നീ ഇതൊന്നും മനസിൽ വെച്ച് മേഡത്തോട് ദേഷ്യപെടുകയൊന്നും ചെയ്യരുത് അതൊരു പാവമാ, പിനെ നിനക്ക് അവർ ചെയ്തുതരുന്നതിനൊന്നും നിന്റെ സാലറിയിൽ നിന്ന് പിടിക്കുകയൊന്നുമില്ല അതാലോചിച്ച് ടെൻഷനാവണ്ട നിന്റെ ഡ്രസ്സ് കോസ്മറ്റിക്സ് എന്തിന് പല്ലുതേക്കുന്ന പേസ്റ്റ് മുതൽ സ്പ്രേ വരെ എല്ലാം അവർ തരും പിനെ വീട്ടിലെ ഡ്രൈവർ ജോലിയിൽ അതികം എന്ത് ചെയ്യിച്ചാലും അതിന് വേറെ പൈസ തരും നീ വെറുതെ ടെൻഷൻ ആവണ്ട നീ അവിടെ നല്ലോണം നിന്നാൽ മതി അവിടെ നിൽക്കാൻ നിനക്ക് പറ്റിയില്ല എങ്കിൽ നിനക്ക് ഒരിടത്തും നിൽക്കാൻ പറ്റില്ല അത്രയും നല്ല വീടാ (സംസാരിക്കുന്നതിനിടെ ചായയുമായിവന്ന അഷറഫ്‌ക്ക ഞാൻ ഫോണിലാണെന്ന് കണ്ട് ഒന്നും മിണ്ടാതെ ചായ തന്ന് തിരികെ പോയി)
മ്മ്…
എടാ…
മ്മ്…
നിനക്കറിയാലോ എന്റെ ബന്ധുക്കൾ കുറേ പേര് മക്കൾക്ക് വേണ്ടിയും മരുമക്കൾക്ക് വേണ്ടിയുമെല്ലാം ജോലി നോക്കുന്നുണ്ട് പലരും എന്നോടും പറഞ്ഞിട്ടുണ്ട് എന്നിട്ടും അവരെയൊന്നും നോക്കാതെയാ നിന്നെ അവിടെ ആക്കിയത്, എനിക്ക് എന്തൊരാവശ്യം വന്നപ്പോഴും നീയേ ഉണ്ടായിരുന്നുള്ളൂ പിനെ നിന്റെ പ്രശ്നങ്ങൾ എല്ലാം എനിക്കറിയാം നിന്നെ ഞാനൊരു കുഴിയിൽ ചാടിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ
ഇല്ല…
എന്നാ നീ അവിടെ നിൽക്ക് നിനക്ക് അതുകൊണ്ട് ഒരു കുഴപ്പവും വരില്ല ഞാനാ പറയുന്നേ
മ്മ്…
എടാ ഞാൻ കടവും കടത്തിൻമ്മൽ കടവുമായി ഒരു ഏജന്റ് വഴി ഖത്തറിൽ ചെന്നതാ അവിടെ ചെന്നിട്ട് പണിയില്ലാതെ റൂമില്ലാതെ പണിയന്വേഷിച്ചു അലഞ്ഞു തിരിഞ്ഞു നടന്നു നാട്ടിൽ ഞാൻ ജീവിച്ചിരിപ്പുണ്ട് എന്ന് അറിയിക്കാൻ പോലും അന്നെനിക്ക് വഴിയില്ല ഐഡി പോലുമടിക്കാതെ മാസങ്ങൾ കഴിഞ്ഞു നോമ്പ് സമയത്ത് ഏതേലും കയ്മയിൽ നോമ്പ് തുറന്ന് ഏതേലും പള്ളിയിൽ കക്കൂസിൽ പോക്കും കുളിയും കഴിച്ചും പകൽ മുഴുവൻ നോമ്പും അലച്ചിലും നോമ്പ് തുറക്കാൻ കിട്ടുന്നത് കൊണ്ട് അത്താഴവും കഴിയും കരച്ചിലും ദുആ (പ്രാർത്ഥന) യുമായി നാള് നീക്കുന്ന സമയത്താണ് ഒരു ദിവസവും നിന്റെ കഫീലിന്റെ വാപ്പ റാഷിദ് എന്റെ അടുത്ത് വന്നു സലാം ചൊല്ലുന്നത്
