വഴിയാത്രയ്ക്കിടയിൽ – 2 1

അയാളുടെ കയ്യിൽ നിന്ന് എങ്ങനയൊ രക്ഷപ്പെട്ടതോർത്ത് ഇവിടെയും ലക്ഷ്യം തെറ്റിയുള്ള ആൺ മുഖങ്ങളെ നോട്ടമിട്ട് പറക്കുന്ന നിക്കറ് പൊക്കികളിൽ നിന്നും ഒഴിഞ്ഞു മാറി ആ കോഴിക്കോടൻ ബീച്ചിലൊന്ന് കറങ്ങി വന്ന് മൊഞ്ചത്തികളെയും വായിൽ നോക്കി ഇളം വെയിലിൽ രണ്ട് കല്ലുമ്മക്കായ കൂട്ടി ചായ കുടിച്ച്, വേഗം തന്നെ ഷൊർണൂരേയ്ക്ക് വണ്ടി കയറി …………………..

 

……… നായരും ക്കുട്ടിയുമൊക്കെ കോറി വെച്ച നിളയയെയും വള്ളുവനാടൻ കഥകളെയും മനസിലിട്ട് അയവിറക്കി വണ്ടിയെത്തിയപ്പോൾ പന്ത്രണ്ടര . നല്ല വിശപ്പ്…. ഇറങ്ങിയ പ്ളാറ്റ്ഫോമിലെ ബാത്റൂം ലക്ഷ്യമാക്കി നടന്നു… ഒരു തടിച്ച വട്ടമുഖമുള്ള ചേച്ചി കൗണ്ടറിൽ

ഇരിയ്ക്കുന്നു . എല്ലാവരോടും നല്ല സൗഹൃദത്തോടെ മിണ്ടുന്നുണ്ട്……….

 

“ചേച്ചി ഇവിടെ നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടലുണ്ടോ” മൂത്രമൊഴിച്ച് തിരിച്ചു വന്ന് പൈസ കൊടുത്തു കൊണ്ട് ചേച്ചിയുടെ വിശാലമായ തുറന്ന ചിരിയിലേക്ക് നോക്കി ഞാൻ ചോദിച്ചു.. എവിട്ന്നാ എങ്ട്ടാ തുടങ്ങി തനി വള്ളുവനാടൻ ശൈലിൽ തുരുതുരെ കുശലാന്വേഷണം … പുറത്തിറങ്ങി നല്ലൊരു ബിരിയാണി കഴിച്ച് എറണാകുളത്തേക്ക് ടിക്കറ്റ് എടുത്ത് ഞാൻ ചേച്ചിയുടെ ബാത്റൂമിനടുത്തേക്ക് തന്നെ നടന്നു.. തെളിഞ്ഞ ചിരിയുള്ള എന്തോ വലിച്ചടുപ്പിക്കുന്ന പോലെ.. കറുത്ത വട്ടമുഖത്ത് മിനുത്ത ഭാവങ്ങൾ വിരിയിച്ചു കൊണ്ട് ഫോണിൽ സൊളളിക്കൊണ്ട് പ്ളാറ്റ്ഫോമിൽ ഉലാത്തുന്ന ചേച്ചിയുടെ അന്നനട നോക്കിയാസ്വദിച്ച് ഞാൻ ചേച്ചിയുടെ സമീപമെത്തി. ആളൊഴിഞ്ഞ് ബഹളങ്ങളില്ലാതെ ഒരറ്റത്താണ് ചേച്ചിയുടെ ബാത്റും.

“എറണാകുളം നെക്സ്റ്റ്‌ വണ്ടി എപ്പഴാ.. ചേച്ചി..” ഫോൺ വിളിച്ചു നിർത്തി ഒരു ഗൂഢസ്മിതത്തോടെ നിൽക്കുന്ന ചേച്ചിയെ നോക്കി ഞാൻ ചോദിച്ചു.

“അത് ശരി.. എറണാകുളം വണ്ടി

ഇപ്പേ പോയൊള്ളു… ഇനി ഒ..രോന്ന..ന്നര മണിക്കൂറ് കഴിയും…” ചേച്ചി എന്തോ ഒരു പരിചിതഭാവത്തിൽ ഒരു ചിരിതന്നു..

“ഓഹ് അത് ശരി..ശ്ശോ..”

