ശിഹാബ് : എന്റെ വീട്ടിൽ രണ്ട് ഫിലിൻസ് ആണ് ഞാൻ നല്ല മൊതലാക്കും
ഞങ്ങൾ രണ്ടുപേരും ചെറുതായി ചിരിച്ചു
അവരെ സൂക്കിൽ ഇറക്കി തിരികെ റൂമിൽ ചെന്നു
ഭക്ഷണം കഴിച്ച് അഫിയോട് സംസാരിച്ചുകൊണ്ട് കിടന്നു നേരത്തെ ഉറങ്ങി ഉണർന്നപ്പോ ഉറങ്ങികിടക്കുന്ന അവളുടെ നെറ്റിയിൽ ഉമ്മവെച്ചുകൊണ്ട് എഴുന്നേറ്റു സമയം നോക്കി മൂന്നെ ഇരുപത്
എഴുനേറ്റ് പല്ലും തേച്ച് ട്രാക്ക് സ്യൂട്ടും ടീഷർട്ടും ഷൂവും ഇട്ടുകൊണ്ട് ഫോണുമെടുത്തു പുറത്തേക്കിയങ്ങി ഡോറും ലോക്ക് ചെയ്തു കൊണ്ട് ജോഗിംഗ് തുടങ്ങി റൂമിൽ എത്തുമ്പോഴേക്കും സമയം നാലേ മുക്കാൽ ആയിരിക്കുന്നു കുറച്ച് സമയം പുഷപ് എടുത്ത ശേഷം കിക്കും പഞ്ചും പ്രാക്ടീസ് ചെയ്തു
ആറുമണിയുടെ അലാറം അടിയുമ്പോഴേക്ക് ആകെ വിയർത്തു കുളിച്ചിരുന്നു ഒരു ടവലും ബ്രഷും എടുത്തു കൊണ്ട് ബാത്‌റൂമിലേക്ക് നടന്നു വസ്ത്രങ്ങളെല്ലാം അഴിച്ച് മെഷീനിലേക്കിട്ടശേഷം നഗ്നനായി ബാത്ത്റൂമിലേക്ക് കയറി
കുളിയും ഭക്ഷണം കഴിപ്പും കഴിഞ്ഞു വണ്ടി സ്റ്റാർട്ട് ചെയ്തു നിൽക്കെ മേഡത്തിന്റെ കോൾ വന്നു
അസ്സലാമുഅലൈക്കും
വ അലൈകും അസ്സലാം… ഞാൻ വണ്ടിയിലുണ്ട്
ഫോൺ വെച്ച് രണ്ട് മിനിറ്റ് കൊണ്ട് മേഡം വന്ന് സലാം ചൊല്ലിക്കൊണ്ട് വണ്ടിയിൽ കയറി
നേരത്തെ എഴുന്നേറ്റോ
മ്മ്… കുറച്ചായി ജോഗിങ്ങും പ്രാക്ടിസും മുടങ്ങിയിട്ട് ഇന്ന് വീണ്ടും ജോഗിംഗ് തുടങ്ങി
ജിമ്മിൽ പോകരുതോ നീ പോകുവാണേൽ ബാക്കി എല്ലാർക്കും പോവാലോ
ഞാൻ കിക്ക് ബോക്സിങ് ക്ലാസ്സ് ഉണ്ടോ എന്ന് നോക്കിയിട്ട് അവിടെ പോകണമെന്ന് കരുതുകയാ
ശെരി… കാലത്ത് ജിമ്മിൽ പോവാൻ പറ്റുമെങ്കിൽ അവരെയും കൂട്ടിക്കോ അവർ അബ്ദുല്ല പോയശേഷം ജിമ്മിൽ പോയിട്ടില്ല
ശെരി…പോവാം…
പിന്നെയും സംസാരിച്ചുകൊണ്ട് സ്കൂളിലെത്തി മേഡത്തെ ഇറക്കി തിരികെ വന്ന് കിച്ചണിൽ ചെന്നു
കിച്ചണിൽ ആരുമില്ലെന്ന് കണ്ട് ചായയിട്ടു കുടിക്കവേ ഫോൺ റിങ് ചെയ്തു
ശിഹാബാണ് കോൾ എടുത്തു
എവിടെയാ
വീട്ടിലുണ്ട് ഓട്ടം കഴിഞ്ഞ് എത്തിയെ ഉള്ളൂ നീയോ