സലാം മടക്കിയ എനോട് വിശേഷം ചോദിച്ചു ഞാൻ സൈൻ അൽഹംദുലില്ലാഹ് (സുഖം സർവ്വ സ്തുതിയും ദൈവത്തിനാണ്) എന്ന് മറുപടി പറഞ്ഞു ജോലിയില്ലേ എന്ന് ചോദിച്ചഅദ്ദേഹത്തോട് കാര്യങ്ങൾ പറയാനുള്ള ഭാഷ അത്രയും നാളത്തെ എന്റെ അലച്ചിലിൽ ഞാൻ പഠിച്ചിരുന്നു അദ്ദേഹം ഒന്നും പറയാതെ എന്നെ കൂട്ടി കൊണ്ടുപോയി പിനെ ഞാനെന്റെ ജീവിതത്തിൽ പണത്തിന്റെ ബുദ്ധിമുട്ട് അറിഞ്ഞിട്ടില്ല കാലിദ് വേറെ വീട് വെച്ചപ്പോ അദ്ദേഹമാണ് എന്നോട് അവന്റെ കൂടെ പോവാൻ പറഞ്ഞത് അവൻ ബിസിനസുമായി എപ്പോനോക്കിയാലും തിരക്കാണ് ജോലിക്കാരെ പോലും വീട്ടിലെ അഗംങ്ങളെ പോലെ കാണാൻ ആണ് അദ്ദേഹം മക്കളെ ശീലിപ്പിച്ചത് അവരും അങ്ങനെ തന്നെയാണ്
ഇത് എന്നോട് നിങ്ങൾ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്ന് വല്ല ഓർമയുണ്ടോ…
എന്നിട്ടും അവര് സാലറി കുറക്കുമോ എന്നൊക്കെ ചോദിച്ചു നീ എന്നെ വിളിക്കുന്നുണ്ടല്ലോ
അമ്മോ… ഇനി പറയുന്നില്ല…
മ്മ്… നൂറ ഒരു പാവമാ അവളോട് ദേഷ്യപെടുകയൊന്നും ചെയ്യരുത് അവൾക്ക് പെട്ടന്ന് സങ്കടം വരും
മ്മ്…
അവള് തറവാട്ടിൽ പോവുമ്പോ ഖാലിദിന്റെ ഉപ്പാനോടും ഉമ്മാനോടും നീ എന്റെ സലാം പറയണം… അസ്സലാമു അലൈകും
ഞാൻ പറയാം… വ അലൈകും അസ്സലാം
എന്നാ വെച്ചോ…
ശെരിയിക്കാ
ഫോൺ വെച്ച് കഴിഞ്ഞു അഫിയെ വിളിച്ചു സംസാരിച്ചുകൊണ്ടിരിക്കെ സയ്യിദ് വന്നപ്പോ അഫിയോട് പിനെ വിളിക്കാം എന്ന്പറഞ്ഞു അവനോട് സംസാരിച്ചിരിക്കെ ശിഹാബ് വന്നു
എവിടായിരുന്നെടാ നിന്നെ ഇന്ന് കണ്ടെ ഇല്ലല്ലോ
ശി : രാവിലെ തുടങ്ങിയ ഓട്ടമാ ഇപ്പോഴാ ഒന്ന് തീർന്നത്
പിന്നെയും ഓരോന്ന് സംസാരിച്ചിരുന്നു
ഞാൻ പോട്ടെടാ
സയ്യിദ് : എന്താ നേരത്തെ ഓട്ടമുണ്ടോ
ഹേയ് വൈകീട്ട് കുളിച്ചില്ല ഒന്ന് കുളിക്കണം പിനെ പർച്ചേഴ്സ് കഴിഞ്ഞു വരുന്ന വഴിയാ വീട്ടിൽ പോയില്ല കുറച്ച് ഡ്രെസ്സെല്ലാം വാങ്ങിയിരുന്നു അതൊക്കെ അടുക്കിവെക്കണം
