വഴിയാത്രയ്ക്കിടയിൽ – 2

മേമ്പൊടിയായ ചെറുറോഡുകൾ അവതരിച്ചു……………..

മുഷിഞ്ഞതും പഴയതുമായ ഡ്രസിട്ടും ഡ്രസ്സിടാതെയുമൊക്കെ ആളുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി… ആദ്യം കണ്ടവരൊക്കെ ഒരു സംശയത്തോടെ നോക്കാൻ തുടങ്ങിയപ്പോൾ സ്ഥിരം പോകുന്ന വഴിയെന്ന ഭാവം മുഖത്ത് വരുത്തി മൂളിപ്പാട്ടും പാടി നടന്നു..

ചെറിയ കടകളും വണ്ടികളും നിറയാൻ തുടങ്ങി.. സംശയാലുക്കൾ കുറഞ്ഞു വന്നു. അൽപം കഴിഞ്ഞപ്പോൾ എവിടെയോ കണ്ട് മറന്ന വഴി പോലെ ഒരു തോന്നൽ!

അതെ; അത് തന്നെ! കുറച്ച് മുൻപുള്ള

കാലം വെള്ളപ്പാച്ചിലായി ഓർമകളിൽ

നിറഞ്ഞു.., മറൈൻഡ്രൈവ്… കൈ നോട്ടം … കറുത്ത സുന്ദരി ചേച്ചി..

അതേ തെരുവ്… ഒന്ന് പോയി നോക്കിയാലോ..? വേണോ വേണ്ടേ..?

എന്തായിരിക്കും അവസ്ഥകൾ ?കുഴപ്പമാകുമോ..? പലതും ചോദിച്ചാൽ ചേച്ചിയോട് പല കാര്യങ്ങളും പറയാൻ പറ്റില്ലല്ലോ.!? പക്ഷെ ഒറ്റപ്പെടലിൽ നിന്ന് തല്കാലം രക്ഷപ്പെട്ടാലോ…… ? എന്തായാലും ഒന്നും വാങ്ങാതെ പറഞ്ഞ് വിട്ടതല്ലേ അന്ന് ചേച്ചിയും… ?

പഴയ സ്വീകരണം കിട്ടുമോ?

തിരിച്ചും മറിച്ചും ചോദ്യങ്ങൾ ഹരിച്ചും ഗുണിച്ചും കൊണ്ട് പെട്ടിക്കടയിൽ നിന്ന് കാലിച്ചായ കുടിച്ചു കൊണ്ട് തീരുമാനിച്ചു…, ഒന്ന് പോയി നോക്കുക തന്നെ..!

വളവ് തിരിഞ്ഞ് നടന്നു.. അന്ന് ചേച്ചി കൈ പിടിച്ച് വലിച്ച് കയറ്റിയ കൊച്ച് കെട്ടിടത്തിന് മുന്നിൽ ഒരു നിമിഷം നിന്നു.. ഇത് തന്നെയല്ലേ..?ഒന്ന് ചുറ്റും നോക്കി ഉറപ്പിച്ചു കൊണ്ട് കാല് മുന്നോട്ട് വെച്ചു.

“ഡൊക് ടൊക്………” നാല്പാളി വാതിലിൽ മുട്ടിയ ശേഷം നെഞ്ചിലെ മുട്ടലിന്റെ വേഗമളന്നു കൊണ്ട് അടുത്ത് വരുന്ന പാദപതനങ്ങൾക്ക് ഞാൻ കാതോർത്ത് നിന്നു………………

Leave a Reply

Your email address will not be published. Required fields are marked *