സയ്യിദ് : അടിപൊളി ഫുഡ് ആണല്ലോ
ശിഹാബ് : കോഴിക്കോട് ഒരു കല്യാണത്തിന് വന്നപ്പോ കഴിച്ച അതേ ടേസ്റ്റ്
സയ്യിദ് : ശെരിയാ കല്യാണ വീട്ടിലെ ഒരു ടേസ്റ്റ്
കുറച്ച് കഴിച്ചു കഴിഞ്ഞു ഞാൻ മിന്റ് ലൈം എടുത്ത് കുടിക്കുമ്പോഴും രണ്ടാളും നല്ല അടിയാണ് മൂന്ന് നാല് പൈനാപ്പിൾ പീസും എടുത്ത് കഴിച്ച് എഴുന്നേറ്റു പോയി കൈ കഴുകിവന്ന് കോക് ടൈലിനുള്ള ഗ്ലാസിലേക്ക് സേവനപ് ഒഴിച്ചുകൊണ്ട് സ്പൂൺ കൊണ്ട് മിക്സ് ചെയ്ത ശേഷം ഓരോ പൊതിന ഇലയും എടുത്ത് അതിന് മുകളിലേക്കിട്ട് വട്ടത്തിൽ മുറിച്ചുവെച്ച ചെറുനാരങ്ങ ഗ്ലാസിന്റെ സൈഡിൽ കുത്തിവെച്ചുകൊണ്ട് അവർക്കുനൽകി
എല്ലാം കഴിഞ്ഞു ഫ്രൂട്സലാഡും കഴിച്ച് എഴുന്നേറ്റു കൈ കഴുകി വന്ന ശേഷം
സയ്യിദ് : നാട്ടീന്നു പോന്ന ശേഷം ഇതുപോലൊരു ഫുഡ് ആദ്യമായിട്ടാണ്
ശിഹാബ് : എന്നും ഇങ്ങനെയാണോ
അല്ലടോ ഇന്ന് ഒരു മൂഡ് തോന്നിയപ്പോ ഉണ്ടാക്കിയതാ അപ്പൊ നിങ്ങളേം വിളിക്കാമെന്ന് തോന്നി
സയ്യിദ് : നീ ഉണ്ടാക്കിയതാണോ
മ്മ്…
ശിഹാബ് : ഇത്രേം നന്നായി ഫുഡുണ്ടാക്കുമെങ്കിൽ നീയെന്തിനാ ഡ്രൈവർപണിയെടുക്കുന്നെ ഒരു ഹോട്ടൽ തുടങ്ങരുതോ
(ബെഡിൽ കയറികിടന്നുകൊണ്ട് ടീവി ഓൺ ചെയ്തു) അതൊന്നും ശെരിയാവില്ലടോ ഇതൊരു തോന്നലിനുണ്ടാക്കുന്നതല്ലേ ഞാൻ കല്യാണവീട്ടിൽ ഭക്ഷണമുണ്ടാക്കാനും മറ്റും പോവാറുണ്ടായിരുന്നു
സിനിമ കണ്ടുകൊണ്ടിരിക്കെ ഉറക്കം കണ്ണിനെ തഴുകി
ഫോൺ ബെൽ കേട്ട് ഞെട്ടിയുണരുമ്പോ രണ്ടുപേരും ഉറക്കമുണരുന്നത് കണ്ടു ഫോണിലേക്ക് നോക്കി മേഡമാണ്
ഹലോ
അസ്സലാമുഅലൈക്കും
വ അലൈകും അസ്സലാം
ഞാൻ ലൊക്കേഷനും ബുക്കിങ് ഡീറ്റൈൽസും അയച്ചിട്ടുണ്ട് അഞ്ച് മണിക്ക് അവിടെ ചെന്നാൽ മതി
ശെരി…
കാർഡില്ലേ കൈയിൽ സ്വൈപ് ചെയ്താൽ മതി
ശെരി…
ഫോൺ വെച്ച ശേഷം സമയം നോക്കി നാല് മണി കഴിഞ്ഞിരിക്കുന്നു ലൊക്കേഷനിൽ ഇരുപത്തി അഞ്ച് മിനിറ്റ് കാണിക്കുന്നു എഴുനേറ്റ് അവരെ വിളിച്ചു
താടിയും മുടിയും ഒപ്പിക്കണം ഞാൻ പുറത്ത് പോവുകയാ നിങ്ങൾ വരുന്നോ
