കിക്കൊണ്ട് ഞാനും ചുമ്മാ കറങ്ങി നടന്ന് രാത്രി പെട്ടന്ന് ഇരുട്ടി വെളുക്കുമ്പോൾ ബസ്റ്റാൻഡിൽ ഒന്ന്
തല ചായ്ച്ച്. കാലത്തെഴുനേറ്റ് കുളിച്ചൊരുങ്ങി വീണ്ടും പുറത്തിറങ്ങി.
…നഗരവാരിധിയിലെ പുറമ്പോക്കുകളിൽ കുപ്പ പെറുക്കുന്നവരെ നോക്കി ചായ കുടിക്കുമ്പോൾ ഒരു രസം തോന്നി.. ഇന്ന് വെറുതെ അവരുടെ പുറകെ കൂടിയാലോ കുറച്ച് നേരം.. ഒറ്റയ്ക്കാകുമ്പോൾ പണ്ടേയുള്ള ഒരു വട്ടാണ്. മുൻപ് കൊച്ചിയിലെ അവധി ദിവസങ്ങളിൽ കാലത്തെ ഇള വെയിലിൽ റയിൽവേ സ്റ്റേഷൻ ബസ് സ്റ്റാന്റ് പരിസരങ്ങളിൽ കറങ്ങുമ്പോൾ
തൊട്ടു തൊട്ടില്ലെന്ന മട്ടിൽ അവരോട്
ഒട്ടി നിൽക്കും. ചിലരൊക്കെ തെറി പറയാറുണ്ടെങ്കിലും പലരും പരിചയപ്പെട്ട് പല രസമുള്ള കഥകളും വിളമ്പാറുണ്ട്. അതാണ് കമ്പനി വട്ടങ്ങൾ കഴിഞ്ഞാൽ ആകെയുള്ള ‘സോഷ്യൽ മീഡിയ’.
….നടന്നു നടന്ന് അവരുടെ വിഹാരരംഗളിൽ വെറുതെ ചുറ്റിക്കറങ്ങി.. ലാഭനഷ്ടങ്ങളുടെ വലിയ ലോകങ്ങളുടെ അരികുപറ്റി അന്തിയുറങ്ങാൻ വിധിക്കപ്പെട്ട, ഒന്നും കരുതാനില്ലാത്ത ഗോത്ര ജീവികളായി പരിണമിച്ചു പോയവർ…… കണ്ടും കേട്ടും പറഞ്ഞും നടന്നുകൊണ്ടിരിക്കുമ്പോൾ സമയം പോയതറിയുന്നില്ല.. പതിനൊന്നു മണിയുടെ സൂര്യൻ പൊട്ടിച്ചിതറുന്നു…