ഞാൻ ഓട്ടം കഴിഞ്ഞു തിരിച്ചു വരികയാ അഞ്ച് മിനിറ്റ്കൊണ്ട് അവിടെയെത്തും
മ്മ്… എന്താ പരിപാടി
രാത്രി സിനിമക്ക് പോവുന്നുണ്ട് നീ വരുന്നോ…
ഞാനില്ലടോ… സിനിമ വലിയ ഇന്ട്രെസ്റ്റ് ഇല്ല…നിങ്ങൾ പോയിട്ട് വാ…
ശെരിയെടാ…
നീ എപ്പോ വന്നു…
പുറകിൽനിന്നും ദിവ്യയുടെ ചോദ്യം കേട്ട് തിരിഞ്ഞുനോക്കി
ഇപ്പൊ വന്നേ ഉള്ളൂ… ഇതെന്താ എല്ലാരുമെവിടെ…
വീട് ക്ലീൻ ചെയ്യുകയാ…
അപ്പൊ ഇന്ന് ഫുഡ് ഒന്നുമുണ്ടാക്കണ്ടേ
ഉണ്ടാക്കണം എന്താ വേണ്ടേ സ്പെഷ്യൽ എന്തേലും വേണോ
ഹേയ്… വെറുതെ ചോദിച്ചതാ… ഇന്ന് ഞാനുണ്ടാക്കട്ടെ ഫുഡ്
ഫുടുണ്ടാക്കാനൊക്കെ അറിയുമോ
അത്യാവശ്യം
ഉണ്ടാക്കാനറിയില്ലെങ്കിൽ ഉണ്ടാക്കേണ്ട ഫുഡ് ടേസ്റ്റ് ഇല്ലേൽ മേഡം കഴിക്കില്ല
അതൊന്നും സാരോല്ല
പോടാ… ആ പാവം പട്ടിണി കിടക്കട്ടെന്നോ
അതല്ല മേഡം പട്ടിണിയൊന്നുമാവില്ല
എങ്കിൽ ഉണ്ടാക്കിക്കോ
മേഡത്തിന്ഇന്ത്യൻ ഫുഡ് ഇഷ്ടമല്ലേ…
മ്മ്… ഹെല്പ് എന്തെങ്കിലും വേണോ
സാധനങ്ങൾ എല്ലാമോന്ന് എടുത്തുതന്നാൽമതി ബാക്കിയൊക്കെ ഞാൻ ചെയ്തോളാം
മ്മ്… എന്താ വേണ്ടേ
രണ്ട് പാത്രം, ഒരു വലിയ ട്രെ ഐസ് ക്രീം ബൌൾ ജ്യൂസ് ഗ്ലാസ്, കത്തി, കട്ടിങ് ബോഡ്, അരി,ചിക്കൻ, ബിരിയാണിമസാല, മല്ലിപൊടി, ചിക്കൻ മസാല,മഞ്ഞൾ, കാശ്മീരി ചില്ലിപൗഡർ, വെള്ളുള്ളി, ഉപ്പ്, മല്ലിയില, പൊതീനയില, ഗരം മസാല, ചെറുനാരങ്ങ, വലിയ ഉള്ളി, തക്കാളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, പൈനാപ്പിൾ,കക്കിരി, ക്യാരറ്റ്,നെയ്യ്,മൈദ, ആപ്പിൾ, മുന്തിരിചുവപ്പ്/കറുപ്പ്/പച്ച, മാങ്ങ, നാരങ്ങ, പാപ്പാഴ, വത്തക്ക, ഉറുമാൻപഴം,കസ്സ്,ഫാഷൻ ഫ്രൂട്ട് പൾപ്പ്, സവനപ്,ഐസ്ക്രീം, ഐസ് ക്യൂബ്സ്, തേങ്ങ, വിനാഗിരി, റോസ് വാട്ടർ,തേൻ, ചോക്ലേറ്റ്
പത്രങ്ങളും അവിടെയുള്ള സാധനങ്ങളും എടുത്തുവെച്ചു എടുത്തു വെച്ച ദിവ്യ എന്നെ നോക്കി
നീ എന്താ ഉണ്ടാക്കാൻ പോവുന്നെ
തിന്നാൻ പറ്റുന്നത് അയാൽ പോരേ പിനെ ഫ്രഷ് ചിക്കൻ കിട്ടില്ലേ