ശിഹാബ് : മേഡത്തെ വിളിച്ചു നോക്കട്ടെ
രണ്ടുപേരും അവരുടെ മേഡത്തെ വിളിച്ചു
ശിഹാബിനോട് ഒരു മണിക്കൂർ കൊണ്ട് തിരികെ വരണമെന്നും സയ്യിദിനോട് പോയ്കൊള്ളാനും പറഞ്ഞത് കൊണ്ട് ശിഹാബില്ലാതെ ഞങ്ങൾ രണ്ടുപേരും പോവാനിറങ്ങി
ലൊക്കേഷൻ നോക്കി അവിടെ എത്തി റോയൽ സലൂൺ & മസ്സാജ് സെന്റർ എന്ന ബോർഡിന് മുന്നിൽ വണ്ടി നിർത്തി
സയ്യിദ് : ഇവിടുന്നാണോ താടി ഒപ്പിക്കുന്നെ ഷഡി കീറും മൈരേ
ഇവിടെ വരാനാ കഫീല് പറഞ്ഞത് (മേഡം പറഞ്ഞെന്ന് പറഞ്ഞാൽ അവൻ തെറ്റിദ്ധരിച്ചാലോ എന്ന് കരുതി ആണ് അവനോട്ങ്ങനെ പറഞ്ഞത്)
അകത്തേക്ക് കയറി കൌണ്ടറിൽ ഉള്ള ആളോട് ബുക്കിങ് നമ്പർ പറഞ്ഞു
യെസ് സർ, നിങ്ങൾ ബുക്ക് ചെയ്തിരിക്കുന്നത് സ്റ്റീം ബാത്ത് വിത്ത് ഫുൾ ബോഡി സ്ക്രബ് ഫേഷ്യൽ കസ്മാര മാസ്ക് & മൊറൊക്കൻസോപ്പ്, ഹെയർ കട്ട്, ഷേവിങ്, ഫൂട്ട് ക്ലീനിങ്, പരാഫിൻ തെറാപ്പി ഫൂട്ട്, എനിവായാണ് എന്തെങ്കിലും മാറ്റം വരുത്താനുണ്ടോ
പ്രൈസ് ബോർഡിലേക്ക് നോക്കിയ ഞങ്ങൾ രണ്ടുപേരും ഞെട്ടി
പ്രൈസ് ബോർഡ് പ്രകാരം അഞ്ഞൂറ്റി എൺപത്തി ആഞ്ചു റിയാൽ ആവുമെന്ന് ഞാൻ കണക്കു കൂട്ടി ആകെ ശമ്പളം രണ്ടായിരത്തി അഞ്ഞൂറ് റിയാലാണ് അതിൽ നിന്നും ഇത്രയും പോയാൽ എന്ത് ചെയ്യും തിരിച്ചു നാട്ടിലേക്ക് ടിക്കറ്റ് എടുക്കാനുള്ള പൈസപോലും കയ്യിലില്ല അതുമല്ല ഇപ്പോഴത്തെ സാഹചര്യത്തിൽ തിരിച്ചു നാട്ടിൽ ചെന്നിട്ട് എന്ത് ചെയ്യും ഇങ്ങനെ പോയാൽ മാസം വെറും ആയിരത്തി തൊള്ളായിരത്തി പതിനഞ്ച് റിയാൽ മാത്രമാണ് ബാക്കിയാവുക എന്ത് ചെയ്യും ആദ്യം പറഞ്ഞത് ഒഴിവാക്കിയാൽ തന്നെ നാന്നൂറ്റി അൻപത് റിയാൽ കുറയും
സർ, ഒന്നും പറഞ്ഞില്ല
ഒരു മിനിറ്റ്
ഫോൺ എടുത്തു മേഡത്തെ വിളിച്ചുകൊണ്ട് പുറത്തേക്കിറങ്ങി
ഹലോ…
ഹലോ…
മാം ഞാൻ ഇവിടെ എത്തി
സലൂൺ കണ്ടില്ലേ…
കണ്ടു… ഇത്… എനിക്ക് താടി മാത്രം ഷേപ്പ് ചെയ്താൽ മതി
നോ… ഞാൻ ബുക്ക് ചെയ്ത് എന്തായാലും ചെയ്യണം വേറെ എന്തെങ്കിലും ചെയ്യണമെങ്കിൽ ഓർഡർ ചെയ്തോ…