ഒരു കാര്യവുമില്ലെങ്കിലും ഞാൻ ചുമ്മാ ടെൻഷനടിച്ച് കാണിച്ചു. ഇഷ്ടം പോലെ സമയമുള്ള എനിക്ക് എപ്പോഴെത്തിയാലെന്താ..!? എങ്കിലും വെറുതെ എപ്പോഴും തിരക്കഭിനയിക്കുന്ന പലരെയും പോലെ ഞാനും ചേച്ചിയുടെ മുന്നിൽ നിന്ന് തല ചൊറിഞ്ഞ് സംസാരം തുടർന്നു.

 

“ മോനെവിട്ന്നാ… എന്താ പരിപാടി

…അത്യവിശ്യം ചെന്നിട്ട്.” പല പല

കുശലാന്വേഷണവുമായി ചേച്ചി

ഫ്രീയായി സംസാരിച്ചു തുടങ്ങി…

സാധാരണ റയിൽവേ പ്ളാറ്റ്ഫോമുകളിലൊന്നും കാണാത്ത സൗഹൃദാന്തരീക്ഷം കണ്ട് എനിക്ക് ചേച്ചിയോട് എന്തോ ഒരടുപ്പം തോന്നി.. ഞാൻ കുറച്ച് നുണയും കൂടുതൽ സത്യങ്ങളും ചേർത്ത് കാര്യങ്ങൾ പറഞ്ഞു….

“അല്ല ചേച്ചി കൗണ്ടറിൽ ഇരിയ്ക്കണ്ടേ…” എന്നോട് മിണ്ടുന്നതിന്റെ ഇടയിൽ ചേച്ചിയത് മറന്നു പോയോ എന്ന് സംശയിച്ചു..

“വണ്ടി വരുമ്പളേ തെരക്ക് ള്ളു.. പിന്നെ ഇത് പോലെ ഒറ്റയ്ക്കും തെറ്റയ്ക്കും…” മുള്ളി പുറത്ത് വന്ന് വിളിച്ച ഒരുത്തന്റെ കയ്യിൽ നിന്ന് ചേച്ചി ചില്ലറ വാങ്ങി കൈയ്യിൽ പിടിച്ചു.

“ആള് കുറവാ ല്ലേ..”ഒരു മണിക്കൂർ തള്ളി നീക്കാൻ ഒരാളായല്ലോ എന്ന് കരുതി ഞാൻ ചുമ്മാ പറഞ്ഞ് ചിരിച്ചു കൊണ്ട് അടുത്തു കൂടി.

“ബാ അകത്തിരിക്ക്യാ.. വെയിലല്ലേ..” ചേച്ചി എന്നെ കൗണ്ടറിനകത്തേക്ക് വിളിച്ച് ഒഴിഞ്ഞ കസേരയിലേക്ക് ചൂണ്ടി. ഒരു റയിൽവേ പ്ളാറ്റ്ഫോമിൽ സാധാരണ കിട്ടാത്ത ഒരു കാര്യമാണത്. സാധാരണ പൈസ കൊടുത്തില്ലെങ്കിൽ ഹോട്ടലിന്റെ ഉള്ളിൽ പോലും ആരുമങ്ങനെ ഇരുത്താറില്ലല്ലോ.. ചേച്ചിക്ക് ഒരുപക്ഷെ ഒരു മണിക്കൂറ് വെയിലത്ത് പ്ളാറ്റ്ഫോമിൽ നിൽക്കുന്ന ചെറുക്കനോട് തോന്നിയ ദയ കൊണ്ടായിരിക്കാം…. ബാത്റൂം ആണെങ്കിലും പ്രൈവറ്റായതിനാൽ അത്യാവിശ്യം വൃത്തിയും വെടിപ്പുമുണ്ട്. പുറത്തെ റയിൽവേ ട്രാക്കിൽ നിന്ന് വമിക്കുന്ന അഴുക്കു മണവും സഹിച്ച് പ്ളാറ്റ്ഫോമിൽ നിൽക്കുന്നതിനേക്കാൾ എത്രയോ ഭേദം….

“ഈ സമയത്ത് ആള് കുറവന്ന്യ… വണ്ടി വന്നാലെ തെരക്കുള്ളു.” ചേച്ചി ബാത്റൂമുകളിലേയ്ക്ക് ചൂണ്ടി കോട്ടുവായിട്ടു.

Leave a Reply

Your email address will not be published. Required fields are marked *